23rd Aug 2025, Daily Current Affairs in Malayalam 2025 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 23 August 2025 Daily Current Affairs.
Downloads: loading...
Total Downloads: loading...

CA-1141
2025 ഓഗസ്റ്റ് 22 ന് നടന്ന ആദ്യത്തെ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവലിൽ ആദ്യ സ്വർണ മെഡൽ നേടിയത് ആരാണ്?
മൊഹ്‌സിൻ അലി
■ ജമ്മു കാശ്മീരിലെ ശ്രീനഗറിലെ ദാൽ തടാകത്തിലാണ് ആദ്യത്തെ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് ഫെസ്റ്റിവൽ നടന്നത്.
■ പുരുഷന്മാരുടെ 1000 മീറ്റർ കയാക്കിംഗ് മത്സരമാണ് നടന്നത്.
■ പുതിയതായി ആരംഭിച്ച വാട്ടർ സ്പോർട്സ് ഫെസ്റ്റിവലിലെ ആദ്യ സ്വർണ നേട്ടം ഇതായിരുന്നു.

CA-1142
ഉത്തർപ്രദേശിലെ ജലാലാബാദ് പട്ടണത്തിന്ടെ പുതിയ പേര് എന്തായിരിക്കും?
പരശുരാംപുരി
■ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ ജലാലാബാദ് പട്ടണത്തിന് പുതിയ പേര് നൽകിയത്.
■ 1560 -ലാണ് മുഗൾ ചക്രവർത്തിയായ ജലാലുദ്ധീൻ മുഹമ്മദ് അക്ബർ ആണ് ജലാലാബാദ് പട്ടണം സ്ഥാപിച്ചത്.
■ ഭഗവാൻ പരശുരാമിന്‍റെ ജന്മസ്ഥലമെന്ന വിശ്വാസമാണ് പേര് മാറ്റത്തിന്‍റെ കാരണം.

CA-1143
2025 ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 29 വരെ യുണൈറ്റഡ് നേഷൻസ് വനിതാ മിലിറ്ററി ഓഫീസർസ് കോഴ്സ് എവിടെയാണ് നടക്കുന്നത് ?
മനേക്ഷാ സെന്റർ, ന്യൂഡൽഹി
■ യുണൈറ്റഡ് നേഷൻസ് പീസ് കീപ്പിംഗ് സെന്റർ ആണ് പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും കീഴിൽ യു.എൻ വനിതാ മിലിറ്ററി ഓഫീസർസ് കോഴ്സ് സംഘടിപ്പിച്ചത്.
■ 15 രാജ്യങ്ങളിൽ നിന്നുള്ള വനിതാ ഓഫീസർമാർ ഈ കോഴ്സിൽ പങ്കെടുക്കും.
■ ഈ കോഴ്സിൽ പങ്കെടുക്കുന്ന ആഗോള വനിതാ സമാധാന സേന അംഗങ്ങളുമായി രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് സംവദിച്ചു.

CA-1144
ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിതനായത് ആരാണ്?
ജസ്റ്റിസ് സുധാൻഷു ധൂലിയ
■ ജസ്റ്റിസ് സുധാൻഷു ധൂലിയ സുപ്രീം കോടതിയിലെ മുൻ ജഡ്ജി ആണ്.
■ KTU (APJ അബ്ദുൾ കലാം) ടെക്നോളജിക്കൽ സർവകലാശാലക്കും ഡിജിറ്റൽ സർവകലാശാലക്കും വേണ്ടിയാണ് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചത്.
■ സുപ്രീം കോടതി അദ്ദേഹത്തിന് Honorarium, ഓഫീസ്, സെക്രട്ടറിയറ്റ് സഹായം, യാത്രാ സൗകര്യങ്ങൾ എന്നിവ അനുവദിച്ചു.

CA-1145
സിനിമകളിലൂടെ കേരളത്തിന്ടെ ഭൂ പ്രകൃതിയെ മനസ്സിലാക്കുക എന്നത് ലക്ഷ്യമാക്കി സർക്കാർ തലത്തിൽ ആരംഭിക്കുന്ന പദ്ധതി ഏതാണ്?
ടൂറിസം - ഫിലിം സർക്കീട്ട്
■ സിനിമകളിലൂടെ കേരളത്തിന്റെ ഭൂ-പ്രകൃതിയും സൗന്ദര്യവും ലോകത്തിനു പരിചയപ്പെടുത്തുക പദ്ധതിയുടെ ലക്ഷ്യമാണ്.
■ പദ്ധതിയുടെ ആരംഭം കാസർകോട് ജില്ലയിലെ ബെക്കൽ കോട്ടയിൽ നടത്തി.
■ പ്രശസ്ത സംവിധായകൻ മണിരത്നം പദ്ധതിക്ക് പിന്തുണ നൽകി.
■ സിനിമകളിൽ പ്രശസ്തമായ സ്ഥലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളായി മുന്നോട്ട് കൊണ്ടുവരുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

CA-1146
2025 ൽ റഷ്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കിയ ഇന്ത്യക്കാരി ആരാണ്?
കബക് യാനോ
■ മൗണ്ട് എൽബ്രസ് യൂറോപ്പിലെ ഉയരം കൂടിയ കൊടുമുടി (5,642 മീറ്റർ) എന്നും അറിയപ്പെടുന്നു.
■ കബക് യാനോയുടെ വിജയം ഇന്ത്യയുടെ പർവതാരോഹണ ചരിത്രത്തിൽ ഒരു പ്രധാനപ്പെട്ട നേട്ടമായി രേഖപ്പെട്ടു.

CA-1147
അടുത്തിടെ ഗൂഗിളിന് 300 കോടി രൂപ പിഴ ഏർപ്പെടുത്തിയ രാജ്യം ഏതാണ്?
ഓസ്ട്രേലിയ
■ ഉപയോക്താക്കളുടെ സ്വകാര്യതാ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് ഈ നടപടി.
■ ഗൂഗിള്‍ ഉപഭോക്തൃ ഡേറ്റാ ശേഖരണത്തിൽ തെറ്റിദ്ധരിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി.
■ ഓസ്ട്രേലിയൻ മത്സ്യബന്ധനവും ഉപഭോക്തൃ കമ്മീഷനും (ACCC) ആണ് കേസെടുത്തത്.
■ ഈ വിധി, ടെക് കമ്പനികളുടെ ഡേറ്റാ സംരക്ഷണ ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിന് വലിയ പ്രാധാന്യമുള്ളതായി കരുതുന്നു.

CA-1148
വായനാ പ്രതിസന്ധി മറികടക്കാൻ അടുത്തിടെ പുസ്തക നികുതി ഒഴിവാക്കിയ രാജ്യം ഏതാണ്?
ഡെൻമാർക്ക്
■ ഈ തീരുമാനം വായന ശീലം പ്രോത്സാഹിപ്പിക്കാനും പുസ്തകങ്ങളുടെ വില കുറയ്ക്കാനുമാണ്.
■ വിദ്യാഭ്യാസത്തിനും അറിവ് പ്രചരിപ്പിക്കാനും ഇതിന് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു
■ പ്രസാധകരും വായനക്കാരും ഒരുപോലെ ഈ നടപടിയെ സ്വാഗതം ചെയ്തു.
■ വായനയുടെ സാംസ്കാരികവും സാമൂഹികവും പ്രാധാന്യം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന നിലപാടായി ഇത് കണക്കാക്കുന്നു.

CA-1149
71 -ആംത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഭാഗ്യ ചിഹ്നം ഏതാണ് ?
കാത്തു
■ “കാത്തു” എന്ന പേര് വള്ളംകളിയുടെ ആവേശവും വേഗവും പ്രതിനിധീകരിക്കുന്നു.
■ നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴയിലെ പുന്നമടക്കായലിൽ നടക്കുന്ന കേരളത്തിലെ പ്രസിദ്ധമായ വള്ളംകളിയാണ്.
■ സ്നേക്ക് ബോട്ട് മത്സരങ്ങൾ (ചുണ്ടൻ വള്ളങ്ങൾ) കൊണ്ടാണ് ഈ മത്സരം പ്രശസ്തം.
■ കേരളത്തിന്റെ സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം ആയാണ് നെഹ്‌റു ട്രോഫി വള്ളംകളി കണക്കാക്കുന്നത്.

CA-1150
2025 ഓഗസ്റ്റിൽ അന്തരിച്ച ലോകത്തിലെ ഏറ്റവും മികച്ച ന്യായാധിപൻ എന്ന് അറിയപ്പെടുന്ന വ്യക്തി ആരാണ്?
ഫ്രാങ്ക് കാപ്രിയോ
■ അദ്ദേഹം അമേരിക്കയിലെ റോഡ് ഐലൻഡ്, പ്രൊവിഡൻസ് നഗരത്തിലെ ജഡ്ജി ആയിരുന്നു.
■ “Caught in Providence” എന്ന ടെലിവിഷൻ ഷോ വഴിയാണ് അദ്ദേഹം ലോകപ്രശസ്തനായത്.
■ കോടതിവിധികളിൽ കരുണയും മനുഷ്യത്വവും നിറഞ്ഞ സമീപനമാണ് അദ്ദേഹത്തെ പ്രത്യേകതയുള്ളവനാക്കിയത്.
■ “World’s Kindest Judge” (ലോകത്തിലെ ഏറ്റവും കരുണയുള്ള ജഡ്ജി) എന്ന പേരിലാണ് അദ്ദേഹം ലോകമെമ്പാടും അറിയപ്പെട്ടിരുന്നത്.

0 Comments