The Kerala Public Service Commission (KPSC) is responsible for conducting various recruitment exams for different government posts in the state of Kerala. Two of the most anticipated exams in the KPSC calendar are the University Assistant exams. These exams require a thorough understanding of the relevant subjects, as well as excellent analytical and problem-solving skills. To help aspirants prepare for these exams, the KPSC releases model question papers every year. These model question papers are designed to give candidates an idea of the types of questions they can expect to face on exam day and to help them identify areas where they may need to improve their knowledge. In this article, we will take a closer look at the KPSC's model question papers for the University Assistant exams.

Kerala PSC Model Questions for University Assistant Exam - 112

Model Questions Univeristy Assistant & Sub Inpsector


106
ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
[a]
ചിത്ര സമേതമുള്ള മുഗൾ ദിനവൃത്താന്തങ്ങൾക്ക് ഉദാഹരണങ്ങളാണ് അക്ബർ നാമ, ബാദ്ഷാ നാമ എന്നിവ.

[b]
അബ്ദുൾ ഫസലാണ് അക്ബർ നാമ രചിച്ചത്.

[c]
ജഹാംഗീറിന്റെ ഭരണകാലത്താണ് ബാദ്ഷാ നാമ രചിക്കപ്പെട്ടത്.

[d]
അബ്ദുൾ ഹമീദ് ലഹോരിയാണ് ബാദ്ഷാ നാമ രചിച്ചത്.

107
ഷാജഹാൻ ചക്രവർത്തിയുടെ ഭരണകാലത്തുണ്ടായിരുന്ന തറയിൽ ചുംബിക്കുക എന്ന അഭിവാദന രീതി ഏത്?
[a]
കോർണിഷ്

[b]
സമിൻബോസ്

[c]
ചാർ തസ്‌ലിം

[d]
സിജ്ദാ

STUDY MATERIAL FOR CIVIL POLICE OFFICER EXAMS

108
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ടുള്ള ഏതാനും പ്രസ്താവനകൾ ചുവടെ നൽകുന്നു.
(1) ക്രിപ്സ് ദൗത്യത്തിന്ടെ പരാജയത്തെ തുടർന്നാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം ആരംഭിച്ചത്.
(2) ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നടത്തിയ മൂന്നാമത്തെ മഹാ പ്രസ്ഥാനമായിരുന്നു ഇത്.
(3) യുവാക്കൾ രാജ്യമെമ്പാടും പണിമുടക്കുകളും അട്ടിമറി പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
ശരിയായ പ്രസ്താവനകളേവ?
[a]
ഒന്നും രണ്ടും ശരി

[b]
രണ്ടും മൂന്നും ശരി

[c]
ഒന്നും മൂന്നും ശരി

[d]
ഒന്നും രണ്ടും മൂന്നും ശരി

109
ഇന്ത്യാചരിത്രത്തിലെ ചില സംഭവങ്ങൾ, വർഷങ്ങൾ എന്നിവയുടെ പട്ടിക ചുവടെ നൽകുന്നു. ശരിയല്ലാത്ത ജോഡി ഏത്?
[a]
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിലെ ദിവാനി നേടി - 1765

[b]
ബംഗാളിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ - 1773

[c]
സന്താൾ കലാപം - 1845 -46

[d]
ഡെക്കാൻ ഗ്രാമങ്ങളിൽ കർഷക ലഹള - 1875

110
ഇന്ത്യയിൽ നടന്ന ഏത് ലഹളയുടെ പ്രധാന പ്രത്യേകതകൾ ആയിരുന്നു കണക്ക് പുസ്തകങ്ങൾ കത്തിക്കുക, കടപ്പത്രങ്ങൾ നശിപ്പിക്കുക എന്നിവ?
[a]
സന്താൾ കലാപം

[b]
ഡെക്കാൻ കലാപം

[c]
തേഭാഗ സമരം

[d]
നീലം കർഷക ലഹള

111
'ഒരു ദിവസം നമ്മുടെ വായിലെത്താൻ പോകുന്ന ഒരു ചെറി' - എന്ന് ഗവർണ്ണർ ജനറലായ ഡൽഹൗസി വിശേഷിപ്പിച്ചത് ഏത് നാട്ടു രാജ്യത്തെയാണ്?
[a]
സത്താറ

[b]
അവധ്

[c]
ഗ്വാളിയോർ

[d]
ഝാൻസി

112
മാർത്താണ്ഡവർമയുടെ ഭരണ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
[a]
1750 ജനുവരി 3 -ന് തൃപ്പടിദാനം നടത്തി

[b]
രാജ്യത്തെ 20 മണ്ഡപത്തും വാതുക്കലായി വിഭജിച്ചു.

[c]
പതിവുകണക്ക് എന്ന പേരിൽ വാർഷിക ബജറ്റ് ആരംഭിച്ചു

[d]
കർഷകർക്ക് ഇരയിളി എന്ന നികുതിയിളവ് നൽകി

113
മലബാറുമായി ബന്ധപ്പെട്ട ഏതാനും പ്രസ്താവനകൾ ചുവടെ നൽകുന്നു.
(1) 1792 -ലെ ശ്രീരംഗപട്ടണം ഉടമ്പടിയിലൂടെയാണ് മലബാർ ബ്രിട്ടീഷ് നിയന്ത്രണത്തിലായത്.
(2) 1793 മാർച്ച് -30 ന് മലബാറിനെ രണ്ട് ഭരണ മേഖലകളാക്കി തിരിച്ചു.
(3) തലശ്ശേരി ആയിരുന്നു വടക്കൻ മലബാറിന്ടെ ആസ്ഥാനം.
(4) തെക്കൻ മലബാറിന്റെ ആസ്ഥാനം ചെർപ്പുളശേരി ആയിരുന്നു.
ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
[a]
ഒന്നും രണ്ടും ശരി

[b]
ഒന്നും രണ്ടും മൂന്നും ശരി

[c]
മൂന്നും നാലും ശരി

[d]
ഒന്നും രണ്ടും മൂന്നും നാലും ശരി

114
സർവ്വരാജ്യ സഖ്യത്തെപ്പറ്റി ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
[a]
1919 ജനുവരിയിൽ ഔദ്യോഗികമായി നിലവിൽ വന്നു.

[b]
പ്രഥമ സമ്മേളനത്തിൽ 42 അംഗരാജ്യങ്ങൾ പങ്കെടുത്തു.

[c]
ജനീവ ആയിരുന്നു സമിതിയുടെ ആസ്ഥാനം

[d]
അമേരിക്ക ഈ സംഘടനയിൽ അംഗത്വമെടുക്കാൻ വിസമ്മതിച്ചു.

115
ബോവർ യുദ്ധം അരങ്ങേറിയത് എവിടെ?
[a]
അമേരിക്ക

[b]
കിഴക്കൻ യൂറോപ്പ്

[c]
ദക്ഷിണാഫ്രിക്ക

[d]
ഓസ്ട്രേലിയ

116
ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
[a]
അനുഷ്ഠാനമെന്ന് വിശേഷിപ്പിക്കാവുന്നതാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി.

[b]
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചുള്ള വള്ളംകളി

[c]
പുന്നമടക്കായലിലാണ് ആറന്മുള വള്ളംകളി അരങ്ങേറുന്നത്

[d]
ജലത്തിലെ പൂരമായി വിശേഷിപ്പിക്കാറുള്ളത് ഉതൃട്ടാതി വള്ളം കളിയെയാണ്

117
ഏതാനും ഉത്സവങ്ങൾ ചുവടെ നൽകുന്നു.
(1) കൊങ്ങൻപട
(2) പൈങ്കുനി ഉത്സവം
(3) അൽപ്പശി ഉത്സവം
(4) അഷ്ടമി
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവങ്ങൾ ഏതെല്ലാം?
[a]
ഒന്നും രണ്ടും മാത്രം

[b]
രണ്ടും മൂന്നും മാത്രം

[c]
മൂന്നും നാലും മാത്രം

[d]
രണ്ടും മൂന്നും നാലും

118
മാന്ത്രിക - താന്ത്രിക പൂജകൾക്കായി പല നിറത്തിലുള്ള പൊടികൾ കൊണ്ട് വ്യത്യസ്ത ആകൃതികളിൽ നിർമിക്കുന്ന കളങ്ങളേവ?
[a]
പദ്മങ്ങൾ

[b]
മുഖാവരണങ്ങൾ

[c]
കോലമെഴുത്ത്

[d]
മുഖത്തെഴുത്ത്

119
ചുവടെ പറയുന്നവയിൽ ഏത് സ്ഥാപനത്തിന്റെ മുദ്രാവാക്യമാണ് 'നമുക്ക് പാർക്കാൻ നല്ല കേരളം?
[a]
കോസ്റ്റ് ഫോർഡ്

[b]
കാൻഫെഡ്

[c]
സംസ്ഥാന സാക്ഷരതാ മിഷൻ

[d]
ഹരിതകേരളം മിഷൻ

120
ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
[a]
കേരള അസോസിയേഷൻ ഫോർ നോൺ - ഫാർമൽ എജ്യൂക്കേഷൻ ആൻഡ് ഡെവലപ്മെന്റ് എന്നതാണ് കാൻ ഫെഡിന്റെ മുഴുവൻ രൂപം

[b]
കാൻ ഫെഡിന്റെ സ്ഥാപനത്തിന് മുൻ കൈ എടുത്തത് പി.എൻ.പണിക്കരാണ്.

[c]
'നോൺ ഫാർമൽ എജ്യൂക്കേഷൻ - ലൈഫ് ലോങ്ങ് എജ്യൂക്കേഷൻ' എന്നതാണ് കാൻ ഫെഡിന്റെ ആപ്തവാക്യം

[d]
1980 ജൂണിലാണ് കാൻ ഫെഡ് രജിസ്റ്റർ ചെയ്യപ്പെട്ടത്

121
മലയാള കവിതയിൽ ഗുണകരമായ മാറ്റത്തിന് വഴി തെളിച്ച ഏതാനും വ്യക്തികളുടെ പേരുകൾ ചുവടെ നൽകുന്നു.
[a]
വെണ്മണി അച്ഛൻ നമ്പൂതിരി

[b]
വെണ്മണി മഹൻ നമ്പൂതിരി

[c]
എ.ആർ.രാജരാജ വർമ്മ

[d]
കുഞ്ഞിക്കുട്ടൻ തമ്പുരാൻ

122
ഏതാനും കൃതികൾ ചുവടെ നൽകുന്നു:
(1) കുചേലവൃത്തം വഞ്ചിപ്പാട്ട്
(2) ഭാഷാഷ്ടപതി
(3) നൈഷധം തിരുവാതിരപ്പാട്ട്
രാമപുരത്തു വാര്യരുടെ രചനകൾ ഏതെല്ലാം?
[a]
ഒന്നും രണ്ടും മൂന്നും

[b]
ഒന്നും മൂന്നും മാത്രം

[c]
ഒന്നും രണ്ടും മാത്രം

[d]
ഒന്ന് മാത്രം

123
മലയാളത്തിലെ ചില ആദ്യ കാല വൈജ്ഞാനിക സാഹിത്യ കൃതികൾ, രചയിതാക്കൾ എന്നിവയുടെ പട്ടിക ചുവടെ നൽകുന്നു.
(1)മലയാള ഭാഷാ ചരിത്രം - പി.ഗോവിന്ദപിള്ള
(2) ഭാഷാശാസ്ത്രം - എടമരത്ത് സെബാസ്റ്റ്യൻ
(3) മലയാള നിഘണ്ടു - റിച്ചാർഡ് കോളിൻസ്
(4) സമസ്ത വിജ്ഞാന ഗ്രന്ഥാവലി - വെട്ടം മാണി
ശരിയായ ജോഡികൾ ഏതെല്ലാം?
[a]
എല്ലാം ശരിയാണ്

[b]
ഒന്നും രണ്ടും മാത്രം ശരി

[c]
മൂന്നും നാലും മാത്രം ശരി

[d]
ഒന്നും രണ്ടും മൂന്നും ശരി

124
ചുവടെ പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?
[a]
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയമാണ് ബി.സി.സി.ഐ യുടെ ആസ്ഥാനം

[b]
ലോകത്തിലെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ ദേശീയ ക്രിക്കറ്റ് സമിതിയാണ് ബി.സി.സി.ഐ

[c]
റോജർ ബിന്നിയാണ് നിലവിലെ ബി.സി.സി.ഐ പ്രസിഡന്റ്

[d]
ജയ് ഷാ യാണ് ബി.സി.സി.ഐ യുടെ സെക്രട്ടറി

125
സമീപകാലത്ത് നടന്ന ചില കായിക മേളകൾ,വേദികൾ എന്നിവയുടെ പട്ടികകൾ ചുവടെ നൽകുന്നു.
(1) കോമൺ വെൽത്ത് ഗെയിംസ് - 2022-ഗോൾഡ് കോസ്റ്റ്
(2) സൗത്ത് ഏഷ്യൻ ഗെയിംസ് - 2019 -ബംഗ്ലാദേശ്
(3) ചെസ് ഒളിമ്പ്യാഡ് -2022 - ചെന്നൈ
(4) ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് -2022 - റഷ്യ
ശരിയായ ജോഡി/ ജോഡികൾ ഏതെല്ലാം?
[a]
ഒന്നും രണ്ടും

[b]
രണ്ടും മൂന്നും

[c]
മൂന്നു മാത്രം

[d]
മൂന്നും നാലും


STUDY MATERIAL FOR UNIVERSITY ASSISTANT EXAMS