The Kerala Public Service Commission (KPSC) is responsible for conducting various recruitment exams for different government posts in the state of Kerala. Two of the most anticipated exams in the KPSC calendar are the University Assistant exams. These exams require a thorough understanding of the relevant subjects, as well as excellent analytical and problem-solving skills. To help aspirants prepare for these exams, the KPSC releases model question papers every year. These model question papers are designed to give candidates an idea of the types of questions they can expect to face on exam day and to help them identify areas where they may need to improve their knowledge. In this article, we will take a closer look at the KPSC's model question papers for the University Assistant exams.

Kerala PSC Model Questions for University Assistant Exam - 118

ഇന്ത്യൻ സമ്പദ് വ്യവസ്ഥ- പ്ലാനിങ് കമ്മീഷൻ -പഞ്ചവത്സര പദ്ധതികൾ- നീതി ആയോഗ്

236
ചുവടെ തന്നിരിക്കുന്നവയിൽ നീതി ആയോഗിന്റെ ശരിയായ ലക്ഷ്യങ്ങൾ ഏതെല്ലാം :
(1) വ്യവസായ - സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം വർദ്ധിപ്പിക്കുക
(2) കാർഷിക മേഖലയെ മിശ്ര കാർഷിക ഉൽപ്പാദനത്തിലൂടെ പുരോഗതിയിൽ എത്തിക്കുക
(3) ആധുനിക സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക
(4) പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക സാങ്കേതിക വളർച്ചയ്ക്ക് ഉപയുക്തമാക്കുക
[a]
(1), (2), (3), (4) എന്നിവ

[b]
(1), (2), (4) എന്നിവ

[c]
(1), (3) എന്നിവ

[d]
(2), (4) എന്നിവ

237
കാർവേ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു :
[a]
ഹരിതവിപ്ലവം

[b]
ബാങ്കിംഗ്

[c]
ചെറുകിട വ്യവസായം

[d]
ഇൻഷുറൻസ്

238
താഴെ തന്നിരിക്കുന്ന വിവിധ പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി അവയെ പഞ്ചവത്സര പദ്ധതിയുടെ കാലഗണനാ ക്രമത്തിൽ എഴുതുക.
(1) മാനവ ശേഷി വികസനം
(2) മൂലധന നിക്ഷേപം വർദ്ധിപ്പിക്കുക
(3) കാർഷിക വ്യാവസായിക മേഖലകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ
(4) സ്ഥിരതയോടു കൂടിയ വളർച്ച, സ്വാശ്രയത്വം
[a]
3-4-2-1

[b]
4-3-1-2

[c]
2-4-3-1

[d]
1-3-4-2

239
സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ GDP യിലേക്ക് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത മേഖല ഏത് :
[a]
സേവനമേഖല

[b]
കാർഷിക മേഖല

[c]
പ്രാഥമിക മേഖല

[d]
വ്യവസായിക മേഖല

240
ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായതേത് :
(1) ഹരിത വിപ്ലവത്തിന്റെ ആദ്യഘട്ടം നടന്നത് 1965 മുതൽ 1975 വരെയാണ്
(2) ഹരിത വിപ്ലവത്തിന്റെ ആദ്യ ഘട്ടം പഞ്ചാബ്, ബംഗാൾ, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ മാത്രമായി ഒതുങ്ങി നിന്നു
(3) കൂടുതലായും ഗോതമ്പ് ഉല്പാദനത്തിൽ വർദ്ധനവ് ഉണ്ടായതിനാൽ ഹരിത വിപ്ലവത്തിന്റെ ആദ്യ ഘട്ടത്തെ ഗോതമ്പ് വിപ്ലവം എന്നും വിളിക്കുന്നു
(4) മെച്ചപ്പെട്ട വർദ്ധിച്ച ജലസേചന സൗകര്യങ്ങൾ ഹരിത വിപ്ലവത്തിന്റെ പ്രത്യേകതയായിരുന്നു
[a]
(1), (2) എന്നിവ

[b]
(2) മാത്രം

[c]
(3), (4) എന്നിവ

[d]
(1) മാത്രം

241
സ്വാതന്ത്ര്യ സമയത്ത് കാർഷിക മേഖലയിലെ ഉൽപ്പാദനക്ഷമത വളരെ കുറവായിരുന്നതിനുള്ള കാരണം എന്തായിരുന്നു :
[a]
കാലഹരണപ്പെട്ട സാങ്കേതിക വിദ്യയുടെ ഉപയോഗം

[b]
മൺസൂണിനെ ആശ്രയിച്ചുള്ള കൃഷി

[c]
അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം

[d]
ഇവയെല്ലാം

242
നീതി ആയോഗുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) നയ രൂപീകരണത്തിൽ സംസ്ഥാന ഗവൺമെന്റുകൾക്ക് യാതൊരു പങ്കുമില്ലാത്ത ചട്ടക്കൂടാണ് നീതി ആയോഗിനുള്ളത്
(2) പ്രധാനമന്ത്രി ചെയർമാനായുള്ള ഒരു പൊതുനയ വിദഗ്ധോപദേശ സമിതിയാണ് നീതി ആയോഗ്
(3) കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റുകളുടെയും നയപരമായ കാര്യങ്ങളും പദ്ധതികളും നീതി ആയോഗ് രൂപകൽപ്പന ചെയ്യുന്നു
(4) നീതി ആയോഗിന്റെ ഭരണസമിതിയിൽ എല്ലാ ഗവർണർമാരും, മുഖ്യമന്ത്രിമാരും, ലഫ്റ്റനന്റ് ഗവർണർമാരും അംഗങ്ങളാണ്
[a]
(1), (2), (4) എന്നിവ

[b]
(2), (3), (4) എന്നിവ

[c]
(2), (3) എന്നിവ

[d]
(1), (2), (3), (4) എന്നിവ

243
ചെറുകിട വ്യവസായങ്ങളുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് തിരഞ്ഞെടുക്കുക.
[a]
ചെറുകിട വ്യവസായങ്ങൾക്ക് കുറഞ്ഞ മൂല ധന നിക്ഷേപം മതി

[b]
ചെറുകിട വ്യവസായങ്ങൾ കുറവ് തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്

[c]
പ്രാദേശികമായി ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നില്ല

[d]
കാർഷിക ഉൽപന്നങ്ങൾ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നത് കൊണ്ട് ചെറുകിട വ്യവസായങ്ങൾ ഗ്രാമീണ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നു

244
ഒന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) പ്രാഥമിക മേഖലയ്ക്ക് അഥവാ കാർഷിക വികസനത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി 1951-1956 കാലയളവിലാണ് നടപ്പിലാക്കിയത്
(2) മഹലനോബിസ് മാതൃകയിലാണ് ഒന്നാം പഞ്ചവത്സര പദ്ധതി നടപ്പാക്കിയത്
(3) ലക്ഷ്യമിട്ട വളർച്ചാ നിരക്ക് 3.1 ശതമാനവും കൈവരിച്ചത് 3.6 ശതമാനവുമാണ്
(4) നാഷണൽ എക്സ്റ്റൻഷൻ സ്കീം, ഡെസേർട്ട് ഡെവലപ്മെന്റ് പ്രോഗ്രാം എന്നീ പദ്ധതികൾ ആരംഭിച്ചത് ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ്
[a]
(1), (3) എന്നിവ

[b]
(1), (2), (4) എന്നിവ

[c]
(1), (4) എന്നിവ

[d]
(2), (3) എന്നിവ

245
നീതി ആയോഗിന്റെ എക്സ് ഒഫീഷ്യോ അംഗത്വം ലഭിക്കുന്നത് ആർക്കാണ് :
[a]
കേന്ദ്ര മന്ത്രിമാരുടെ സമിതിയിൽ നിന്ന് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന പരമാവധി നാലു പേർക്ക്

[b]
കേന്ദ്ര മന്ത്രിമാരുടെ സമിതിയിൽ നിന്ന് രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന പരമാവധി രണ്ട് പേർക്ക്

[c]
കേന്ദ്ര മന്ത്രിമാരുടെ സമിതിയിൽ നിന്ന് പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന പരമാവധി നാലു പേർക്ക്

[d]
കേന്ദ്ര മന്ത്രിമാരുടെ സമിതിയിൽ നിന്ന് പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന പരമാവധി മൂന്ന് പേർക്ക്

246
മിശ്ര സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും ഒരു സങ്കരമാണ് മിശ്ര സമ്പദ് വ്യവസ്ഥ
(2) മിശ്ര സമ്പദ് വ്യവസ്ഥയിൽ എന്ത്, എങ്ങിനെ, ആർക്കുവേണ്ടി ഉൽപ്പാദിപ്പിക്കണം എന്ന മൂന്ന് ചോദ്യങ്ങൾക്കുള്ള ഉത്തരം പൊതുമേഖലയും സ്വകാര്യമേഖലയും ചേർന്നാണ് നൽകുന്നത്
(3) ഒരു മിശ്ര സമ്പദ് വ്യവസ്ഥയിൽ ഉപയോക്താക്കൾ ആവശ്യപ്പെടുന്ന സാധനങ്ങളും സേവനങ്ങളും ബാങ്കുകൾ പ്രദാനം ചെയ്യുന്നു
(4) ഇന്ത്യയിൽ നിലവിലുള്ളത് മിശ്ര സമ്പദ് വ്യവസ്ഥയാണ്
[a]
(1), (4) എന്നിവ

[b]
(1), (2), (4) എന്നിവ

[c]
(1), (3), (4) എന്നിവ

[d]
(2), (3) എന്നിവ

247
ഭക്രാനംഗൽ അണക്കെട്ട് ഉദ്ഘാടനം ചെയ്ത വർഷം :
[a]
1959

[b]
1961

[c]
1962

[d]
1963

248
പഞ്ചവത്സര പദ്ധതികളുടെ പ്രധാന ലക്ഷ്യമായ സ്വാശ്രയത്വവുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനങ്ങളിൽ ശരിയായവ കണ്ടെത്തുക.
(1) സാധനങ്ങൾക്കും സേവനങ്ങൾക്കുമായി മറ്റു രാജ്യങ്ങളെ ആശ്രയിക്കാതിരിക്കുന്ന അവസ്ഥയാണ് സ്വാശ്രയത്വം
(2) ആദ്യത്തെ 7 പഞ്ചവത്സര പദ്ധതികളിലും ഇന്ത്യ സ്വാശ്രയത്വത്തിന് വളരെ പ്രാധാന്യം നൽകിയിരുന്നു
(3) സ്വാശ്രയത്വം കൈവരിക്കുന്നതിന് വേണ്ടി ഇന്ത്യയിൽ ഉൽപാദിപ്പിക്കാൻ കഴിയുന്ന സാധനങ്ങളുടെ ഇറക്കുമതി ഒഴിവാക്കുന്നതിന് വേണ്ടി രാജ്യം പരിശ്രമിച്ചിരുന്നു
(4) ഇന്ത്യയുടെ സ്വാശ്രയത്വ നയം ഭക്ഷ്യ സ്വയം പര്യാപ്തത നേടാനും ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധം, ശാസ്ത്ര സാങ്കേതികവിദ്യ, മാനവ വിഭവശേഷി വികസനം എന്നീ മേഖലകളിലും മികച്ച നേട്ടം കൈവരിക്കാൻ രാജ്യത്തെ സഹായിച്ചു
[a]
ഇവയെല്ലാം

[b]
(3), (4) എന്നിവ

[c]
(1), (3), (4) എന്നിവ

[d]
(1), (2) എന്നിവ

249
ഹരിത വിപ്ലവത്തിന്റെ ശരിയായ ഫലങ്ങൾ എന്തെല്ലാം :
(1) ഹരിത വിപ്ലവം ചെറുകിട കർഷകരും വൻകിട കർഷകരും തമ്മിലുള്ള അന്തരം ലഘൂകരിച്ചു
(2) ജലസേചന സൗകര്യങ്ങളെ അമിതമായി ആശ്രയിച്ചത് ഭൂഗർഭജലത്തിന്റെ അളവ് ഗണ്യമായ തോതിൽ കുറയുന്നതിന് കാരണമായി
(3) ഹരിത വിപ്ലവത്തിന്റെ നേട്ടങ്ങൾ പ്രധാനമായും ഗോതമ്പ്, അരി എന്നീ വിളകളുടെ ഉൽപ്പാദനത്തിൽ ഒതുങ്ങി നിന്നു
(4) ഭക്ഷ്യ ദൗർലഭ്യം നേരിട്ടാൽ ഉപയോഗിക്കാനായി കരുതൽ ശേഖരം സൂക്ഷിക്കുവാൻ ഗവൺമെന്റിന് കഴിഞ്ഞു
[a]
(1), (2), (3), (4) എന്നിവ

[b]
(1), (4) എന്നിവ

[c]
(2), (3), (4) എന്നിവ

[d]
(2), (3) എന്നിവ

250
പി സി മഹലനോബിസുമായി ബന്ധപ്പെട്ട ചുവടെ പറയുന്ന പ്രസ്താവനകളിൽ തെറ്റായതേത് :
[a]
1895 ൽ മുംബൈയിൽ ജനിച്ചു

[b]
ബ്രിട്ടീഷ് റോയൽ സൊസൈറ്റിയിൽ അംഗമായിരുന്നു

[c]
കൽക്കട്ടയിൽ അദ്ദേഹം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് സ്ഥാപിക്കുകയും സാംഖ്യ എന്ന ജേണൽ ആരംഭിക്കുകയും ചെയ്തു

[d]
ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി എന്നറിയപ്പെടുന്നു

251
ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കാൻ ശ്രമിച്ചതാര് :
[a]
പി സി മഹലനോബിസ്

[b]
ദാദാബായ് നവറോജി

[c]
എം വിശ്വേശ്വരയ്യ

[d]
ആർ സി ദത്ത്

252
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) ഭൂപരിഷ്കരണം ഇടനിലക്കാരായ സെമിന്ദാർമാരുടെ ചൂഷണത്തിൽ നിന്നും കർഷകർ സ്വതന്ത്രരാവുകയും കുടിയാന്മാർക്ക് ഭൂവുടമാവസ്ഥാവകാശം നൽകുകയും ചെയ്തു
(2) നിയമനിർമ്മാണത്തിന് നിരവധി പഴുതുകൾ ഉണ്ടായിരുന്നതിനാൽ അവ ചൂഷണം ചെയ്തു കൊണ്ട് വലിയ ഭൂവുടമകൾ അവരുടെ ഭൂമി തിരികെ നേടി
(3) ചില ജന്മിമാർ ഭൂനിയമത്തെ കോടതിയിൽ ചോദ്യം ചെയ്യുകയും നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കുകയും ഈ സമയം ഉപയോഗപ്പെടുത്തി അവർ ഭൂമി തങ്ങളുടെ ബന്ധുക്കളുടെ പേരിലാക്കി
(4) ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ഭൂപരിഷ്കരണ നയത്തോട് പ്രതിബദ്ധത ഉണ്ടായിരുന്നു
[a]
(1), (2), (3), (4) എന്നിവ

[b]
(1), (2), (3) എന്നിവ

[c]
(2), (4) എന്നിവ

[d]
(1), (3) എന്നിവ

253
മഹിളാ സമൃദ്ധി യോജന പദ്ധതി നിലവിൽ വന്നത് ഏതു പഞ്ചവത്സര പദ്ധതിക്കാലത്താണ് :
[a]
പത്താം പഞ്ചവത്സര പദ്ധതി

[b]
ഒമ്പതാം പഞ്ചവത്സര പദ്ധതി

[c]
എട്ടാം പഞ്ചവത്സര പദ്ധതി

[d]
ഏഴാം പഞ്ചവത്സര പദ്ധതി

254
പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
(1) സാധനങ്ങളും സേവനങ്ങളും ഉല്പാദിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനെയാണ് സാമ്പത്തിക വളർച്ച എന്ന് പറയുന്നത്
(2) ഗതാഗതം, ബാങ്കിംഗ് പോലുള്ള സേവനങ്ങളുടെ വർദ്ധനവ് അല്ലെങ്കിൽ ഉൽപാദന സജ്ജമായ മൂലധനത്തിന്റെയും സേവനങ്ങളുടെയും കാര്യക്ഷമതയിലെ വർദ്ധനവ് എന്നിവ സാമ്പത്തിക വളർച്ചയെ സൂചിപ്പിക്കുന്നു
(3) GDP യുടെ സ്ഥിരമായ വർദ്ധനവ് നല്ല സാമ്പത്തിക വളർച്ചയുടെ സൂചകമാണ്
[a]
(1), (2), (3) എന്നിവ

[b]
(1), (3) എന്നിവ

[c]
(2), (3) എന്നിവ

[d]
(1), (2) എന്നിവ

255
ചുവടെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡിയേത്.
[a]
റാവു- മൻമോഹൻ മാതൃക - ഏഴാം പഞ്ചവത്സര പദ്ധതി

[b]
ജനകീയ പദ്ധതി - ഒമ്പതാം പഞ്ചവത്സര പദ്ധതി

[c]
കേരള വികസന മാതൃക - പത്താം പഞ്ചവത്സര പദ്ധതി

[d]
റോളിംഗ് പ്ലാൻ - ഗുണ്ണാർ മിർഡാൽ

256
താഴെ തന്നിരിക്കുന്നവയിൽ ബാലഗംഗാധര തിലകന്റെ പത്രം ഏതാണ് :
[a]
യങ് ഇന്ത്യ

[b]
മറാത്ത

[c]
വോയിസ് ഓഫ് ഇന്ത്യ

[d]
വന്ദേമാതരം

257
കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങൾക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ കൂട്തൽ സ്വതന്ത്ര അധികാരങ്ങൾ നൽകുന്നതിനായി ഭാരത സർക്കാർ നൽകുന്ന പ്രത്യേക പദവി ഏതാണ് :
[a]
നവരത്ന

[b]
മിനിരത്ന

[c]
മഹാരത്ന

[d]
ഇവയെല്ലാം

258
കേരള സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ച വർഷം :
[a]
1967

[b]
1960

[c]
1955

[d]
1950

259
പാപ് സ്മിയർ പരിശോധന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു :
[a]
പക്ഷാഘാതം

[b]
രക്തസമ്മർദ്ദം

[c]
അർബുദം

[d]
പ്രമേഹം

260
എത്ര ദിവസത്തെ മുൻകൂർ നോട്ടീസ് നൽകിയതിനു ശേഷം മാത്രമാണ് പാർലമെന്റിൽ രാഷ്ട്രപതിയെ ഇംപീച്ച്മെന്റ് ചെയ്യുന്നതിനുള്ള പ്രമേയം അവതരിപ്പിക്കാൻ കഴിയുന്നത് :
[a]
7 ദിവസം

[b]
10 ദിവസം

[c]
14 ദിവസം

[d]
20 ദിവസം