Kerala PSC GK | Practice/Model Math Questions - 21: Kerala Public Service Commission (PSC) conducts exams to recruit candidates for various government jobs in the state of Kerala. Mathematics (Maths) is an important section in these exams and it is essential for the candidates to have a good understanding of the subject. To assist the candidates in their preparation, this article provides a set of practice and model math questions based on the latest syllabus of Kerala PSC GK. These questions will help the candidates to assess their knowledge and improve their skills in the subject.
Kerala PSC GK | Practice/Model Maths Questions - 21
1. തുല്യ നീളമുള്ള 3 ചരടുകൾ ഉണ്ട്. അവയിൽ 2 എണ്ണവും മൂന്നാമത്തേതിന്റെ പകുതിയും ചേർത്തുവെച്ചാൽ 1 മീറ്റർ ആകും. എങ്കിൽ ഓരോ ചരടിന്റെയും നീളം എത്ര സെന്റി മീറ്റർ?
[a] 10 cm
[b] 20 cm
[c] 30 cm
[d] 40 cm

ചെയ്യുന്ന വിധം
2$\frac{1}{2}$ ചരട് = 1m
1m=100 cm
2$\frac{1}{2}$ ചരട് = 100 cm
1 ചരട് = 100 ÷ 2$\frac{1}{2}$ = 100 ÷ $\frac{5}{2}$ = 100 x $\frac{2}{5}$ = 40 cms

2. ഒരു കച്ചവടക്കാരന്റെ 5 ദിവസത്തെ വരവ് 6435 രൂപ, 6927രൂപ, 6875രൂപ, 7230 രൂപ, 6562 രൂപ എന്നിങ്ങനെയാണ്. ആറാമത്തെ ദിവസവും കഴിഞ്ഞ് കണക്കുകൂട്ടി നോക്കി യപ്പോൾ ഒരു ദിവസത്തെ ശരാശരി വരവ് 6500 രൂപ എന്നുകണ്ടു. 6-ാം ദിവസത്തെ വരവ് എത്രരൂപയാണ്?
[a] 3870
[b] 4971
[c] 4500
[d] 4000

ചെയ്യുന്ന വിധം
6 ദിവസത്തെ ആകെ വരവ് = 6x6500 = 39000
5 ദിവസത്തെ ആകെ വരവ് =6435+6927+6875+7230+6562=34029
ആറാമത്തെ ദിവസത്തെ വരവ്
= 39000-34029 = 4971

3. ഒരു കച്ചവടക്കാരൻ കി.ഗ്രാമിന് 400 രൂപ നിരക്കിൽ 150 കി.ഗ്രാം കുരുമുളക് വാങ്ങി. ഒരു കി.ഗ്രാമിന് 60 രൂപ വീതം ലാഭമെടുത്ത് വിൽക്കുന്നു. എങ്കിൽ ലാഭശതമാനം എത്ര?
[a] 15%
[b] 10%
[c] 12%
[d] 18%

ചെയ്യുന്ന വിധം
ആകെ വാങ്ങൽ വില = 400x150=60000
ആകെ വിറ്റ വില = 460 × 150 = 69000
ലാഭ% = $\frac{Difference}{Small Number}$ x 100
$\frac{69000 - 60000}{60000}$ x 100
$\frac{9000}{60000}$ x 100 = 15%

4. 25, 35, 45,... 155 എന്ന സമാന്തര ശ്രേണി യുടെ തുക എത്ര?
[a] 1200
[b] 1260
[c] 1400
[d] 1520

ചെയ്യുന്ന വിധം
tn = 155, t1 = 25, d = 35-25 = 10, n=14
പദങ്ങളുടെ എണ്ണം, n= $\frac{tn-t1}{d}$ + 1
= $\frac{155 - 25}{10}$ + 1 = 14
തുക, Sn = $\frac{n}{2}$ (t1 + tn)
$\frac{14}{2}$ (25 + 155)
7 x 180 = 1260

5. 180 രൂപയ്ക്ക് ഒരു ബുക്ക് വിറ്റപ്പോൾ 10% നഷ്ടം വന്നു. ഇതുമായി ബന്ധപ്പെട്ട് ചുവടെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയേത്?

I. ബുക്കിന്റെ വാങ്ങിയ വില 200 ആണ്
II. ഈ ബുക്കിന് 10% ലാഭം കിട്ടണമെങ്കിൽ അത് 250 രൂപയ്ക്ക് വിൽക്കണം.
[a] I ഉം II ഉം ശരിയാണ്
[b] I ഉം II ഉം തെറ്റാണ്
[c] I ശരിയും II തെറ്റുമാണ്
[d] I തെറ്റും II ശരിയുമാണ്

ചെയ്യുന്ന വിധം
I. 10% നഷ്ടം എന്നാൽ 90% വില
ബുക്കിന്റെ വാങ്ങിയ വില 100% ആണ്
∴ 90% = 180
100% = x
x = $\frac{180 x 100}{90}$ = 200
II. 10% ലാഭം എന്നാൽ 110% വില
∴ 200 x $\frac{110}{100}$ = 220
:. പ്രസ്താവന I ശരിയും II തെറ്റുമാണ്.

6. 234234നെ നിശേഷം ഹരിക്കാവുന്ന ഒരു സംഖ്യയാണ്
[a] 1001
[b] 1002
[c] 1003
[d] 1004

ചെയ്യുന്ന വിധം
മൂന്ന് അക്കങ്ങൾ ആവർത്തിക്കുന്ന ഏത് ആറക്ക സംഖ്യയേയും 1001 കൊണ്ട് നിശേഷം ഹരിക്കാം

7. 1 മുതൽ 60 വരെയുള്ള നിസർഗ സംഖ്യകളുടെ തുകയെ നിശേഷം ഹരിക്കാവുന്ന സംഖ്യയാണ്
[a] 13
[b] 60
[c] 59
[d] 61

ചെയ്യുന്ന വിധം
തുക = $\frac{60 x 61}{2}$
= 30 × 61
തുകയെ 61 കൊണ്ടു നിശേഷം ഹരിക്കാം.

8. 100നും 200നുമിടയിൽ 11 കൊണ്ടു ഹരിക്കാവുന്ന എത്ര സംഖ്യകളുണ്ട്?
[a] 9
[b] 10
[c] 11
[d] 13

ചെയ്യുന്ന വിധം
110, 121, 132, 143, 154, 165, 176, 187, 198
ആകെ 9 സംഖ്യകൾ. സമവാക്യമുപ യോഗിച്ചും കണ്ടുപിടിക്കാം.

9. ഒരു സംഖ്യയെ $\frac{1}{2}$ കൊണ്ടു ഗുണി ക്കേണ്ടതിനു പകരം കുട്ടി $\frac{1}{2}$ കൊണ്ടു ഹരിച്ചു. കിട്ടിയ ഉത്തരം രിയുത്തരത്തേക്കാൾ 12 കൂടുത ലാണെങ്കിൽ സംഖ്യ ഏത്?
[a] 16
[b] 4
[c] 8
[d] 10

ചെയ്യുന്ന വിധം
(x ÷ 12 ) − (x × $\frac{1}{2}$ ) = $\frac{1}{2}$
2x-2=$\frac{x}{2}$ 4x-x=24 3x = 24 Answer: b x=8

10. 0.01നോട് എന്തു കൂട്ടിയാൽ 1.1 കിട്ടും?
[a] 1.11
[b] 1
[c] 1.09
[d] 0.10

ചെയ്യുന്ന വിധം
1.1ൽ നിന്ന് 0.01 കുറച്ചാൽ 1.09 കിട്ടും.