Advertisement

views

Kerala PSC GK | Current Affairs Question and Answers | July 2024

Kerala PSC GK | Current Affairs Question and Answers | July 2024

Preparing for the Kerala Public Service Commission (PSC) exams requires staying updated with the latest current affairs. This set of one-liner questions and answers for July 2024 covers significant global and national events, technological advancements, economic challenges, and notable political developments. Designed to enhance your general knowledge and keep you informed, these concise updates will help you excel in your exams by ensuring you are well-versed in the critical happenings of the month.


CURRENT AFFAIRS QUESTION AND ANSWERS | JULY 2024

Donwload these questions in PDF from the link below.
67. ഏത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സൈനികാഭ്യാസമാണ് 'നോമാഡിക് എലിഫൻറ്' - ഇന്ത്യയും മംഗോളിയയും

66. 2026 ലെ ഐ.സി.സി പുരുഷ ടി-20 ലോകകപ്പ് എവിടെയാണ് നടക്കുന്നത് - ഇന്ത്യയും ശ്രീലങ്കയും

65. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഫ്ലയിങ് പരിശീലന സംഘടന ഏത് സംസ്ഥാനത്താണ് സ്ഥാപിക്കുന്നത് - മഹാരാഷ്ട്ര

64. ആരാണ് പുതിയ ഡച്ച് പ്രധാനമന്ത്രി - ഡിക്ക് ഷൂഫ്‌

63. ഏത് ബാങ്കിന്റെ അടുത്ത ചെയർമാനായി FSIB ചല്ല ശ്രീനിവാസുലു ഷെട്ടിയെ ശുപാർശ ചെയ്യുന്നത് - സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

62. കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം നിലവിൽ വരുന്നത് - തലശ്ശേരി

61. അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം - കതിരവൻ60. നാഷണൽ മെഡിക്കൽ കമ്മീഷൻ ചെയർപേഴ്സൺ - ബി.എൻ.ഗംഗാധർ

59. 2024 ൽ അഡിഷണൽ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ആയി നിയമിതനായത് - രജീന്ദർ ഖന്ന

58. 2024 ൽ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരത്തിന് അർഹനായത് - മോഹൻലാൽ

57. രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ വാർഡ് ആകാൻ തയ്യാറെടുക്കുന്നത് - ലാലൂർ

56. ആഗോള ഇന്ത്യ എ.ഐ. ഉച്ചകോടിയുടെ വേദി - ന്യൂഡൽഹി

55. സംസ്ഥാന ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് - എ. മുഹമ്മദ്‌ മുഷ്താഖ്

54. ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവ വേദി - തിരുവനന്തപുരം

53. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ് - ഐഎൻ എൻവൈവൈ 1

52. 2024 ജൂലൈയിൽ രാജിവെച്ച ജാർഖണ്ഡ് മുഖ്യമന്ത്രി - ചംപായ് സോറൻ

51. പാൽ സംഭരണം നന്നേ കുറവുള്ള സംഘങ്ങളെ ശാക്തീകരിക്കുന്നതിനായി സാമ്പത്തിക സഹായം നൽകുന്ന മലബാർ മിൽമയുടെ പദ്ധതി - ജീവൻ50. കുട്ടികളുടെ സംഘർഷം കുറയ്ക്കുവാനും ആപത്ത് ഘട്ടങ്ങളിൽ സഹായിക്കുവാനുമായി പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് - ചിരി

49. മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിന് ബദലായി ഇന്ത്യയിൽ വികസിപ്പിച്ച ഏത് ആപ്ലിക്കേഷൻ ആണ് പ്രവർത്തനമവസാനിപ്പിക്കാൻ ഒരുങ്ങുന്നത് - കൂ (koo)

48. 2024 ജൂലൈ 02 ന് ഒ.വി.വിജയൻ സാഹിത്യ പുരസ്‌കാരത്തിന് അർഹരായ എഴുത്തുകാരുടെ പേര് - കെ.പി.രാമനുണ്ണി, വി.ഷിനിലാൽ, ജിൻഷാ ഗംഗ, ഹരികൃഷ്ണൻ തച്ചാടൻ

47. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് MAITREE- തായ്‌ലാൻഡ്

46. ഇന്ത്യൻ എയർഫോഴ്സ് വെപ്പൺ സിസ്റ്റംസ് സ്കൂൾ ആരംഭിച്ചത് ഏത് സ്ഥലത്താണ് - എയർഫോഴ്സ് സ്റ്റേഷൻ, ബേഗംപേട്ട്

45. ജോർദാനിലെ അമ്മാനിൽ നടന്ന അണ്ടർ 23 ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പ് 2024 അവസാനിച്ചപ്പോൾ ഇന്ത്യയുടെ സ്ഥാനം എന്തായിരുന്നു - ഒന്നാം സ്ഥാനം

44. 2024 ൽ ജന്തുജാലങ്ങളുടെ സമ്പൂർണ്ണ പട്ടിക തയ്യാറാക്കിയ ആദ്യ രാജ്യം ഏത് - ഇന്ത്യ

43. L1 പോയിന്റിന് ചുറ്റും ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ ഇന്ത്യയുടെ ആദിത്യ - L1 ദൗത്യം എത്ര ദിവസമെടുത്തു - 178 ദിവസം

42. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലയിൽ അടുത്തിടെ ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധന - ഓപ്പറേഷൻ ഫാനം

41. സർവകലാശാലകളിലെ വൈസ് ചാൻസലർ എന്നതിന് പകരം കുലഗുരു എന്ന് വിളിക്കാൻ തീരുമാനിച്ച മന്ത്രിസഭ - മധ്യപ്രദേശ്40. ഇന്ത്യയിൽ നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമ പ്രകാരമുള്ള ആദ്യ കേസ് രജിസ്റ്റർ ചെയ്തത് - ഗ്വാളിയർ

39. 2024 ൽ പ്രധാനമന്ത്രി മൻ കീ ബാത്തിലൂടെ പരാമർശിച്ച കേരളത്തിലെ സംരംഭം - കാർത്തുമ്പി കുട നിർമ്മാണം

38. സ്പെയിനിൽ വച്ച് നടന്ന ലിയോൺ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിന്റെ 37- മത് പതിപ്പിലെ വിജയിയായത് - വിശ്വനാഥൻ ആനന്ദ്

37. 2024 ജൂലൈയിൽ അന്തരിച്ച വിഖ്യാത അൽബേനിയൻ നോവലിസ്റ്റ് - ഇസ്മയിൽ കദാറെ

36. കോടതിക്കും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും പോലീസ് നടത്തുന്ന എല്ലാ പരിശോധനകളുടെയും വീഡിയോ റെക്കോർഡിങ് ഇനിമുതൽ ഏത് ആപ്പിലൂടെയാണ് കാണാൻ സാധിക്കുക - ഇ-സാക്ഷി

35. ദേശീയ സീനിയർ അത്‌ലറ്റിക്സിൽ സ്വർണമെഡൽ നേടിയ അബ്ദുള്ള അബൂബക്കർ ഏത് കായികവുമായി ബന്ധപ്പെട്ടിരിക്കുന്നു- ട്രിപ്പിൾ ജമ്പ്

34. ഓസ്ട്രിയയിലെയും ചെക്ക് റിപ്പബ്ലിക്കിലെയും പാർട്ടികളെ കൂട്ടി യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പുതിയൊരു സഖ്യമുണ്ടാക്കുന്ന രാജ്യം - ഹംഗറി

33. പൊതുവിവരങ്ങൾ പ്രദർശിപ്പിക്കാത്ത സർക്കാർ ഓഫീസുകൾക്കെതിരെ നടപടിയെടുക്കാം എന്ന് അനുശാസിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ - സെക്ഷൻ 4(1-ബി)

32. ഓപ്പൺ എ.ഐയുടെ ചാറ്റ് ജി.പി.ടി.ക്ക് എതിരാളിയായി വാട്സ്ആപ്പ് അവതരിപ്പിച്ചത് - മെറ്റ എ.ഐ

31. പരാതികൾ സ്വീകരിക്കുന്നത് മുതൽ പരിഹരിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ഡിജിറ്റൽ സംവിധാനത്തിന് മുൻതൂക്കം നൽകുന്നതാണ് - സ്മാർട്ട് പോലീസ് സ്റ്റേഷൻ30. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽനിന്നും ആദ്യമായി കല്ലുകൊണ്ടുവന്ന രാജ്യം - ചൈന

29. അടിസ്ഥാന ഡിമാറ്റ് അക്കൗണ്ടിലെ നിക്ഷേപ പരിധി എത്രയായാണ് സെബി പുതുക്കിയത് - 10 ലക്ഷം

28. 17 വർഷങ്ങൾക്കുശേഷം ടി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയത് - ഇന്ത്യ

27. യു.എസ്. ഓപ്പൺ 300 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ സെമി ഫൈനൽ കടന്ന ഇന്ത്യൻ താരം - മാളവിക ബൻസോദ്

26. ബഹിരാകാശ സഞ്ചാരികൾ വിവിധ ആവശ്യങ്ങൾക്കായി ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങുന്നതാണ് - ബഹിരാകാശ നടത്തം

25. 2024 ജൂണിൽ ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിച്ച റിസഴ്സ്- പി1 ഏതു രാജ്യത്തിന്റെ ഉപഗ്രഹമാണ് - റഷ്യ

24. ലോക്സഭയിലെ സി.പി.എം. കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് - കെ. രാധകൃഷ്ണൻ

23. സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഏത് പദം ചേർക്കാൻ ആണ് ആരോഗ്യവുകുപ്പ് തീരുമാനിച്ചത് - ആയുഷ്മാൻ ആരോഗ്യമന്ദിർ

22. യൂറോപ്യൻ കമ്മീഷന്റെ അധ്യക്ഷയായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത് - ഉർസുല ഫൊൺഡെ ലെയ്ന

21. ഈ വർഷത്തെ കോമൺവെൽത്ത് ചെറുകഥ പുരസ്കാരം നേടിയത് - സഞ്ജന ഠാക്കൂർ20. 2024 മാർച്ച് 31 ന് അവസാനിക്കുന്ന കാലയളവിലേക്ക് 'പ്രോസ്യുമർ' ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിന് KSERC നിശ്ചയിച്ച യൂണിറ്റ് നിരക്ക് എത്രയാണ് - യൂണിറ്റിന് 3.15 രൂപ

19. 2023 ൽ ഇന്ത്യൻ ജന്തുജാലങ്ങളിൽ ഏറ്റവും കൂടുതൽ മൃഗങ്ങളെ ചേർത്ത സംസ്ഥാനം - കേരളം

18. ഇന്ത്യൻ നാവികസേന പരീക്ഷിച്ച ഏറ്റവും ശക്തമായ ആണവ ഇതര സ്ഫോടകവസ്‌തുവിന്ടെ പേര് - സെബെക്സ് 2

17. നാവികസേനയുടെ മെഗാ അന്തർവാഹിനി പ്രോജക്ട് 75I ക്ക് വേണ്ടി ബിഡ് സമർപ്പിച്ച രണ്ട് രാജ്യങ്ങൾ ഏതാണ് - ജർമനിയും സ്പെയിനും

16. 2024 ടി-20 ലോകകപ്പിന്ടെ ഫൈനലിൽ 'സ്മാർട്ട് ക്യാച്ച് ഓഫ് ദി മാച്ച്' അവാർഡ് നേടിയത് ആരാണ് - സൂര്യകുമാർ യാദവ്

15. 2024 ൽ ഡിംഗ് - ഗുകേഷ് തമ്മിലുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടിയ രാജ്യം - സിംഗപ്പൂർ

14. പ്ലാസ്റ്റിക് മാലിന്യ റോഡ് നിർമ്മിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ സൈനിക സ്റ്റേഷൻ - ജയ്‌പൂർ മിലിറ്ററി സ്റ്റേഷൻ

13. 2024 ജൂലൈയിൽ 75 -ആം ജന്മദിനം ആഘോഷിക്കുന്ന മുൻ ഇന്ത്യൻ ഉപരാഷ്ട്രപതി - വെങ്കയ്യ നായിഡു

12. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയമം എന്നിവ പ്രാബല്യത്തിൽ വന്നത് - 2024 ജൂലൈ 01

11. 2024 ജൂണിൽ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം - ഭൂപീന്ദർ സിംഗ് റാവത്ത്10. 2024 ഐ.സി.സി ടി-20 ലോകകപ്പ് നേടിയതിനു ശേഷം ബി.സി.സി.ഐ വാഗ്‌ദാനം ചെയ്യുന്ന സമ്മാനത്തുക എന്താണ് - 125 കോടി രൂപ

9. 2024 ജൂൺ 30 ന് ഇന്ത്യയുടെ കരസേനാ മേധാവിയായി ചുമതലയേറ്റത് ആരാണ് - ജനറൽ ഉപേന്ദ്ര ദ്വിവേദി

8. ടി-20 ലോകകപ്പ് 2024 വിജയത്തിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യയിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളുടെ പേര് - വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ

7. പാർലമെൻറ് പാസാക്കിയ മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ ഏത് തീയതിയിൽ നിലവിൽ വരും - 01 ജൂലൈ 2024

6. ഏത് വർഷത്തിലാണ് ഐ.എസ്.ആർ.ഒ അതിന്ടെ ആദ്യ സമർപ്പിത എസ്.എസ്.എൽ.വി വാണിജ്യ ദൗത്യം ആരംഭിക്കുന്നത് - 2026

5. വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ എക്കാലത്തെയും ഉയർന്ന ടീം ടോട്ടൽ സ്ഥാപിച്ച് ചരിത്രം സൃഷ്ടിച്ച ടീം ഏത് - ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം

4. 2024 ജൂലൈയിൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്‌സിന്റെ ചെയർമാനായി നിയമിതനായത് - രവി അഗർവാൾ

3. എസ്.ബി.ഐ യുടെ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് - സി.എസ്.ഷെട്ടി

2. അടുത്തിടെ അരുണാചൽ പ്രദേശിൽ കണ്ടെത്തിയ പുതിയ ഇനം സസ്യം - - Didymocarpus Jankiae

1. 2024 ജൂണിൽ ചാഡ്‌വിക് ഹൗസ് : നാവിഗേഷൻ ഓഡിറ്റ് ഹെറിറ്റേജ് ചരിത്ര മ്യൂസിയം നിലവിൽ വന്നത് - ഷിംല

Post a Comment

0 Comments