Kerala Public Service Commission (KPSC) is a well-known body responsible for recruiting candidates for various government positions in Kerala. Aspirants who wish to clear KPSC exams must have a thorough understanding of previous year question papers, as they provide a good insight into the exam pattern, the types of questions asked, and the level of difficulty. In this regard, Kerala PSC Daily Previous Year Question and Answers with Details and explanations is an invaluable resource for those who are preparing for the KPSC exams. This platform offers detailed and comprehensive explanations for every question, making it easier for candidates to understand the concepts and improve their performance in the exams.

Kerala PSC  Previous Year Question and Answers with Details

Previous Year Question and Answers with Details - 01


Below are Previous Year Question and Answwers from 1 to 10 with details and explanations which are aksed in Previous Kerala PSC Exams. We are only including 10 question in each post, to keep it easy to readl.
001
ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചന കനാൽ ഏത് ?
[a]
യമുന കനാൽ

[b]
ഇന്ദിരാഗാന്ധി കനാൽ

[c]
സിർഹന്ത് കനാൽ

[d]
സെക്ഷന്‍ 54


More Details:-

ഇന്ത്യയിലെ ഏറ്റവും നീളമേറിയ കനാലാണ് ഇന്ദിരാഗാന്ധി കനാൽ എന്നറിയപ്പെടുന്ന രാജസ്ഥാൻ കനാൽ.
സത്ലജ്, ബിയാസ് നദികളിലാണ് ഇന്ദിരാഗാന്ധി കനാൽ നിർമ്മിച്ചിരിക്കുന്നത്.
445 കിലോമീറ്റർ ആണ് കനാലിന്റെ നീളം.
സത്ലജ്, യമുനാ നദികളെ ബന്ധിപ്പിക്കുന്നതിനായി നിർമിക്കുന്ന കനാലാണ് സത്ലജ്, യമുന ലിങ്ക് കനാൽ.
കൃഷി, ഗതാഗതം, ഗാർഹിക ആവശ്യങ്ങൾ എന്നിവയ്ക്കായി മനുഷ്യർ നിർമിച്ച വലിയ ചാലുകളാണ് കനാലുകൾ.
002
മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യ രംഗത്ത് സർക്കാർ സേവനങ്ങൾ ജന സൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ്?
[a]
ആർദ്രം

[b]
ഹരിത കേരളം

[c]
ലൈഫ്

[d]
ഇവയൊന്നുമല്ല


More Details:-

സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവർ നേരിടുന്ന പ്രയാസങ്ങൾ നീക്കി, രോഗി സൗഹൃദപരമായ സമീപനം ഉണ്ടാക്കുക എന്നതാണ് ആർദ്രം പദ്ധതിയുടെ ലക്ഷ്യം.
ശുചിത്വ മാലിന്യ സംസ്കരണം, മണ്ണ് ജലസംരക്ഷണം, ജൈവ കൃഷിക്ക് പ്രോത്സാഹനം എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി ആരംഭിച്ച പദ്ധതിയാണ് ഹരിത കേരളം മിഷൻ.
കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങൾക്ക് സമഗ്ര പരിഹാരം കാണുന്നതിന് ആരംഭിച്ച പദ്ധതിയാണ് ലൈഫ്.
003
മലിനമായ കുടിവെള്ളം ഉപയോഗിക്കുന്നതിലൂടെ പകരുന്ന രോഗങ്ങൾ?
(1) ഡയേറിയ
(2) ടൈഫോയ്‌ഡ്
(3) എയ്ഡ്സ്
(4) കോളറ
[a]
1

[b]
1,2

[c]
1,2,3

[d]
1,2,4


More Details:-

എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ ജലത്തിലൂടെ പകരുന്ന രോഗങ്ങളാണ്.
ജലദോഷം, മുണ്ടിനീര്, ന്യുമോണിയ, ചിക്കൻപോക്സ്, ക്ഷയം, സാർസ് എന്നിവ വായുവിലൂടെ പകരുന്ന രോഗങ്ങളാണ്.
സമ്പർക്കം മൂലം ഉണ്ടാകുന്ന രോഗങ്ങളാണ് ചെങ്കണ്ണ്, കുഷ്ഠം എന്നിവ
എയ്ഡ്സ്, എബോള എന്നിവ ശരീര ദ്രവങ്ങളിലൂടെ പകരുന്ന രോഗങ്ങളാണ്.
004
നവോത്ഥാന നായകരും കൃതികളും ഉൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
(1) വൈകുണ്ഠസ്വാമികൾ - അഖിലത്തിരുട്ട്
(2) വാഗ്ഭടാനന്ദൻ - വിവേകാനന്ദ സന്ദേശം
(3) ചാവറ കുര്യാക്കോസ് ഏലിയാസ് - ആത്മാനുതപം
[a]
1,3

[b]
1,2

[c]
1,2,3

[d]
2,3


More Details:-

വൈകുണ്ഠ സ്വാമികളുടെ മറ്റൊരു കൃതിയാണ് അരുൾ നൂൽ.
ജാതി ഒന്ന്, മതം ഒന്ന്, കുളം ഒന്ന്, ലോകം ഒന്ന് മനുഷ്യന് എന്ന സന്ദേശം ലോകത്തിന് നൽകിയത് വൈകുണ്ഠസ്വാമികളാണ്.
ആത്മവിദ്യ, ആത്മവിദ്യലേഖമാല, കൊട്ടിയൂർ ഉത്സവ പാട്ട് എന്നിവ വാഗ്ഭടാനന്ദന്റെ കൃതികളാണ്.
വിവേകാനന്ദ സന്ദേശം എന്ന കൃതിയുടെ കർത്താവാണ് ആഗമാനന്ദ സ്വാമികൾ.
ആഗമാനന്ദ സ്വാമികൾ 'കേരള വിവേകാനന്ദൻ' എന്നറിയപ്പെടുന്നു.
005
ഡൽഹൗസി പ്രഭുവുമായി ബന്ധപ്പെട്ട് തന്നിട്ടുള്ള പ്രസ്താവനയിൽ നിന്ന് ശരിയായ ഉത്തരം കണ്ടെത്തുക.
(1) മുംബൈ മുതൽ താനെ വരെയുള്ള ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ നിർമിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
(2) 'ആധുനിക ഇന്ത്യയുടെ നിർമാതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
(3) സതി സമ്പ്രദായം, ശിശുഹത്യ എന്നിവ നിരോധിച്ചത് ഇദ്ദേഹത്തിന്ടെ കാലത്താണ്.
[a]
1, 2, 3

[b]
1, 3

[c]
1, 2

[d]
2, 3


More Details:-

1853 ഏപ്രിൽ 16 നാണ് ഇന്ത്യയിൽ റെയിൽവേ ആരംഭിച്ചത്.
ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനമായ ടെലഗ്രാഫ് ആരംഭിച്ചത് ഡൽഹൗസിയാണ്.
സതി, പെൺ ശിശുഹത്യ എന്നിവ നിരോധിച്ച ഗവർണർ ജനറൽ വില്യം ബെന്റിക് ആണ്.
006
മൗലിക കടമകൾ ഏത് വിദേശരാജ്യത്തിന്ടെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തിട്ടുള്ളത്?
(1) ദക്ഷിണാഫ്രിക്ക
(2) ബ്രിട്ടൺ
(3) സോവിയറ്റ് യൂണിയൻ (4) യുണൈറ്റഡ് സ്റ്റേറ്റ്സ്
[a]
ദക്ഷിണാഫ്രിക്ക

[b]
ബ്രിട്ടൺ

[c]
സോവിയറ്റ് യൂണിയൻ

[d]
യുണൈറ്റഡ് സ്റ്റേറ്റ്സ്


More Details:-

സ്വരൺ സിംഗ് കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് മൗലിക കടമകൾ ഇന്ത്യൻ ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.
ഭരണഘടന നിലവിൽ വരുമ്പോൾ മൗലിക കടമകൾ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. 42 -ആം ഭേദഗതി പ്രകാരമാണ് മൗലിക കടമകൾ കൂട്ടിച്ചേർത്തത്.
മൗലിക കടമകൾ ഭരണഘടന ഭാഗം IV A യിൽ ഉൾപ്പെടുന്നു.
നിലവിൽ 11 മൗലിക കടമകൾ ഉണ്ട്.
007
ഇന്ത്യ ഗവണ്മെന്റ് '₹' എന്ന ചിഹ്നം രൂപയുടെ ദേശീയ ചിഹ്നമായി സ്വീകരിച്ചത്?
[a]
2010 ജൂലൈ 15

[b]
2012 ജൂലൈ 15

[c]
2010 ജൂൺ 10

[d]
2012 ജൂൺ 10


More Details:-

ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപ കല്പന ചെയ്തത് ഡി.ഉദയകുമാർ ആണ്.
2016 നവംബർ എട്ടിനാണ് ഇന്ത്യയിൽ 500, 1000 രൂപ നോട്ടുകൾ നിരോധിച്ചത്.
ഏപ്രിൽ ഒന്ന് മുതൽ മാർച്ച് 31 വരെയാണ് ഇന്ത്യയിലെ സാമ്പത്തിക വർഷമായി കണക്കാക്കുന്നത്.
ഇന്ത്യയിലെ ജി.എസ്.ടി നിലവിൽ വന്നത് 2017 ജൂലൈ ഒന്നിനാണ്.
008
ഇന്ത്യയുടെ കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ചെയർമാനെ കൂടാതെ പ്രസിഡന്റിന് എത്ര വിവരാവകാശ കമ്മീഷണർമാരെ കൂടി നിയമിക്കാൻ കഴിയും?
[a]
9

[b]
10

[c]
20

[d]
11


More Details:-

കേന്ദ്ര വിവരാവകാശ കമ്മീഷനിൽ ആകെ 11 അംഗങ്ങളുണ്ട്.
അംഗങ്ങളെ നിയമിക്കുന്നതും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ്.
ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ വജാഹത്ത് ഹബീബുള്ളയായിരുന്നു.
ദീപക് സന്ധുവാണ്‌ മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത.
യഷ് വർധൻ കുമാർ സിൻഹയാണ് നിലവിലെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ.
009
'രാജകീയ രോഗം' എന്ന പേരിൽ അറിയപ്പെടുന്നത്?
[a]
സ്കർവി

[b]
സാർസ്

[c]
പ്ലേഗ്

[d]
ഹീമോഫീലിയ


More Details:-

ഏപ്രിൽ 17 ലോക ഹീമോഫീലിയ ദിനമാണ്.
ഹീമോഫീലിയ ഒരു ജനിതക രോഗമാണ്.
'നാവികരുടെ പ്ലേഗ്' എന്നറിയപ്പെടുന്ന സ്കർവി വൈറ്റമിൻ സി യുടെ അഭാവം മൂലമാണ് ഉണ്ടാകുന്നത്.
'കില്ലർ ന്യുമോണിയ' എന്നറിയപ്പെടുന്ന രോഗമാണ് സാർസ്.
പ്ലേഗ് രോഗത്തിന് കാരണമാകുന്ന രോഗകാരിയാണ് യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ.
010
പരുത്തിത്തുണി വ്യവസായത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
[a]
ആന്ധ്രാപ്രദേശ്

[b]
ഗുജറാത്ത്

[c]
തമിഴ്‌നാട്

[d]
മഹാരാഷ്ട്ര


More Details:-

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായമാണ് പരുത്തിത്തുണി വ്യവസായം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്താണ്.
1818 ൽ കൊൽക്കത്തയിലെ ഫോർട്ട് ഗ്ലോസ്റ്ററിൽ ആണ് ഇന്ത്യയിലെ ആദ്യ തുണിമിൽ സ്ഥാപിതമായത്.
'ഇന്ത്യയിലെ നെയ്ത്തുപട്ടണം' എന്നറിയപ്പെടുന്നത് ഹരിയാനയിലെ പാനിപ്പട്ട് ആണ്.