Kerala PSC | Previous Years Questions with Connecting Facts | Part - 01
Kerala PSC | Previous Years Questions with Connecting Facts | Part - 01; In this post, we've included ten questions selected from Kerala PSC previous years' question papers, as well as information to go along with them. We hope that these questions will help you prepare for your future examinations as well as the new pattern statement type questions. Please provide feedback in the comments section of this post so that we can better serve you in the future by improving our content.

Previous Years Questions with Connecting Facts | Part - 01


QA-01
മൗലികാവകാശങ്ങൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്?
(എ) പാർട്ട് 1
(ബി) പാർട്ട് 2
(സി) പാർട്ട് 3
(ഡി) പാർട്ട് 4

1. ഭരണഘടനയിൽ ആർട്ടിക്കിൾ 12 മുതൽ 35 വരെയാണ് മൗലികാവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
2. വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശമാണ് മൗലികാവകാശം.
3. മൗലിക അവകാശങ്ങളെക്കുറിച്ച് പ്രമേയം പാസാക്കിയത് 1931 ലെ കറാച്ചി കോൺഗ്രസ് സമ്മേളനത്തിലാണ്.
4. ഭരണഘടന നിലവിൽ വന്നപ്പോൾ 7 മൗലികാവകാശങ്ങളാണ് ഉണ്ടായിരുന്നത്. നിലവിൽ 6 മൗലികാവകാശങ്ങളാണ് ഉള്ളത്.
QA-02
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്കു പർവതം?
(എ) പശ്ചിമഘട്ടം
(ബി) ആരവല്ലി
(സി) പൂർവ്വഘട്ടം
(ഡി) ഹിമാലയം

1. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവത നിരയാണ് ആരവല്ലി.
2. രാജസ്ഥാനെ കിഴക്കും പടിഞ്ഞാറുമായി വേർതിരിക്കുന്ന പർവത നിരയാണ് ആരവല്ലി.
3. ഹാൽഡിഘട്ടി ചുരം സ്ഥിതി ചെയ്യുന്നത് ആരവല്ലി പർവ്വതനിരയിലാണ്.
4. അജ്മീർ നഗരം സ്ഥിതി ചെയ്യുന്നത് ആരവല്ലി നിരയുടെ താഴ്വരയിലാണ്.
5. ആരവല്ലി പർവത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഗുരു ശിഖർ.
QA-03
ഡെക്കാൻ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമേത്?
(എ) ഏലമല
(ബി) ദോഡാബേട്ട
(സി) ആനമുടി
(ഡി) പൂനെ

1. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി.
2. 2695 മീറ്റർ ആണ് ആനമുടിയുടെ ഉയരം.
3. പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് മീശപ്പുലിമല.
4. മീശപ്പുലിമലയുടെ ഉയരം 2640 മീറ്റർ ആണ്.
QA-04
ഒരു നദിയിലേക്ക് വെള്ളമെത്തുന്ന നിശ്ചിത പ്രദേശം?
(എ) നീർത്തടം
(ബി) നദീതടം
(സി) വൃഷ്ടി പ്രദേശം
(ഡി) ജല വിഭാജകം

1. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഉത്തര - പശ്ചിമ ഭാഗത്തെ നദീ സംവിധാനമാണ് സിന്ധു.
2. പടിഞ്ഞാറോട്ട് ഒഴുകുന്ന ഏക ഹിമാലയൻ നദിയാണ് സിന്ധു.
3. ഇന്ത്യയിലെ ഏറ്റവും നദീതടം ഗംഗാ നദീതടമാണ്.
4. നിക്ഷേപ പ്രക്രിയയിലൂടെയാണ് ഗംഗാതടം രൂപം കൊള്ളുന്നത്.
5. ഹിമാലയൻ നദികളുടെ നിക്ഷേപണ പ്രക്രിയയുടെ ഫലമായുണ്ടായ ഭൂവിഭാഗമാണ് ഉത്തര മഹാസമതലം.
QA-05
ജഹാംഗീറിൻടെയൂം നൂർജഹാൻടെയും ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്ന നദീതീരം?
(എ) യമുന
(ബി) ഗംഗ
(സി) ലൂണി
(ഡി) രവി

1. സിന്ധു നദീതട സംസ്കാര കേന്ദ്രമായിരുന്ന ഹാരപ്പ നിലനിന്നിരുന്നത് രവി നദിയുടെ തീരത്താണ്.
2. പഞ്ചാബിലെ ഏറ്റവും ചെറിയ നദിയാണ് രവി.
3. ലാഹോറിന്ടെ നദി എന്നറിയപ്പെടുന്നു.
4. തെയിൻ ഡാം സ്ഥിതി ചെയ്യുന്നത് രവിയിലാണ്.
5. ഷാപ്പൂർ കാണ്ടി ഡാം പദ്ധതി സ്ഥിതി ചെയ്യുന്ന നദി.
QA-06
ഇന്ത്യയിലെ ഉഷ്ണകാലം ഏത്?
(എ) ഡിസംബർ - ഫെബ്രുവരി
(ബി) മാർച്ച് - മെയ്
(സി) ജൂൺ - സെപ്റ്റംബർ
(ഡി) ഒക്ടോബർ - നവംബർ

1. സൂര്യ രശ്മികൾ ലംബമായി പതിക്കുന്ന അർധഗോളത്തിൽ ചൂട് പൊതുവെ കൂടുതലായിരിക്കും ഇവിടെ വേനൽക്കാലവും ആയിരിക്കും.
2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത് ഏപ്രിലിലാണ്.
3. ഇന്ത്യയിൽ ഉഷ്ണകാലത്ത് തീര പ്രദേശങ്ങളെ അപേക്ഷിച്ച് ഉത്തരേന്ത്യയിൽ ഊഷ്മാവ് വളരെ കൂടുതലായിരിക്കും.
4. ഉഷ്ണകാലത്ത് ഉത്തരേന്ത്യയിൽ സമതലങ്ങളിൽ വീശുന്ന ഈർപ്പരഹിതമായ ഉഷ്ണക്കാറ്റാണ് ലൂ.
5. ഇന്ത്യയിലെ ഏറ്റവും വരണ്ട പ്രദേശമാണ് രാജസ്ഥാനിലെ ജയ്സാൽമീർ .
QA-07
ഉത്തരേന്ത്യൻ സമതലങ്ങളിലെ പ്രധാന മണ്ണിനം ഏത്?
(എ) പർവത മണ്ണ്
(ബി) കരിമണ്ണ്
(സി) ചെമ്മണ്ണ്
(ഡി) എക്കൽ മണ്ണ്

1. നദികളുടെ നിക്ഷേപണ പ്രക്രിയയുടെ ഫലമായാണ് എക്കൽമണ്ണ് രൂപം കൊള്ളുന്നത്.
2. എക്കൽ മണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംസ്ഥാനങ്ങളാണ് ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയവ.
QA-08
പോയിൻറ് കാലിമർ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ്?
(എ) ഗുജറാത്ത്
(ബി) തമിഴ്‌നാട്
(സി) കർണാടക
(ഡി) ഗോവ

1. സലിം അലി പക്ഷിസങ്കേതം - ഗോവ
2. ചിന്താമണി കർ പക്ഷിസങ്കേതം - പശ്ചിമ ബംഗാൾ
3. രംഗനതിട്ടു പക്ഷിസങ്കേതം - കർണാടക
4. പിറ്റി പക്ഷിസങ്കേതം - ലക്ഷദ്വീപ്
5. കുന്തൻകുളം പക്ഷിസങ്കേതം - തമിഴ്‌നാട്
QA-09
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങളുള്ള സംസ്ഥാനം?
(എ) കേരളം
(ബി) മധ്യപ്രദേശ്
(സി) ഗോവ
(ഡി) ഗുജറാത്ത്

1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ് സ്ഥിതി ചെയ്യുന്നത് ഭോപ്പാലിലാണ്.
2. ഇന്ത്യയുടെ സോയ സംസ്ഥാനം എന്നറിയപ്പെടുന്നത് മധ്യപ്രദേശ്.
3. സിൻഗ്രൗളി കൽക്കരി ഖനി സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലാണ്.
4. കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് മധ്യപ്രദേശ്.
5. സർക്കാർ ജോലികളിൽ വനിതകൾക്ക് 33%സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ച ആദ്യ സംസ്ഥാനം മധ്യപ്രദേശാണ്.
QA-10
അവസാനമായി ഇന്ത്യ വിട്ടു പോയ വിദേശീയർ ആര്?
(എ) ബ്രിട്ടീഷുകാർ
(ബി) പോർച്ചുഗീസുകാർ
(സി) ഫ്രഞ്ചുകാർ
(ഡി) ഡച്ചുകാർ

1. പോർച്ചുഗീസുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കാൻ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷൻ വിജയ്.
2. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികനാണ് പെഡ്രോ അൽവാരിസ് കബ്രാൾ.
3. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയിയാണ് ഫ്രാൻസിസ്കോ ഡി അൽമേഡ.
4. ഇന്ത്യയിൽ പോർച്ചുഗീസ് കോളനി വൽക്കരണത്തിനു നേതൃത്വം നൽകിയ അൽബുക്കർക്ക് ആണ്.
5. ഗോഥിക് വാസ്തു വിദ്യ ശൈലി ഇന്ത്യയിൽ പ്രചരിപ്പിച്ചത് പോർച്ചുഗീസുകാരാണ്.