Important Scientists who Contributed to Chemistry

രസതന്ത്രത്തിന് സംഭാവന നൽകിയ പ്രധാന ശാസ്ത്രജ്ഞർ

ലബോറട്ടറി പരീക്ഷണങ്ങൾ, വിഷ സംയുക്തങ്ങൾ അല്ലെങ്കിൽ ഭക്ഷ്യ അഡിറ്റീവുകൾ എന്നിവയുടെ പശ്ചാത്തലത്തിൽ മാത്രമാണ് മിക്ക ആളുകളും രസതന്ത്രത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്നിരുന്നാലും, ഈ ഫീൽഡ് വളരെ വിശാലമാണ് - നിങ്ങൾ കാണുന്നതും കേൾക്കുന്നതും മണക്കുന്നതും സ്പർശിക്കുന്നതും രുചിക്കുന്നതും വിവിധതരം രാസവസ്തുക്കൾ ഉൾക്കൊള്ളുന്നു.

പ്രപഞ്ചത്തിന്റെ ഘടന മനസ്സിലാക്കാൻ രസതന്ത്രം നമ്മെ സഹായിക്കുന്നു. ഏറ്റവും പ്രശസ്തമായ രസതന്ത്രജ്ഞരുടെ അല്ലെങ്കിൽ രസതന്ത്രത്തിൽ സംഭാവന ചെയ്ത പ്രധാനപ്പെട്ട ശാസ്ത്രജ്ഞരെയാണ് ചുവടെ പറയുന്നത്.

Important Scientists who Contributed to Chemistry

സർ ഹംഫ്രി ഡേവി (1778-1829)

വൈദ്യുതി ഉപയോഗിച്ച് സംയുക്തങ്ങളിൽ നിന്ന് ഒട്ടേറെ മൂലകങ്ങൾ വേർതിരിച്ചെടുത്തു പൊട്ടാസ്യം, സോഡിയം, കാൽസ്യം, മഗ്നീഷ്യം, സ്‌ട്രോൺഷ്യം, ബേരിയം, ബോറോൺ എന്നിവയൊക്കെ ഇതിൽപ്പെടുന്നു. ദ്രാവകങ്ങളിലൂടെ വൈദ്യുതി കടന്നു പോകുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് ഇദ്ദേഹം ഏറ്റെടുത്തത്. ഈ പരീക്ഷണങ്ങളുടെയും കണ്ടെത്തലുകളുടെയൂം അടിസ്ഥാനത്തിൽ പദാർത്ഥങ്ങളിൽ വൈദ്യുത ചാർജുകളുടെ സാന്നിധ്യമുണ്ടെന്ന് മനസ്സിലാക്കി. രണ്ടു തരം വൈദ്യുത ചാർജുകളാണുള്ളതെന്നും (പോസിറ്റീവ് ചാർജും, നെഗറ്റീവ് ചാർജും) ഈ വൈദ്യുത ചാർജുകളാണ് ഒരു പദാർത്ഥത്തിന് മറ്റൊരു പദാർത്ഥവുമായി പ്രവർത്തിക്കാനുള്ള കഴിവുണ്ടാകുന്നത് എന്നും അദ്ദേഹം സമർഥിച്ചു.
Important Scientists who Contributed to Chemistry

മൈക്കൽ ഫാരഡെ (1791-1867)

വൈദ്യുതിയുടെ പിതാവ് എന്ന് അറിയപ്പെടുന്നു. സർ ഹംഫ്രി ഡേവിയുമായി ചേർന്ന് നടത്തിയ പരീക്ഷണങ്ങളിൽ ദ്രാവകങ്ങളിലൂടെ വൈദ്യുതി പ്രവഹിക്കുമെന്ന് തിരിച്ചറിഞ്ഞു. വൈദ്യുതി കടത്തിവിട്ട് ചില ദ്രാവകപദാർത്ഥങ്ങളെ അവയുടെ ഘടകങ്ങളാക്കി മാറ്റാമെന്ന് കണ്ടെത്തി (വൈദ്യുതി വിശ്ലേഷണം). തുടർന്ന് വൈദ്യുത വിശ്ലേഷണനിയമം ആവിഷ്കരിച്ചു.
Important Scientists who Contributed to Chemistry

ഹെൻറ് റിച്ച് ഗീസർ (1814 - 1879)

1857 -ൽ ജർമൻ ഭൗതിക ശാസ്ത്രജ്ഞനും ഗ്ലാസ് നിർമിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ആളുമായ ഹെൻറ് റിച്ച് ഗീസർ രൂപം കൊടുത്ത ഡിസ്ചാർജ് ട്യൂബിൻടെ (വാക്വം ട്യൂബ്) ആവിർഭാവത്തോടെ വാതകങ്ങളിലൂടെയും വൈദ്യുതി കടന്നു പോകുമെന്ന് തിരിച്ചറിഞ്ഞു. ഗീസറും ജൂലിയസ് പ്ലക്കറും ചേർന്ന് നടത്തിയ പരീക്ഷണങ്ങൾ പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വേഗം കൂട്ടി.
Important Scientists who Contributed to Chemistry

ജൂലിയസ് പ്ലക്കർ (1801 - 1868)

വളരെ താഴ്ന്ന മർദ്ദത്തിലാണ് വാതകങ്ങളിൽ വൈദ്യുതി കടന്നു പോകുന്നത്. ഇത് വൈദ്യുത ഡിസ്ചാർജ് എന്നറിയപ്പെടുന്നു. വാതകങ്ങളിലൂടെ ഡിസ്ചാർജ് നടക്കുമ്പോൾ ട്യൂബിനുള്ളിലെ മർദ്ദം ഒരു പരിധി കുറഞ്ഞാൽ ഗ്ലാസ് ട്യൂബിന്ടെ വശങ്ങളിൽ പ്രത്യേക തിളക്കം ഉണ്ടാക്കുന്നതായി കണ്ടു. ഈ തിളക്കത്തിനടുത്ത് ഒരു കാന്തം കൊണ്ട് വന്നാൽ തിളക്കത്തിന്ടെ സ്ഥാനം മാറുമെന്നും അദ്ദേഹം കണ്ടെത്തി. ഡിസ്ചാർജ് ട്യൂബിലെ വാതകങ്ങളിൽ നിന്ന് പുറത്തു വന്ന തിളക്കത്തിന് കാരണമായ രശ്മികളിൽ വൈദ്യുത ചാർജിന്ടെ സാന്നിധ്യത്തിനുള്ള തെളിവായിരുന്നു ഇത്.
Important Scientists who Contributed to Chemistry

വില്യം ക്രൂക്സ് (1832 - 1919)

1875 -ൽ ഗീസറുടെ ഡിസ്ചാർജ് ട്യൂബ് നവീകരിച്ച് വില്യം ക്രൂക്സ് നടത്തിയ പരീക്ഷണങ്ങൾ വാതകങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ വ്യക്തത നൽകി. കാഥോഡ് റേ - ട്യൂബ് പരീക്ഷണങ്ങളിൽ മർദ്ദം കുറയ്ക്കുമ്പോൾ ട്യൂബിനുള്ളിൽ നിരീക്ഷിച്ച മാറ്റങ്ങളും കാഥോഡ് രശ്മികളുടെ സവിശേഷതകളെക്കുറിച്ചുള്ള പഠനവുമാണ് ഇതിലേക്ക് നയിച്ചത്. ഇതിന്ടെ തുടർച്ചയാണ് ആറ്റത്തെ വിഭജിക്കാനാകുമെന്നും ആറ്റങ്ങൾ അതിനേക്കാൾ സൂക്ഷ്മമായ സബ് അറ്റോമിക കണങ്ങൾകൊണ്ട് നിർമ്മിതമാണെന്നുമുള്ള കണ്ടെത്തലിലേക്ക് നയിച്ചത്. ടി.വി.യുടെ പിക്ച്ചർ ട്യൂബും എക്സ് - റേ - ട്യൂബുമെല്ലാം കാഥോഡ് - റേ - ട്യൂബുകളാണ്.
Important Scientists who Contributed to Chemistry

യൂഗൻ ഗോൾസ്റ്റീൻ (1850 - 1930)

ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ വാതകങ്ങളിലെ പോസിറ്റീവ് ചാർജിന്ടെ സാന്നിധ്യം തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. 1886 - ൽ ഡിസ്ചാർജ് ട്യൂബ് ഉപയോഗിച്ച് ആനോഡ് രശ്മികൾ ഉണ്ടാക്കുകയും അതിന്ടെ സവിശേഷതകൾ പഠിച്ച് പോസിറ്റീവ് ചാർജിന്ടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു. ഡാൽട്ടൻടെ അറ്റോമിക സിദ്ധാന്തത്തിനെതിരെയുള്ള ഒട്ടേറെ തെളിവുകൾ ശാസ്ത്ര ലോകത്തിന് ഗോൾസ്റ്റീൻ നൽകി.
Important Scientists who Contributed to Chemistry

വില്യം റോൺട്ജൻ (1845 - 1923)

ക്രൂക്സ് ഡിസ്ചാർജ്, ട്യൂബ് ഉപയോഗിച്ച് വില്യം റോൺട്ജൻ നടത്തിയ പരീക്ഷണങ്ങളാണ് 1895 നവംബർ 8-ന് എക്സ് - റേ യുടെ കണ്ടു പിടിത്തത്തിലേക്ക് നയിച്ചത്. കാഥോഡ് രശ്മികളുടെ പാതയിൽ ഒരു അലൂമിനിയം തകിട് വെച്ച് രശ്മികളെ പ്രതിഫലിപ്പിച്ചു. അപ്പോൾ ഒരു പ്രത്യേക വികിരണങ്ങൾ പുറത്തു വരുന്നത് കണ്ടു. അതിനെ എക്സ് - റേ എന്ന് വിളിച്ചു. പിന്നീട് ഈ രശ്മികൾ എക്സ് - റേ എന്ന് തന്നെ അറിയപ്പെട്ടു. പദാർത്ഥങ്ങളുടെ സവിശേഷതകളെക്കുറിച്ചുള്ള പഠനത്തിനിടയിൽ അപ്രതീക്ഷിതമായാണ് ഇത്തരമൊരു കണ്ടെത്തലുണ്ടായത്. വൈദ്യ ശാസ്ത്രരംഗത്തും വ്യാവസായിക നിർമാണ രംഗത്തുമൊക്കെ എക്സ്-റേ വ്യാപകമായി ഉപയോഗിച്ച് വരുന്നു.
Important Scientists who Contributed to Chemistry

ജെ.ജെ.തോംസൺ (1856 - 1940)

ആറ്റത്തെക്കുറിച്ചു അതുവരെയുള്ള ധാരണകൾ തിരുത്താനും പുതിയ ധാരണകൾ രൂപകല്പന ചെയ്യാനും തോംസണിന്ടെ പരീക്ഷണങ്ങൾക്ക് സാധിച്ചു. ഡിസ്ചാർജ് ട്യൂബിലെ കാഥോഡിൽ നിന്ന് വരുന്ന രശ്മികളിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളാണുള്ളതെന്ന് അദ്ദേഹം തെളിയിച്ചു. ഈ കണങ്ങൾക്ക് മാസും ഊർജ്ജവുമുണ്ടെന്ന് വ്യക്തമാക്കി. ഏത് വാതകമെടുത്ത് ഡിസ്ചാർജ് നടത്തിയാലും അവയിൽ നിന്നെല്ലാം ഒരേയിനം നെഗറ്റീവ് ചാർജുള്ള കണങ്ങളുണ്ടാകുന്നതിനാൽ എല്ലാ പദാർത്ഥങ്ങളിലുള്ള പൊതുഘടകമാണിതെന്ന് സമർത്ഥിച്ചു. ഇവ ആറ്റത്തെക്കാൾ സൂക്ഷ്മ കണങ്ങളാണെന്നും ആറ്റത്തിന്ടെ ഭാഗമാണെന്നും തെളിയിച്ചു. 1897 -ൽ ജെ.ജെ.തോംസണിന്റെ കണ്ടു പിടിത്തങ്ങൾ ശാസ്ത്ര ലോകം അംഗീകരിച്ചു. അതോടെ ആറ്റത്തെ വിഭജിക്കാനാകുമെന്ന് തെളിഞ്ഞു. ആറ്റത്തിലുള്ള നെഗറ്റീവ് ചാർജുള്ള കാണാമെന്നു ഇലക്ട്രോൺ.
Important Scientists who Contributed to Chemistry

ഏണസ്റ്റ് റുഥർ ഫോർഡ് (1871 - 1937)

ഇലക്ട്രോണിന്റെ കണ്ടെത്തലോടുകൂടി ആറ്റത്തിലെ മറ്റ് കണങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമായി പോസിറ്റീവ് ചാർജിന്ടെ സാന്നിധ്യമുണ്ടെന്ന് വളരെ മുൻപ് തന്നെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ഇത് ആധികാരികമായി തെളിയിച്ചത് റുഥർഫോർഡാണ്‌. ആറ്റത്തിൽ ഭൂരിഭാഗവതും ശൂന്യമാണെന്നും പോസിറ്റീവ് ചാർജ് മുഴുവൻ കേന്ദ്രീകരിച്ച് ഒരു ഭാഗമുണ്ടെന്നും അദ്ദേഹം സമർഥിച്ചു. ഈ കേന്ദ്രമാണ് ആറ്റത്തിന്ടെ ന്യൂക്ലിയസ്. 1911 -ൽ ആറ്റത്തിന്റെ പോസിറ്റീവ് ചാർജുള്ള കേന്ദ്രമുണ്ടെന്നത് ശാസ്ത്രലോകം അംഗീകരിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ 1920 -ൽ പോസിറ്റീവ് ചാർജിന് കാരണമായ കണങ്ങൾ പ്രോട്ടോൺ ആണെന്ന് തെളിയിക്കപ്പെട്ടു. ഇതിന്ടെ ചാർജ് ഒരു ഇലക്ട്രോണിന്ടെ ചാർജിന് തുല്യവും വിപരീതവുമാണെന്ന് കണ്ടെത്തി. പ്രോട്ടോണിന്ടെ മാസ് ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ മാസിന് തുല്യമാണെന്നും നിർണയിച്ചു. അതോടൊപ്പം ന്യൂക്ലിയസിൽ ചാർജില്ലാത്ത ഒരു കണത്തിന്ടെ സാന്നിധ്യമുണ്ടാകുമെന്ന് പ്രവചിക്കുകയും ചെയ്തു.
Important Scientists who Contributed to Chemistry

ജെയിംസ് ചാഡ് വിക്ക് (1891 - 1974)

റുഥർഫോർഡിന്റെ ശിഷ്യനാണ് ചാഡ് വിക്ക്. 1932 -ൽ ആറ്റത്തിന്റെ ന്യുക്ലിയസിൽ ചാർജില്ലാത്തതും എന്നാൽ പ്രോട്ടോണിനോളം മാസുള്ളതുമായ കണമുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചു. ചാർജില്ലാത്ത ഈ കണമാണ് ന്യൂട്രോൺ. മാസുള്ള കണങ്ങളായ പ്രോട്ടോണുകളും ന്യൂട്രോണുകളും ന്യുക്ലിയസ്സിലായതിനാൽ ഒരാറ്റത്തിന്ടെ മാസ് മുഴുവൻ ന്യുക്ലിയസിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ന്യൂട്രോണിന്ടെ കണ്ടു പിടുത്തത്തിലൂടെ ജെയിംസ് ചാഡ് വിക്ക്. 1932 -ലെ നൊബേൽ സമ്മാനത്തിന് അർഹനായി.
Most people think of chemistry only in the context of laboratory experiments, toxic compounds or food additives. However, this field is very broad - it covers a wide variety of chemicals that you see, hear, smell, touch and taste.

Chemistry helps us to understand the structure of the universe. Below are some of the most famous chemists or important scientists who contributed to chemistry.