മഹാമാരികൾ 

1.  ആന്റോണിൻ പ്ലേഗ് (165-180)
റോമിലാണ് ഈ പ്ലേഗ് പടർന്ന് പിടിച്ചത്.
50 ലക്ഷം പേർ മരിച്ചെന്നാണ് കണക്ക്.
ഏഷ്യ, ഈജിപ്ത്, ഇറ്റലി, ഗ്രീസ് തുടങ്ങിയ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്.
ഏഷ്യയിൽ യുദ്ധത്തിന് പോയി മടങ്ങിയ റോമൻ പട്ടാളക്കാരാണ് രോഗം യൂറോപ്പിലേക്ക് എത്തിച്ചതെന്ന് കരുതുന്നു.

2. ജസ്റ്റീനിയൻ പ്ലേഗ്  (541 - 542)
ഇന്നത്തെ തുർക്കിയിൽ ഉൾപ്പെടുന്ന കോൺസ്റ്റാന്റിനോപ്പിളിലും സമീപ തുറമുഖ നഗരങ്ങളിലും പടർന്ന് പിടിച്ചു.
2.5 കോടി ജനങ്ങളാണ് മരിച്ചത്. അന്നത്തെ ലോക ജനസംഖ്യയുടെ 13 ശതമാനത്തോളം.
അന്നത്തെ റോമൻ ചക്രവർത്തി ജസ്റ്റീനിയന്റെ പേരാണ് രോഗത്തിന് പിന്നീട് ലഭിച്ചത്.

3.  കറുത്ത മരണം (The Black Death - 1346 -1353)
മധ്യകാല ഘട്ടത്തിലെ ഏറ്റവും വലിയ പ്ലേഗ് മഹാമാരി.
യൂറോപ്പിലെ ജനസംഖ്യയുടെ 60% പേർ മരിച്ചുവെന്ന് കണക്ക്.
ലോകമെങ്ങുമായി 20 കോടി പേർ മരിച്ചിട്ടുണ്ടാകാമെന്നു വിലയിരുത്തപ്പെടുന്നു.
ഏഷ്യയിൽ ആരംഭിച്ച് വാണിജ്യ കപ്പലുകൾ വഴി രോഗം യൂറോപ്പിലെത്തിയെന്നാണ് കരുതുന്നത്.
ആഫ്രിക്കയിലും പ്ലേഗ് ആഞ്ഞടിച്ചു.

4.  കൊക്കോലിറ്റ് സ്ലി മഹാമാരി (1576)
മെക്സിക്കോയിൽ പടർന്ന് പിടിച്ചു.
ചില പ്രാണിവർഗങ്ങളുടെ ആധിക്യമായിരുന്നു കാരണം.
മരിച്ചത് ലക്ഷക്കണക്കിന് പേർ.

5.  മൂന്നാം കോളറ (1852-1860)
ശുദ്ധമല്ലാത്ത ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ബാക്ടീരിയ വഴി പകരുന്ന രോഗമാണ് കോളറ.
ഇന്ത്യയിൽ ആരംഭിച്ച് ലോക മുഴുവൻ ബാധിച്ച മൂന്നാം കോളറ മഹാമാരിയാണ് ലോകത്ത് റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോളറ ബാധ. 10 ലക്ഷം പേർ മരിച്ചു. ബ്രിട്ടനിൽ മാത്രം 23,000 പേർ മരിച്ചു.

6.  മൂന്നാം പ്ലേഗ് മഹാമാരി (1855)
ആധുനിക കാലഘട്ടത്തിലെ ഏറ്റവും ഭീതിതമായ പ്ലേഗ് ബാധ.
ചൈനയിൽ ആരംഭിച്ച് ഹോങ്കോങ് വഴി ലോകത്തിലെ വിവിധ തുറമുഖ നഗരങ്ങളിലേക്ക് പടർന്നു.
ഒരു കോടി പേർ മരിച്ചു.

7.  ആറാം കോളറ (1910-11)
ഇന്ത്യയിൽ ആഞ്ഞടിച്ച ആറാം കോളറ മഹാമാരി 8 ലക്ഷം പേരുടെ ജീവനാണെടുത്തത്.

8.  സ്പാനിഷ് ഫ്ലൂ (1918)
ആധുനിക മനുഷ്യ ചരിത്രത്തിൽ ഏറ്റവുമധികം മരണം വിതച്ച മഹാമാരി.
2 കോടിക്കും 5 കോടിക്കും ഇടയിൽ മരണസംഖ്യ.
ലോക ജനസംഖ്യയിലെ മൂന്നിലൊന്നു ശതമാനം പേർക്കും പനി ബാധിച്ചു.

9.  ടൈഫസ് പനി (1945)
ശരിയായ ശുചിമുറി സൗകര്യങ്ങളുടെ അഭാവം മൂലം പടർന്ന് പിടിച്ച പനി.
റഷ്യയിൽ മാത്രം 30 ലക്ഷം പേരുടെ മരണത്തിനു കാരണമായി.

10.  ഏഷ്യൻ ഫ്ലൂ (1956-58)
1956 ൽ ചൈനയിലാണ് ആരംഭം.
അമേരിക്കയിലേക്ക് വളരെ വേഗം വ്യാപിച്ചു.
യു.എസിൽ 69,000 പേരുടെ മരണത്തിന് ഇടയാക്കി.
20 ലക്ഷമാണ് ആകെ മരണ സംഖ്യ.

11.  ഹോങ്കോങ് ഫ്ലൂ (1968)
ഹോങ്കോങ്ങിലെ 1968 ലെ ജനസംഖ്യയുടെ 15 ശതമാനത്തേയും കൊന്നൊടുക്കിയ ഫ്ലൂ.
ലോകത്താകെ 10 ലക്ഷം പേരുടെ മരണത്തിനു കാരണം ഇതിൽ 5 ലക്ഷം  പേരും ഹോങ്കോങ്ങുകാരായിരുന്നു.
സിംഗപ്പൂർ, ഇന്ത്യ,ആസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ ഫിലിപ്പീൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലൊക്കെ പടർന്നു.

12.  എച്ച്.ഐ.വി.എയ്ഡ്സ്  (1981 മുതൽ)
ആഫ്രിക്കയിലെ ചിമ്പാൻസികളിൽ നിന്ന് മനുഷ്യനിലേക്ക് ആദ്യമായി എച്ച്.ഐ.വി. രോഗം പകർന്നു വെന്ന് കരുതപ്പെടുന്നു.
1981 ലാണ് ഈ രോഗം ലോകശ്രദ്ധയിലെത്തുന്നത്.
ഇതുവരെ നാല് കോടി പേർ മരിച്ചു.
ലോകത്ത് 6.5 കോടി പേർ എച്ച്.ഐ.വി. പോസിറ്റീവ് ആയി ജീവിക്കുന്നു.
പ്രതിരോധ മരുന്നുകൾ വഴി രോഗികളുടെ ജീവിത ദൈർഖ്യം മുൻ കാലങ്ങളിലേക്കാൾ ഏറെ നീട്ടാനാകുന്നു എന്നത് മാത്രമാണ് നിലവിലെ ഏക ആശ്വാസം.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, രക്തദാനം, ലഹരിമരുന്നുപയോഗം തുടങ്ങിയവ മൂലം വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരാം.

13.  കോളറ 
ബാക്ടീരിയ പടർത്തുന്ന രോഗമാണ് കോളറ.
വർഷംതോറും 13 ലക്ഷം മുതൽ 40 ലക്ഷം വരെ കോളറ കേസുകൾ.
21,000 മുതൽ ഒന്നര ലക്ഷം വരെ പേരുടെ മരണവും സംഭവിക്കുന്നു.

14.  ക്ഷയം 
ലോകജനസംഖ്യയിൽ മൂന്നിലൊന്നു പേരുടെയുള്ളിൽ ക്ഷയ രോഗാണുക്കളുണ്ടെന്നു ലോകാരോഗ്യ സംഘടന.
വർഷം 80 ലക്ഷം പേർ വീതം രോഗബാധിതരാകുന്നു.
ലോകമാകെ 20 ലക്ഷം പേർ ഓരോ വർഷവും ക്ഷയരോഗം ബാധിച്ചു മരിക്കുന്നു.

15.  എബോള 
വവ്വാലുകളിൽ നിന്നും മറ്റും പടരുന്ന വൈറസ്.
രോഗം ബാധിച്ചവരുടെ സ്രവങ്ങളുമായി സമ്പർക്കത്തിൽ വരുന്നവരിലേക്ക് വളരെ എളുപ്പത്തിൽ രോഗ പടരും.
1976 ലാണ് എബോള വൈറസ് ടെ സാന്നിദ്ധ്യം ആദ്യം കണ്ടുപിടിക്കുന്നത്.
എബോള നദിയുടെ തീരത്തുള്ള ആഫ്രിക്കയിലെ പ്രദേശങ്ങളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്.
വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിച്ച കുരങ്ങ്,ചിമ്പാൻസി തുടങ്ങിയ മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പടർന്നു.
2014-16' വർഷങ്ങളിൽ പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഏറ്റവും മാരകമായ എബോള ബാധ പൊട്ടിപ്പുറപ്പെട്ടത്.
സിയറ ലിയോൺ, ലൈബീരിയ, ഗിനിയ എന്നീ രാജ്യങ്ങളിൽ മാത്രം 11,000 ആയിരുന്നു മരണസംഖ്യ.

16.  ഡെങ്കിപ്പനി 
കൊതുകുകൾ പകർത്തുന്ന രോഗം.
2014 നു ശേഷം ലോകമെങ്ങും ഈ രോഗം നാലുമടങ്ങു വർദ്ധിച്ചതായി കണക്കുകൂട്ടുന്നു.
കൂടുതലും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണിത് കാണുന്നത്.
പ്രതിവർഷം ലോകമെങ്ങുമായി 5 കോടി പേരെ ഡെങ്കിപ്പനി ബാധിക്കുന്നു.
ഇന്ത്യ ഉൾപ്പെടെ നൂറോളം രാഷ്ട്രങ്ങൾ ഗുരുതര ഡെങ്കിപ്പനി ബാധയുടെ ഭീഷണിയിലാണ്.

17.  മെർസ് (Middle East Respiratory Syndrome)
ഒരു വിഭാഗത്തിൽപ്പെട്ട കൊറോണ വൈറസ് പടർത്തുന്ന രോഗമാണ് മെർസ്.
2012 സെപ്റ്റംബറിൽ ലോകത്ത് ആദ്യമായി കണ്ടുപിടിച്ചു.
മെർസ് രോഗം ബാധിച്ച് 700 പേർ മരിച്ചതായാണ് കണക്കുകൾ.
ഭൂരിഭാഗം മരണവും സൗദി അറേബിയയിൽ.
ഒട്ടകങ്ങളിൽ നിന്നാണ് മനുഷ്യനിലേക്ക് രോഗം പടർന്നതെന്നു കരുതുന്നു.
27 രാജ്യങ്ങളിൽ മെർസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി.
2494 പേർക്കാണ് രോഗം ബാധിച്ചത്.

18.  എച്ച് 1 എൻ 1 
അമേരിക്കയിൽ  2009 ൽ ആരംഭിച്ച് ലോകമെങ്ങും പടർന്ന് പിടിച്ച വൈറസ്.
ഒന്നര ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിൽ മരണസംഖ്യ.

19.  നിപ (Nipah)
സമീപകാലത്തു കേരളത്തെ ഭീതിയിലാഴ്ത്തിയ രോഗമാണ് നിപ.
മലേഷ്യയിലെ പഴം തീനി വവ്വാലുകളിൽ നിന്നാണ് രോഗം മനുഷ്യനിലേക്ക് ആദ്യമായി പടർന്നതെന്ന് കരുതുന്നു.
1999  ലാണ് ആദ്യമായി കണ്ടെത്തിയത്.
മലേഷ്യയിൽ ഈ രോഗം കണ്ടെത്തിയ സ്ഥലത്തിൻടെ പേരാണ് രോഗത്തിന് നൽകിയിരിക്കുന്നത്.
ലോകത്താകെ നൂറിലേറെപ്പേർ അന്ന് മരിച്ചു.

20.  സാർസ് (Severe Acute Respiratory Syndrome)
2002 ൽ ചൈനയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.
774 പേർ മരിച്ചു.