Daily Current Affairs in Malayalam 30 April 2023
1
 2022 ൽ ഏറ്റവും കൂടുതൽ മാംഗനീസ് ഉത്പാദിപ്പിച്ച ഇന്ത്യയിലെ സംസ്ഥാനം - മധ്യപ്രദേശ്
2
 2022 ലെ എം.കെ.സാനു ഗുരുപ്രസാദം അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത് - ഡോ.വി.രാജകൃഷ്ണൻ
3
 236 ദിവസം ഒറ്റയ്ക്ക് കടലിൽ ചിലവഴിച്ച് ഗോൾഡൻ ഗ്ലോബ് റേസ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരന്റെ പേര് - അഭിലാഷ് ടോമി
4
 ഇന്ത്യൻ ആർമിയുടെ ആർട്ടിലറി റെജിമെന്റിൽ ആദ്യമായി എത്ര വനിതാ ഓഫീസർമാരെ കമ്മീഷൻഡ് ചെയ്തു - അഞ്ച്
5
 2023 ഏപ്രിൽ 30 ന് സംപ്രേക്ഷണം ചെയ്യുന്ന മൻ കി ബാത്തിന്ടെ നൂറാം എപ്പിസോഡ് ഏത് ക്ലബുകളിലൂടെയാണ് ടൂറിസം മന്ത്രാലയം ആഘോഷിക്കുന്നത് - യുവ ടൂറിസം ക്ളബ്ബുകൾ
6
 2023 മെയ് മാസത്തിലെ ഏത് തീയതിയിലാണ് പെൻബ്രൽ ചന്ദ്രഗ്രഹണം നടക്കുന്നത് - 05 മെയ് 2023
7
 കോമൺവെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവ് അബ്ദുല്ല അബൂബക്കർ 2023 ഏപ്രിൽ 29 ന് ഏത് അത്‌ലറ്റിക്‌സിൽ സ്വർണ മെഡൽ നേടി - 57 -ആംത് ഒഡാ മിക്കിയോ മെമ്മോറിയൽ അത്ലറ്റിക്‌സ് മീറ്റ്
8
 സാഹിത്യത്തിനുള്ള സംഭാവനകൾ കണക്കിലെടുത്ത് അഭിമാനകരമായ പത്മ പ്രഭ സാഹിത്യ പുരസ്‌കാരത്തിന് ആരെയാണ് തിരഞ്ഞെടുത്തത് - എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ
9
 2023 ഏപ്രിൽ 29 ന് ഏത് സ്ഥലത്താണ് 'ഇന്ത്യ കോളിങ് കോൺഫറൻസ് 2023' സംഘടിപ്പിച്ചത് - മുംബൈ
10
 2024 ജൂൺ വരെ എൽ.ഐ.സി യുടെ ചെയർമാനായി നിയമിതനായത് - സിദ്ധാർത്ഥ മൊഹന്തി
11
 ദുബായ് ആസ്ഥാനമായുള്ള എയർലൈൻ എമിറേറ്റ്സ് അവതരിപ്പിച്ച ലോകത്തിലെ ആദ്യത്തെ റോബോട്ടിക് ചെക്ക്-ഇൻ അസിസ്റ്റൻറ് - സാറ

Daily Current Affairs in Malayalam 30 April 2023 | Kerala PSC GK | Current Affairs April 2023