Advertisement

views

Kerala PSC | Civil Police Officer (CPO) | Model Questions - 01

Kerala PSC | Civil Police Officer (CPO) | Model Questions - 01

Civil Police Officer Exam 2022

25 Model Questions for upcomming Kerala PSC Civil Police Officer. From today onwards we are going to publish daily model questions for Civil Police Officer Exam. Intersted aspirants can download these questions in PDF.


1
സംസ്ഥാനത്ത് നടപ്പാക്കി വന്ന പൊതു വിദ്യാഭ്യാസ യജ്ഞത്തിന് നൽകിയിട്ടുള്ള പുതിയ പേരെന്ത്?
(എ) വിദ്യാദർപ്പണം
(ബി) വിദ്യാകിരണം
(സി) വിദ്യാദർശനം
(ഡി) വിദ്യാലയത്തിലേക്ക്
2
കേരള സാമൂഹിക സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡറാര് ?
(എ) പൃഥ്‌വിരാജ് സുകുമാരൻ
(ബി) നിവിൻ പോളി
(സി) ടൊവിനോ തോമസ്
(ഡി) ദുൽഖർ സൽമാൻ
3
ചുവടെപ്പറയുന്നവരിൽ ഏത് വിഭാഗത്തിന് സുരക്ഷിതമായ താമസ സൗകര്യം ഉറപ്പാക്കാനുള്ള പദ്ധതിയാണ് 'ആലയ്'?
(എ) ഭിന്നശേഷിക്കാർ
(ബി) ട്രാൻസ് ജെൻഡറുകൾ
(സി) അതിഥി തൊഴിലാളികൾ
(ഡി) കിടപ്പു രോഗികൾ
4
ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് പ്രസിദ്ധീകരിച്ച 2020 - ലെ ലോക കോ-ഓപ്പറേറ്റീവ് മോണിറ്റർ റിപ്പോർട്ടിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കേരളത്തിലെ സഹകരണ സ്ഥാപനമേത്?
(എ) ഊരാളുങ്കൽ സൊസൈറ്റി
(ബി) കേരളാ ബാങ്ക്
(സി) അർബൻ കോ-ഓപ്പറേറ്റീവ് മിഷൻ
(ഡി) ഫാർമേഴ്‌സ് കോ-ഓപ്പറേറ്റീവ്
5
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റീൽ ആർച്ച് പാലമായ വഹ്‌റു പാലം ഉദ്‌ഘാടനം ചെയ്തതെവിടെ?
(എ) മേഘാലയ
(ബി) സിക്കിം
(സി) ലഡാക്
(ഡി) ഹിമാചൽ പ്രദേശ്
6
കേന്ദ്രസർക്കാർ പരാക്രം ദിവസമായി ആചരിക്കുന്ന ജനുവരി 23 ആരുടെ ജന്മ ദിനമാണ്?
(എ) ഭഗത് സിംഗ്
(ബി) ചന്ദ്രശേഖർ ആസാദ്
(സി) രാജ്‌ഗുരു
(ഡി) സുഭാഷ്‌ചന്ദ്ര ബോസ്
7
അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ പട്ടികയിലേക്ക് (റംസാർ പട്ടിക) ഇന്ത്യയിൽ നിന്ന് 2021 -ൽ ഉൾപ്പെടുത്തിയ പ്രദേശങ്ങളിൽ പെടാത്തതേത് ?
(എ) ഭിൻഡാവാസ് വന്യജീവിസങ്കേതം, ഹരിയാന
(ബി) സുൽത്താൻപൂർ ദേശീയോദ്യാനം, ഹരിയാന
(സി) ഥോൾ വന്യജീവി സങ്കേതം, ഗുജറാത്ത്
(ഡി) ഭരത്പൂർ പക്ഷിസങ്കേതം, രാജസ്ഥാൻ
8
ഡി.ആർ.ഡി.ഒ. കരസേനയുടെ ഇൻഫൻട്രി സ്കൂൾ എന്നിവ ചേർന്ന് വികസിപ്പിച്ച 'അസ്മി' ഏതിനം യുദ്ധോപകരണമാണ്?
(എ) യന്ത്രത്തോക്ക്
(ബി) മിസൈൽ ലോഞ്ചർ
(സി) നിരീക്ഷണ ഡ്രോൺ
(ഡി) യുദ്ധ ടാങ്ക്
9
വിരോചിതമായ ഭൂതകാലത്തെ പ്രതിഫലിപ്പിക്കാൻ ദേശീയ പതാകയിൽ നിറമാറ്റം വരുത്തിയ രാജ്യമേത്?
(എ) ഓസ്ട്രേലിയ
(ബി) ഫ്രാൻസ്
(സി) കാമറൂൺ
(ഡി) നെതർലൻഡ്സ്
10
2021 ഒക്ടോബറിൽ 'മെറ്റ' എന്ന് പേര് മാറ്റിയ ഐ.ടി.സ്ഥാപനമേത്?
(എ) ആപ്പിൾ ഇൻക്
(ബി) ഐ.ബി.എം.
(സി) ഗൂഗിൾ മെസഞ്ചർ
(ഡി) ഫേസ്ബുക്ക്
11
ചുവടെപ്പറയുന്നവയിൽ 102-ആം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകളേവ?
(1) അനുച്ഛേദം 338-ബി ഭരണഘടനയുടെ കൂട്ടിച്ചേർത്തു
(2) അനുച്ഛേദം 342-എ ഭരണഘടനയോട് കൂട്ടിച്ചേർത്തു.
(3) ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനെ ഭരണഘടനാ സ്ഥാപനമാക്കി
(4) പിന്നാക്ക വിഭാഗങ്ങൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തി.

(എ) എല്ലാം ശരിയാണ്
(ബി) ഒന്നും രണ്ടും മൂന്നും ശരി
(സി) രണ്ടും മൂന്നും നാലും ശരി
(ഡി) ഒന്നും മൂന്നും നാലും ശരി
12
ചുവടെപ്പറയുന്നവയിൽ ഭരണഘടനയുടെ ബേസിക് സ്ട്രക്ച്ചറിൽ ഉൾപ്പെടാത്തതേത്?
(എ) ഭരണഘടനയുടെ മതേതര സ്വഭാവം
(ബി) ഭരണഘടനയുടെ പരമാധികാരം
(സി) ഭരണഘടനയുടെ ഫെഡറൽ സ്വഭാവം
(ഡി) സർക്കാരുകളുടെ സ്ഥിരത
13
ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഭേദഗതി ചെയ്യാൻ പാർലമെന്റിനു അധികാരമില്ലെന്ന് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഏത് കേസിലാണ്?
(എ) ഗോലക്‌നാഥ് കേസ് - 1967
(ബി) ശങ്കരിപ്രസാദ്‌ കേസ് - 1951
(സി) സഞ്ജൻ സിംഗ് കേസ് - 1965
(ഡി) കേശവാനന്ദ ഭാരതി കേസ് - 1973
14
സ്വത്തവകാശവുമായി ബന്ധപ്പെട്ടുള്ള ശരിയായ പ്രസ്താവന ഏത്?
(എ) പൗരന്മാർക്ക് മാത്രമുള്ള നിയമപരമായ അവകാശം
(ബി) ഏതൊരു വ്യക്തിക്കും ലഭ്യമാകുന്ന നിയമപരമായ അവകാശം
(സി) പൗരന്മാർക്ക് മാത്രമുള്ള ഭരണഘടനാപരമായ അവകാശം
(ഡി) ഭരണഘടനാപരമായ അവകാശവുമല്ല, നിയമപരമായ അവകാശവുമല്ല
15
'സ്വകാര്യതക്കുള്ള അവകാശം' (റൈറ്റ് ടു പ്രൈവസി)' മൗലികാവകാശമാകുന്നത് ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ്?
(എ) അനുച്ഛേദം 18
(ബി) അനുച്ഛേദം 19
(സി) അനുച്ഛേദം 21
(ഡി) അനുച്ഛേദം 20
16
ജുഡീഷ്യറിയെ എക്‌സിക്യൂട്ടീവിൽ നിന്ന് വേർതിരിക്കണമെന്ന് നിർദേശിക്കുന്ന ഭരണഘടനയിലെ ഭാഗമേത്?
(എ) ആമുഖം
(ബി) നിർദേശക തത്വങ്ങൾ
(സി) ഏഴാം പട്ടിക
(ഡി) എട്ടാം പട്ടിക
17
ഒരാളെ അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽ നിന്ന് തടയുകയോ ആ ഉദ്യോഗം ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കുകയോ ചെയ്യാൻ കോടതികൾക്ക് അധികാരം നൽകുന്ന റിട്ടേത്?
(എ) പ്രൊഹിബിഷൻ
(ബി) സെർഷോററി
(സി) മൻഡമസ്
(ഡി) ക്വോ വാറന്റോ
18
ഭരണഘടനയുടെ 123-ആം അനുച്ഛേദത്തിന്ടെ പ്രതിപാദ്യമെന്ത്?
(എ) സാമ്പത്തികാടിയന്തരാവസ്ഥ
(ബി) ഓർഡിനൻസ് പുറപ്പെടുവിക്കൽ
(സി) സ്‌പീക്കറുടെ കാസ്റ്റിംഗ് വോട്ട്
(ഡി) അവിശ്വാസ പ്രമേയം അവതരിപ്പിക്കൽ
19
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷന്മാരെപ്പറ്റി ചുവടെപ്പറയുന്നവയിൽ ശരിയായ ജോഡികളേവ?
(1) ആദ്യത്തെ പ്രസിഡന്റ് - ഡബ്ള്യൂ സി.ബാനർജി
(2) രണ്ടാമത്തെ പ്രസിഡന്റ് - ബദറുദ്ധീൻ തയാബ്ജി
(3) ആദ്യത്തെ വിദേശി പ്രസിഡന്റ് - ജോർജ് യൂൾ
(4) ആദ്യത്തെ വനിതാ പ്രസിഡന്റ് - സരോജിനി നായിഡു

(എ) രണ്ടും മൂന്നും ശരി
(ബി) ഒന്നും മൂന്നും ശരി
(സി) മൂന്നും നാലും ശരി
(ഡി) ഒന്നും രണ്ടും മൂന്നും ശരി
20
'ഗാന്ധിയും അരാജകത്വവും' എന്ന കൃതി രചിച്ചതാര്?
(എ) ദാദാഭായ് നവറോജി
(ബി) ആനി ബസന്ത്
(സി) സി.ശങ്കരൻ നായർ
(ഡി) സി.ആർ.ദാസ്
21
ചുവടെപ്പറയുന്നവയിൽ ഗാന്ധിജി സ്ഥാപിച്ച പ്രസിദ്ധീകരണങ്ങൾ ഏതെല്ലാം?
(1) ദി നേഷൻ
(2) യങ് ഇന്ത്യ
(3) ഹരിജൻ
(4) വന്ദേമാതരം

(എ) രണ്ടും മൂന്നും
(ബി) ഒന്നും രണ്ടും
(സി) രണ്ടും നാലും
(ഡി) ഒന്നും രണ്ടും മൂന്നും
22
'കേരളത്തിലെ സൂറത്ത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന കോൺഗ്രസ് സമ്മേളനം നടന്നതെവിടെ?
(എ) പാലക്കാട്
(ബി) ഒറ്റപ്പാലം
(സി) പയ്യന്നൂർ
(ഡി) മഞ്ചേരി
23
'ബ്രെട്ടൻ വുഡ്‌സ് ഇരട്ടകൾ' എന്നറിയപ്പെടുന്ന സംഘടനകളേവ?
(എ) യുനെസ്‌കോ - യൂണിസെഫ്
(ബി) ഡബ്ള്യൂ.ടി.ഒ. - ഐ.എം.എഫ്.
(സി) ലോകബാങ്ക് - ഐ.എം.എഫ്.
(ഡി) ലോകബാങ്ക് - എ.ഡി.ബി.
24
ഇന്ത്യയിൽ ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന നദിക്ക് ഉദാഹരണമേത്?
(എ) നർമദ
(ബി) കൃഷ്ണ
(സി) ഗോദാവരി
(ഡി) കാവേരി
25
വിവിധ രാജ്യങ്ങൾ,അതിർത്തികൾ എന്നിവയുടെ പട്ടികകൾ ചുവടെ നൽകുന്നു. ശരിയല്ലാത്ത ജോടി ഏത്?
(എ) മക്മോഹൻ രേഖ - ഇന്ത്യ, ചൈന
(ബി) റാഡ്ക്ലിഫ് രേഖ - ഇന്ത്യ, പാകിസ്ഥാൻ
(സി) ഡ്യൂറന്റ് രേഖ - ഇന്ത്യ, അഫ്ഗാനിസ്ഥാൻ
(ഡി) 49-ആം സമാന്തര രേഖ - കാനഡ, അമേരിക്ക


Post a Comment

0 Comments