Advertisement

views

Daily Current Affairs in Malayalam 26 May 2023 | Kerala PSC GK | Current Affairs May 2023

Daily Current Affairs in Malayalam 26 May 2023
1
 ഏതെല്ലാം രാജ്യങ്ങളാണ് QUAD ഗ്രൂപ്പിൽ അംഗങ്ങൾ - ഇന്ത്യ, യു.എസ്, ഓസ്ട്രേലിയ, ജപ്പാൻ
2
 സംസ്ഥാനം സമ്പൂർണ്ണ ഇ-ഭരണമുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ഏത് തീയതിയിലാണ് - 25 മെയ് 2023
3
 2023 ലെ ഹയർ സെക്കൻഡറി ഫലത്തിൽ കേരളത്തിൽ ഒന്നാമതെത്തിയ ജില്ല - എറണാകുളം ജില്ല
4
 2023 മെയ് 24 ന് ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്തിൽ ഏത് യുദ്ധവിമാനത്തിന്ടെ ആദ്യ രാത്രി ലാൻഡിംഗ് നടത്തി - മിഗ് 29 കെ
5
 2023 മെയ് 23 ന് ആറ് വനിതാ ജീവനക്കാരുമായി 17000 നോട്ടിക്കൽ മൈൽ യാത്ര പൂർത്തിയാക്കിയ ഇന്ത്യൻ നാവികസേനയുടെ ഏത് കപ്പലാണ് യാത്ര അവസാനിപ്പിച്ചത് - ഐ.എൻ.എസ് തരിണി
6
 ഐ.എസ്.ആർ.ഒ യുടെ ടീം പകർത്തിയ പിൻവീൽ ഗാലക്സിയുടെ ഏകദേശ ദൂരം എത്രയാണ് - ഭൂമിയിൽ നിന്ന് 21 ദശലക്ഷം പ്രകാശ വർഷം അകലെ
7
 ഒരു മാസം നീണ്ടു നിൽക്കുന്ന രഥഘോഷയാത്രയായ ഭോട്ടോ ജാത്ര ആഘോഷിക്കുന്ന രാജ്യം - നേപ്പാൾ
8
 2023 മെയ് 25 ന് ഏതെൻസിന് സമീപമുള്ള കല്ലിത്തിയയിൽ നടന്ന ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റൽ ടൂർ ഇവന്റിൽ ലോങ്ങ് ജമ്പിൽ സ്വർണം നേടിയത് ആരാണ് - മുരളി ശ്രീശങ്കർ
9
 ഇൻസ്റ്റാഗ്രാമിൽ 250 ദശലക്ഷം ഫോളോവെഴ്‌സ് കടന്ന ആദ്യ ഏഷ്യാക്കാരൻ ആരാണ് - വിരാട് കോഹ്ലി
10
 2023 ൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച ഉപഗ്രഹ വിക്ഷേപണ കമ്പനി - വിർജിൻ ഓർബിറ്റ്
11
 ടൈഗർ - ഷാർക്ക് 40 നാവികാഭ്യാസത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ - ബംഗ്ലാദേശ് - യു.എസ്.എ

Daily Current Affairs in Malayalam 26 May 2023

Post a Comment

0 Comments