This set of 44 questions focuses on the structure, function, and physiology of the human eye, an essential sensory organ. The questions cover topics such as parts of the eye (cornea, retina, lens, iris, etc.), vision defects (myopia, hypermetropia, cataract), their causes and corrections, and the mechanism of vision. Designed for students preparing for school exams and competitive tests, this collection strengthens understanding of how the eye works and its role in the human nervous system.
കണ്ണിനെക്കുറിച്ചുള്ള പഠനം?
ഒഫ്താൽമോളജി
കണ്ണിനെ തലയോട്ടിയിൽ ഉറപ്പിച്ചിരിക്കുന്ന ഭാഗം?
നേത്രകോടരം (Eye orbit)
നേത്രകോടരത്തിൽ കണ്ണിനെ ഉറപ്പിച്ചിരിക്കുന്ന പേശികൾ?
ഓസ്‌കുലാർ പേശികൾ
കണ്ണിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്?
കൺപോള
കണ്ണിനുള്ളിൽ കാണപ്പെടുന്ന ലെൻസ്?
ബൈകോൺവെക്സ് ലെൻസ്
കണ്ണിന്റെ മൂന്ന് പാളികൾ?
ദൃഢ പടലം, രക്തപടലം, ദൃഷ്ടിപടലം
കണ്ണിന്റെ ബാഹ്യപാളി?
ദൃഢ പടലം (Sclera)
നേത്രഗോളത്തിന് ആകൃതി കൊടുക്കുന്ന കണ്ണിന്റെ ഭാഗം?
ദൃഢ പടലം
ദൃഢപടലത്തിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന കണ്ണിന്റെ ഭാഗം?
കോർണിയ
അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ ആഗിരണം ചെയ്യാൻ കഴിയുന്ന കണ്ണിന്റെ ഭാഗം?
കോർണിയ
സൂര്യപ്രകാശം കണ്ണിനുള്ളിലേക്ക് പ്രവേശിക്കുന്ന കണ്ണിന്റെ ഭാഗം?
കോർണിയ
രക്തക്കുഴലുകൾ കാണപ്പെടാത്ത ദൃഢപടലത്തിന്ടെ ഭാഗം?
കോർണിയ
ദൃഢപടലത്തിൽ കോർണിയ ഒഴികെ ആവരണം ചെയ്തു കാണപ്പെടുന്ന ആവരണം?
കൺജങ്റ്റൈവ (നേത്രപടലം)
, കണ്മിഴിയെയും അകത്തെ കൺപോളയെയും യോജിപ്പിക്കുന്ന ചർമ്മപാളി?
കൺജങ്റ്റൈവ (നേത്രപടലം)
കണ്ണിന്റെ മധ്യപാളി?
രക്തപടലം (Choroid)
രക്തക്കുഴലുകൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കണ്ണിന്റെ പാളി?
രക്തപടലം
കണ്ണിലേക്ക് പ്രവേശിക്കുന്ന അമിതമായ പ്രകാശത്തെ ആഗിരണം ചെയ്യുന്ന പാളി?
രക്തപടലം
കണ്ണിലെ കലകൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്ന കണ്ണിലെ പാളി?
രക്തപടലം
രക്തപടലം ഇരുണ്ട നിറത്തിൽ കാണപ്പെടുന്നതിനുള്ള കാരണം?
മെലാനിൻ
കണ്ണിൽ കോർണിയയുടെ തൊട്ടു പുറകിലായി ലെൻസിന് മുന്നിലായി കാണപ്പെടുന്ന രക്തപടലത്തിന്ടെ ഭാഗം?
ഐറിസ്
ഐറിസിന് ഇരുണ്ട നിറം ഉണ്ടാകുന്നതിനുള്ള കാരണം?
മെലാനിൻ
ലെൻസിന്റെ മധ്യഭാഗത്തായി കാണപ്പെടുന്ന കണ്ണിലെ ഭാഗം?
പ്യൂപ്പിൾ (കൃഷ്ണമണി)
പ്രകാശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് കണ്ണിനെ ക്രമപ്പെടുത്തുന്ന കണ്ണിലെ ഭാഗം?
പ്യൂപ്പിൾ (കൃഷ്ണമണി)
പ്രകാശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് കൃഷ്ണമണിയെ സങ്കോച വികാസത്തിന് സഹായിക്കുന്ന പേശികൾ?
റേഡിയൽ പേശികളും, വലയ പേശികളും
മങ്ങിയ പ്രകാശത്തിൽ റേഡിയൽ പേശികൾ?
ചുരുങ്ങും
മങ്ങിയ പ്രകാശത്തിൽ കൃഷ്ണമണി?
വികസിക്കും
തീവ്ര പ്രകാശത്തിൽ കൃഷ്ണമണി?
ചുരുങ്ങും
കണ്ണിലെ ലെൻസിന്റെ വക്രത വ്യത്യാസം വരുത്താൻ സഹായിക്കുന്ന പേശികൾ?
സീലിയറി പേശികൾ
കണ്ണിന്റെ ആന്തരഭാഗം?
ദൃഷ്ടിപടലം (റെറ്റിന)
പ്രകാശ ഗ്രാഹി കോശങ്ങൾ കൂടുതലായി കാണപ്പെടുന്ന ദൃഷ്ടിപടലത്തിലെ ഭാഗം?
പീതബിന്ദു (Yellow Spot)
പീതബിന്ദുവിൽ കാണപ്പെടുന്ന രണ്ട് പ്രധാന കോശങ്ങൾ?
റോഡ് കോശങ്ങൾ, കോൺ കോശങ്ങൾ
റോഡ് കോശങ്ങളിൽ കാണപ്പെടുന്ന വർണകം (pigment)?
റോഡോപ്സിൻ (Rhodopsin)
റോഡോപ്സിന്റെ നിർമ്മാണത്തിന് സഹായിക്കുന്ന പ്രോട്ടീനുകൾ?
ഓക്സിൻ, റെറ്റിനാൽ
റോഡോപ്സിന്റെ ഉൽപ്പാദനത്തിന് സഹായിക്കുന്ന ജീവകം?
ജീവകം A
പ്രകാശത്തെ വൈദ്യുത സിഗ്നൽ ആക്കിമാറ്റുന്ന സെൻസറി പ്രോട്ടീൻ അടങ്ങിയ വർണകം?
റോഡോപ്സിൻ
മങ്ങിയ വെളിച്ചത്തിൽ കാഴ്ചയ്ക്ക് സഹായിക്കുന്ന വർണകം?
റോഡോപ്സിൻ
റോഡോപ്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ഫ്രാൻസ് ക്രിസ്ത്യൻ ബോൾ (ജർമ്മൻ ഫിസിയോളജിസ്റ്റ് 1876 ൽ)
വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണകം ?
റോഡോപ്സിൻ
കോൺകോശങ്ങളിൽ കാണപ്പെടുന്ന വർണകം?
ഫോട്ടോപ്സിൻ (photopsin)
ഫോട്ടോപ്സിനുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണങ്ങൾക്ക് നോബൽ സമ്മാനം (മെഡിസിൻ) ലഭിച്ച ശാസ്ത്രജ്ഞൻ?
ജോർജ് വാൾഡ് (1967)
ഫോട്ടോപ്സിന്റെ ഉത്പാദനത്തിന് സഹായിക്കുന്ന ജീവകം?
ജീവകം A
മങ്ങിയ വെളിച്ചത്തിൽ കാഴ്ചയ്ക്ക് സഹായിക്കുന്ന കോശങ്ങൾ?
റോഡ് കോശങ്ങൾ
നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന കോശങ്ങൾ?
കോൺ കോശങ്ങൾ
വർണ്ണ ദർശനത്തിന് സഹായിക്കുന്ന വർണകം?
ഫോട്ടോപ്സിൻ (Photopsin)
Downloads: loading...
Total Downloads: loading...


0 Comments