The Kerala Public Service Commission (KPSC) is responsible for conducting various recruitment exams for different government posts in the state of Kerala. Two of the most anticipated exams in the KPSC calendar are the University Assistant exams. These exams require a thorough understanding of the relevant subjects, as well as excellent analytical and problem-solving skills. To help aspirants prepare for these exams, the KPSC releases model question papers every year. These model question papers are designed to give candidates an idea of the types of questions they can expect to face on exam day and to help them identify areas where they may need to improve their knowledge. In this article, we will take a closer look at the KPSC's model question papers for the University Assistant exams.

Kerala PSC Model Questions for University Assistant Exam - 115

Model Questions Univeristy Assistant


166
മാനവ ദാരിദ്ര്യ സൂചിക തയ്യാറാക്കുന്ന മൂന്നു ഘടകങ്ങളിൽ ഉൾപ്പെടാത്തത്?
[a]
സുദീർഘവും ആരോഗ്യകരവുമായ ജീവിതം

[b]
അറിവ്

[c]
അന്തസ്സറ്റ ജീവിത നിലവാരം

[d]
പോഷകാഹാര ലഭ്യത

167
ഒൻപതാം പഞ്ചവത്സര പദ്ധതിയുടെ മുഖ്യ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു?
(1) മൂലധന നിക്ഷേപം വർധിപ്പിക്കുക
(2) ഗ്രാമീണ വികസനം
(3) വികേന്ദ്രീകൃതാസൂത്രണം
(4) തൊഴിലവസരങ്ങളുടെ വർധന
[a]
1,4

[b]
2.4

[c]
2,3

[d]
1,3

STUDY MATERIAL FOR UNIVERSITY ASSISTANT EXAMS

168
യുവജനങ്ങളുടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
[a]
പ്രധാനമന്ത്രി റോസ്‌ഗർ യോജന

[b]
നാഷണൽ റൂറൽ ലൈവ് ലിഹുഡ് മിഷൻ

[c]
ജവഹർ റോസ്‌ഗർ യോജന

[d]
നാഷണൽ സ്‌കിൽ ഡെവലപ്മെൻറ് ആൻഡ് മോണിറ്ററി റിവാർഡ് സ്‌കീം

169
ഇന്ത്യയുടെ ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള പ്രശ്നങ്ങൾ ചുവടെ ചേർക്കുന്നു. അവയിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
[a]
വീട്ടമ്മമാരുടെ ഗാർഹിക ജോലി ദേശീയ വരുമാനത്തിൽ കണക്കാക്കുന്നില്ല

[b]
ജനങ്ങളുടെ നിരക്ഷരതയും അറിവില്ലായ്മയും സ്ഥിതി വിവരക്കണക്കെടുക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നു.

[c]
ഉപഭോക്താക്കൾ അവരുടെ ചെലവ് കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കാറില്ല

[d]
ഇവയെല്ലാം

170
താഴെ പറയുന്നവയിൽ തദ്ദേശ സ്വയംഭരണ സർക്കാർ ചുമത്തുന്ന നികുതിയിൽ ഉൾപ്പെടുന്നത് ഏത്?
[a]
സംയോജിത ജി.എസ്.ടി

[b]
ഭൂനികുതി

[c]
വസ്തു നികുതി

[d]
സംസ്ഥാന ജി.എസ്.ടി

171
പോൾ സക്കറിയയുടെ ഏത് കൃതിയെ അടിസ്ഥാനമാക്കിയാണ് 'വിധേയൻ' എന്ന സിനിമ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്തത്?
[a]
ആർക്കറിയാം

[b]
ഇഷ്ടികയും ആശാരിയും

[c]
ഭാസ്കര പട്ടേലരും എൻ്റെ ജീവിതവും

[d]
ഒരിടത്ത്

172
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ്?
[a]
കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് എഫ്.സി കൊച്ചിൻ

[b]
'നിത്യഹരിത അത്ലീറ്റ്' എന്നറിയപ്പെടുന്ന കേരളത്തിലെ കായിക താരമാണ് കെ.രഘുനാഥൻ

[c]
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി വനിതയാണ് പി.ടി.ഉഷ

[d]
ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്താണ്.

173
ചുവടെയുള്ളവയിൽ തകഴിയുടെ ആത്മകഥ?
[a]
അനുഭവങ്ങൾ പാളിച്ചകൾ

[b]
ഒരു കുട്ടനാടൻ കഥ

[c]
ഓർമയുടെ തീരങ്ങളിൽ

[d]
ഞാൻ പിറന്ന നാട്

174
ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി ഏതാണ്?
[a]
ഒളപ്പമണ്ണ - സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

[b]
ഓംചേരി - എം.നാരായണൻ പിള്ള

[c]
സൈക്കോ - അപ്പുക്കുട്ടൻ നായർ

[d]
സുരാസു - ബാലഗോപാലക്കുറുപ്പ്

175
താഴെ കൊടുത്തിരിക്കുന്നവയിൽ വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിലെ പ്രമുഖനായ കവി ?
[a]
പി.കുഞ്ഞിരാമൻ നായർ

[b]
രാമപുരത്തു വാര്യർ

[c]
മാധവൻ അയ്യപ്പത്ത്

[d]
കെ.സി.നാരായണൻ

176
മദർ ബോർഡിലെ വിവിധ ഘടകങ്ങൾ തമ്മിൽ പരസ്പര വിനിമയം സാധ്യമാക്കുന്നത്?
[a]
ബസ്

[b]
പോർട്ട്

[c]
പെരിഫെറൽ

[d]
അക്യൂമുലേറ്റർ

177
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) HTML Tags < >) വലയങ്ങൾക്കുള്ളിൽ ടൈപ്പ് ചെയ്താണ് ഉപയോഗിക്കുന്നത്
(2) വെബ് പേജ് തയ്യാറാക്കുമ്പോൾ പേജിന്റെ തുടക്കം സൂചിപ്പിക്കാൻ ടാഗും ഒടുക്കം സൂചിപ്പിക്കാൻ ടാഗും ഉപയോഗിക്കുന്നു.
(3) ഓപ്പണിങ് ടാഗും ക്ളോസിങ് ടാഗും ഉള്ള നിർദ്ദേശങ്ങളെ കണ്ടെയ്‌നർ ടാഗുകൾ എന്ന് വിളിക്കുന്നു
(4) ക്ളോസിങ് ടാഗ് ആവശ്യമില്ലാത്തവയെ ശൂന്യ ടാഗുകൾ എന്ന് വിളിക്കുന്നു
[a]
ഇവയെല്ലാം

[b]
1,2,3

[c]
1,3,4

[d]
2,3,4

178
താഴെ തന്നിരിക്കുന്നവയിൽ വെബ് ഡിസൈനിംഗുമായി ബന്ധപ്പെട്ട CSS ന്ടെ പൂർണരൂപം?
[a]
കാസ് കേഡിങ് സ്ട്രിങ് സ്റ്റൈൽ

[b]
കാസ്റ്റ് സ്റ്റൈൽ ഷീറ്റ്

[c]
കാസ് കേഡിങ് സ്റ്റൈൽ ഷീറ്റ്

[d]
ക്യാരക്ടർ സ്റ്റൈൽ ഷീറ്റ്

179
ഭ്രമണപഥത്തിൽ നിന്ന് വീണ്ടെടുക്കാൻ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം?
[a]
എസ്.ആർ.ഇ - 1

[b]
കാർട്ടോസാറ്റ് - 2

[c]
മെറ്റ് സാറ്റ്

[d]
ഇൻസാറ്റ്‌ 4 -എ

180
ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനയേത്?
[a]
ഇന്ത്യയിലെ ആദ്യത്തെ ന്യുക്ലിയർ റിയാക്റ്ററാണ് അപ്സര

[b]
ഇന്ദിരാഗാന്ധി അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതി ചെയ്യുന്നത് കൽപ്പാക്കം ആണവ വൈദ്യുത നിലയത്തിലാണ്

[c]
ന്യുക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ന്യൂഡൽഹിയിലാണ്

[d]
ജയ് താംപൂർ ആണവ നിലയം സ്ഥാപിച്ചത് ഫ്രാൻസിന്റെ സഹായത്തോടു കൂടിയാണ്

181
തടാകങ്ങളിൽ പോഷകങ്ങളുടെ അളവ് കൂടുന്നത് കാരണം പ്രകൃത്യാ സംഭവിക്കുന്ന ഗുണകരമല്ലാത്ത മാറ്റത്തെ അറിയപ്പെടുന്നത്?
[a]
ബയോ മാഗ്നിഫിക്കേഷൻ

[b]
യൂട്രോഫിക്കേഷൻ

[c]
ആൽഗെൽ ബ്ലൂം

[d]
ബയോലൂമിനസൻസ്

182
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) വായിൽ നിന്ന് ആഹാരം അന്നനാളം വഴിയാണ് ആമാശയത്തിലെത്തുന്നത്.
(2) ആമാശയത്തിലേക്ക് ആഹാരം എത്താൻ സഹായിക്കുന്ന അന്നനാളത്തിലുള്ള തരംഗ രൂപത്തിലുള്ള ചലനമാണ് പെരിസ്റ്റാൾസിസ്
(3) ആമാശയ ഭിത്തിയുടെ ചലനം മൂലം ആമാശയത്തിൽ വെച്ച് ആഹാരം കുഴമ്പ് രൂപത്തിൽ ആവുകയും ദഹന രസങ്ങളാൽ ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നു
(4) ചെറു കുടലിന്ടെയും വൻ കുടലിന്ടെയും ഇടയിലാണ് ആമാശയം സ്ഥിതി ചെയ്യുന്നത്
[a]
1,3

[b]
1,2,3

[c]
2,3,4

[d]
1,2,4

183
സൂപ്പർ ബഗ് ബാക്ടീരിയകളെ വികസിപ്പിച്ചെടുത്ത ഇന്ത്യൻ ശാസ്ത്രജ്ഞൻ?
[a]
വൈദ്യനാഥ്

[b]
ആനന്ദ് മോഹൻ ചക്രവർത്തി

[c]
മേഘനാഥ് സാഹ

[d]
ഹർഗോബിന്ദ് ഖുരാന

184
ആഗോള താപനം തടയുന്നതിനുള്ള മാർഗങ്ങൾ എന്തെല്ലാം?
(1) വന നശീകരണം കുറയ്ക്കുക
(2) ഊർജ്ജോപയോഗത്തിന്ടെ ക്ഷമത കുറയ്ക്കുക
(3) ജനസംഖ്യ നിയന്ത്രിക്കുക
(4) ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം വർധിപ്പിക്കുക
[a]
1,2

[b]
1,4

[c]
1,3

[d]
1,2,3,4

185
ജീൻ ബാങ്കുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) വൈവിധ്യമാർന്ന സ്പീഷീസുകളിൽപ്പെട്ട അപൂർവവും പ്രധാനപ്പെട്ടതുമായ സസ്യങ്ങളെ സംരക്ഷിക്കുന്ന വിശാലമായ ഗവേഷണ കേന്ദ്രങ്ങളാണിവ
(2) വിത്തുകൾ, ബീജങ്ങൾ മുതലായവ ശേഖരിക്കാനും ദീർഘകാലത്തേക്ക് സംരക്ഷിക്കാനുമുള്ള സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രങ്ങളാണിവ
(3) ആവശ്യമായ അവസരങ്ങളിൽ ജീൻ ബാങ്കുകൾ ഉപയോഗിച്ച് ജീവികളെ പുനഃ സൃഷ്ടിക്കാൻ കഴിയും
(4) തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജി ജീൻ ബാങ്കിന് ഉദാഹരണമാണ്
[a]
1,2,3

[b]
ഇവയെല്ലാം

[c]
2,3,4

[d]
1,2,4

ത്തരം : സി

STUDY MATERIAL FOR UNIVERSITY ASSISTANT EXAMS