Kerala Public Service Commission (KPSC) is a well-known body responsible for recruiting candidates for various government positions in Kerala. Aspirants who wish to clear KPSC exams must have a thorough understanding of previous year question papers, as they provide a good insight into the exam pattern, the types of questions asked, and the level of difficulty. In this regard, Kerala PSC Daily Previous Year Question and Answers with Details and explanations is an invaluable resource for those who are preparing for the KPSC exams. This platform offers detailed and comprehensive explanations for every question, making it easier for candidates to understand the concepts and improve their performance in the exams.

Kerala PSC Previous Year Question and Answers with Details - 02

Previous Year Question and Answers with Details - 02


Below are Previous Year Question and Answwers from 1 to 10 with details and explanations which are aksed in Previous Kerala PSC Exams. We are only including 10 question in each post, to keep it easy to readl.
011
പാറ്റ് ലാൻഡ്‌സ് എന്തിന്റെ സ്വഭാവ സവിശേഷതയാണ്?
[a]
ആരവല്ലീസ്

[b]
ഛോട്ടാ നാഗ്പൂർ പ്രവിശ്യ

[c]
കാശ്മീർ ഹിമാലയ

[d]
താര മരുഭൂമി


More Details:-

'ഇന്ത്യയുടെ ധാതു കലവറ' എന്നറിയപ്പെടുന്ന പീഠഭൂമിയാണ് ചോട്ടാ നാഗ്പൂർ പീഠഭൂമി.
ഛോട്ടാ നാഗ്പൂർ പീഠഭൂമി സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾ - ജാർഖണ്ഡ്, ബംഗാൾ, ബീഹാർ,ഒഡീഷ, ഛത്തീസ്ഗഡ്.
ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന നദിയാണ് ദാമോദർ.
ഛോട്ടാ നാഗ്പ്പൂർ പീഠഭൂമിയിലെ പ്രധാനപ്പെട്ട കൊടുമുടിയാണ് പരസ്‌നാഥ്.
ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലെ പ്രധാന മണ്ണിനം ചെമ്മണ്ണ്.
കായാന്തരിത ശിലകളും ആഗ്നേയ ശിലകളും പൊടിഞ്ഞു രൂപം കൊള്ളുന്ന മണ്ണ് ആണ് ചെമ്മണ്ണ്.
മധ്യ മേഖലയുടെ കിഴക്ക് കാണപ്പെടുന്ന പീഠഭൂമിയാണ് ഛോട്ടാ നാഗ്പൂർ പീഠഭൂമി.
012
ആരാണ് വാല സമുദായ പരിഷ്കാരിണി സഭ ആരംഭിച്ചത്?
[a]
വാഗ്ഭടാനന്ദൻ

[b]
ബ്രഹ്മാനന്ദ ശിവയോഗി

[c]
പണ്ഡിറ്റ് കെ.പി.കറുപ്പൻ

[d]
വൈകുണ്ഠ സ്വാമികൾ


More Details:-

കല്യാണ ദായിനി സഭ (കൊടുങ്ങല്ലൂർ), ജ്ഞാനോദയം സഭ (ഇടക്കൊച്ചി), സുധർമ്മ സൂര്യോദയ സഭ (തേവര), പ്രബോധ ചന്ദ്രോദയ സഭ (വടക്കൻ പറവൂർ), അരയ വംശോധാരിണി സഭ (എങ്ങണ്ടിയൂർ), സന്മാർഗ പ്രദീപ സഭ (കുമ്പളം) തുടങ്ങിയ സംഘടനകൾ സ്ഥാപിച്ചത് പണ്ഡിറ്റ് കെ.പി.കറുപ്പനാണ്.
കൊച്ചി പുലയ മഹാസഭയുടെ സ്ഥാപകൻ കൂടിയാണ് പണ്ഡിറ്റ് കെ.പി.കറുപ്പൻ.
പണ്ഡിറ്റ് കെ.പി.കറുപ്പൻ അഖില കേരള അരയ മഹാസഭയുടെ സ്ഥാപകനാണ്.
1907 ൽ പണ്ഡിറ്റ് കെ.പി.കറുപ്പനാണ് അരയ സമാജം സ്ഥാപിച്ചത്.
ആത്മവിദ്യാസംഘം സ്ഥാപിച്ചത് വാഗ്ഭടാനന്ദനാണ്.
ആനന്ദ മഹാസഭ സ്ഥാപിച്ചത് ബ്രഹ്മാനന്ദ ശിവയോഗിയാണ്.
1836 ൽ സമത്വ സമാജം സ്ഥാപിച്ചത് വൈകുണ്ഠ സ്വാമികളാണ്.
013
'അസുര : കീഴടക്കിയവരുടെ കഥ' എഴുതിയത് ആരാണ്?
[a]
ശശി തരൂർ

[b]
അരവിന്ദ് അഡിഗ

[c]
അനീസ് സലിം

[d]
ആനന്ദ് നീലകണ്ഠൻ


More Details:-

ആനന്ദ് നീലകണ്ഠന്റെ ആദ്യ നോവലാണ് 'അസുര: ട്രെയിൻ ഓഫ് വാൻക്വിഷ്ഡ്'.
ബാഹുബലിയെ ആസ്പദമാക്കി ചലച്ചിത്രത്തിന്റെ മുൻ ഭാഗമായി ആനന്ദ് നീലകണ്ഠൻ രചിച്ച പുസ്‌തകമാണ്‌ ദി റൈസ് ഓഫ് ശിവഗാമി.
014
'ദഹ്‌സാല' എന്ന ഭൂനികുതി സംവിധാനം സ്ഥാപിച്ചത് ആര്?
[a]
ഇൽത്തുമിഷ്

[b]
ഷേർഷാ

[c]
അക്ബർ

[d]
ഔറംഗസീബ്


More Details:-

അക്ബർ നടപ്പിലാക്കിയ സൈനിക പരിഷ്കാരമാണ് മൻസബ്ദാരി സമ്പ്രദായം.
ജസിയ നിരോധിച്ച മുഗൾ ഭരണാധികാരിയാണ് അക്ബർ.
ബാദ്ഷാ ഇ ഹിന്ദ് എന്ന സ്ഥാനം സ്വീകരിച്ച മുഗൾ ഭരണാധികാരി അക്ബർ.
അക്ബർ സ്ഥാപിച്ച മതമാണ് ദിൻ ഇലാഹി (തൗഹീദ് ഇ ഇലാഹി).
അക്ബർ 1583 ൽ ആരംഭിച്ച കലണ്ടറാണ് ഇലാഹി കലണ്ടർ.
ഇബാദത്ത് ഖാന പണി കഴിപ്പിച്ചത് അക്ബർ ആണ്..
അക്ബർ നടപ്പാക്കിയ റവന്യൂ പരിഷ്കാരങ്ങളാണ് സാപ്‌തി സമ്പ്രദായം, ദഹ്‌സാല സമ്പ്രദായം എന്നിവ.
015
താഴെ പറയുന്നവയിൽ ഏതാണ് ഇൻപുട്ട് ഡിവൈസ്?
[a]
ഒ.എം.ആർ

[b]
പ്ലോട്ടർ

[c]
പ്രിന്റർ

[d]
സ്പീക്കർ


More Details:-

മത്സര പരീക്ഷകളിലെ മൂല്യ നിർണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനമാണ് ഒ.എം.ആർ.
ഒ.എം.ആറിന്റെ പൂർണരൂപം ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ എന്നാണ്.
എഞ്ചിനീയറിംഗ് രംഗത്ത് കൂടുതലായി ഉപയോഗിക്കുന്ന ഔട്ട് പുട്ട് ഉപകരണമാണ് പ്ലോട്ടർ.
പേപ്പറിൽ പ്ലാനുകളും ചിത്രങ്ങളും വരയ്ക്കാൻ പ്ലോട്ടറിൽ ഒരു പ്രത്യേക തരം പെൻ ഉപയോഗിക്കുന്നു.
കംപ്യൂട്ടറിലെ വിവരങ്ങൾ പ്രിന്റ് ചെയ്യിക്കാൻ ഉപയോഗിക്കുന്ന ഔട്ട് പുട്ട് ഉപകരണമാണ് പ്രിൻറർ.
ഓഡിയോ ഔട്ട് പുട്ട് നൽകുന്ന ഔട്ട് പുട്ട് ഉപകരണമാണ് സ്‌പീക്കർ.
016
അത്യാഹിതം പ്രഖ്യാപിക്കുമ്പോൾ ആർട്ടിക്കിൾ 19 ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ നിർത്തലാക്കുന്ന ആർട്ടിക്കിൾ ഏതാണ്?
[a]
ആർട്ടിക്കിൾ 352

[b]
ആർട്ടിക്കിൾ 356

[c]
ആർട്ടിക്കിൾ 358

[d]
ആർട്ടിക്കിൾ 359


More Details:-

ആർട്ടിക്കിൾ 352 ദേശീയ അടിയന്തരാവസ്ഥയെക്കുറിച്ച് പറയുന്നത് ആർട്ടിക്കിൾ 356 ലാണ്.
സംസ്ഥാന അടിയന്തരാവസ്ഥയെക്കുറിച്ച് പറയുന്നത് ആർട്ടിക്കിൾ 356 ലാണ്.
ആർട്ടിക്കിൾ 358 ഇന്ത്യയുടെ പ്രദേശത്തിന്റെ ഏത് ഭാഗത്തും ആർട്ടിക്കിൾ 19 താൽക്കാലികമായി നിർത്തിവെയ്ക്കാൻ അടിയന്തരാവസ്ഥയിൽ ഉപയോഗിക്കുന്നു.
ആർട്ടിക്കിൾ 359 പ്രകാരം യുദ്ധം, ബാഹ്യ ആക്രമണം, സായുധകലാപം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സമയങ്ങളിൽ ഇന്ത്യയിലെ പൗരന്മാരുടെ മൗലികാവകാശങ്ങൾ താൽക്കാലികമായി നിർത്തി വെയ്ക്കാം.
017
കംപ്യൂട്ടറിലെ സി.പി.യു വിലെ താൽക്കാലിക ദ്യുതവേഗ സംഭരണസ്ഥലം അറിയപ്പെടുന്നത്?
[a]
റാം

[b]
റജിസ്റ്റർ

[c]
ഹാർഡ് ഡിസ്ക്

[d]
റോം


More Details:-

കംപ്യൂട്ടറിലെ താൽക്കാലിക മെമ്മറി റാം..
ഇൻസ്ട്രക്ഷനുകളും ഡേറ്റയും സൂക്ഷിക്കുന്ന സി.പി.യു വിലെ ചെറിയ മെമ്മറി ലൊക്കേഷനുകളാണ് റജിസ്റ്ററുകൾ..
കംപ്യൂട്ടറിൽ വിവരങ്ങൾ സ്ഥിരമായി സംഭരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹാർഡ് ഡിസ്ക് ഡ്രൈവ് അഥവാ ഹാർഡ് ഡിസ്ക്..
വൈദ്യുതി വിച്ഛേദിക്കപ്പെട്ടാൽ വിവരങ്ങൾ മാഞ്ഞു പോകുന്ന തരം വിവരണ ശേഖരണ ഉപാധികളെയാണ് റാം എന്ന് പൊതുവെ വിശേഷിപ്പിക്കുന്നത്. .
കംപ്യൂട്ടറുമായുള്ള വൈദ്യുതി വിച്ഛേദിച്ചാലും വിവരങ്ങൾ നഷ്ടമാകാത്ത മെമ്മറി യൂണിറ്റാണ് റോം..
സ്ഥിരവും മാറ്റം വരുത്താൻ സാധിക്കാത്തതുമായ മെമ്മറിയാണ് റോം.
018
ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നാൽ ?
[a]
ഒരു സ്റ്റാറ്റ്യൂട്ടറി ബോഡി ആണ്

[b]
ഭരണഘടനാ ബോഡി ആണ്

[c]
ഒരു ഭരണഘടനാ സ്ഥാപനമോ നിയമപരമായ സ്ഥാപനമോ അല്ല

[d]
അധിക ഭരണഘടന ബോഡി ആണ്


More Details:-

1993 ഒക്ടോബർ 12 ന് ആണ് ഇന്ത്യയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം നിലവിൽ ന്യൂഡൽഹിയിലെ മാനവ് അധികാർ ഭവൻ ആണ്.
ചെയർമാനും അഞ്ച് അംഗങ്ങളും ഉൾപ്പെടുന്നതാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ ജഡ്ജി പദവിയിൽ നിന്ന് വിരമിച്ചയാളായിരിക്കണം.
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങളുടെയും ചെയർമാന്റെയും കാലാവധി 3 വർഷം 70 വയസ്സ് ആണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയിലെ അംഗങ്ങൾ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലോക്‌സഭ സ്പീക്കർ, ലോക്‌സഭ പ്രതിപക്ഷ നേതാവ്, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ.
019
1975 ൽ അടിയന്തരാവസ്ഥ പുറപ്പെടുവിച്ചതിനെക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
1. ഭരണഘടനയുടെ 352-ആം വകുപ്പ് പ്രകാരമാണ് ഇത് ചുമത്തിയത്.
2. അടിയന്തരാവസ്ഥയുടെ പ്രഖ്യാപനം ഭരണഘടനയുടെ മൗലികാവകാശങ്ങളും ഫെഡറൽ വ്യവസ്ഥകളും പൗരാവകാശങ്ങളും താൽക്കാലികമായി നിർത്തി വെച്ചു.
3. ഉത്തരവുകളുടെയും നിയമങ്ങളുടെയും ഭരണഘടന ഭേതഗതികളുടെയും പരമ്പരകൾ എക്സിക്യൂട്ടീവിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരം കുറിച്ചു.
[a]
1 ഉം 2 ഉം മാത്രം

[b]
1 ഉം 2 ഉം മാത്രം

[c]
2 ഉം 3 ഉം മാത്രം

[d]
മുകളിൽ പറഞ്ഞവയെല്ലാം


More Details:-

ഇന്ത്യൻ ഭരണഘടന അടിയന്തരാവസ്ഥ എന്ന ആശയം കടമെടുത്തിരിക്കുന്നത് ജർമൻ ഭരണഘടനയിൽ നിന്നാണ്.
ഭാരതത്തിന്റെയോ, അതിലെ ഭൂ പ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ സുരക്ഷിതത്വത്തിന് യുദ്ധത്തിനാലോ, ബാഹ്യ ആക്രമണത്തിനാലോ, സായുധ വിപ്ലവത്താലോ ഭീഷണിയാകുന്നുവെങ്കിൽ രാഷ്ട്രപതിക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം.
1975 ജൂൺ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ത്യൻ പ്രസിഡന്റ് ഫക്രുദീൻ അലി അഹമ്മദ് ആണ്.
1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി.
020
ഒരു നെറ്റ് വർക്കിലെ കംപ്യൂട്ടറിലെ ഹാർഡ് വെയർ ഘടകം പരിഗണിക്കാതെ ഡാറ്റയുടെ ഒഴുക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വയർലെസ്സ് ടോപ്പോളജി?
[a]
മോഡം

[b]
റൂട്ടർ

[c]
എൻ.ഐ.സി

[d]
ബ്രിഡ്ജ്


More Details:-

ഒരു കംപ്യൂട്ടർ ശൃംഖലയിലേക്ക് ഒരു കംപ്യൂട്ടറിനെ ബന്ധിപ്പിക്കുവാനും വിവര വിനിമയം നടത്തുവാനും പ്രാപ്തമാക്കുന്ന ഉപകരണമാണ് നെറ്റ് വർക്ക് ഇന്റർഫേസ് കാർഡ്. കംപ്യൂട്ടറിലെ എല്ലാ ഇലക്ട്രോണിക്/ ഇലക്ട്രിക്കൽ/ ഇലക്ട്രോ മെക്കാനിക്കൽ ഘടകങ്ങളെയുമാണ് ഹാർഡ് വെയർ എന്നത് കൊണ്ട് അർഥമാക്കുന്നത്.