മലയാള സാഹിത്യത്തിലെ പ്രതിഭാധനനായ കവിയും നിരവധി ജനപ്രിയ ചലച്ചിത്ര‑നാടക ഗാനങ്ങളുടെ രചയിതാവുമായ വയലാര്‍ എന്ന പേരിലറിയപ്പെടുന്ന വയലാര്‍ രാമവര്‍മ്മ. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ വയലാര്‍ ഗ്രാമത്തില്‍ വെള്ളാരപ്പള്ളി കേരളവര്‍മ്മയുടെയും വയലാര്‍ രാഘവപ്പറമ്പില്‍ അംബാലിക തമ്പുരാട്ടിയുടെയും മകനായി 1928 മാര്‍ച്ച് മാസം 25-ാം തീയതി ജനിച്ചു.

അച്ഛൻ വെള്ളാരപള്ളി കേരള വർമ. അമ്മ വയലാർ രാഘവ പറമ്പിൽ അംബാലിക തമ്പുരാട്ടി. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യസം. അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി.

1948 ആഗസ്തിലാണ് ആദ്യ കവിതാസമാഹാരമായ ‘പാദമുദ്രകള്‍’ പ്രസിദ്ധീകരിക്കുന്നത്. 1975ലെ ‘വൃക്ഷ’മാണ് അവസാന കവിത.

1956 ൽ ഖദീജാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങിയ കൂടപ്പിറപ്പ്  എന്ന ചിത്രത്തിൽ തുമ്പീ തുമ്പീ എന്ന ഗാനമെഴുതിക്കൊണ്ട് മലയാള ചലച്ചിത്ര ലോകത്തിലേക്ക് പ്രവേശിച്ചു. 

1956 ല്‍ ‘കൂടപ്പിറപ്പ്’ എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങളെഴുതി തന്റെ സിനിമാജീവിതം തുടങ്ങിയ വയലാര്‍ 250 ലേറെ ചിത്രങ്ങള്‍ക്കുവേണ്ടി 1300 ഓളം ഗാനങ്ങള്‍ രചിച്ചു. കൂടാതെ 25 ഓളം നാടകങ്ങളിലായി 150 ഓളം നാടകഗാനങ്ങളും അദ്ദേഹം എഴുതി.

1961-ൽ സർഗസംഗീതം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1974-ൽ "നെല്ല്", "അതിഥി" എന്നീ ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി. 1957-ൽ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കാൻ വേണ്ടി രചിച്ച " ബലികുടീരങ്ങളേ..."എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അക്കാലത്ത് വയലാർ-ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ട് അനേകം ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.

ശരത്ചന്ദ്രവര്‍മ്മ, ഇന്ദുലേഖ, യമുന, സിന്ധു എന്നിവര്‍ അദ്ദേഹത്തിന്റെ മക്കളാണ്. വയലാറിന്റെ പത്‌നി ഭാരതി തമ്പുരാട്ടി അദ്ദേഹത്തെക്കുറിച്ച് ‘ഇന്ദ്രധനുസിന്‍ തീരത്ത്’ എന്ന കവിത രചിച്ചിട്ടുണ്ട്. വയലാറിന്റെ പിതാവ് അദ്ദേഹത്തിന് മൂന്നര വയസുളളപ്പോള്‍ അന്തരിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം പില്‍ക്കാലത്ത് ‘ആത്മാവില്‍ ഒരുചിത’ എന്ന കവിത രചിച്ചിട്ടുണ്ട്. 1975 ഒക്ടോബർ 27-നു‍ തന്റെ 47ആമത്തെ വയസ്സിൽ വയലാർ അന്തരിച്ചു.

രാമവർമ്മയുടെ പേരിലുള്ള വയലാർ രാമവർമ്മ സാഹിത്യ അവാർഡ് 1977 മുതൽ ഒക്റ്റോബർ 27 നു നൽകി വരുന്നു.കേരളത്തിലെ ഏറ്റവും പ്രശസ്തമായ അവാർഡ് ആണിത്.

പുരസ്‌കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1961)-സര്‍ഗസംഗീതം (കവിതാ സമാഹാരം), ദേശീയ ചലച്ചിത്ര പുരസ്‌കാരം (1973)- മികച്ച ഗാനരചയിതാവ് മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ച, അച്ഛനും ബാപ്പയും) കേരളസംസ്ഥാന 

ചലച്ചിത്ര പുരസ്‌കാരങ്ങള്‍.
1969 -  മികച്ച ഗാനരചയിതാവ്
1972 -  മകച്ച ഗാനരചയിതാവ്
1974 -  മികച്ച ഗാനരചയിതാവ്
1975 -  മികച്ച ഗാനരചയിതാവ്
( ചുവന്ന സന്ധ്യകള്‍ -  സ്വാമി അയ്യപ്പന്‍ - മരണാനന്തരം)

പ്രധാനകൃതികള്‍ കവിതകള്‍
പാദമുദ്രകള്‍ (1948)
കൊന്തയും പൂണൂലും
എനിക്ക് മരണമില്ല (1955)
മുളങ്കാട് (1955)
ഒരു യൂദാസ് ജനിക്കുന്നു (1955)
എന്റെ മാറ്റൊലിക്കവിതകള്‍ (1957)
സര്‍ഗ്ഗസംഗീതം (1961)
രാവണപുത്രി
അശ്വമേധം
സത്യത്തിനെത്ര വയസായി
താടക

ഖണ്ഡകാവ്യം
ആയിഷ
തെരഞ്ഞെടുത്തഗാനങ്ങള്‍
എന്റെ ചലച്ചിത്രഗാനങ്ങള്‍ ആറ് ഭാഗങ്ങളില്‍
കഥകള്‍
രക്തം കലര്‍ന്ന മണ്ണ്
വെട്ടും തിരുത്തും
ഉപന്യാസങ്ങള്‍
പുരുഷാന്തരങ്ങളിലൂടെ
റോസാദളങ്ങളും കുപ്പിച്ചില്ലുകളും