Government Schemes in Kerala

കേരളത്തിലെ വിവിധ സർക്കാർ പദ്ധതികൾ

1. കേരള സംസ്ഥാനം രൂപീകരിച്ചതിന്റെ വജ്ര ജൂബിലിയോടനുബന്ധിച്ച് കേരളസർക്കാർ ആരംഭിച്ച സമഗ്ര വികസന പദ്ധതി ഏതാണ്? - നവകേരള മിഷൻ
2. നവകേരള മിഷൻ ഉദ്‌ഘാടനം ചെയ്തത് എന്നാണ്? - 2016 നവംബർ 10, (ഗവർണർ- പി സദാശിവം)
3. നവകേരള മിഷനിൽ ഉൾപ്പെട്ട പദ്ധതികൾ എന്തൊക്കെയാണ്? - ഹരിത കേരളം, ആർദ്രം, ലൈഫ്‌, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
4. ഭവനരഹിതർക്ക് ഭവനം യാഥാർഥ്യമാക്കാൻ കേരള സർക്കാർ നവകേരള മിഷന്റെ ഭാഗമായി ആരംഭിച്ച പദ്ധതി? - ലൈഫ് (Livelihood Inclusion and Financial Empowerment)
5. സർക്കാർ ആശുപത്രികൾ ജനസൗഹൃദ ആശുപത്രികളാക്കി മാറ്റുവാനുള്ള നവകേരള മിഷന്റെ ഭാഗമായ പദ്ധതി? - ആർദ്രം
6. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി നവകേരള മിഷന്റെ ഭാഗമായ പദ്ധതി? - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞ
7. പരിസ്ഥിതി സംരക്ഷണം, ജലം, മാലിന്യ നിർമ്മാർജനം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച നവകേരള മിഷന്റെ ഭാഗമായ പദ്ധതി? - ഹരിതകേരള
8. ഹരിതകേരളം പദ്ധതിയുടെ ലക്‌ഷ്യം? - പച്ചയിലൂടെ വൃത്തിയിലേക്ക്
9. ഹരിതകേരളം പദ്ധതി എന്നാണ് ഉദ്‌ഘാടനം ചെയ്തത് ? - പിണറായി വിജയൻ, (2016 ഡിസംബർ 8)
10. ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ? - പിണറായി വിജയൻ
11. ഹരിതകേരളം പദ്ധതിയുടെ ഉപാധ്യക്ഷൻ? - ടി എൻ സീമ
12. ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? - കെ ജെ യേശുദാസ്
13. വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി? - ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്
14. ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് എന്ന പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? - മമ്മൂട്ടി
15. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാ മിഷൻ പദ്ധതി? - ചങ്ങാതി
16. കേരളഗവൺമെന്റിന്റെ സൗജന്യ ക്യാൻസർ ചികിത്സ പദ്ധതി? - സുകൃത
17. സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? - മമ്മൂട്ടി
18. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി കേരള ഗവൺമെന്റ് ആരംഭിച്ച പദ്ധതി? - ശുഭയാത്
19. ശുഭയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? - മോഹൻലാൽ
20. ചൂഷണങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്ന കുടുംബശ്രീ പദ്ധതി? - സ്നേഹിത
21. കേരളത്തിൽ ഉൾനാടൻ ജലാശയ മത്സ്യകൃഷി വിപുലമാക്കുന്നതിനായി ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി? - ഒരു നെല്ലും ഒരു മീനും
22. കേരള ഗവൺമെന്റിന്റെ ടെലിമെഡിസിൻ പദ്ധതി? - ഇ-സഞ്ജീവനി
23. സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക്? - തന്റെട
24. കേരളത്തിൽ തന്റേടം ജെൻഡർ പാർക്ക് സ്ഥാപിക്കുന്നതെവിടെയാണ്? - കോഴിക്കോട്.
25. 2025- ഓടെ ക്ഷയ രോഗനിവാരണം എന്ന ലക്ഷ്യത്തിൽ എത്താൻ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി? - എന്റെ ക്ഷയരോഗ മുക്തകേരള
26. കേരളത്തിൽ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിനായി ഐടി മിഷനും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി? - ‘ഞാനും ഡിജിറ്റലായി’
27. കോവിഡ്-19 അവധിക്കാലത്ത് വിദ്യാർത്ഥികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി? - അക്ഷര വൃക്ഷം
28. സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കുവാൻ മറ്റാരും ഇല്ലാത്തതുമായ ജയിൽ മോചിതരായ തടവുകാരെ താമസിപ്പിക്കുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി? - തണലിടം
29. ശബരിമലയും പരിസരവും മാലിന്യ നിർമാർജനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി? - പുണ്യം പൂങ്കാവന
30. ജന്മനായുള്ള ഹൃദയവൈകല്യങ്ങളാലും മറ്റ് ഗുരുതര രോഗങ്ങളാലും കഷ്ടപ്പെടുന്ന 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള സൗജന്യ ചികിത്സ പദ്ധതി? - താലോലം
31. താലോലം പദ്ധതി നിലവിൽ വന്നത് എന്നാണ്? - 2010 ജനുവരി 1
32. സുഗതകുമാരിയുടെ സ്മരണയ്ക്കായി സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന പദ്ധതി? - നാട്ടുമാന്തോപ്പുകൾ
33. പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര ഗവൺമെന്റ് തിരഞ്ഞെടുത്തത്? - അക്ഷയ കേരളം
34. കൃഷി വകുപ്പും സംസ്ഥാന ശിശുക്ഷേമസമിതി വകുപ്പും ചേർന്ന് നടപ്പാക്കുന്ന കാർഷിക പദ്ധതി? - കൃഷിപാഠം
35. ട്രാൻസ്ജെൻഡേഴ്സ് തുടർ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന പദ്ധതി? - സമന്വയ
36. ഗവൺമെന്റിന്റെ എല്ലാ ആരോഗ്യ ചികിത്സാ പദ്ധതികളും ഒരുമിപ്പിച്ചു കൊണ്ടുള്ള പദ്ധതി? - കാരുണ്യ ആരോഗ്യ സുരക്ഷ(കാസ്പ്)
37. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ടെലി കൗൺസിലിംഗ് പദ്ധതി? - ഒപ്പം
38. വിഷരഹിതമായ മീൻ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നതിനായി മത്സ്യഫെഡിനു കീഴിൽ ആരംഭിച്ച പദ്ധതി? - ഫ്രഷ് മീൻ
39. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ ആവശ്യാനുസരണം സ്റ്റഡി മെറ്റീരിയൽ തയ്യാറാക്കുന്നതിനായി ആരംഭിച്ച പദ്ധതി? - വൈറ്റ് ബോർഡ്‌
40. കോവിഡ് പ്രതിരോധത്തിന് നൂതന ആശയം സമർപ്പിക്കാൻ ഗവൺമെന്റ് ആരംഭിച്ച പദ്ധതി? - ബ്രേക്ക് കൊറോണ
41. ബാലവേല ചൂഷണത്തിനെതിരെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കിയ പദ്ധതി? - ശരണ ബാല്യം
42. പ്രവാസികളുടെ പുനരധിവാസത്തിനായി കേരള ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതി? - ഡ്രീം കേരള
43. സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി? - മെഡിസെപ്പ്
44. അതിഥി തൊഴിലാളികൾക്കായി താമസ സൗകര്യം ഒരുക്കുന്ന പദ്ധതി? - അപ്നാഘർ.
45. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന ട്രാൻസ്ജെൻഡേഴ്സ്നു സഹായം നൽകുന്ന സർക്കാർ പദ്ധതി? - സഫലം
46. കേൾവി വൈകല്യമുള്ള കുട്ടികളിൽ സൗജന്യ കോക്ലിയാർ ശസ്ത്രക്രിയക്ക്‌ സഹായം നൽകുന്ന പദ്ധതി? - ശ്രുതി തരംഗം
47. ജന്മനാ ഹൃദ്രോഗങ്ങളുള്ള കുട്ടികൾക്ക് ചികിത്സാ സഹായം നൽകുന്ന സർക്കാർ പദ്ധതി? - ഹൃദ്യം.