Advertisement

views

Geography of India: Landforms, Rivers, and Islands | 52 Question and Answers | Kerala PSC GK

Geography of India: Landforms, Rivers, and Islands
"Explore the diverse geography of India with a detailed look at major landforms, river systems, and islands. This guide is ideal for Kerala PSC and other competitive exams, covering key topics like the Himalayan ranges, Peninsular plateau, major rivers like Ganga and Brahmaputra, coastal plains, and important islands. Strengthen your GK and score higher with this concise and informative resource."


ഇന്ത്യയുടെ ഭൂമിശാസ്ത്രം: ഭൂരൂപങ്ങൾ, നദികൾ, ദ്വീപുകൾ

1
രേഖാംശ മൂല്യം പരിശോധിക്കുമ്പോൾ ഇന്ത്യയുടെ കിഴക്കേയറ്റവും പടിഞ്ഞാറേയറ്റവും തമ്മിൽ ഏതാണ്ട് എത്ര ഡിഗ്രിയുടെ വ്യത്യാസമുണ്ട്?
30 ഡിഗ്രി
2
ഇന്ത്യയുടെ തെക്കേയറ്റവും വടക്കേയറ്റവും തമ്മിൽ അക്ഷാംശീയ വ്യാപ്തിയിലുള്ള വ്യത്യാസമെന്ത്?
ഏതാണ്ട് 30 ഡിഗ്രി
3
ഇന്ത്യയുടെ മാനക രേഖാംശമായി തിരഞ്ഞെടുത്തിട്ടുള്ളത് ഏത്?
82 ഡിഗ്രി 30 മിനിറ്റ് കിഴക്കൻ രേഖാംശം
4
ഇന്ത്യൻ മാനക സമയം ഗ്രീനിച്ച് മാനക സമയത്തേക്കാൾ എത്ര മുന്നിലാണ്?
5 മണിക്കൂറും 30 മിനിറ്റും
5
ഇന്ത്യയിലെ താഴ്ന്നു പോയ സമതലങ്ങൾക്ക് ഉദാഹരണമേത്?
പശ്ചിമതീര സമതലങ്ങൾ
6
ഇന്ത്യയുടെ പശ്ചിമതീര സമതലത്തിലെ പ്രധാനപ്പെട്ട തുറമുഖങ്ങൾ ഏതെല്ലാം?
കാണ്ട്ല, മസഗോൺ, ജവഹർലാൽ നെഹ്‌റു തുറമുഖം, നവാഷേവ, മർമഗോവ, മംഗളൂരു, കൊച്ചി
7
വടക്ക് ഗുജറാത്ത് തീരം മുതൽ തെക്ക് കേരളതീരം വരെ വ്യാപിച്ചു കിടക്കുന്ന തീരസമതലമേത്?
പശ്ചിമതീര സമതലം
8
കച്ച് - കഠിയാവാഡ് തീരം ഏത് സംസ്ഥാനത്താണ്?
ഗുജറാത്ത്
9
പശ്ചിമതീര സമതലത്തിന്റെ പ്രധാന ഭാഗങ്ങൾ ഏതെല്ലാം?
കച്ച് - കഠിയാവാഡ് തീര, കൊങ്കൺ തീരം, മലബാർ തീരം
10
ഏത് തീരസമതലത്തിലൂടെ ഒഴുകുന്ന നദികളാണ് ഡെൽറ്റകൾക്ക് രൂപം നൽകാത്തത്?
പശ്ചിമതീര സമതലം
11
ഉയർത്തപ്പെട്ട തീരത്തിന് ഉദാഹരണമായ ഇന്ത്യയിലെ തീരസമതലമേത്?
കിഴക്കൻ തീരസമതലം
12
വിശാലമായ ഡെൽറ്റകൾ കാണപ്പെടുന്ന ഇന്ത്യയിലെ തീരസമതലമേത്?
കിഴക്കൻ തീരസമതലം
13
റിച്ചീസ് ദ്വീപസമൂഹം, ലാബ്രിന്ത് ദ്വീപസമൂഹം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ?
ബംഗാൾ ഉൾക്കടലിൽ
14
സമുദ്രാന്തർ പർവതങ്ങളുടെ ഉയർന്നു നിൽക്കുന്ന ഭാഗങ്ങളാണെന്നു വിശ്വസിക്കപ്പെടുന്ന ദ്വീപുകളേവ?
ആൻഡമാൻ - നിക്കോബാർ ദ്വീപുകൾ
15
ആൻഡമാൻ - നിക്കോബാർ ദ്വീപ സമൂഹങ്ങളെ വേർതിരിക്കുന്ന കടലേത്?
ടെൻ ഡിഗ്രി ചാനൽ
16
ആൻഡമാൻ ദ്വീപ സമൂഹങ്ങളിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഏക സജീവ അഗ്നി പർവതമേത്?
ബാരൻ ദ്വീപ്
17
സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്നതെവിടെ?
ഉത്തര ആൻഡമാൻ
18
ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റമായ ഇന്ദിരാ പോയിന്റ് ഏത് ദ്വീപ സമൂഹത്തിന്റെ ഭാഗമാണ്?
നിക്കോബാർ ദ്വീപുകൾ
19
പവിഴപ്പുറ്റുകളാൽ നിർമിതമായ ഇന്ത്യയിലെ ദ്വീപുകളേവ?
ലക്ഷദ്വീപ്
20
ലക്ഷദ്വീപ് സമൂഹത്തിലെ ആകെ ദ്വീപുകളെത്ര?
36
21
ടിബറ്റിലെ മാനസരോവർ തടാകത്തിൽ നിന്ന് ഉദ്ഭവിക്കുന്ന പ്രമുഖ നദിയേത്?
സിന്ധു
22
സിന്ധു നദിയുടെ ഏകദേശ നീളം എത്രയാണ്?
2,880 കി.മീ.
23
സിന്ധു നദി എത്ര ദൂരം ഇന്ത്യയിലൂടെ ഒഴുകുന്നു?
709 കി.മീ.
24
ഗംഗാ നദിയുടെ ഏകദേശ നീളം എത്ര?
2,500 കി.മീ.
25
ഏത് നദിയുടെ ഉദ്ഭവസ്ഥാനമാണ് തിബറ്റിലെ ചെമ-യുങ്-തുങ് ഹിമാനി?
ബ്രഹ്മപുത്രയുടെ
26
ബ്രഹ്മപുത്രാ നദിയുടെ നീളമെത്ര?
ഏകദേശം 2,900 കി.മീ.
27
ബ്രഹ്മപുത്രാ നദി എത്ര ദൂരം ഇന്ത്യയിലൂടെ ഒഴുകുന്നു?
725 കി.മീ.
28
ടിബറ്റിൽ 'സാങ്‌പോ' എന്നറിയപ്പെടുന്ന നദിയേത്?
ബ്രഹ്മപുത്ര
29
ബംഗ്ലാദേശിൽ ബ്രഹ്മപുത്ര ഏത് പേര്‍ിൽ അറിയപ്പെടുന്നു?
ജമുന
30
ഥാർ മരുഭൂമിയുടെ ഏറിയ ഭാഗങ്ങളും ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
രാജസ്ഥാൻ
31
രാജസ്ഥാനിലെ പ്രധാന കാർഷിക വിളകൾ ഏതെല്ലാം?
ബജ്‌റ, ജോവർ
32
ഇന്ത്യയിലെ ഏറ്റവും ജന നിബിഡമായ പ്രദേശമേത്?
ഉത്തരമഹാസമതലം
33
പഞ്ചാബിലെ പഞ്ച നദികൾ ഏത് നദിയുടെ പോഷകനദികളാണ്?
സിന്ധുവിന്റെ
34
ഗംഗാനദിയുടെ ഉദ്ഭവസ്ഥാനമായി അറിയപ്പെടുന്നതേത്?
ഗംഗോത്രി ഹിമാനിയിലെ ഗോമുഖ് ഗുഹ
35
എത്ര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഭൂഭാഗമാണ് ഉത്തരമഹാസമതലം?
ഏഴ്
36
മൂന്ന് വശങ്ങളൂം സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂവിഭാഗം ഏത് പേര്‍ിൽ അറിയപ്പെടുന്നു?
ഉപദ്വീപ്
37
ലോകത്തിലെതന്നെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലങ്ങളിൽ ഒന്നായ ഉത്തര മഹാസമതലത്തിന്റെ ഏകദേശ വിസ്തൃതിയെന്ത്?
ഏതാണ്ട് ഏഴ് ലക്ഷം ചതുരശ്ര കിലോമീറ്റർ
38
ഉത്തരമഹാസമതലം അറിയപ്പെടുന്ന മറ്റൊരു പേര്‍ എന്ത്?
സിന്ധു-ഗംഗ-ബ്രഹ്മപുത്രാ സമതലം
39
ഉത്തര മഹാസമതലത്തിന്റെ ഭാഗമായ പഞ്ചാബ് -ഹരിയാന സമതലത്തിന് രൂപം നൽകുന്ന നദീവ്യൂഹമേത്?
സിന്ധുവും പോഷക നദികളും
40
രാജസ്ഥാനിലെ മരുസ്ഥലി -ബാഗർ സമതലങ്ങൾക്ക് രൂപം നൽകുന്ന നദികളേവ?
ലൂണി, സരസ്വതി നദികൾ
41
ഉത്തര മഹാസമതലത്തിന്റെ ഭാഗമായ മറ്റ് രണ്ട് സമതലങ്ങളേവ?
ഗംഗാസമതലം, ബ്രഹ്മപുത്രാ സമതലം
42
ബ്രഹ്മപുത്രാ സമതലത്തിന്റെ ഏറിയ ഭാഗവും സ്ഥിതി ചെയ്യുന്ന പ്രദേശമേത്?
അസം
43
'ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശമേത്?
ഉത്തരമഹാസമതലം
44
ഉത്തര മഹാസമതലത്തിലെ പ്രധാന കാർഷിക വിളകൾ ഏതെല്ലാം?
ഗോതമ്പ്, ചോളം, നെല്ല്, കരിമ്പ്, പരുത്തി, പയറുവർഗങ്ങൾ
45
ഉത്തര മഹാസമതലത്തിന്റെ ഏത് ഭാഗത്താണ് ഥാർ മരുഭൂമി സ്ഥിതി ചെയ്യുന്നത്?
പടിഞ്ഞാറു ഭാഗത്ത്
46
ഈർപ്പം തീരെയില്ലാത്ത ലവണാംശമുള്ള മണ്ണ് കാണപ്പെടുന്നത് എവിടെ?
മരുഭൂമിയിൽ
47
ഹിമാലയൻ മേഖലയിൽ സമുദ്ര നിരപ്പിൽ നിന്ന് 1,000 മുതൽ 2,000 വരെ മീറ്റർ ഉയരങ്ങളിൽ വളരുന്ന വൃക്ഷങ്ങളേവ?
ഓക്, ചെസ്റ്റ് നട്ട്, മേപ്പിൾ
48
ഹിമാലയൻ മേഖലയിൽ 2,000 മീറ്ററിലധികം ഉയരത്തിൽ കാണപ്പെടുന്ന സ്തൂപികാഗ്ര വൃക്ഷങ്ങളേവ?
ദേവദാരു, സ്പ്രൂസ്
49
ഇന്ത്യൻ ഫലകം, യൂറേഷ്യൻ ഫലകം എന്നിവയുടെ കൂട്ടിമുട്ടലിന്റെ ഫലമായി ഇവയ്ക്കിടയിൽ ഉണ്ടായിരുന്ന തെഥീസ് സമുദ്രത്തിന്റെ അടിത്തട്ട് സമ്മർദ്ദത്താൽ മടങ്ങി ഉയർന്ന് രൂപപ്പെട്ടുവെന്ന് കരുതപ്പെടുന്ന പർവ്വതനിര ഏത്?
ഹിമാലയം
50
പൂർവാച്ചൽ എന്നും അറിയപ്പെടുന്നത് എന്ത്?
കിഴക്കൻ മലനിരകൾ
51
കിഴക്കൻ മലനിരകളുടെ സമുദ്രനിരപ്പിൽ നിന്നുമുള്ള ശരാശരി ഉയരമെത്ര?
500 മുതൽ 3,000 വരെ മീറ്റർ
52
ലോകത്തിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഒന്നായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നതെവിടെ?
കിഴക്കൻ മലനിരകളിൽ

Loading...

Post a Comment

0 Comments