Downloads: loading...
Total Downloads: loading...
2022-ലെ പ്രധാന ചുഴലിക്കാറ്റുകൾ
2022 മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'അസാനി' ചുഴലിക്കാറ്റിന് പേര് നൽകിയത് ഏത് രാജ്യമാണ്?
ശ്രീലങ്ക (ഈ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡിഷ തീരങ്ങളെ ബാധിച്ചു).
2022 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ബംഗ്ലാദേശിൽ കനത്ത നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റ് ഏതാണ്? ഈ ചുഴലിക്കാറ്റിന് പേര് നൽകിയത് ആര്?
സിത്രംഗ് (Sitrang). പേര് നൽകിയത് തായ്‌ലൻഡ്.
2022 ഡിസംബറിൽ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ ആഞ്ഞടിച്ച 'മാൻഡസ്' ചുഴലിക്കാറ്റിന് പേര് നൽകിയത് ഏത് രാജ്യമാണ്?
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ).
2022 ഏപ്രിലിൽ ഫിലിപ്പീൻസിൽ വലിയ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഏതാണ്?
മേഗി (Megi). ഫിലിപ്പീൻസിൽ ഇത് 'അഗറ്റോൺ' (Agaton) എന്നും അറിയപ്പെട്ടു.
2022 സെപ്റ്റംബറിൽ അമേരിക്കയിലെ ഫ്ലോറിഡയിൽ കനത്ത നാശനഷ്ടങ്ങളും ജീവഹാനിയും വരുത്തിയ അതിശക്തമായ ചുഴലിക്കാറ്റ് ഏതാണ്?
ഇയാൻ (Ian).
2022 സെപ്റ്റംബറിൽ കരീബിയൻ ദ്വീപുകളിലും കാനഡയിലും വ്യാപകമായ നാശം വിതച്ച ചുഴലിക്കാറ്റ് ഏതാണ്?
ഫിയോണ (Fiona).
2022 സെപ്റ്റംബറിൽ ജപ്പാനിൽ ശക്തമായ കാറ്റും മഴയും മണ്ണിടിച്ചിലും വരുത്തിയ ചുഴലിക്കാറ്റ് ഏതാണ്?
നാൻമാഡോൾ (Nanmadol).
2023-ലെ പ്രധാന ചുഴലിക്കാറ്റുകൾ
2023 മെയ് മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് മ്യാൻമർ, ബംഗ്ലാദേശ് തീരങ്ങളിൽ വലിയ നാശം വിതച്ച അതിതീവ്ര ചുഴലിക്കാറ്റ് ഏതാണ്? ഈ ചുഴലിക്കാറ്റിന് പേര് നൽകിയത് ആര്?
മോച്ച (Mocha). പേര് നൽകിയത് യെമൻ.
2023 ജൂണിൽ അറബിക്കടലിൽ രൂപപ്പെട്ട് ഗുജറാത്ത്, പാകിസ്ഥാൻ തീരങ്ങളിൽ ആഞ്ഞടിച്ച അതിശക്തമായ ചുഴലിക്കാറ്റ് ഏതാണ്? ഈ ചുഴലിക്കാറ്റിന് പേര് നൽകിയത് ആര്?
ബിപർജോയ് (Biparjoy). പേര് നൽകിയത് ബംഗ്ലാദേശ്.
2023 ഒക്ടോബറിൽ അറബിക്കടലിൽ രൂപപ്പെട്ട് യെമൻ തീരങ്ങളെ ബാധിച്ച ചുഴലിക്കാറ്റ് ഏതാണ്? ഈ ചുഴലിക്കാറ്റിന് പേര് നൽകിയത് ആര്?
തേജ് (Tej). പേര് നൽകിയത് ഇന്ത്യ.
2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് ബംഗ്ലാദേശ് തീരങ്ങളിൽ നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റ് ഏതാണ്?
മിധിലി (Midhili).
2023 ഡിസംബറിൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തീരങ്ങളിൽ നാശം വിതച്ച ചുഴലിക്കാറ്റ് ഏതാണ്? ഈ ചുഴലിക്കാറ്റിന് പേര് നൽകിയത് ആര്?
മിചൗങ് (Michaung). പേര് നൽകിയത് മ്യാൻമർ.
2023 ഒക്ടോബറിൽ മെക്സിക്കോയിലെ അകാപുൽക്കോ നഗരത്തിൽ അതിവേഗം ശക്തി പ്രാപിച്ച് വലിയ നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റ് ഏതാണ്?
ഓട്ടിസ് (Otis).
2023 ജൂലൈയിൽ ഫിലിപ്പീൻസ്, ചൈന എന്നിവിടങ്ങളിൽ നാശനഷ്ടമുണ്ടാക്കിയ ടൈഫൂൺ ഏതാണ്?
ഡോക്സൂരി (Doksuri).
2024-ലെ ചുഴലിക്കാറ്റുകൾ
2024 ജനുവരിയിൽ ബ്രിട്ടനിൽ നാശം വിതച്ച ചുഴലിക്കാറ്റ് ഏതാണ്?
ഹെങ്ക് ചുഴലിക്കാറ്റ്
2024 ജനുവരിയിൽ മൗറീഷ്യസിലും, ഫ്രാൻസിന്റെ നിയന്ത്രണത്തിലുള്ള റീയൂണിയൻ ഐലൻഡിലും നാശംവിതച്ച ചുഴലിക്കാറ്റ് ഏതാണ്?
ബെലാൽ
2024 ജനുവരിയിൽ ഇഷ ചുഴലിക്കാറ്റ് വീശിയ രാജ്യം ഏതാണ്?
ബ്രിട്ടൻ
2024 മാർച്ചിൽ ഓസ്ട്രേലിയയിൽ വീശിയ ഉഷ്ണമേഖല ചുഴലിക്കാറ്റ് ഏതാണ്?
മേഗൻ
2024 മാർച്ചിൽ മഡഗാസ്‌കർ ദ്വീപിൽ വീശിയടിച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റിന് നൽകിയ പേരെന്ത്?
SD23
അടുത്തിടെ യു കെ യിൽ വീശിയ കൊടുങ്കാറ്റ് ഏതാണ്?
കാത്ലീൻ
2024 മെയ് മാസത്തിൽ ഹിദായ ചുഴലിക്കാറ്റ് വീശിയ രാജ്യങ്ങൾ ഏതൊക്കെയാണ്?
കെനിയ, ടാൻസാനിയ
2024-ൽ കരീബിയൻ ദ്വീപുകളിലും ഗ്രനേഡയിലുമായി വീശിയ ചുഴലിക്കാറ്റ് ഏതാണ്?
ബെറിൽ
2024 ജൂലായിൽ തായ് വാനിലും ഫിലിപ്പീൻസിലും വീശിയടിച്ച ചുഴലിക്കാറ്റ് ഏതാണ്?
ഗേമി
2024 മെയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഏതാണ്? ഈ ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം ഏത്?
റിമാൽ. പേര് നൽകിയത് ഒമാൻ. അറബിയിൽ 'മണൽ' എന്നാണ് അർത്ഥം.
ഷാൻ ഷാൻ ചുഴലിക്കാറ്റ് വീശിയ രാജ്യം ഏതാണ്?
ജപ്പാൻ
അടുത്തിടെ അറബിക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ഏതാണ്?
അസ്ന
2024 സെപ്റ്റംബറിൽ ചൈന, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ കനത്തനാശം വിതച്ച ഉഷ്ണമേഖല കൊടുങ്കാറ്റ് ഏതാണ്? പേര് നൽകിയ രാജ്യം ഏതാണ്?
യാഗി കൊടുങ്കാറ്റ് ('എൻ്റേംഗ്' എന്നും അറിയപ്പെടുന്നു). പേര് നൽകിയത് ജപ്പാൻ.
2024 സെപ്റ്റംബറിൽ ഹെലൻ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം ഏതാണ്?
യു.എസ്.എ.
2024 ഒക്ടോബറിൽ ക്രാത്തോൺ ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം ഏതാണ്?
തായ് വാൻ
2024 ഒക്ടോബറിൽ അമേരിക്കയിൽ നാശംവിതച്ച ചുഴലിക്കാറ്റ് ഏതാണ്?
മിൽട്ടൺ
2024 ഒക്ടോബറിൽ ഫിലിപ്പീൻസിൽ നാശം വിതച്ച ഉഷ്ണമേഖല ചുഴലിക്കാറ്റ് ഏതാണ്?
ട്രാമി
2024 ഒക്ടോബറിൽ ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് ഏതാണ്? പേര് നൽകിയ രാജ്യം ഏത്?
ഡാന ചുഴലിക്കാറ്റ്. പേര് നൽകിയത് ഖത്തർ. 'ഔദാര്യം' എന്നാണ് അറബിയിൽ ഈ വാക്കിന് അർത്ഥം.
2024 നവംബറിൽ ഫിലിപ്പീൻസിൽ നാശം വിതച്ച ചുഴലിക്കാറ്റ് ഏതാണ്?
മാൻ-യി
2024 നവംബറിൽ തമിഴ്‌നാട്ടിൽ വീശിയ ചുഴലിക്കാറ്റ് ഏതാണ്?
ഫെംഗൽ
അടുത്തിടെ ഫ്രാൻസിൻ്റെ അധീനതയിലുള്ള മയോട്ട് ദ്വീപിൽ നാശം വിതച്ച ചുഴലിക്കാറ്റ് ഏതാണ്?
ചീഡോ


0 Comments