Multiple Choice Questions with Explanation | General Knowledge | Kerala PSC - 03
021
ഇന്ത്യയിൽ എത്ര തവണയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
[a]
2

[b]
1

[c]
3

[d]
4


  • ആദ്യമായി ഇന്ത്യയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് - 1962 ഒക്ടോബർ 26
  • ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് - ഡോ.എസ്.രാധാകൃഷ്ണൻ
  • ഇന്ത്യയിൽ രണ്ടാമതായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് - 1971 ഡിസംബർ 3
  • രണ്ടാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് - വി.വി.ഗിരി
  • ഇന്ത്യയിൽ മൂന്നാമതായി ദേശീയ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കപ്പെട്ടത് - 1975 ജൂൺ 25
  • മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് - ഫക്രുദീൻ അലി അഹമ്മദ്
  • 022
    സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ വർഷം തോറും റിപ്പോർട്ട് സമർപ്പിക്കേണ്ടത് ആർക്കാണ് ?
    [a]
    പ്രസിഡന്റ്

    [b]
    മുഖ്യമന്ത്രി

    [c]
    ചീഫ് സെക്രട്ടറി

    [d]
    ഗവർണ്ണർ


  • സംസ്ഥാന പി.എസ്.സി റിപ്പോർട്ട് നിയമസഭയ്ക്ക് സമർപ്പിക്കുന്നത് - ഗവർണ്ണർ
  • സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം - ഭാഗം XIV
  • സംസ്ഥാന പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് - ഗവർണ്ണർ
  • ചെയർമാൻ ഉൾപ്പടെ ഉള്ള സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി - 6 വർഷം അല്ലെങ്കിൽ 62 വയസ്സ്
  • സംസ്ഥാന പി.എസ്.സി ചെയർമാനും അംഗങ്ങളും രാജിക്കത്ത് നൽകേണ്ടത് - ഗവർണ്ണർ
  • കേരള പി.എസ്.സി യുടെ ആദ്യ ചെയർമാൻ - വി.കെ.വേലായുധൻ
  • നിലവിലെ കേരള പി.എസ്.സി ചെയർമാൻ - എം.ആർ.ബൈജു
  • 023
    സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം?
    [a]
    എറണാകുളം

    [b]
    കോട്ടയം

    [c]
    തൃശൂർ

    [d]
    തിരുവനന്തപുരം


  • സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ ജില്ല - എറണാകുളം
  • സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം - കേരളം
  • സമ്പൂർണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് - പോത്താനിക്കാട്
  • സമ്പൂർണ്ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ഇന്ത്യയിലെ ആദ്യ ജില്ല - കണ്ണൂർ
  • ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള ഇന്ത്യയിലെ ജില്ല - സെർച്ചിപ്പ് (മിസോറം)
  • ഏറ്റവും താഴ്ന്ന സാക്ഷരതാ നിരക്കുള്ള ഇന്ത്യയിലെ ജില്ല - അലിരാജ്പുർ (മധ്യപ്രദേശ്)
  • 024
    'Don't be evil' എന്നത് എന്തിന്റെ ആപ്തവാക്യമായിരുന്നു?
    [a]
    മൈക്രോസോഫ്റ്റ്

    [b]
    ഗൂഗിൾ

    [c]
    ആപ്പിൾ

    [d]
    യൂട്യൂബ്


  • ഗൂഗിളിന്ടെ സ്ഥാപകർ - ലാറി പേജ്, സെർജിബ്രിൻ
  • ഗൂഗിൾ ആരംഭിച്ച വർഷം - 1998
  • ഗൂഗിളിന്റെ ആസ്ഥാനം - കാലിഫോർണിയ
  • ഗൂഗിളിന്റെ പാരന്റ് കമ്പനി - Alphabet Inc
  • ലോകമെമ്പാടും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനായി ഗൂഗിൾ നടപ്പിലാക്കുന്ന പദ്ധതി - പ്രോജക്ട് ലൂൺ
  • ഗൂഗിൾ പുറത്തിറക്കിയ പുതിയ മെസ്സേജ് ആപ്ലിക്കേഷൻ - അല്ലോ
  • ഗൂഗിൾ മാപ്സിനു സമാനമായി ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ - ഭുവൻ
  • 025
    ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കുന്ന സമയത്ത് ഇന്ത്യയിലെ മുഗൾ ചക്രവർത്തി ആരായിരുന്നു?
    [a]
    ഷാജഹാൻ

    [b]
    അക്ബർ

    [c]
    ബാബർ

    [d]
    ബഹദൂർഷാ


  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായത് - 1600 ഡിസംബർ 31
  • ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി പണ്ടകശാല സ്ഥാപിച്ചത് - വിഴിഞ്ഞം
  • ബ്രിട്ടീഷുകാർ കേരളത്തിൽ ആദ്യമായി കോട്ട സ്ഥാപിച്ചത് - അഞ്ചു തെങ്ങ്
  • കേരളത്തിന്ടെ ചരിത്ര രേഖകളിൽ 'ശീമ' എന്ന് പരാമർശിക്കുന്ന പ്രദേശം - ഇംഗ്ലണ്ട്
  • ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിയന്ത്രിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ ആദ്യ നിയമം - റെഗുലേറ്റിങ് ആക്ട് (1773)
  • 026
    ഭരണഘടനാ നിർമാണ സഭയിലെ യൂണിയൻ പവർ കമ്മിറ്റിയുടെ ചെയർമാൻ?
    [a]
    ജവാഹർലാൽ നെഹ്‌റു

    [b]
    സർദാർ വല്ലഭ് ഭായി പട്ടേൽ

    [c]
    ഡോ.ബി.ആർ.അംബേദ്‌കർ

    [d]
    ഇവരാരുമല്ല


    കമ്മിറ്റികളും അധ്യക്ഷന്മാരും

  • ഡ്രാഫ്റ്റിംഗ് കമ്മിറ്റി - ഡോ.ബി.ആർ.അംബേദ്‌കർ
  • സ്റ്റിയറിങ് കമ്മിറ്റി - ഡോ.രാജേന്ദ്ര പ്രസാദ്
  • ഫിനാൻസ് ആൻഡ് സ്റ്റാഫ് കമ്മിറ്റി - ഡോ.രാജേന്ദ്ര പ്രസാദ്
  • ന്യൂനപക്ഷ ഉപദേശക കമ്മിറ്റി - സർദാർ വല്ലഭ് ഭായി പട്ടേൽ
  • മൗലികാവകാശ ഉപദേശക കമ്മിറ്റി - സർദാർ വല്ലഭ് ഭായി പട്ടേൽ
  • മൗലികാവകാശ സബ് കമ്മിറ്റി - ജെ.ബി.കൃപലാനി
  • ഹൗസ് കമ്മിറ്റി - പട്ടാഭി സീതാരാമയ്യ
  • 027
    ഇന്ത്യൻ ഭരണഘടന റിട്ട് എന്ന ആശയം ഏത് രാജ്യത്തിൽ നിന്നുമാണ് കടമെടുത്തത് ?
    [a]
    ബ്രിട്ടൺ

    [b]
    കാനഡ

    [c]
    അമേരിക്ക

    [d]
    റഷ്യ


    ഇന്ത്യ കടമെടുത്ത ആശയങ്ങളും രാജ്യങ്ങളും

  • മൗലിക കടമ - റഷ്യ (സോവിയറ്റ് യൂണിയൻ)
  • മൗലികാവകാശം - അമേരിക്ക
  • കൺകറൻറ് ലിസ്റ്റ് - ഓസ്‌ട്രേലിയ
  • ഏക പൗരത്വം - ബ്രിട്ടൺ
  • റിപ്പബ്ലിക് - ഫ്രാൻസ്
  • ഭരണഘടനാ ഭേദഗതി - ദക്ഷിണാഫ്രിക്ക
  • മാർഗനിർദേശക തത്വങ്ങൾ - അയർലൻഡ്
  • പാർലമെന്റിലെ ഇരു സഭകളുടെയും സംയുക്ത സമ്മേളനം - ഓസ്‌ട്രേലിയ
  • 028
    ഇന്ത്യയിൽ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം?
    [a]
    1950

    [b]
    1951

    [c]
    1955

    [d]
    1957


  • പഞ്ചവത്സര പദ്ധതി ലോകത്ത് ആദ്യമായി നടപ്പിലാക്കിയത് - ജോസഫ് സ്റ്റാലിൻ
  • ഇന്ത്യയിൽ പഞ്ചവത്സര പദ്ധതിക്ക് തുടക്കം കുറിച്ചത് - ജവാഹർലാൽ നെഹ്‌റു
  • കാർഷിക പദ്ധതി എന്നറിയപ്പെടുന്നത് - ഒന്നാം പഞ്ചവത്സര പദ്ധതി
  • 'മഹലനോബിസ് മാതൃക' എന്നറിയപ്പെടുന്നത് - രണ്ടാം പഞ്ചവത്സര പദ്ധതി
  • ഇന്ത്യയിൽ പ്രഥമ ബാങ്ക് ദേശസാൽക്കരണം നടന്നത് - നാലാം പഞ്ചവത്സര പദ്ധതി
  • ജനകീയ പദ്ധതി എന്നറിയപ്പെടുന്നത് - ഒമ്പതാം പഞ്ചവത്സര പദ്ധതി
  • 029
    നബാർഡിന്ടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ?
    [a]
    കൊൽക്കത്ത

    [b]
    ന്യൂഡൽഹി

    [c]
    മുംബൈ

    [d]
    ചെന്നൈ


  • നബാർഡ് രൂപീകൃതമായത് - 1982 ജൂലൈ 12
  • നബാർഡിന്ടെ പൂർണരൂപം - നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻറ്
  • നബാർഡിന്ടെ രൂപീകരണത്തിന് ശുപാർശ നൽകിയ കമ്മിറ്റി - ബി.ശിവരാമൻ കമ്മിറ്റി
  • കേരളത്തിൽ നബാർഡിന്ടെ ആസ്ഥാനം - തിരുവനന്തപുരം
  • ഇന്ത്യയിൽ ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ വായ്പ നൽകുന്ന ബാങ്ക് - SIDBI
  • SIDBI യുടെ ആസ്ഥാനം - ലക്‌നൗ
  • 030
    ഇന്ത്യൻ ബാങ്കിങ് സംവിധാനത്തെ നിയന്ത്രിക്കുന്ന ധനകാര്യ സ്ഥാപനം?
    [a]
    IBRD

    [b]
    SIDBI

    [c]
    RBI

    [d]
    NABARD


  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചുരുക്കപ്പേരാണ് RBI
  • 1934 ലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കിയത്.
  • 1949 ജനുവരി 01 ന് റിസർവ് ബാങ്ക് ദേശസാൽക്കരിച്ചു.
  • മുംബൈയിലാണ് റിസർവ് ബാങ്കിന്റെ ആസ്ഥാനം
  • കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലും റിസർവ് ബാങ്കിന് ഓഫീസുകളുണ്ട്
  • ധാരാളം ധനകാര്യ സ്ഥാപനങ്ങളുടെ ആസ്ഥാനമായ മുംബൈ 'ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം. എന്നറിയപ്പെടുന്നു
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇപ്പോഴത്തെ ഗവർണ്ണർ ശക്തികാന്ത ദാസ് ആണ്.
  • റിസർവ് ബാങ്ക് ഗവർണറെ നിയമിക്കുന്നത് കേന്ദ്ര സർക്കാരാണ്
  • ഒരു രൂപ ഒഴികെയുള്ള കറൻസി നോട്ടുകളിൽ ഒപ്പിടുന്നത് റിസർവ് ബാങ്ക് ഗവർണ്ണർ ആണ്.
  • ഒരു രൂപ നോട്ടിൽ ഒപ്പിടുന്നത് കേന്ദ്ര ധനകാര്യ സെക്രട്ടറി ആണ്.
  • റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം കടുവ
  • റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള വൃക്ഷം എണ്ണപ്പന
  • ബാങ്കേഴ്സ് ബാങ്ക് അഥവാ ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് റിസർവ് ബാങ്കാണ്.
  • പ്രതിസന്ധി ഘട്ടങ്ങളിൽ ബാങ്കുകളുടെ അവസാന രക്ഷകനായി പ്രവർത്തിക്കുന്നത് കൊണ്ടാണ് റിസർവ് ബാങ്കിനെ 'ബാങ്കുകളുടെ ബാങ്ക് എന്ന് വിളിക്കുന്നത്.
  • 'വിദേശ നാണയത്തിന്റെ സൂക്ഷിപ്പുകാരൻ' എന്നറിയപ്പെടുന്നത് റിസർവ് ബാങ്കാണ്.
  • ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത് റിസർവ് ബാങ്ക് ആണ്.
  • 'വായ്പകളുടെ നിയന്ത്രകൻ' എന്നറിയപ്പെടുന്ന ബാങ്കാണ് റിസർവ് ബാങ്ക്
  • ഇന്ത്യയിൽ പണ വ്യാപാരത്തിന്റെ കേന്ദ്രവും രാജ്യത്തിന്റെ വിദേശ നാണയത്തിന്റെ കരുതൽ ശേഖരത്തിന്റെ സൂക്ഷിപ്പുകാരനുമാണ് റിസർവ് ബാങ്ക്
  • ഇന്ത്യയിൽ നാണയത്തിന്റെ അളവ് നിയന്ത്രിക്കുന്നത് റിസർവ് ബാങ്ക് ആണ്.
  • പണസംബന്ധമായ എല്ലാകാര്യങ്ങളിലും ഗവണ്മെന്റിനെ ഉപദേശിക്കുന്നത് റിസർവ് ബാങ്കാണ്.
  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നോട്ട് നിർമാണം ആരംഭിച്ചത് 1938 ലാണ്.
  • ഇന്ത്യയിൽ നോട്ട് അച്ചടിച്ച് ഇറക്കാൻ അധികാരമുള്ള സ്ഥാപനമാണ് റിസർവ് ബാങ്ക്
  • ഒരു രൂപ ഒഴികെയുള്ള നോട്ടുകളാണ് റിസർവ് ബാങ്ക് അച്ചടിക്കുന്നത്.
  • ഒരു രൂപ നോട്ട് അച്ചടിക്കുന്നത് കേന്ദ്ര ധനകാര്യ മന്ത്രാലയമാണ്.