പ്രഥമം രാഷ്‌ട്രപതി

ഇന്ത്യയുടെ പ്രഥമ പൗരനാണ് രാഷ്ട്രപതി. ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയൻടെ എക്സിക്യൂട്ടിവ് അധികാരങ്ങൾ നിക്ഷിപ്‌തമായിരിക്കുന്നത് രാഷ്ട്രപതിയിലാണ്. ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം പാർട്ടിൽ ഒന്നാം ഭാഗത്തിലാണ് രാഷ്ട്രപതിയെക്കുറിച്ച് പരാമർശിക്കുന്നത്.
Kerala PSC | Presidents of India | Study Notes


രാഷ്ട്രപതി ഭവൻ
ന്യൂഡൽഹിയിലെ റെയ്സിനാ ഹിൽസിലാണ് രാഷ്‌ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്. 1950 വരെ വൈസ്രോയി ഹൗസ് എന്നാണ് ഇതറിയപ്പെട്ടിരുന്നത്. എഡ്വിൻ ലുട്യൻസ് എന്ന ശില്പിയുടേതാണ് രാഷ്ട്രപതി ഭവന്റെ രൂപകൽപ്പന. 340 മുറികളുള്ള ഈ ഭവനവും പരിസരവും 330 ഏക്കറുണ്ട്.
Dr. Rajendra Prasad
(1950-62) - ഡോ.രാജേന്ദ്ര പ്രസാദ്
  1. ഇന്ത്യയുടെ പ്രഥമ രാഷ്‌ട്രപതി
  2. രണ്ടു തവണ രാഷ്ട്രപതിയായ ഏക വ്യക്തി.
  3. രാഷ്ട്രപതിയായിരിക്കെ ഭാരതരത്നം ലഭിച്ച വ്യക്തി.
  4. ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി.
  5. ശതമാനാടിസ്ഥാനത്തിൽ കൂടുതൽ വോട്ട് നേടിയ രാഷ്ട്രപതി.
Sarvepalli Radhakrishnan
(1962 - 67) - ഡോ.എസ്.രാധാകൃഷ്ണൻ
  1. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി.
  2. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി.
  3. ഭരണഘടനാപദവിയിലിരിക്കെ ഭാരതരത്നം നേടിയ ആദ്യ വ്യക്തി.
  4. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഉപരാഷ്ട്രപതി.
  5. ആദ്യ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി.
Zakir Hussain
(1967 - 69) - സാക്കിർ ഹുസ്സൈൻ
  1. ഇന്ത്യയുടെ മൂന്നാമത്തെ രാഷ്‌ട്രപതി.
  2. ഏറ്റവും കുറച്ചുകാലം രാഷ്ട്രപതി ആയ വ്യക്തി.
  3. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ രാഷ്ട്രപതി.
  4. രാജ്യസഭാംഗമായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി.
VV Giri
(1969 - 74) - വി.വി.ഗിരി
  1. ഇന്ത്യയിലെ ആദ്യത്തെ ആക്ടിങ് പ്രസിഡന്റ്.
  2. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു രാഷ്ട്രപതിയായ വ്യക്തി.
  3. സെക്കൻഡ് പ്രിഫറൻസ് വോട്ടെണ്ണലിലൂടെ ജയിച്ച രാഷ്ട്രപതി.
  4. കേരളാ ഗവർണ്ണർ ആയതിനു ശേഷം രാഷ്ട്രപതിയായ വ്യക്തി.
  5. ചന്ദ്രനിൽ സ്ഥാപിച്ച ലോഹഫലകത്തിൽ ഒപ്പിട്ട രാഷ്‌ട്രപതി.
  6. ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്‌ട്രപതി.
fakhruddin ali ahmed
(1974 - 77) - ഫക്രുദീൻ അലി അഹമ്മദ്
  1. ഉപരാഷ്ട്രപതിയാകാതെ (രാജേന്ദ്രപ്രസാദിന് ശേഷം) രാഷ്ട്രപതിയായ ആദ്യ വ്യക്തി.
  2. ആദ്യത്തെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി.
  3. 20 -ആം നൂറ്റാണ്ടിൽ ജനിച്ച ആദ്യ രാഷ്‌ട്രപതി.
Neelam sanjiva reddy
(1977 - 1982) - നീലം സഞ്ജീവ റെഡ്‌ഡി
  1. ലോക്സഭാ സ്പീക്കർ ആയ ശേഷം രാഷ്ട്രപതിയായ വ്യക്തി.
  2. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ രാഷ്‌ട്രപതി.
  3. ബിരുദധാരിയല്ലാത്ത ആദ്യ രാഷ്‌ട്രപതി.
giani zail singh
(1982 - 87) - ഗ്യാനി സെയിൽസിങ്
  1. ഇന്ദിരാ ഗാന്ധി വധിക്കപ്പെടുമ്പോൾ ഇന്ത്യൻ രാഷ്‌ട്രപതി.
  2. സുവർണക്ഷേത്രത്തിലെ 'ബ്ലൂ സ്റ്റാർ ഓപ്പറേഷൻ' സമയത്തെ രാഷ്ട്രപതി..
  3. പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്ട്രപതി.
r venkataraman
(1987 - 1992) - ആർ.വെങ്കട്ടരാമൻ
  1. ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്‌ട്രപതി.
  2. 'തമിഴ്‌നാടിന്റെ വ്യവസായ ശില്പി' എന്നറിയപ്പെടുന്ന രാഷ്‌ട്രപതി.
  3. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരെ പരാജയപ്പെടുത്തി രാഷ്ട്രപതിയായ വ്യക്തി.
shankar dayal sharma
(1992 - 1997) - ശങ്കർ ദയാൽ ശർമ്മ
  1. ഇന്ത്യയുടെ ഒൻപതാമത്തെ രാഷ്ട്രപതി.
  2. സംസ്ഥാന മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ വ്യക്തി.
  3. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി നിയമാധ്യപകനായിരുന്ന രാഷ്‌ട്രപതി.
kr narayanan
(1997 - 2002) - കെ.ആർ.നാരായണൻ
  1. ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്‌ട്രപതി.
  2. രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ മലയാളി.
  3. ഏറ്റവും കൂടുതൽ വോട്ടും ഭൂരിപക്ഷവും നേടി ജയിച്ച രാഷ്‌ട്രപതി.
  4. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി.
apj abdul kalam
(2002 - 2007) - എ.പി.ജെ.അബ്ദുൽ കലാം
  1. രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ.
  2. രാഷ്ട്രപതിയായ രാഷ്ട്രീയക്കാരനല്ലാത്ത വ്യക്തി.
  3. യുദ്ധ വിമാനത്തിൽ യാത്ര ചെയ്ത ആദ്യ രാഷ്‌ട്രപതി.
  4. അവിവാഹിതനായ ഏക ഇന്ത്യൻ രാഷ്‌ട്രപതി.
  5. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്‌ട്രപതി.
  6. സിയാച്ചിൻ ഗ്ലേസിയർ സന്ദർശിച്ച ആദ്യ രാഷ്ട്രപതി.
prathiba patil
(2007 - 2012) - പ്രതിഭ ദേവീസിങ് പാട്ടീൽ
  1. ഇന്ത്യയുടെ ആദ്യ വനിതാ രാഷ്‌ട്രപതി.
  2. യുദ്ധ വിമാനത്തിൽ സഞ്ചരിച്ച ആദ്യ വനിതാ രാഷ്ട്രപതി.
  3. ഏറ്റവും കൂടുതൽ വിദേശയാത്ര നടത്തിയ രാഷ്ട്രപതി.
Pranav Mukherjee
(2012 - 2017) - പ്രണബ് മുഖർജി
  1. ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതി.
  2. ബംഗാളിൽ നിന്ന് രാഷ്ട്രപതിയായ ആദ്യ വ്യക്തി.
Ramnath Kovind
(2017 - 2022) - രാംനാഥ്‌ കോവിന്ദ്‌
  1. ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതി.
  2. ഉത്തർ പ്രദേശിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി.
  3. രാഷ്ട്രപതി പദത്തിലെത്തുന്ന രണ്ടാമത്തെ ദളിതൻ.
  4. രാഷ്ട്രപതി ആകുന്ന ആദ്യ ബി.ജെ.പി. നേതാവ്.
Draupadi Murmu
2022 - ദ്രൗപദി മുർമു
  1. ഗോത്രവർഗ്ഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി.
  2. ഏറ്റവും കുറഞ്ഞ പ്രായത്തിൽ (64) രാഷ്ട്രപതിയായ വ്യക്തി.
  3. സ്വാതന്ത്ര്യത്തിന്റെ 75 -ആം വർഷത്തിലെ രാഷ്ട്രപതി.
  4. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിത.