Important Vaccines and Researchers | Kerala PSC GK | Study Material

വാക്സീനും ഗവേഷകരും

ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം.വാക്സീൻ ഗവേഷണത്തിലെ മുൻഗാമികളെക്കുറിച്ചും അവരുടെ കണ്ടെത്തലുകളെക്കുറിച്ചും അറിയാം.
Louis Pasteur
ലൂയി പാസ്ചർ
  1. പേപ്പട്ടി വിഷത്തിനെതിരെയുള്ള പ്രതിരോധ വാക്സീൻ ആദ്യമായി വികസിപ്പിച്ച ശാസ്ത്രജ്ഞനാണ് ലൂയി പാസ്ചർ. 1885 ലാണ് പാസ്ചർ ആദ്യമായി ഈ വാക്സീൻ പ്രയോഗിച്ചത്.
  2. പേപ്പട്ടി വിഷബാധയേറ്റ ജോസഫ് മെയ്സ്റ്റർ എന്ന ഒൻപത് വയസ്സുകാരനിലായിരുന്നു പാസ്ചറുടെ പരീക്ഷണം. 1885 ജൂലൈ ആറിനാണ് പാസ്ചർ വാക്സിൻടെ ആദ്യ കുത്തിവയ്പ് നൽകിയത്.
  3. ബയോളജിസ്റ്റ്, മൈക്രോ ബയോളജിസ്റ്റ്, കെമിസ്റ്റ് എന്നീ നിലകളിലൊക്കെ പ്രശസ്തനായ ഫ്രഞ്ച് ഗവേഷകനാണ് ലൂയി പാസ്ചർ. 1822 ഡിസംബർ 27 നാണ് പാസ്ചർ ജനിച്ചത്.
  4. ബാക്റ്റീരിയോളജി എന്ന പഠനവിഭാഗത്തെ വളർത്തിയ ലോകത്തെ മൂന്ന് ഗവേഷകരിൽ പ്രധാനിയാണ് ലൂയി പാസ്ചർ.
  5. പേപ്പട്ടി വിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പിനു പുറമെ കന്നുകാലികളെ ബാധിക്കുന്ന ആന്ത്രാക്സ് രോഗത്തിനും പാസ്ചറാണ് വാക്സീൻ വികസിപ്പിച്ചത്.
  6. രോഗങ്ങൾ ഉണ്ടാക്കുന്നതിൽ സൂക്ഷ്മാണുക്കൾക്കുള്ള പങ്കിനെക്കുറിച്ച് പാസ്ചർ നടത്തിയ ഗവേഷണങ്ങൾ രോഗപ്രതിരോധ സംവിധാന രംഗത്തു വലിയ വിപ്ലവം സൃഷ്ടിച്ചു. രോഗങ്ങളെക്കുറിച്ചുള്ള സൂക്ഷ്മാണു സിദ്ധാന്തത്തിനു അടിത്തറ പാകിയവരിൽ പ്രധാനപ്പെട്ട ഗവേഷകനാണ് പാസ്ചർ.
  7. സൂക്ഷ്മാണുക്കൾ മൂലം ഭക്ഷ്യ വസ്തുക്കൾ പുളിച്ചു പോകുന്ന ഫെർമെന്റേഷൻ എന്ന പ്രക്രിയയെക്കുറിച്ച് ആദ്യമായി വിശദീകരിച്ച ശാസ്ത്രജ്ഞനാണ് ലൂയി പാസ്ചർ.
  8. പാലിനെ പ്രത്യേക താപനിലയിൽ തിളപ്പിച്ച് അണുവിമുക്തമാക്കുന്ന പാസ്ചറൈസേഷൻ എന്ന വിദ്യ കണ്ടെത്തിയതും ലൂയി പാസ്ചറാണ്.
  9. രസതന്ത്രത്തിലെ മോളിക്കുലാർ അസിമെട്രി എന്ന പഠനശാഖയുടെ വളർച്ചയ്ക്ക് കാര്യമായ സംഭാവന നൽകിയ ആളാണ് ലൂയി പാസ്ചർ.
  10. ലൂയി പാസ്ചർ ടാർട്ടാറിക്ക് ആസിഡ് ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളാണ് ഒപ്റ്റിക്കൽ ഐസോമെറിസത്തെക്കുറിച്ച് ഗവേഷകർക്ക് ഇടയിൽ വ്യക്തത വരുത്തിയത്.
Edward Jenner
എഡ്വേർഡ് ജെന്നർ
  1. രോഗങ്ങളെ ചെറുക്കാൻ വാക്സിനേഷൻ എന്ന സംവിധാനം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് എഡ്വേർഡ് ജെന്നർ.
  2. വസൂരി രോഗത്തിനെതിരെയുള്ള വാക്സിനേഷൻ എഡ്വേർഡ് ജെനറാണ് ആദ്യമായി കണ്ടെത്തിയത്. ലോകത്തിലെ ആദ്യത്തെ വാക്‌സിൻ ആണിത്.
  3. ഇംഗ്ലണ്ടുകാരനായ ഫിസിഷ്യനും ഗവേഷകനുമാണ് എഡ്വേർഡ് ജെന്നർ. 1749 ലാണ് ജെന്നർ ജനിച്ചത്.
  4. പശുക്കളെ ബാധിച്ചിരുന്ന കൗ പോക്സ് എന്ന രോഗത്തിൽ നടത്തിയ ഗവേഷണമാണ് വസൂരി അഥവാ സ്‌മാൽപോക്സ്‌ രോഗത്തിന് വാക്സീൻ കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചത്.
  5. പശുക്കളിൽ നിന്ന് ചിലപ്പോളൊക്കെ കൗ പോക്സ് മനുഷ്യരിലേക്കും പകർന്നിരുന്നു. എന്നാൽ ഈ രോഗം ബാധിച്ചവരിൽ സ്‌മാൽപോക്സ്‌ രോഗം ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം കണ്ടെത്തി. ഇതാണ് വാക്സീൻ കണ്ടുപിടിത്തത്തിൽ വഴിത്തിരിവായത്.
  6. കൗപോക്സ്‌ രോഗത്തെക്കുറിച്ച് വിശദീകരിക്കാൻ ജെന്നർ 'വേരിയോലെ വാക്സിനെ' എന്ന പ്രയോഗം ഉപയോഗിച്ചിരുന്നു. ഇതിൽ നിന്നാണ് വാക്സീൻ, വാക്സിനേഷൻ എന്നിവയൊക്കെ വന്നത്.
Jonas Salk
ജൊനാസ് സാൾക്ക്
  1. കൈകാലുകൾ തളർത്തി മനുഷ്യനെ ദുരിതപൂർണമായ ജീവിതത്തിലേക്ക് തള്ളിവിടുന്ന പോളിയോ രോഗത്തിനെതിരെ പ്രതിരോധ വാക്സീൻ കണ്ടുപിടിച്ച ഗവേഷകനാണ് ജൊനാസ് സാൾക്ക്.
  2. 1914 ൽ യു.എസിലെ ന്യൂയോർക്ക് സിറ്റിയിൽ ജനിച്ച ജൊനാസ് പ്രശസ്തമായ വൈറോളജിസ്റ്റാണ്.
  3. 1948 ൽ പോളിയോ രോഗത്തെക്കുറിച്ച് ഗവേഷണം ആരംഭിച്ച സാൾക്ക് 1955 ലാണ് വാക്സീൻ വിജയകരമായി വികസിപ്പിച്ചത്.
  4. രോഗിയിൽ കുത്തിവയ്ക്കുന്ന തരത്തിലുള്ള ഇനാക്ടീവ് പോളിയോ വാക്സിനാണ് സാൾക്ക് വികസിപ്പിച്ചത്.
  5. ഇന്ന് പോളിയോ പ്രതിരോധത്തിനായി ലോകമെമ്പാടും ഉപയോഗിക്കുന്നത് വായുവിലൂടെ തുള്ളി മരുന്നായി കൊരുക്കുന്ന ഓറൽ വാക്സിനേഷൻ ആണ്.
  6. പോളിഷ്-അമേരിക്കൻ ഗവേഷകൻ ഡോ.ആൽബർട്ട് സാബിൻ ആണ് ഇത് വികസിപ്പിച്ചത്. 1961 ൽ ഈ വാക്സിൻ ആദ്യമായി ഉപയോഗിച്ചു.
albert calmette and camille guérin
കാൾമെറ്റെയും ഗ്വെറിനും
  1. ലോകത്തേറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കിയിട്ടുള്ള രോഗങ്ങളിലൊന്നായ ക്ഷയത്തിനെതിരെ ഉപയോഗിക്കുന്ന പ്രധാന വാക്സീൻ ആണ് ബി സി ജി വാക്സീൻ.
  2. ബാസില്ലസ് കാൾമെറ്റെ ഗ്വെറിൻ വാക്സീൻ എന്നാണ് ബി സി ജി എന്നതിന്റെ പൂർണരൂപം . 2004 ലെ കണക്കനുസരിച്ച് ഓരോ വർഷവും 10 കോടിയിലധികം കുട്ടികൾക്കാണ് ബി സി ജി വാക്സീൻ എടുക്കുന്നത്.
  3. ഫ്രഞ്ച് ഫിസിഷ്യനും ബാക്ടീരിയോളജിസ്റ്റുമായ ആൽബർട്ട് കാൾമെറ്റെ. അദ്ദേഹത്തിന്റെ സഹ പ്രവർത്ത
  4. കനായ കാമില്ലെ ഗ്വെറിനുമായി ചേർന്നാണ് ബി സി ജി വാക്സിൻ വികസിപ്പിച്ചത്.
  5. മൈക്കോബാക്റ്റീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയയാണ് ക്ഷയരോഗത്തിനു കാരണമാകുന്നത്. 1908 ൽ ഇരുവരും ചേർന്ന് ഫ്രാൻസിലെ ഒരു ലബോറട്ടറിയിൽ ക്ഷയരോഗത്തെക്കുറിച്ചുള്ള ഗവേഷണം ആരംഭിച്ചു.
  6. 13 വർഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് ആൽബർട്ട് കാൾ മെറ്റെയും കാമില്ലെ ഗ്വെറിനും വാക്‌സിൻ വികസിപ്പിച്ചത്. 1921 ലെ ഇത് ആദ്യമായി പരീക്ഷിച്ചു.
Maurice Hilleman
മൗറിസ് ഹിൽമാൻ
  1. മീസിൽസ്, മംപ്സ്, റൂബെല്ല എന്നീ രോഗങ്ങൾക്കെതിരെ ഉപയോഗിക്കുന്ന വാക്സിൻ ആണ് എം എം ആർ വാക്സിൻ കുത്തിവയ്പ് ആയിട്ടാണ് ഇത് നൽകുന്നത്.
  2. മൗറിസ് ഹിൽമാൻ എന്ന അമേരിക്കൻ മൈക്രോ ബയോളജിസ്റ്റാണ് ഈ വാക്സിൻ വികസിപ്പിച്ചത്. 1960 കളിലായിരുന്നു ഈ നേട്ടം.
  3. വാക്സിനോളജിയിൽ ഗവേഷകനായിരുന്ന മൗറിസ് ഹിൽമാൻ നാൽപതോളം വാക്‌സിനുകൾ വികസിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എം എം ആർ വാക്സിൻ.
  4. തന്റെ മകൾക്ക് മംപ്സ് രോഗം പിടിപെട്ടതിനെ തുടർന്ന് മൗറിസ് ഹിൽമാൻ നടത്തിയ ഗവേഷണങ്ങളാണ് എം എം ആർ വാക്സീന്റെ കണ്ടു പിടിത്തത്തിലേക്ക് എത്തിച്ചത്.
  5. വ്യത്യസ്ത വൈറസുകൾക്കെതിരെ പ്രയോഗിക്കാൻ പറ്റുന്ന തരത്തിലുള്ള വാക്സീനുകളിൽ ആദ്യത്തേതാണ് എം എം ആർ വാക്സിൻ.
  6. ഇന്ന് എം എം ആർ വാക്സിന് പകരമായി ചിക്കൻപോക്സിനെ കൂടി പ്രതിരോധിക്കുന്ന എം എം ആർ വി വാക്സിനാണ് കൂടുതലും ഉപയോഗിക്കുന്നത്.
ബ്ലൂംബർഗ്,വലെൻസ്യുല
  1. ഹെപ്പറ്റൈറ്റിസ് ബി എന്ന മാരക രോഗത്തിനെതിരെ വാക്സിൻ കണ്ടെത്തിയതിനു രണ്ടു ഗവേഷകരോടാണ് ബ്ലൂം ബർഗും പാബ്ലോ ഡി റ്റി വലെൻസ്യുലയും.
  2. യു എസിൽ നിന്നുള്ള ഫിസിഷ്യനും ജനിതക ഗവേഷകനുമാണ് ബറൂക്ക് സാമുവൽ ബ്ലൂം ബർഗ്.
  3. ഹെപ്പറ്റൈറ്റിസ് ബി വൈറസിനെക്കുറിച്ചു പഠനത്തിനും അത് തിരിച്ചറിയുന്നതിനുള്ള ടെസ്റ്റ് വികസിപ്പിച്ചതിനും വാക്സിൻ ഗവേഷണങ്ങൾക്കുമായി 1976 ലെ വൈദ്യശാസ്ത്ര നൊബേൽ നേടിയ ഗവേഷകനാണ് ബറൂക് സാമുവൽ ബ്ലൂം ബർഗ്.
  4. ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരെയുള്ള റീകോമ്പിനന്റ് വാക്സിൻ വികസിപ്പിച്ച ശാസ്ത്രജ്ഞനാണ് പാബ്ലോ ഡി റ്റി വലെൻസ്യുല.
  5. യു എസ് ബയോ ടെക്നോളജി കമ്പനിയായ ചിറോം കോർപറേഷൻടെ ഡയറക്ടർ ആയിരിക്കെയാണ് വലെൻസ്യുല ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നിർമാണത്തിന് നേതൃത്വം നൽകിയത്.
  6. റീകോമ്പിനന്റ് ഡി എൻ എ ടെക്നോളജി എന്ന പ്രത്യേക സാങ്കേതിക വിദ്യയിലൂടെ നിർമിച്ച ലോകത്തിലെ ആദ്യത്തെ വാക്‌സിൻ ആണ് വലെൻസ്യുലയുടേത്. 1986 ൽ ഈ വാക്സിൻ വിപണിയിലെത്തി.