ഭൂമിശാസ്ത്രം
 1. ഭൂമിയുടെ ഉപരിതലത്തെയും ഉപരിതലത്തിലെ വസ്തു ക്കളുടെ ഭൗതികവും രാസപരവുമായ മാറ്റങ്ങളെയും അവയുടെ സ്വഭാവ സവിശേഷതകളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ - ഭൂമിശാസ്ത്രം (Geography)
 2. “ജ്യോഗ്രഫി’ എന്ന പദത്തിന്റെ ഉത്ഭവം ഏത് ഭാഷയിൽ നിന്നാണ് - ഗ്രീക്ക് (ജിയോ’ എന്നാൽ “ഭൂമി യെന്നും’ ഗ്രാഫിയ എന്നാൽ വിവരണം എന്നും അർത്ഥം
 3. ജ്യോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ഇറാത്തോസ്തെനീസ് (BC 273-192)
 4. ഇറാത്തോസ്തനീസിന്റെ പുസ്തകങ്ങൾ - മിൻഡ്, ഹെർമിസ്
 5. ഭൂമിയുടെ ആകൃതി - ജിയോയ്ഡ് (Geoid/ Oblate Spheroid)
 6. ഭൂമിയുടെ ജിയോയ്ഡ് ആകൃതിയ്ക്ക് കാരണം - ഭൂഭ്രമണഫലമായുള്ള അഭികേന്ദ്രബലം
 7. ഭൂമിശാസ്ത്രത്തിന്റെ പിതാവ് - ടോളമി (ഗ്രീക്ക് വാന നിരീക്ഷകൻ )
 8. ഭൂമിശാസ്ത്രത്തിന്റെ പിതാവ് ഹൈക്ക്റ്റേഷ്യസ് ആണ് എന്നാൽ പി .എസ് .സി സ്ഥിരമായി ട്രോളമിയാണ് ഉത്തരമായി നൽകുന്നത്
 9. ‘ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം’ എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം - ഭൗമകേന്ദ്ര സിദ്ധാന്തം (GeoCentric Theory)
 10. ‘ഭൗമകേന്ദ്ര സിദ്ധാന്തം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ - ടോളമി
 11. ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയ ശാസ്ത്രജ്ഞൻ - ഇറാത്തോസ്തെനീസ്
 12. ഭൂമിയുടെ ഭാരം ആദ്യമായി കണക്കാക്കിയത് ഹെൻട്രി - കാവൻഡിഷ്
 13. ഭൗമകേന്ദ്രവാദം’ എന്ന ആശയം ആദ്യമായി ഉന്നയിച്ച ഗ്രീക്ക് ശാസ്ത്രജ്ഞൻ - പൈതഗോറസ് (6-ാം നൂറ്റാണ്ടിൽ)
 14. ടോളമിയുടെ പ്രശസ്തമായ പുസ്തകങ്ങൾ - ജ്യോഗ്രഫി, അൽമജസ്റ്റ്
ഭ്രമണം, പരിക്രമണരം
 1. സൂര്യനെ ഒരു പ്രാവശ്യം വലം വയ്ക്കക്കാൻ (പരിക്രമണം ഭൂമിയ്ക്ക് വേണ്ട സമയം) - 365 ദിവസം 5 മണിക്കുർ 48 മിനിട്ട്
 2. സ്വന്തം അച്ചുതണ്ടിൽ കറങ്ങാൻ (ഭ്രമണം) ഭൂമിയ്ക്ക് വേണ്ട സമയം - 23 മണിക്കുർ 56 മിനിട്ട 4 സെക്കന്റെ
 3. ഭൂമിയുടെ പരിക്രമണ വേഗത - 29.8 കി.മീ./ സെക്കന്റ
 4. ഭൂമിയുടെ പരിക്രമണ ദിശ - പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
 5. ഭൂമിയുടെ പലായന പ്രവേഗം - 11.2 കി.മീ./സെക്കന്റെ
 6. ഭൂമധ്യ രേഖാ പ്രദേശങ്ങളിൽ ഭൂമിയുടെ ഭ്രമണ വേഗത - 1680 Km/h
 7. ഭൂമിയ്ക്ക് ഏറ്റവും കൂടുതൽ ഭ്രമണ വേഗതയുള്ളളത് - ഭൂമധ്യരേഖയിൽ
 8. ഭൂമിയ്ക്ക് ഏറ്റവും കുറവ് ഭ്രമണ വേഗതയുള്ളത് (പൂജ്യം) - ധ്രുവങ്ങളിൽ
വിഷുവങ്ങളും അയനാന്തങ്ങളും
 1. ഭൂമിയിൽ ഋതുക്കൾ ഉണ്ടാക്കുവാനുള്ള കാരണം - ഭൂമിയുടെ പരിക്രമണം
 2. രാതിയും പകലും ഉണ്ടാകുവാനുള്ള കാരണം - ഭൂമിയുടെ ഭ്രമണം
 3. ഋതുക്കൾ ആറ് വിധം
   1. 1.വസന്തം
   2. 2. ഗ്രീഷ്മം
   3. 3. ശിശിരം
   4. 4. ശരത്
   5. 5. ഹേമന്തം
   6. 6. വർഷം
 4. രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത് - വിഷുവങ്ങൾ
വിഷുവങ്ങൾ രണ്ട് വിധം
 1. വസന്ത വിഷുവം (Vernal Equinox)
 2. ശരത് വിഷുവം (Autumnal Equinox)
 3. രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിവസങ്ങൾ - അയനാന്തങ്ങൾ(Solstice)
അയനാന്തങ്ങൾരണ്ട് വിധരം
 1. കർക്കിടക അയനാന്തം/ഗ്രീഷ്‌മ അയനാന്തം/ഉത്തര അയനാന്തം (Summer solstice)
 2. മകര അയനാന്തം/ ശിശിര അയനാന്തം/ദക്ഷിണഅയനാന്തം (Winter Solstice)
 3. സൂര്യൻ ദക്ഷിണായനരേഖയുടെ മുകളിലായിരിക്കുമ്പോൾ അനുഭവപ്പെടുന്നതാണ് മകര അയനാന്തം
 4. ഇന്ത്യ സ്ഥിതി ചെയ്യുന്ന അർദ്ധഗോളം - ഉത്തരാർദ്ധഗോളം
 5. ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം - ജൂൺ 21
 6. ധ്രുവങ്ങളിൽ രാത്രിയുടെയും പകലിന്റെയും ദൈർഘ്യം - 6 മാസം വീതം
 7. ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അനുഭവപ്പെടുന്നത് - ജൂൺ 21 (കർക്കിടക അയനാന്തം)
 8. ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രി ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും അനുഭവപ്പെടുന്നത് - ഡിസംബർ 22 (മകര അയനാന്തം)
രാശിയും ഞാറ്റുവേലയും
 1. ഭൂമിയുടെ വാർഷിക ചലനം കൊണ്ട സൂര്യന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സൂര്യൻ നീങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഈ സൂര്യപഥത്തെ ക്രാന്തി വൃത്തം എന്ന പറയുന്നു.
 2. ക്രാന്തിവൃത്തത്തെ 12 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവയാണ് 12 സൗരരാശികൾ
 3. ഓരോ രാശിയിലുമുള്ള നക്ഷത്ര ഗണത്തിന്റെപേരിലാണ് ആ രാശി അറിയപ്പെടുന്നത്.
 4. ഒരു നാളിനോടൊപ്പം സൂര്യൻ കാണപ്പെടുന്നതായി തോന്നുന്ന കാലയളവാണ് ഞാറ്റുവേല
 5. ഒരു ഞാറ്റുവേലയുടെ കാലയളവ് ഏക ദേശം 13-14 ദിവസങ്ങളാണ്.
 6. 1 വർഷത്തിലെ ഞാറ്റുവേലകളുടെ എണ്ണം - 27
രാശികളും രാശി സ്വരൂപങ്ങളും
 1. ചിങ്ങം - സിംഹം
 2. കന്നി - കന്യക
 3. തുലാം - ത്രാസ്
 4. വൃശ്ചികം - തേൾ
 5. ധനു - വില്ല്
 6. മകരം - മാൻ
 7. കുംഭം - കുടം
 8. മീനം - മീൻ
 9. മേടം - ആട്
 10. ഇടവം - കാള
 11. മിഥുനം - ദമ്പതി
 12. കർക്കിടകം - ഞണ്ട്
അക്ഷാംശരേഖകൾ(Latitudes)
 1. ഭൗമോപരിതലത്തിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കല്പിക രേഖകൾ - അക്ഷാംശരേഖകൾ
 2. ഭൗമോപരിതലത്തിലെ സ്ഥലങ്ങളുടെ സ്ഥാനം നിർണ്ണ യിക്കുവാനും, ദിശ, കാലാവസ്ഥ എന്നിവ അറിയവാനും ഉപയോഗിക്കുന്ന രേഖ - അക്ഷാംശരേഖകൾ
 3. ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന വൃത്തരേഖകൾ - അക്ഷാംശരേഖകൾ
 4. സമാന്തര രേഖകൾ എന്നറിയപ്പെടുന്നത് - അക്ഷാംശരേഖകൾ
 5. ഏറ്റവും വലിയ അക്ഷാംശരേഖ - ഭൂമധ്യരേഖ
 6. 0° അക്ഷാംശരേഖ എന്നറിയപ്പെടുന്നത് - ഭൂമധ്യരേഖ
 7. ‘വലിയ വൃത്തം’ എന്നറിയപ്പെടുന്ന സാങ്കല്പിക രേഖ - ഭൂമധ്യരേഖ
 8. ഭൂമിയുടെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നരേഖ - ഭൂമധ്യരേഖ
 9. ഭൂമധ്യരേഖയ്ക്ക് ഇരുവശവും 5° വരെയുള്ള അക്ഷാംശ പ്രദേശങ്ങൾ - ഡോൾഡ്രം മേഖല (നിർവാത മേഖല)
രേഖകൾ കടന്നുപോകുമ്പോൾ
 1. ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവു രാജ്യം - ബ്രസീൽ
 2. ഭൂമധ്യരേഖ, ദക്ഷിണായന രേഖ എന്നിവ കടന്നുപോകുന്ന ഏക രാജ്യം - ബ്രസീൽ
 3. ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായന രേഖ എന്നിവ കടന്നുപോകുന്ന വൻകര - ആഫ്രിക്ക
 4. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം - ഇൻഡോനേഷ്യ
 5. ഭൂമധ്യരേഖ കടന്നു പോകുന്ന ഏറ്റവും വലിയ ദ്വീപ് - ബോർണിയോ
 6. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക തടാകം - വിക്ടോറിയ (ആഫ്രിക്ക)
 7. അടുത്തടുത്ത രണ്ട് അക്ഷാംശങ്ങൾ തമ്മിലുള്ള ദൂരം - 111 കി.മീ
 8. ഭൗമോപരിതലത്തിലെ ആകെ അക്ഷാംശ രേഖകളുടെ എണ്ണം - 181
 9. 90° വടക്ക് അക്ഷാംശത്തെ പറയുന്ന പേര് - ഉത്തരധ്രുവം
 10. 90° തെക്ക് അക്ഷാംശത്തെ പറയുന്ന പേര് - ദക്ഷിണധ്രുവം
 11. ഉത്തരധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത്. - റോബർട്ട് പിയറി
 12. ദക്ഷിണ ധ്രുവത്തിൽ ആദ്യമായി കാലുകുത്തിയത് - റൊണാൾഡ് അമുണ്ട്സെൻ
 13. അമുണ്ട്സൈന്നിന്റെ പ്രസിദ്ധമായ കൃതി - ദി സൗത്ത് പോൾ
 14. ഉത്തര-ദക്ഷിണ ധ്രുവങ്ങളിൽ കാൽകുത്തിയ ഇന്ത്യക്കാരൻ - അജിത് ബജാജ്
 15. ദക്ഷിണ കാന്തിക ധ്രുവം സ്ഥിതിചെയ്യുന്ന പ്രദേശം - അഡീലി ലാൻഡ് (അന്റാർട്ടിക്ക)
 16. ഉത്തര കാന്തിക ധ്രുവം സ്ഥിതിചെയ്യുന്ന പ്രദേശം - എല് ലെസ്മീർ ദ്വീപ് (കാനഡ)
 17. ആർട്ടിക് വൃത്തത്തിനോട് ചേർന്ന് വടക്കുള്ള ഭാഗങ്ങളിലും അന്റാർട്ടിക് വൃത്തത്തിനോട് ചേർന്ന് തെക്കുള്ള ഭാഗങ്ങളിലും 18. സൂര്യനസ്തമിച്ചതിന് ശേഷവും പകൽ പോലെ പ്രകാശം ലഭ്യമാകുന്ന പ്രതിഭാസം - വെളുത്ത രാത്രികൾ
 18. വെളുത്ത രാത്രികൾക്ക് പ്രസിദ്ധമായ നഗരം - സെന്റ പീറ്റേഴ്സ്ബർഗ് (റഷ്യ )
 19. ധ്രുവങ്ങളിൽ രാത്രികാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണവിസ്മയം - ധ്രുവദീപ്തി (ഔറോറ)
 20. ഉത്തരധ്രുവത്തിലെ ധ്രുവദീപ്തി - ഔറോറഓസ്‌ട്രേലിസ്
വടക്കും തെക്കും
 1. 23½° വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് - ഉത്തരായന രേഖ
 2. 23 ½° തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് - ദക്ഷിണായന രേഖ
 3. 66½°വടക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് - ആർട്ടിക് വൃത്തം
 4. 66½° തെക്ക് അക്ഷാംശരേഖ അറിയപ്പെടുന്നത് - അന്റാർട്ടിക് വൃത്തം
രേഖാംശ രേഖകൾ (Longitudes)
 1. ഉത്തരധ്രുവത്തെയും (90°N) ദക്ഷിണധ്രുവത്തെയും (90°S) യോജിപ്പിച്ച് തെക്ക് വടക്കായി വരയ്ക്കുന്ന സാങ്കല്പിക രേഖകൾ - രേഖാംശരേഖകൾ
 2. ഒരു സ്ഥലത്തെ സമയം നിർണ്ണയിക്കുന്ന രേഖകൾ - രേഖാംശരേഖകൾ
 3. ഗ്രീനിച്ച് രേഖ കടന്നു പോകുന്ന സ്ഥലം - ലണ്ടനിലെ ഗ്രീനിച്ച്
 4. അടുത്തടുത്തുള്ള രണ്ട് രേഖാശങ്ങൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ - ഭൂമധ്യ രേഖയിൽ
 5. രണ്ട് രേഖാംശരേഖകൾ തമ്മിലുള്ള അകലം പൂജ്യമാകുന്നത് - ധ്രുവങ്ങളിൽ
 6. ആകെ രേഖാം രേഖകളുടെ എണ്ണം - 360
 7. രാജ്യങ്ങളെ പാശ്ചാത്യം , പൗരസ്ത്യം എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ രേഖ - രേഖാംശരേഖ
 8. പ്രാദേശിക സമയം ഗ്രീനിച്ച് സമയത്തെക്കാൾ ഒരു ഡിഗ്രി മാറുമ്പോൾ എത്ര മിനിട്ട് വ്യത്യാസപ്പെടുന്നു - 4 മിനിട്ട്
 9. അടുത്തടുത്ത രണ്ടു രേഖാംശ രേഖതമ്മിലുള്ള സമയ വ്യത്യാസം - 4 മിനിട്ട്
 10. ഗ്രീനീച്ചിന് 1 ഡിഗ്രി കഴിക്കും 1 ഡിഗ്രി പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം - 8 മിനിട്ട്
 11. 15° രേഖാംശം മാറുമ്പോൾ പ്രാദേശിക സമയത്തിന് വരുന്ന മാറ്റം - 1 മണിക്കൂർ വ്യത്യാസം
 12. ഓരോ രാജ്യങ്ങളും അവരുടെ രാജ്യത്തിനുവേണ്ടി സ്ഥിരപ്പെടുത്തിയ സമയത്തെ അറിയപ്പെടുന്നത് - അംഗീകൃത സമയം (Standard Time)/ പ്രാമാണിക സമയം/ മാനകീകൃത സമയം
തെറ്റിക്കരുത്
 1. 0° രേഖാംശ രേഖ അറിയപ്പെടുന്നത് - ഗ്രീനിച്ച് രേഖ (Greenwich Meridian)/ പെെം മെറീഡിയൻ
 2. 0° അക്ഷാംശരേഖ അറിയപ്പെടുന്നത് - ഭൂമധ്യരേഖ
 3. മഹാമണൽ മരുഭൂമി, ദി ഗിബ്സൺ മരുഭൂമി, ഗ്രേറ്റ് വിക്ടോറിയ മരുഭൂമി എന്നീ മരുഭൂമികൾക്ക് മൊത്തത്തിൽ പറയുന്ന പേര്? - ഗ്രേറ്റ് ആസ്ട്രേലിയൻ മരുഭൂമി
 4. ലിറ്റിൽ സഹാറ എന്നറിയപ്പെടുന്ന മരുഭൂമി സ്ഥിതി ചെയ്യുന്നത്? - ആസ്ട്രേലിയ
 5. ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്നത്? - താർ മരുഭൂമി
 6. താർമരുഭൂമിയുടെ പാകിസ്ഥാനിലുള്ള ഭാഗം? - ചോലിസ്ഥാൻ മരുഭൂമി
 7. വരണ്ട കടൽ (Dry Sea) എന്നറിയപ്പെടുന്നത്? - ഗോബി മരുഭൂമി
 8. തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട് എന്നറിയപ്പെടുന്നത്? - മാസിസോണിയ
 9. മരണത്തിന്റെ മരുഭൂമി (Desert of death), “മടങ്ങിവരാനാകാത്തിടം” (Place of no return) എന്നീ പേരുകളിൽ അറിയപ്പെടുന്ന മരുഭൂമി? - തക്ലമക്കാൻ മരുഭൂമി (ചൈന)
 10. ലോകത്തിലെ ഏറ്റവും വലിയ മണൽക്കൂമ്പാരങ്ങളിലൊന്നായ “ഡൂൺ 7” കാണപ്പെടുന്ന മരുഭൂമി? - നമീബ് മരുഭൂമി (ആഫ്രിക്ക)
 11. ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് ഗോബി മരുഭൂമി വ്യാപിച്ചു കിടക്കുന്നത്? - ചൈന-മംഗോളിയ
 12. പാറ്റഗോണിയ മരുഭൂമി സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ? - അർജൻ്റീന, ചിലി
 13. നൂബിയൻ മരുഭൂമി സ്ഥിതിചെയ്യുന്നത്? - സുഡാൻ
 14. കലഹാരി മരുഭൂമി ഏതൊക്കെ രാജ്യങ്ങളിലായാണ് വ്യാപിച്ചു കിടക്കുന്നത്? - ബോട്സ്വാന, നമീബിയ, ദക്ഷിണാഫ്രിക്ക
 15. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത്? - ഒട്ടകം
പുൽമേടുകൾ
 1. പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡം? - അന്റാർട്ടിക്
 2. ആകെ ഭൂപ്രദേശത്തിന്റെ 50% ത്തോളം പുൽമേടുകൾ നിറഞ്ഞ ഭൂഖണ്ഡം? - ആഫ്രിക്ക
 3. ലോകത്തിലെ ഏറ്റവും ബൃഹത്തായ പുൽമേട്? - സ്റ്റെപ്പീസ് (യുറോപ്പ്)
 4. റഷ്യ, യുക്രൈൻ, തുർക്ക് മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ,കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിലായി പരന്നു കിടക്കുന്ന വിശാലമായ പുൽമേട്? - ഗ്രേറ്റ് സ്റ്റെപ്പി
പുൽമേടുകളും രാജ്യങ്ങളും
 1. ഡൗൺസ് - ആസ്ട്രേലിയ
 2. വെൽട്ട് - ദക്ഷിണാഫ്രിക്ക
 3. സ്റ്റെപ്പീസ് - റഷ്യ (യൂറോപ്പ് )
 4. പ്രയറീസ് - വടക്കേ അമേരിക്ക
 5. പാമ്പാസ് - അർജന്റീന (തെക്കേ അമേരിക്ക)
 6. സാവന്ന - ആഫ്രിക്ക
 7. ലാനോസ് - വെനസ്വേല (തെക്കേ അമേരിക്ക)
 8. കാമ്പോസ് - ബ്രസീൽ (തെക്കേ അമേരിക്ക)
സീറോഫൈറ്റുകൾ
 1. പാറകൾ നിറഞ്ഞ മരുപ്രദേശം അറിയപ്പെടുന്നത്? - ഹമ്മദ (Hammada)
 2. മണൽ നിറഞ്ഞ മരുപ്രദേശം അറിയപ്പെടുന്നത്? - എർഗ് (Erg)
 3. പാറക്കൂട്ടങ്ങൾ മാത്രം കാണുന്ന മരുഭൂമി? - റെഗ്സ്(Regs)
 4. കുതിരലാടത്തിന്റെ (ചന്ദ്രകലയുടെ) ആകൃതിയിൽ കാണപ്പെടുന്ന മണൽത്തിട്ട? - ബർക്കൻസ്
 5. മരൂഭൂമികളിൽ അങ്ങിങ്ങായി മഴവെള്ളം കെട്ടിനിന്നുണ്ടാകുന്ന തടാകങ്ങൾ അറിയപ്പെടുന്നത്? - പ്ലയാ
 6. മരൂഭൂമിയിൽ കാണപ്പെടുന്ന ഒറ്റപ്പെട്ട ശിലകൾ? - ഇൻസെൽബെർഗ്സ് (Inselbergs)
 7. ഏറ്റവും വലിയ ഇൻസെൽബെർഗ്സ്? - അയേഴ്സ് റോക്ക് (ആസ്ട്രേലിയ )
 8. മരൂഭൂമിയിൽ അങ്ങിങ്ങായി സസ്യങ്ങൾ വളരുന്ന ഈർപ്പമുള്ള പ്രദേശങ്ങൾ? - മരുപ്പച്ച
 9. മരൂഭൂമിയിൽ വളരുന്ന സസ്യങ്ങൾ? - സീറോഫൈറ്റുകൾ
 10. മരങ്ങൾ ഇടവിട്ട കാണപ്പെടുന്ന പുൽമേടുകൾ? - സാവന്ന (ആഫ്രിക്ക)
 11. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ? - പ്രയറീസ്
 12. ’ലോകത്തിന്റെ അപ്പത്തൊട്ടി എന്നറിയപ്പെടുന്ന പ്രദേശം? - പ്രയറി പുൽമേടുകൾ (വടക്കേ അമേരിക്ക)
 13. കാട്ടുകാളകൾക്ക് പ്രസിദ്ധമായിരുന്ന ഗ്രേറ്റ് ബൈസൺ ബെൽറ്റ് (Great Bison Belt) ഏത് പുൽമേടിന്റെ ഭാഗമായിരുന്നു? - വടക്കേ അമേരിക്കൻ പ്രയറി
 14. ’പ്രയറി ഡോഗ് ഏത് ഇനത്തിൽപ്പെട്ട ജീവിയാണ്? - എലി
 15. തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ? - പാമ്പാസ്
 16. പാമ്പാസ് പുൽമേടുകൾ ഏതെല്ലാം രാജ്യങ്ങളിലായാണ് കാണപ്പെടുന്നത്? - അർജന്റീന, ബ്രസീൽ, ഉറുഗ്വായ
 17. തെക്കേ അമേരിക്കയിലെ ആൻഡീസ് പർവ്വതനിരയുടെ കിഴക്കേച്ചരിവിലുള്ള പുൽമേട്? - ലാനോസ് (Lanos)
 18. ’ലാനോസ് പുൽമേട് സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ? - കൊളംബിയ, വെനസ്വേല
 19. ഓസ്ട്രേലിയയിൽ കൂടുതലായി കാണപ്പെടുന്ന പുൽമേടുകൾ? - ഡൗൺസ്
 20. പെറുവിൽ കാണപ്പെടുന്ന പുൽമേടുകൾ? - പുനാ
 21. കാമ്പോസ് (Campos) എന്ന പേരിലുള്ള സാവന്ന പുൽമേട് കാണപ്പെടുന്ന രാജ്യം? - ബ്രസീൽ
 22. വടക്കേ ആഫ്രിക്കയിൽ 2500 കിലോമീറ്റർ നീണ്ടു കിടക്കുന്ന പുല്ല് നിറഞ്ഞ അർധ മരുപ്രദേശം? - സാഹെൽ
 23. സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേട്? - ബുഗ്യാൽ (Bugyal)
 24. ‘പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം’ എന്നറിയപ്പെടുന്ന ഇന്ത്യയുടെ പുൽമേട്? - ബുഗ്യാൽ
 25. ’വെൽറ്റ് (Veld) ഏത് രാജ്യത്തിന്റെ വിശാലമായ പുൽപ്രദേശമാണ്? - ദക്ഷിണാഫ്രിക്ക
 26. ലോകത്തിൽ ഏറ്റവും കൂടുതൽ ജന്തുക്കൾ ദേശാടനത്തിനെത്തുന്ന ടാൻസാനിയ-കെനിയൻ അതിർത്തിയിലുള്ള വിശാലമായ പുൽമേട്? - സെറെൻഗെറ്റി (Serengeti)
 27. പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന പുൽമേടുകൾ നിറഞ്ഞ വനപ്രദേശം? - ചോലവനം (Shola)
 28. ഗ്രാൻ ചാക്കോ പുൽമേട് സ്ഥിതിചെയ്യുന്നത്? - തെക്കേ അമേരിക്ക
 29. ചൈനയിലെ പ്രസിദ്ധമായ പുൽമേട്? - മംഗോളിയൻ-മഞ്ചൂറിയൻ പുൽമേട്
 30. പുസ്താ പുൽമേട് ഏത് രാജ്യത്താണ്? - ഹംഗറി
 31. സെൽവാസ് പുൽമേട് സ്ഥിതിചെയ്യുന്നത്? - തെക്കേ അമേരിക്ക
 32. സസ്യ ജന്തുക്കളാൽ ഏറ്റവും സമ്പന്നമായ സാവന്ന പുൽമേടായ സെറാഡോ സ്ഥിതിചെയ്യുന്ന രാജ്യം? - ബ്രസീൽ
 33. പുൽച്ചെടികളും ഉയരം കുറഞ്ഞ മരങ്ങളും നിറഞ്ഞ ബുഷ്വെൽറ്റ് എന്ന പ്രദേശം സ്ഥിതിചെയ്യുന്ന രാജ്യങ്ങൾ? - ദക്ഷിണാഫ്രിക്ക, ബോട്സ്വാന
 34. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഹിമാലയൻ പ്രദേശങ്ങളിലുള്ള പുൽമേട്? - ടെറായ് (Terai)
നദികൾ
 1. നൈലിന്റെ പോഷകനദികൾ? - വൈറ്റ് നൈൽ,ബ്ലൂ നൈൽ
 2. നീല നൈലിന്റെയും വെള്ള നൈലിന്റെയും സംഗമ സ്ഥാനം? - ഖാർതും (North Sudan)
 3. എവിടെ വച്ചാണ് നൈൽ നദി മെഡിറ്ററേനിയൻ കടലിൽ പതിക്കുന്നത്? - അലക്സാണ്ട്രിയയ്ക്കു സമീപം (ഈജിപ്റ്റ്)
 4. നൈൽ നദിയുടെ ദാനം എന്നറിയപ്പെടുന്ന രാജ്യം? - ഈജിപ്റ്റ്
 5. നൈൽ നദിക്കു കുറുകെ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്? - അസ്വാൻ അണക്കെട്ട്
 6. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി? - ആമസോൺ (തെക്കേ അമേരിക്ക)
 7. ലോകത്തിലെ ഏറ്റവും വലിയ നദി? - നൈൽ (ആഫ്രിക്ക) (6,650 കി.മീ)
 8. ലോകത്തിലെ ഏറ്റവും ആഴം കൂടിയ നദി? - സെയ്ർ നദി (കോംഗോ) (720 അടി)
 9. നൈൽ ഡയറി എന്ന യാത്രാവിവരണ ഗ്രന്ഥം രചിച്ചത്? - എസ്.കെ. പൊറ്റക്കാട്
 10. ഏറ്റവും കൂടുതൽ പോഷകനദികളുള്ള നദി? - ആമസോൺ
 11. പെറുവിൽ ആമസോൺ അറിയപ്പെടുന്ന പേര്? - മാരനോൺ നദി
 12. ആമസോൺ നദി ഉത്ഭവിക്കുന്നത്? - ആൻഡീസ് പർവ്വതം
 13. ആമസോൺ നദി ഒഴുകുന്ന രാജ്യങ്ങൾ? - പെറു, കൊളംബിയ, ബ്രസീൽ
 14. ആമസോൺ നദി കണ്ടെത്തിയത്? - ഫ്രാൻസിസ്കോ ഡി ഒറിലിയാന
 15. ആമസോൺ നദി പതിക്കുന്ന സമുദ്രം? - അറ്റ്ലാന്റിക് സമുദ്രം
 16. പരാന നദിയിലെ അണക്കെട്ട്? - ഇതെയ്പു (Itaipu)
 17. ഏറ്റവും വലിയ ഡാമായ ത്രീ ഗോർജസ് ഏത് നദിയിലാണ്? - യാങ്റ്റ്സി
 18. യാങ്സ്റ്റി പതിക്കുന്നത് എവിടെ? - കിഴക്കൻ ചീന കടൽ
 19. വോൾഗ നദിയുടെ ഉത്ഭവസ്ഥാനം? - വാൾഡായ് കുന്നുകൾ (മോസ്കോ, റഷ്യ)
 20. വോൾഗ നദിയുടെ പതന കേന്ദ്രം? - കാസ്പിയൻ കടൽ
 21. കോംഗോ നദി (സയർ നദി) പതിക്കുന്ന സമുദ്രം? - അറ്റ്ലാന്റിക് സമുദ്രം
 22. ഐരാവതി ഏത് രാജ്യത്തിലെ പ്രമുഖ നദിയാണ്? - മ്യാൻമർ
 23. ഇറാക്കിന്റെ ഇരു കരകളിലൂടെയും ഒഴുകുന്ന നദികൾ? - യൂഫ്രട്ടീസ്, ടൈഗ്രീസ്
 24. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനനഗരങ്ങളിൽക്കൂടി ഒഴുകുന്ന നദി? - ഡാന്യൂബ് നദി (ആസ്ട്രിയ, സെർബിയ, സ്ലോവാകിയ, ഹംഗറി)
 25. ഡാന്യൂബ് നദി ഏറ്റവും കൂടുതൽ ഒഴുകുന്ന രാജ്യം? - റുമാനിയ
 26. ഡാന്യൂബ് നദി ഉത്ഭവിക്കുന്നത്? - ബ്ലാക് ഫോറസ്റ്റ് (ജർമ്മനി)
 27. ഡാന്യൂബ് നദിയുടെ നീളം? - 2850 കി.മീ.
 28. ഡാന്യൂബ് നദിയുടെ പതനസ്ഥാനം? - കരിങ്കടൽ
 29. മധ്യ ഏഷ്യയിലെ ഏറ്റവും വലിയ നദി? - അമുധാരി
 30. നിഗോ, റിമാക്ക് ടീഷേ, ഒറിനിക്കോ, ലെമ്പ എന്നീ നദികൾ ഒഴുകുന്നത്? - തെക്കേ അമേരിക്ക
 31. ’നദികൾക്കിടയിലെ നാട്’ എന്നറിയപ്പെടുന്നത്? - മെസപ്പൊട്ടോമിയ
 32. യാങ്റ്റ്സി,ഹ്വയാങ്ഹോ,യൂഫ്രട്ടീസ്,ടൈഗ്രീസ്,മെക്കോങ്ങ്, അമൃധാരി. ഐരാവതി എന്നീ നദികൾ ഒഴുകുന്ന വൻകര? - ഏഷ്യൻ വൻകര
അതിർത്തിയിലൂടെ ഒഴുകുന്ന നദികൾ
 1. അമേരിക്ക - മെക്സിക്കോ : ഗ്രാനഡ നദി
 2. റഷ്യ - ചൈന : ആമുർ നദി
 3. സാംബിയ - സിംബാബ്വേ : സാംബസി നദി
 4. ജർമ്മനി - പോളണ്ട് : ഓഡർ നദി
 5. റോം - ബൾഗേറിയ : ഡാന്യൂബ് നദി
 6. നമീബിയ - ദക്ഷിണാഫ്രിക്ക : ഓറഞ്ച് നദി
 7. മ്യാൻമാർ, തായ്ലൻഡ്, കംബോഡിയ : സാൻവിൻ നദി
 8. പരാഗ്വേ, ബ്രസീൽ, അർജന്റീന : പരാന നദി
തെറ്റരുത്
 1. ഭൂമധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി? - കോംഗോ
 2. ദക്ഷിണായന രേഖ രണ്ട് പ്രാവശ്യം മുറിച്ചു കടക്കുന്ന നദി? - ലിംപോപ്പോ (ആഫ്രിക്ക)
 3. ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി? - ഹ്വയാങ്ഹോ
 4. ചൈനീസ് നാഗരികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന നദി? - ഹ്വയാങ്ഹോ
 5. ചൈനയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി? - ഹ്വയാങ്-ഹോ
 6. മഞ്ഞ നദി പതിക്കുന്ന കടൽ എന്നറിയപ്പെടുന്നത്? - ഹ്വയാങ്ഹോ
 7. ഹ്വയാങ്ഹോ പതിക്കുന്ന കടൽ? - ഹായ് കടൽ
 8. ജോർദാൻ നദി പതിക്കുന്നത്? - ചാവുകടലിൽ
 9. റഷ്യയുടെയും ചൈനയുടേയും അതിർത്തിയായി ഒഴുകുന്ന നദി? - അമുർ
 10. ലോകത്തിലെ ഏറ്റവും വലിയ ഗിരികന്ദരം? - ഗ്രാന്റ് കാനിയോൺ (U.S.A)
 11. ഗ്രാന്റ് കാന്യോണിലൂടെ ഒഴുകുന്ന നദി? - കൊളറാഡോ നദി
 12. ഗ്രാൻഡ് കാന്യോണിനു മുകളിലൂടെ നടന്ന് റെക്കോർഡ് സൃഷ്ടിച്ചത്? - നിക്ക് വാലൻഡ് (2013)
 13. റഷ്യയുടെ ദേശീയ നദി? - വോൾഗ
 14. ഹഡ്സൺ, പോട്ടോമാക്ക്, ഡെൽപേർ എന്നീ നദികൾ ഒഴുകുന്ന രാജ്യം? - വടക്കേ അമേരിക്ക
 15. ലോകത്തിലെ ഏറ്റവും വലിയ നദീമുഖം? - ഒബ് (റഷ്യ)
 16. ഇർട്ടിസ് ഒബ് ഒഴുകുന്ന രാജ്യം? - റഷ്യ
 17. ഏറ്റവും കൂടുതൽ വളഞ്ഞു പുളഞ്ഞൊഴുകുന്ന നദി? - മിയാൻഡ്രിസ് (തുർക്കി)
വെള്ളച്ചാട്ടം
 1. കീഴ്ക്കാം തൂക്കായ ഒരു ചരിവിലൂടെ നദി താഴത്തേയ്ക്ക് പതിക്കുമ്പോഴുണ്ടാകുന്നത്? - വെള്ളച്ചാട്ടം
 2. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം? - ഏയ്ഞ്ചൽ വെള്ളച്ചാട്ടം (വെനസേല- 979 മീറ്റർ
 3. ഏയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? - കെരെപ്പ നദി
 4. ഏയ്ഞ്ചൽ ഫാൾസിന്റെ പുതിയ പേര്? - കെരെപ്പകുപ്പായ് മേരു
 5. അമേരിക്കയുടേയും കാനഡയുടേയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം? - നയാഗ്ര വെള്ളച്ചാട്ടം
 6. നയാഗ്ര വെള്ളച്ചാട്ടം കാണുന്നതിനായി വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്ന ബോട്ട്? - മെയ്ഡ് ഓഫ് ദി മിസ്റ്റ്
 7. വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? - സാംബസി നദി
 8. വിക്ടോറിയ വെള്ളച്ചാട്ടം കണ്ടുപിടിച്ച ആദ്യ യൂറോപ്യൻ? - ഡേവിഡ് ലിവിങ്സ്റ്റൺ (സ്കോട്ട്ലൻഡ്) (1855)
 9. ആഫ്രിക്കയിലെ കോംഗോ നദിയിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടം? - ബൊയോമ
 10. വെള്ളച്ചാട്ടത്തിന്റെ പഴയ പേര്? - സ്റ്റാൻലി വെള്ളച്ചാട്ടം