This topic encompasses the key themes of the questions, which focus on the history, objectives, and milestones of India's economic planning, including the Planning Commission, Five-Year Plans, and the transition to NITI Aayog, as well as significant initiatives like the Green Revolution, White Revolution, and Blue Revolution.
1
'ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?
എം. വിശ്വേശ്വരയ്യ
2
'ഇന്ത്യൻ ആസൂത്രിത സമ്പദ് വ്യവസ്ഥ അഥവാ പ്ലാൻഡ് ഇക്കോണമി ഓഫ് ഇന്ത്യ' എന്ന കൃതി രചിച്ചത് ആര്?
എം. വിശ്വേശ്വരയ്യ
3
കേന്ദ്രമന്ത്രിസഭയുടെ ഒരു പ്രമേയത്തിലൂടെ ആസൂത്രണ കമ്മീഷന് രൂപം നൽകിയത് എന്ന്?
1950 മാർച്ച് 15
4
ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു?
ജവാഹർലാൽ നെഹ്‌റു (പ്രധാനമന്ത്രി)
5
ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ ആരായിരുന്നു?
ഗുൽസാരിലാൽ നന്ദ
6
ഇന്ത്യയുടെ സാമ്പത്തികാസൂത്രണത്തിന് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകിയ വ്യക്തി ആര്?
എം. വിശ്വേശ്വരയ്യ
7
രാജ്യത്തെ മൊത്തം സേവനങ്ങളുടേയും സാധനങ്ങളുടേയും ഉത്പാദന വർദ്ധന എങ്ങനെ അറിയപ്പെടുന്നു?
വളർച്ച
8
ഉത്പാദന വർധനവിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത് എങ്ങനെ അറിയപ്പെടുന്നു?
ആധുനികവത്കരണം അഥവാ മോഡേണൈസേഷൻ
9
ഇന്ത്യൻ സാമ്പത്തികാസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാമാണ്?
വളർച്ച, ആധുനികവത്കരണം, സ്വാശ്രയത്വം, തുല്യത
10
ഏത് രാജ്യത്ത് നടപ്പാക്കിയ ദേശീയ ആസൂത്രണത്തിന്റെ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചത്?
സോവിയറ്റ് യൂണിയൻ
11
ഇന്ത്യയിലെ ഏത് അണക്കെട്ടിന്റെ ഉദ്‌ഘാടന വേളയിലാണ് 'അണക്കെട്ടുകൾ ഇന്ത്യയുടെ വികസനത്തിന്റെ മഹാക്ഷേത്രങ്ങളാണ്' എന്ന് പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പ്രസ്താവിച്ചത്?
ഭക്രാനംഗൽ
12
ഒന്നാം പഞ്ചവൽസര പദ്ധതിയുടെ കാലയളവ് ഏതായിരുന്നു?
1951 - 56
13
ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതി പ്രധാന ഊന്നൽ നൽകിയ മേഖല ഏത്?
വ്യാവസായിക വികസനം
14
അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങൾ, ജലസേചന സൗകര്യങ്ങൾ, രാസവളം, കീടനാശിനികൾ, കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉത്പാദനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതി എങ്ങനെ അറിയപ്പെട്ടു?
ഹരിതവിപ്ലവം
15
ഹരിതവിപ്ലവത്തിന്റെ ഒന്നാം ഘട്ടം അരങ്ങേറിയ കാലയളവ് ഏത്?
1960 മുതൽ 1970 വരെ
16
ഹരിതവിപ്ലവത്തിന്റെ രണ്ടാം ഘട്ടം ഏത് കാലയളവിലായിരുന്നു?
1970 മുതൽ 1980 വരെ
17
പാൽ, പാലുല്പന്നങ്ങൾ എന്നിവയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട സംരംഭം ഏത്?
ധവള വിപ്ലവം
18
മത്സ്യോത്പാദന മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട സംരംഭം ഏതായിരുന്നു?
നീലവിപ്ലവം
19
മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏതായിരുന്നു?
1961 - 66
20
സ്വയം പര്യാപ്തത - പ്രത്യേകിച്ചും, ഭക്ഷ്യമേഖല, സമ്പദ് ഘടന എന്നിവയുടെ പ്രധാന ലക്ഷ്യമായിരുന്ന പഞ്ചവത്സര പദ്ധതി ഏത്?
മൂന്നാം പദ്ധതി
21
നാലാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്?
1969 - 74
22
സ്ഥിരതയോടു കൂടിയ വളർച്ച, സ്വാശ്രയത്വം എന്നിവ മുഖ്യ ലക്ഷ്യങ്ങളായി പ്രഖ്യാപിച്ച പദ്ധതി ഏത്?
നാലാം പദ്ധതി
23
അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്?
1974 - 79
24
'ഗരീബി ഹറാവോ അഥവാ ദാരിദ്ര്യ നിർമ്മാർജ്ജനം' മുഖ്യ ലക്ഷ്യമായിരുന്ന പഞ്ചവത്സര പദ്ധതി ഏത്?
അഞ്ചാം പദ്ധതി
25
ആറാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏതായിരുന്നു?
1980 - 85
26
കാർഷിക - വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ പ്രധാന ലക്ഷ്യമായിരുന്ന പഞ്ചവത്സര പദ്ധതി ഏത്?
ആറാം പദ്ധതി
27
ഏഴാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏത്?
1985 - 1990
28
ആധുനികവത്കരണം, തൊഴിലവസരങ്ങളുടെ വർധന എന്നിവ പ്രധാന ലക്ഷ്യങ്ങളായിരുന്ന പദ്ധതി ഏത്?
ഏഴാം പദ്ധതി
29
എട്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏതായിരുന്നു?
1992 - 1997
30
മാനവശേഷി വികസനം പ്രധാന ലക്ഷ്യമായി പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി ഏത്?
എട്ടാം പദ്ധതി
31
ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിയുടെ അൻപതാം വാർഷികത്തിൽ തുടക്കമിട്ട പഞ്ചവത്സര പദ്ധതി ഏത്?
ഒൻപതാം പദ്ധതി
32
ഒൻപതാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏതായിരുന്നു?
1997 - 2002
33
ഗ്രാമീണവികസനവും വികേന്ദ്രീകൃതാസൂത്രണവും മുഖ്യ ലക്ഷ്യങ്ങളായിരുന്ന പഞ്ചവത്സര പദ്ധതി ഏത്?
ഒൻപതാം പദ്ധതി
34
ഇന്ത്യയുടെ പത്താം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏതായിരുന്നു?
2002 - 2007
35
മൂലധന നിക്ഷേപം വർധിപ്പിക്കുക എന്നത് മുഖ്യ ലക്ഷ്യമായെടുത്ത പദ്ധതി ഏത്?
പത്താം പദ്ധതി
36
സ്ത്രീ ശാക്തീകരണത്തിന് പ്രത്യേക ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ഏത്?
പത്താം പദ്ധതി
37
ഇന്ത്യയുടെ പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏതായിരുന്നു?
2007 - 2012
38
പതിനൊന്നാം പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം
39
വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ പ്രത്യേക ഊന്നലിനെ തുടർന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് 'ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി' എന്ന് വിശേഷിപ്പിച്ച പഞ്ചവത്സര പദ്ധതി ഏത്?
പതിനൊന്നാം പദ്ധതി
40
ഇന്ത്യയിൽ നടപ്പാക്കിയ ഒടുവിലത്തെ പഞ്ചവത്സര പദ്ധതി ഏത്?
പന്ത്രണ്ടാം പദ്ധതി
41
പന്ത്രണ്ടാം പദ്ധതിയുടെ കാലയളവായി നിശ്ചയിച്ചിരിക്കുന്നത്?
2012 - 2017
42
പന്ത്രണ്ടാം പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
സുസ്ഥിര വികസനം
43
ആസൂത്രണ കമ്മീഷന്റെ ഒടുവിലത്തെ ഉപാധ്യക്ഷൻ ആരായിരുന്നു?
മൊണ്ടേക് സിംഗ് അലുവാലിയ
44
ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ട വർഷം ഏത്?
2014 ഓഗസ്റ്റ് 17
45
ആസൂത്രണ കമ്മീഷന്റെ സ്ഥാനത്ത് നിലവിൽ വന്ന പുതിയ സംവിധാനം ഏത്?
നീതി ആയോഗ്
46
നീതി ആയോഗ് നിലവിൽ വന്ന വർഷം ഏത്?
2015 ജനുവരി 1
47
നീതി ആയോഗിന്റെ അധ്യക്ഷൻ ആര്?
പ്രധാനമന്ത്രി
48
നീതി ആയോഗിന്റെ ഉപാധ്യക്ഷൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരെ നിയമിക്കുന്നത് ആര്?
പ്രധാനമന്ത്രി
49
നീതി ആയോഗിന്റെ ആദ്യത്തെ ഉപാധ്യക്ഷൻ ആരായിരുന്നു?
അരവിന്ദ് പനഗരിയ
Downloads: loading...
Total Downloads: loading...
0 Comments