കൊറോണ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ കേരളം പദ്ധതിയില്‍ ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസത്തേക്കാണ് നിയമനം. ഒപ്പം സന്നദ്ധ പ്രവർത്തകർക്ക് പേര് രജിസ്റ്റർ ചെയ്യാം.

തസ്തികകളും യോഗ്യതയും ചുവടെ നല്‍കുന്നു.
ലാബ് ടെക്‌നീഷ്യന്‍
യോഗ്യത: ബി.എസ്‌സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടി

ഫാര്‍മസിസ്റ്റ്
യോഗ്യത: ഡി.ഫാം അല്ലെങ്കില്‍ ബി.ഫാം

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍
യോഗ്യത: ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും

അതാത് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായം: 2020 ഏപ്രില്‍ ഒന്നിന് 40-ല്‍ കവിയരുത്.

ഫോണ്‍ മുഖേന ഇന്റര്‍വ്യൂ നടത്തിയാണ് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്.

അപേക്ഷ ഏപ്രില്‍ ഒന്ന് വൈകീട്ട് ആറിനകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 1

സന്നദ്ധ പ്രവർത്തകരുടെ രജിസ്ട്രേഷൻ (കോവിഡ്-19 നിയന്ത്രണ പ്രവർത്തനങ്ങള്‍)- Click Here