Padma Awards

പത്മ പുരസ്‌കാരങ്ങൾ

 1. ഇന്ത്യ നൽകുന്ന ഉന്നതമായ സിവിലിയൻ ബഹുമതികളാണ് പത്മ പുരസ്‌കാരങ്ങൾ.
 2. പത്മ വിഭൂഷൺ, പത്മ ഭൂഷൺ, പത്മശ്രീ എന്നിവയടങ്ങിയതാണ് പത്മ പുരസ്‌കാരങ്ങൾ.
 3. വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വ്യക്തികളെ ആദരിക്കാൻ രാജ്യം ഏർപ്പെടുത്തിയ പുരസ്‌കാരം വിദേശികൾക്കും നൽകാറുണ്ട്.
 4. പത്മ വിഭൂഷൺ 'Exceptional and distinguished Service' നും പത്മഭൂഷൺ 'Distinguished Service of higher order' നും പത്മശ്രീ 'Distinguished Service' നും നൽകും.
 5. മരണാനന്തര ബഹുമതി, എൻ.ആർ.ഐ/ വിദേശി/ ഒ.സി.ഐ എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ ഒഴികെ ഒരു വർഷം നൽകാവുന്ന പരമാവധി പത്മ പുരസ്‌കാരങ്ങളുടെ എണ്ണം 120 ആണ്.
 6. 1978 ലും 1979 ലും 1993 -1997 കാലത്തും പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.
 7. 2023 വരെ 5055 പേർ പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായിട്ടുണ്ട്.
 8. പത്മ ബഹുമതി നേടിയവരിൽ 3421 പേർ പത്മശ്രീ ജേതാക്കളാണ്. 1303 പേർ പത്മഭൂഷണും 331 പേർ പത്മവിഭൂഷണും നേടി.
 9. കേരളത്തിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ട 135 പേർക്കാണ് ഇതുവരെ പത്മ പുരസ്‌കാരം ലഭിച്ചത്. ഇതിൽ 9 പേർക്ക് പത്മവിഭൂഷണും 48 പേർക്ക് പത്മഭൂഷണും 118 പേർക്ക് പത്മശ്രീയും ലഭിച്ചു.
First came Vibhushan

ആദ്യം വന്നത് വിഭൂഷൺ

1954 ജനുവരി 2 നാണു ഭാരതരത്ന, പത്മവിഭൂഷൺ എന്നീ സിവിലിയൻ പുരസ്‌കാരങ്ങൾ സംബന്ധിച്ച് ഇന്ത്യയുടെ പ്രഥമ രാഷ്‌ട്രപതി ഡോ.രാജേന്ദ്ര പ്രസാദ് വിജ്ഞാപനം പുറപ്പെടുവിച്ചത്. പത്മവിഭൂഷൺ പുരസ്‌കാരം ആദ്യ ഘട്ടത്തിൽ പഹ്ല വർഗ്, ദൂസ്‌ര വർഗ്, തീസര വർഗ് എന്നിങ്ങനെ 3 ആയാണ് തിരിച്ചിരിക്കുന്നത്. 1955 ജനുവരി 8 നു രാഷ്‌ട്രപതി പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെയാണ് പുരസ്‌കാരങ്ങളുടെ പേര് പത്മവിഭൂഷൺ, പത്മ ഭൂഷൺ, പത്മശ്രീ എന്നിങ്ങനെ പുനർ നാമകരണം ചെയ്തത്.
How about the name proposal?

നാമ നിർദ്ദേശം എങ്ങനെ?

എല്ലാ വർഷവും മെയ് 1 മുതൽ 15 വരെയുള്ള കാലയളവിലാണ് പത്മ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശം. സംസ്ഥാന - കേന്ദ്ര ഭരണ പ്രദേശ സർക്കാരുകൾ, കേന്ദ്ര വകുപ്പുകളും മന്ത്രാലയങ്ങളും, മികവിന്റെ കേന്ദ്രങ്ങളായ വിവിധ സ്ഥാപനങ്ങൾ, ഭാരതരത്ന - പത്മവിഭൂഷൺ പുരസ്‌കാര ജേതാക്കൾ എന്നിവരിൽ നിന്നുള്ള നാമ നിർദ്ദേശങ്ങൾ പരിഗണനയ്ക്കായി എടുക്കുന്നു. ഇത് കൂടാതെ കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാരും ഗവർണർമാരും പാർലമെൻറ് അംഗങ്ങൾ, സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും എന്നിവയിൽ നിന്നെല്ലാമുള്ള ശുപാർശകളും സ്വീകരിക്കും. പത്മ പുരസ്‌കാരത്തിനായി സ്വയം നാമനിർദ്ദേശം ചെയ്യാനും അവസരമുണ്ട്.
Padma award image

പുരസ്‌കാര ചിത്രം ?

രാഷ്‌ട്രപതി ഒപ്പ് വെച്ച സനദും (സർട്ടിഫിക്കറ്റും) മെഡലും അടങ്ങുന്നതാണ് പത്മ പുരസ്‌കാരം. പുരസ്കാരങ്ങളിൽ ഒരു വശത്തു പുരസ്കാരത്തിന്റെ പേരും മറുവശത്ത് ഇന്ത്യയുടെ ദേശീയ ചിഹ്നവും 'സത്യമേവ ജയതേ' എന്ന വാക്യവും ആലേഖനം ചെയ്തിട്ടുണ്ട്. വൃത്താകൃതിയിലുള്ള പുരസ്കാരത്തിന്റെ വ്യാസം 1.75 ഇഞ്ചും കനം 0.125 ഇഞ്ചുമാണ്.
Award determination?

പുരസ്‌കാര നിർണയം ?

എല്ലാ വർഷവും പത്മ പുരസ്‌കാര ജേതാക്കളെ നിർണയിക്കാനുള്ള ഒരു സമിതിക്കു പ്രധാനമന്ത്രി രൂപം നൽകും. ക്യാബിനറ്റ് സെക്രട്ടറി തലവനായ പുരസ്‌കാര നിർണയ സമിതിയിൽ ആഭ്യന്തര സെക്രട്ടറി, രാഷ്ട്രപതിയുടെ സെക്രട്ടറി എന്നിവർക്കൊപ്പം 4 മുതൽ ൬ വരെ വിശിഷ്ട വ്യക്തികളും അംഗമാകും. സമിതിയുടെ ശുപാർശ പ്രധാനമന്ത്രിക്കാണ് സമർപ്പിക്കുക. പ്രധാനമന്ത്രി വഴി ശുപാർശകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കും. രാജ്യം നൽകുന്ന ഉന്നത ബഹുമതിയായതിനാൽ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിശദാംശങ്ങൾ സർക്കാരിന്റെ അന്വേഷണ ഏജൻസികൾ മുഖാന്തരം പരിശോധിച്ച് അവർ യോഗ്യരാണെന്ന് ഉറപ്പു വരുത്താറുണ്ട്.
Who has the award?

പുരസ്‌കാരം ആർക്കെല്ലാം ?

കല, സാഹിത്യവും വിദ്യാഭ്യാസവും, കായികം, വൈദ്യശാസ്ത്രം, സാമൂഹിക പ്രവർത്തനം, ശാസ്ത്രവും എഞ്ചിനീയറിങ്ങും, പബ്ലിക് അഫയേഴ്‌സ്, സിവിൽ സർവീസ്, വാണിജ്യവും വ്യാപാരവും തുടങ്ങി വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച വെച്ചവരെയാണ് പത്മ പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നത്. വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നിവയൊന്നും പരിഗണിക്കാതെ മികവിന്റെ മാതൃകയായ എല്ലാവരും ഈ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടും. ഡോക്ടർമാരും ശാസ്ത്രജ്ഞരും ഒഴികെ പൊതു മേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥരെ പുരസ്‌കാരത്തിന് പരിഗണിക്കാറുമില്ല.
Ahead of the award?

പുരസ്കാരത്തിൽ മുന്നിൽ ?

ഇതുവരെ ഏറ്റവും കൂടുതൽ പത്മ പുരസ്‌കാര ജേതാക്കളെ നാമ നിർദ്ദേശം ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇതുവരെ ഏറ്റവും കൂടുതൽ പത്മ വിഭൂഷൺ ജേതാക്കൾ ഉണ്ടായതു പബ്ലിക് അഫയേഴ്‌സ് രംഗത്ത് നിന്നാണ്. 81 പേർ വിഭൂഷൺ നേടി. സാഹിത്യ - വിദ്യാഭ്യാസ മേഖലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പത്മ ഭൂഷൺ ജേതാക്കൾ. ഏറ്റവും കൂടുതൽ പേർക്ക് പത്മശ്രീ ലഭിച്ചിട്ടുള്ളത് കലാ രംഗത്തു നിന്നാണ് - 823
Padma Awards to ISI Agents

പുരസ്‌കാര ദാനം ?

ഇന്ത്യ റിപ്പബ്ലിക് ദിനം ആചരിക്കുന്ന ജനുവരി 26 ന്ടെ തലേന്നാണ് സാധാരണയായി പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നത്. എല്ലാ വർഷവും മാർച്ച്/ ഏപ്രിലിൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ രാഷ്ട്രപതിയാണ് പത്മ പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്.

പത്മ പുരസ്കാരത്തോടൊപ്പം അതിന്ടെ ഒരു ചെറു പതിപ്പും ജേതാക്കൾക്ക് നൽകും. ഇത് ജേതാക്കൾക്ക് പ്രധാന ചടങ്ങുകളിലടക്കം ധരിക്കാം. പുരസ്‌കാര ജേതാക്കൾക്ക് തങ്ങളുടെ പേരിന്റെ മുന്നിലോ പിന്നിലോ ആയി പത്മ പുരസ്കാരത്തിന്റെ പേര് ചേർക്കാൻ അവകാശമില്ല.
Prof. Deepak Dhar

പുരസ്കാരത്തിൽ ആദ്യം ?

പുരസ്കാരത്തിൽ ആദ്യം ? - 1954 ലാണ് ആദ്യത്തെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്. 48 പേർക്കാണ് ആദ്യ വർഷം പുരസ്‌കാരങ്ങൾ ലഭിച്ചത്. ഇതിൽ 6 പേർ പത്മ വിഭൂഷണും 23 പേർ പത്മഭൂഷണും 19 പേർ പത്മശ്രീയും നേടി. ഡോ.സത്യേന്ദ്ര നാഥ്‌ ബോസ്, വി.കെ.കൃഷ്ണമേനോൻ, നന്ദലാൽ ബോസ്, ഡോ.സക്കീർ ഹുസ്സൈൻ, ബി.ജി.ഖേർ, ജിഗ്‌മേ ദോർജി വാങ് ചുക്ക് എന്നിവർക്കാണ് പത്മ വിഭൂഷൺ ലഭിച്ചത്. വള്ളത്തോൾ നാരായണ മേനോൻ, എം.എസ്.സുബ്ബലക്ഷ്മി, ഹോമി ജെ.ഭാഭ, ശാന്തിസ്വരൂപ് ഭട്നഗർ എന്നിവർ ഉൾപ്പെടെ 23 പേർക്കാണ് ആദ്യ പത്മ ഭൂഷൺ പ്രഖ്യാപിക്കപ്പെട്ടത്.
Meet Padma Shri winner Manjamma Jogathi, the first transgender

ആദ്യം നിരസിച്ചവർ ?

പത്മ വിഭൂഷൺ നിരസിച്ച ആദ്യത്തെ വ്യക്തി പി.എൻ.ഹാക്‌സറും പത്മ ഭൂഷൺ നിരസിച്ച ആദ്യത്തെ വ്യക്തി ശിശിർ കുമാർ ഭാധുരിയും പത്മശ്രീ നിരസിച്ച ആദ്യത്തെ വ്യക്തി ആശാ ദേവി ആര്യ നായകവുമാണ്.
Mallu winning Padma Awards

പത്മയിലെ മലയാളി തിളക്കം

 1. പത്മവിഭൂഷൺ നേടിയ ആദ്യ മലയാളി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന വി.കെ.കൃഷ്ണ മേനോനാണ് (1954).
 2. പത്മഭൂഷൺ നേടിയ ആദ്യ മലയാളി മഹാകവി വള്ളത്തോൾ നാരായണ മേനോനാണ് (1954).
 3. കാർട്ടൂണിസ്റ്റ് ശങ്കർ, അച്ചാമ്മ മത്തായി എന്നവരാണ് പത്മശ്രീ ബഹുമതി നേടിയ ആദ്യ മലയാളികൾ (1954).
 4. കേരളത്തിൽ നിന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടു പത്മശ്രീ പുരസ്‌കാരം നേടിയ ആദ്യ മലയാളി ഡോ.പി.വി.ബെഞ്ചമിനാണ്.
 5. പത്മ പുരസ്‌കാരം നേടിയ ആദ്യ വിദേശി ഭൂട്ടാൻ രാജാവ് ജിഗ്‌മേ ദോർജി വാങ് ചുക്കാണ് (1954).
 6. പത്മവിഭൂഷൺ നേടിയ ആദ്യ വനിതാ ജാനകി ബജാജ് (സാമൂഹിക പ്രവർത്തനം, 1956) ആണ്.
 7. 1954 ൽ പുരസ്‌കാരം നേടിയ എം.എസ്.സുബ്ബലക്ഷ്മി (സംഗീതജ്ഞ) ആണ് പത്മഭൂഷൺ നേടിയ ആദ്യ വനിത.
 8. 3 പത്മ പുരസ്കാരങ്ങളൂം നേടിയ ആദ്യ കായിക താരം ചെസ് താരം വിശ്വനാഥൻ ആനന്ദാണ്.
 9. 3 പത്മ പുരസ്‌കാരങ്ങളും ഭാരതരത്നയും സ്വന്തമാക്കിയ ആദ്യ വ്യക്തി ചലച്ചിത്ര സംവിധായകൻ സത്യജിത് റേയാണ്.