500 Important topic-wise questions and answers for Kerala PSC exams. General Knowledge questions in Malayalam cover a significant part of Kerala PSC and other competitive exams. In this post, we tried to collect questions related to a specific topic that we highlighted in black. If you have more questions other than which are provided below please let us know, so that we can improve our post we hope it will help you and other future aspirants.

500 General Knowledge Question and Answer in Malayalam


500 General Knowledge Question and Answer in Malayalam
A new set of the Latest 500 GK Questions in Malayalam for Kerala PSC, which were not included in our previous post are provided below. Interest aspirants can download the same in PDF format by clicking the button provided at bottom of the post. To get more related study materials in the future please join our Telegram channel and WhatsApp group to stay up to date.

അണ്ണാദുരൈ
1. അണ്ണാ എന്ന അപരനാമത്തിൽ അറിയപ്പെട്ട നേതാവ്.
2. ദ്രാവിഡ മുന്നേറ്റ കഴകത്തിന്ടെ സ്ഥാപകൻ.
3. ഇന്ത്യയിൽ ആരുടെ ശവസംസ്കാര ചടങ്ങിലാണ് ഏറ്റവും കൂടുതൽ പേര് പങ്കെടുത്തത്.
4. 1967 -ൽ മദ്രാസ് മുഖ്യമന്ത്രിയായതാര്?
5. ചെന്നൈ മറീന ബീച്ചിൽ എം.ജി.ആറിന്റെത് കൂടാതെ ഏത് മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ശവകുടീരമാണുള്ളത്.
ആഗമാനന്ദ സ്വാമികൾ
6. കാലടി അദ്വൈതാശ്രമത്തിന്ടെ സ്ഥാപകൻ.
7. പൂർവ്വാശ്രമത്തിൽ കൃഷ്ണൻ നമ്പ്യാതിരി എന്ന പേരുണ്ടായിരുന്ന ആത്മീയാചാര്യൻ.
8. കാലടിയിൽ ശ്രീ ശങ്കരാ കോളേജ് സ്ഥാപിച്ചതാര്?
9. സനാതന ധർമ വിദ്യാർത്ഥി സംഘത്തിന്റെ സ്ഥാപകൻ.
10. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്.
ആനി മസ്ക്രീൻ
11. തിരുവിതാംകൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നത്.
12. തിരു-കൊച്ചി ചരിത്രത്തിലെ ഏക വനിതാ മന്ത്രി.
13. മന്ത്രിസ്ഥാനം വഹിച്ച ആദ്യ മലയാളി വനിത.
14. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ലോക്സഭാംഗം.
ഭവഭൂതി
15. കന്യാകുബ്ജത്തിലെ യശോവർമന്റെ ആസ്ഥാന സദസ്യൻ.
16. മാലതീമാധവം രചിച്ചതാര്.
17. ഉത്തര രാമചരിതത്തിന്ടെ കർത്താവ്.
18. ശ്രീരാമ പട്ടാഭിഷേകം വരെയുള്ള രാമചരിതം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മഹാവീരചരിതം എഴുതിയതാര്.
സുബ്രഹ്മണ്യ ഭാരതി
19. തമിഴ്‌നാട്ടിലെ ദേശീയ കവി.
20. ഓടിവിളയാട് പാപ്പ എന്ന പ്രശസ്തമായ ദേശഭക്തി ഗാനത്തിന്റെ കർത്താവ്.
21. വന്ദേമാതരം തമിഴിലേക്ക് പരിഭാഷപ്പെടുത്തിയതാര്.
22. ആനയുടെ ചവിട്ടേറ്റ് പരിക്കുകളെ തുടർന്ന് മരണമടഞ്ഞ തമിഴ് കവി.
ഭൂമധ്യരേഖ
23. പൂജ്യം ഡിഗ്രി അക്ഷാംശം ഏത് പേരിൽ അറിയപ്പെടുന്നു.
24. ഭൗമോപരിതലത്തിൽ വസ്തുക്കൾക്ക് ഏറ്റവും കുറഞ്ഞ ഭാരം അനുഭവപ്പെടുന്നത് ഏത് ഭൗമശാസ്ത്ര രേഖയിലാണ്.
25. ഏത് ഭൂമേഖലയിലാണ് ഡോൾഡ്രംസ് ഉണ്ടാകുന്നത്.
26. ഏത് ഭൗമശാസ്ത്ര രേഖയിലാണ് ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്നത്.
27. ഉത്തരാർധ ഗോളമെന്നും ദക്ഷിണാർദ്ധഗോളമെന്നും ഭൂമിയെ വിഭജിക്കുന്ന രേഖ.
28. ഏറ്റവും വലിയ ഗ്രേറ്റ് സർക്കിൾ ഏതാണ്.
29. രാത്രിയുടെയും പകലിന്ടെയും നീളം തുല്യമാകുന്നത് സൂര്യൻ ഏത് രേഖയ്ക്ക് മുകളിൽ വരുമ്പോഴാണ്.
30. ഏറ്റവും വലിയ അക്ഷാംശ രേഖ.
കൊഡൈക്കനാൽ
31. ഇന്ത്യയിൽ സോളാർ ഒബ്സർവേറ്ററി സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്.
32. പ്രിൻസസ് ഓഫ് ഹിൽസ്റ്റേഷൻസ് എന്നറിയപ്പെടുന്നത്.
33. തെക്കേ ഇന്ത്യയിൽ അമേരിക്കക്കാർ സ്ഥാപിച്ച സുഖവാസ കേന്ദ്രം.
34. പളനി ഹിൽസിൽ സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം.
35. ഡോൾഫിൻസ് നോസ് എന്ന പാറ സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷൻ.
സ്റ്റാലിൻ
36. ഐക്യരാഷ്ട്ര സഭ രൂപവത്കരണത്തിന്ടെ ചർച്ചയിൽ പങ്കെടുത്ത സോവിയറ്റ് ഭരണാധികാരി.
37. ഐക്യരാഷ്ട്രസഭ നിലവിൽ വന്ന സമയത്തെ സോവിയറ്റ് ഭരണാധികാരി.
38. രണ്ടാം ലോക മഹായുദ്ധം നടക്കുമ്പോൾ സോവിയറ്റ് യൂണിയൻ ഭരിച്ചിരുന്നതാര്.
39. ലെനിൻടെ പിൻഗാമിയായി സോവിയറ്റ് യൂണിയനിൽ അധികാരത്തിൽ വന്നതാര്.
40. പുരോഗതിക്കായി പഞ്ചവത്സര പദ്ധതികൾ ആവിഷ്കരിച്ച ആദ്യത്തെ രാജ്യം സോവിയറ്റ് യൂണിയൻ ആണ്. ആരാണ് അതിന്ടെ ഉപജ്ഞാതാവ്.
41. loseb Besarionis dze Jugashvili ഏത് പേരിലാണ് ലോകചരിത്രത്തിൽ പ്രസിദ്ധൻ.
ടൂറിസം
42. കേരളത്തിലെ ഏത് വകുപ്പിന്ടെ പരസ്യവാക്യമാണ് ദൈവത്തിന്ടെ സ്വന്തം നാട്.
43. നിശാഗന്ധി പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത് ഏത് വകുപ്പാണ്.
44. ഏത് വകുപ്പാണ് ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സംഘാടകർ.
കാർബൺ
45. ഭൂമിയിൽ ജീവനടിസ്ഥാനമായ മൂലകം.
46. എന്തിന്റെ വകഭേദമാണ് ചാർക്കോൾ.
47. എല്ലാ ഓർഗാനിക് സംയുക്തങ്ങളിലും അടങ്ങിയിട്ടുള്ള മൂലകം.
48. ഗ്രാഫൈറ്റ് എന്തിന്റെ വകഭേദമാണ്.
49. അണുസംഖ്യ ആറ് ആയ മൂലകം.
50. വജ്രം ഏതിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ്.
അഫ്ഗാനിസ്ഥാൻ
51. ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് കാബൂൾ.
52. പ്രാചീന കാലത്തെ ബാക്ട്രിയ ഏത് രാജ്യത്തായിരുന്നു?
53. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ ആദ്യ രാജ്യം.
54. ഡുറാന്റ് ലൈൻ ബ്രിട്ടീഷ് ഇന്ത്യയെ ഏത് രാജ്യത്തിൽ നിന്നാണ് വേർതിരിച്ചിരിക്കുന്നത്.
55. പ്രാചീന ഇന്ത്യയുടെ ഭാഗമായിരുന്ന ഗാന്ധാരം ഇപ്പോൾ ഏത് രാജ്യത്താണ് .
56. സാർക്കിലെ എട്ടാമത്തെ അംഗം.
57. കാണ്ഡഹാർ ഏത് രാജ്യത്താണ്?
58. ബാബറുടെ ശവകുടീരം ഏത് രാജ്യത്താണ്?
59. ഏത് രാജ്യത്താണ് യു.എസ്. - ബ്രിട്ടീഷ് സേനകൾ Operation Enduring Freedom നടപ്പാക്കിയത്.
60. ഏത് രാജ്യത്തെ ഭാഷകളാണ് ദാരി, പാഷ്തോ എന്നിവ?
61. ഏത് രാജ്യത്തിന്റെ ദേശീയ ഗാനമാണ് മില്ലി തരാന.
ആഫ്രിക്ക
62. ഐക്യരാഷ്ട്ര സഭയിൽ അംഗത്വമുള്ള രാജ്യങ്ങൾ ഏറ്റവും കൂടുതലുള്ള ഭൂഖണ്ഡം.
63. ഏത് വൻകരയിലാണ് ഹുതു, ടുട്സി ജനവിഭാഗം അധിവസിക്കുന്നത്.
64. ട്രാൻസ്‌വാൾ യുദ്ധത്തിന് (ഒന്നാം ബോയർ യുദ്ധം) വേദിയായ ഭൂഖണ്ഡം.
65. കിളിമഞ്ചാരോ പർവതം സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം.
66. നൈൽ നദി ഒഴുകുന്ന വൻകര.
67. ഏത് ഭൂഖണ്ഡത്തിലെ ഭാഷയാണ് സ്വാഹിലി.
68. ബെർബെർ ജനത അധിവസിക്കുന്ന വൻകര.
69. ഹുടു, ടുട്സി ജനത അധിവസിക്കുന്ന വൻകര.
70. ഒട്ടകപ്പക്ഷിയുടെ ജന്മദേശം.
71. ഒളിംപിക്സിന് ഇതുവരെ വേദിയാകാത്ത ഭൂഖണ്ഡം.
അക്ബർ
72. ഏത് മുഗൾ ചക്രവർത്തിയുടെ സദസ്സിലാണ് താൻസെൻ ജീവിച്ചിരുന്നത്.
73. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് പോർച്ചുഗീസുകാർ ഇന്ത്യയിലേക്ക് പുകയില കൊണ്ട് വന്നത്.
74. സ്വന്തം ശവകുടീരം രൂപകല്പന ചെയ്ത മുഗൾ ചക്രവർത്തി.
75. വിധവ സ്വമേധയാ ആഗ്രഹിക്കാത്തപക്ഷം സതി അനുഷ്ടാനം നടത്തുന്നത് വിലക്കിയ മുഗൾ ചക്രവർത്തി.
76. സബ്ദി എന്ന ഭൂനികുതി സമ്പ്രദായം നടപ്പാക്കിയ മുഗൾ ചക്രവർത്തി.
77. 1583 -ൽ ഇലാഹി കലണ്ടർ ആരംഭിച്ച മുഗൾ ചക്രവർത്തി.
78. 1579 -ൽ അപ്രമാദിത്വ പ്രഖ്യാപനം നടത്തിയ മുഗൾ ചക്രവർത്തി.
79. ആരുടെ വിശ്വസ്ത സുഹൃത്തും സദസ്യനുമായിരുന്നു ബീർബൽ.
80. ആരുടെ ധനമന്ത്രിയായിരുന്നു രാജാ തോഡർമൽ.
81.ഏത് മുഗൾ ചക്രവർത്തിയാണ് ഡെക്കാൺ കീഴടക്കുന്നതിൽ ആദ്യം ശ്രദ്ധ ചെലുത്തിയത്.
അലഹബാദ്
82. ഉത്തർപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം.
83. നാഷണൽ അക്കാദമി ഓഫ് സയൻസസ് എവിടെയാണ്.
84. അല്ലാഹുവിന്ടെ നഗരം എന്നർത്ഥം വരുന്ന പേര് അക്ബർ ചക്രവർത്തി നൽകിയ നഗരം.
85. അമിതാഭ് ബച്ചൻ സ്പോർട്സ് കോംപ്ലക്സ് എവിടെയാണ്.
86. 1910 -ൽ എവിടെയാണ് ന്യൂമിസ്മാറ്റിക്ക്സ് സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.
87. ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജനങ്ങൾ അധികാരപരിധിയിൽ വരുന്ന ഹൈക്കോടതി.
88. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്ന 82.5 ഡിഗ്രി രേഖാംശം കടന്ന് പോകുന്ന നഗരം.
89. നോർത്ത് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം.
90. ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു എന്ന് വിധിച്ച കോടതി (1975) ഏത്?
91. ജവാഹർലാൽ നെഹ്‌റു 1923 -ൽ ചെയർമാനായ മുനിസിപ്പാലിറ്റി.
അലാവുദ്ധീൻ ഖിൽജി
92. സ്ഥിരം സൈന്യം ആവിഷ്കരിച്ച ആദ്യ ഡൽഹി സുൽത്താൻ.
93. 1305 -ൽ മാൾവ കീഴടക്കിയ ഡൽഹി സുൽത്താൻ.
94. മാലിക് കാഫർ ആരുടെ വിശ്വസ്ത സേനാനായകനായിരുന്നു.
95. ഏറ്റവും കൂടുതൽ കാലം ഭരിച്ച ഖിൽജി ഭരണാധികാരി.
96. ജുനാ ഖാൻ ഖിൽജി ഏത് പേരിലാണ് ഇന്ത്യാ ചരിത്രത്തിൽ പ്രശസ്തൻ.
97. ചന്ദേലന്മാരുടെ രാജ്യം ഡൽഹി സുൽത്താനെറ്റിനോട് ചേർത്തതാര്.
98. കുറ്റമറ്റ രീതിയിൽ ഭൂനികുതി വ്യവസ്ഥ ആവിഷ്കരിച്ച ആദ്യ ഡൽഹി സുൽത്താൻ.
99. ജലാലുദ്ധീൻ ഖിൽജിയുടെ പിൻഗാമി.
100. മാലിക് മുഹമ്മദ് ജെയ്സിയുടെ പദ്മാവത് എന്ന കൃതിയിൽ വിവരിക്കപ്പെടുന്ന ഡൽഹി സുൽത്താൻ.
101. തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യത്തെ ഡൽഹി സുൽത്താൻ.
ആസ്സാം
102. നാംരൂപ്, ചന്ദ്രപ്പൂർ തെർമൽ പദ്ധതികൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
103. നമേരി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
104. ബിഹു പ്രധാന ഉത്സവമായ സംസ്ഥാനം.
105. പ്രാചീനകാലത്ത് കാമരൂപം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം.
106. മാനസ് ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
107. അഹോം രാജവംശം ഭരണം നടത്തിയിരുന്ന പ്രദേശം.
108. യാന്തബോ ഉടമ്പടിയിലൂടെ (1826) ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ പ്രദേശം.
109. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
110. ഏത് സംസ്ഥാനത്തിലൂടെയാണ് ബ്രഹ്മപുത്ര ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്നത്.
111. ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് പ്രസിദ്ധമായ കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
അത്ലാന്റിക് സമുദ്രം
112. ന്യൂയോർക്ക് ഏത് സമുദ്രത്തിന്ടെ തീരത്താണ്.
113. പനാമ കനാൽ, പസിഫിക് സമുദ്രത്തെ ഏത് സമുദ്രവുമായി ബന്ധിപ്പിക്കുന്നു.
114. ഹെറിങ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം.
115. ഫോക്‌ലാൻഡ് ദ്വീപുകൾ ഏത് സമുദ്രത്തിലാണ്.
116. ലോകത്തിലെ പ്രമുഖ വികസിത രാജ്യങ്ങൾ ഏത് സമുദ്രത്തിന്റെ തീരത്താണ്.
117. ലോകത്തിലെ ഏറ്റവും നീളമുള്ള പർവ്വതനിരയായ അത്ലാന്റിക് റിഡ്ജ് എവിടെയാണ്.
118. ഗ്രീനിച്ച് രേഖയും ഭൂമധ്യ രേഖയും സംഗമിക്കുന്ന പോയിന്റ് ഏത് സമുദ്രത്തിലാണ്.
119. ആഫ്രിക്ക, അമേരിക്ക വൻകരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന സമുദ്രം.
120. ആമസോൺ നദി പതിക്കുന്ന സമുദ്രം.
121. ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം.
ഔറംഗസീബ്
122. മുഗൾ രാജസദസ്സിൽ സംഗീതവും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി.
123. ഏത് മുഗൾ ചക്രവർത്തിയുടെ അന്ത്യ വിശ്രമസ്ഥാനമാണ് ഔറംഗാബാദിൽ സ്ഥിതി ചെയ്യുന്നത്.
124. ഏറ്റവും നിഷ്ടുരനായ മുഗൾ ചക്രവർത്തി എന്നറിയപ്പെട്ടത്.
125. ഡൽഹിയിൽ മോട്ടി മസ്ജിദ് നിർമിച്ചത്.
126. സാമ്രാജ്യ വിസ്തൃതി ഏറ്റവും കൂടുതലുണ്ടായിരുന്ന മുഗൾ ചക്രവർത്തി.
127. ശിവജിയുടെ ഭരണകാലത്ത് മുഗൾ ചക്രവർത്തിയായിരുന്നത്.
128. ഗോൽക്കൊണ്ടയെ മുഗൾ സാമ്രാജ്യത്തോട് ചേർത്തത്.
129. പിതാവ് മരണത്തെ തുടർന്നല്ലാതെ സിംഹാസ്സനസ്ഥനായ ഏക മുഗൾ ചക്രവർത്തി.
130. 1658 - ലെ ധർമട് യുദ്ധത്തിലും സമൂഗഡ് യുദ്ധത്തിലും ദാരയെ തോൽപ്പിച്ചതാര്.
131. പിതാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്ത മുഗൾ ചക്രവർത്തി (1658).
മാർക്ക് ട്വയിൻ
132. സാമുവൽ ലങ്‌ഹോൺ ക്ലമൻസ് ഏത് പേരിലാണ് പ്രസിദ്ധനായത്.
133. ഏറ്റവും മഹാനായ അമേരിക്കൻ ഹ്യുമറിസ്റ്റായി പരിഗണിക്കപ്പെടുന്ന സാഹിത്യകാരൻ.
134. ദി അഡ്വഞ്ചേഴ്സ് ഓഫ് ടോം സ്വായർ ആരുടെ രചനയാണ്‌.
135. ആരാണ് ദി അഡ്വഞ്ചേഴ്സ് ഓഫ് ഹക്കിൾ ബെറി ഫിൻ രചിച്ചത്.
136. അമേരിക്കൻ സാഹിത്യത്തിന്ടെ പിതാവ് എന്ന് വില്യം ഫോക്‌നർ വിശേഷിപ്പിച്ചതാരെയാണ്.
137. Thomas Jefferson Snodgrass എന്ന തൂലികാനാമത്തിൽ സാഹിത്യരചന നടത്തിയതാരാണ്.
138. ഞാൻ 1835 -ൽ ഹാലിയോടൊപ്പം വന്നു, അടുത്തവർഷം അത് വരുമ്പോൾ ഞാൻ ഒപ്പം പോകും. അല്ലാത്തപക്ഷം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശ അതായിരിക്കും - എന്ന് പ്രസ്താവിച്ച സാഹിത്യകാരനാര്.
ഫ്യോദർ ദസ്തയേവ്സ്കി
139. കുറ്റവും ശിക്ഷയും എന്ന നോവൽ രചിച്ചത്.
140. സെന്റ് പീറ്റേഴ്‌സ്ബർഗിലെ വിപ്ലവ സഖ്യത്തിൽ ചേർന്നതിനു മരണശിക്ഷ വിധിക്കപ്പെട്ടെങ്കിലും അവസാന നിമിഷം ശിക്ഷയിൽ ഇളവ് ലഭിച്ച് സൈബീരിയയിലേക്ക് നാട് കടത്തപ്പെട്ട റഷ്യൻ സാഹിത്യകാരൻ.
141. ദി ബ്രദേഴ്‌സ് കാരമസോവ് എന്ന കൃതി ആരാണെഴുതിയത്.
142. പെരുമ്പടവം ശ്രീധരൻ രചിച്ച ഒരു സങ്കീർത്തനം പോലെ എന്ന നോവലിൽ കഥാപാത്രമായ റഷ്യൻ നോവലിസ്റ്റ്.
143. ഇഡിയറ്റ് എന്ന കൃതി രചിച്ചതാര്.
ഓസ്ട്രേലിയ
144. ഏറ്റവും പരന്ന വൻകര.
145. അക്കേഷ്യ ദേശീയ വൃക്ഷമായ രാജ്യം.
146. തുടർച്ചയായി മൂന്നു പ്രാവശ്യം ലോകകപ്പ് ക്രിക്കറ്റിൽ ജേതാക്കളായ രാജ്യം.
147. ആഷസ് ക്രിക്കറ്റ് പരമ്പരയിൽ ഇംഗ്ളണ്ടിനോട് ഏറ്റുമുട്ടുന്ന രാജ്യം.
148. ലോകത്താദ്യമായി ബാലറ്റ് പേപ്പർ ഉപയോഗിച്ച രാജ്യം.
149. ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ വൻകര.
150. അഗ്നിപർവ്വതങ്ങളില്ലാത്ത വൻകര.
151. സഞ്ചിമൃഗങ്ങൾ പൊതുവെ ഏത് വൻകരയിലാണ് കാണപ്പെടുന്നത്.
152. മുട്ടയിടുന്ന സസ്തനങ്ങളെ സാധാരണയായി കാണുന്ന വൻകര.
153. ജൂലിയ ഗില്ലാർഡ് ഏത് രാജ്യത്തെ പ്രഥമ വനിതാ പ്രധാനമന്ത്രിയാണ്.
ബംഗ്ലാദേശ്
154. പുഴകളുടെയും കൈവഴികളുടെയും നാട് എന്നറിയപ്പെടുന്നത്.
155. ഇന്ത്യ പിന്നിട്ട് ഗംഗ പ്രവേശിക്കുന്നത് ഏത് രാജ്യത്താണ്.
156. ഇന്ത്യയുമായി ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്ന രാജ്യം.
157. ഇന്ത്യയുടെ സഹായത്തോടെ 1971 -ൽ സ്വതന്ത്രമായ രാജ്യം.
158. ഇന്ത്യയെ കൂടാതെ രബീന്ദ്രനാഥ്‌ ടാഗോർ ദേശീയഗാനം രചിച്ച രാജ്യം.
159. ഇന്ത്യയെ കൂടാതെ റോയൽ ബംഗാൾ ടൈഗർ ദേശീയമൃഗമായ രാജ്യം.
160. ഏത് രാജ്യത്താണ് 1946 -ൽ ഗാന്ധിജി സമാധാന ദൗത്യത്തിന് പോയ നവഖാലി.
161. ഏത് രാജ്യത്തിനാണ് മാനുഷിക പരിഗണനയുടെ പേരിൽ ഇന്ത്യ തീൻ ബിഗ കോറിഡോർ വിട്ടു കൊടുത്തത്.
162. ഏത് രാജ്യത്തിന്റെ രാഷ്ട്രപിതാവാണ്‌ മുജീബ് റഹ്മാൻ?
163. ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ച സംഘടനയാണ് മുക്തിബാഹിനി.
164. ഏത് രാജ്യത്തു വെച്ചാണ് സച്ചിൻ ടെൻഡുൽക്കർ നൂറാമത്തെ സെഞ്ച്വറി തികച്ചത്.
165. ഏത് രാജ്യമാണ് ഇന്ദിരാഗാന്ധിക്ക് മരണാനന്തര ബഹുമതിയായി സ്വാധീനതാ പുരസ്‌കാരം നൽകിയത്.
166. ഏത് രാജ്യത്തെ പാർലമെന്റാണ് ജാതിയ സങ്‌സദ്.
167. സാർക്കിന്റെ ആദ്യ ഉച്ചകോടിക്ക് വേദിയായ രാജ്യം.
168. സാർക്കിന്റെ ആദ്യ സെക്രട്ടറി ജനറലായിരുന്ന അബ്ദുൽ അഹ്‌സൻ ഏത് രാജ്യക്കാരനായിരുന്നു.
169. ചിറ്റഗോംഗ് തുറമുഖം ഏത് രാജ്യത്താണ്.
170. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ പേർ മരണമടയുന്ന രാജ്യം.
171. മൈത്രി എക്സ്‌പ്രസ് ഇന്ത്യയെ ഏത് രാജ്യവുമായി ബന്ധപ്പെടുത്തുന്നു.
172. മൈക്രോ ഫിനാൻസിന്റെ പിതാവെന്നറിയപ്പെടുന്ന നൊബേൽ സമ്മാന ജേതാവായ (2006) മുഹമ്മദ് യൂനുസ് ഏത് രാജ്യക്കാരനാണ്.
173. ലോകത്തേറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന രാജ്യം.
174. തിരഞ്ഞെടുപ്പ് നടത്തുന്നതിനായി രൂപവത്കരിക്കുന്ന കാവൽ സർക്കാർ തിരഞ്ഞെടുപ്പ് നടത്താൻ വ്യവസ്ഥയുള്ള രാജ്യം.
175. ദക്ഷിണേഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യം.
176. ദക്ഷിണേഷ്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ രാജ്യം.
177. നാറ്റോയുടെ ആസ്ഥാനം ഏത് രാജ്യത്താണ്.
178. ഫ്ലെമിഷ് പ്രദേശം ഏത് രാജ്യത്താണ്.
179. അറ്റോമിയം എന്ന സ്മാരകം ഏത് രാജ്യത്താണ്.
180. യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം.
181. യൂറോപ്പിന്റെ പണിപ്പുര എന്നറിയപ്പെടുന്ന രാജ്യം.
182. യൂറോപ്പിന്റെ കോക്ക്പിറ്റ് എന്നറിയപ്പെടുന്ന രാജ്യം.
183. ആഡിവ് ഏത് രാജ്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമാണ്.
184. റുവാണ്ട ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു.
185. ഏത് രാജ്യത്തിന്റെ വിമാനസർവീസ് ആണ് സബീന.
186. ഏത് രാജ്യത്തെ വടക്കൻ പ്രദേശമാണ് ഫ്ലാൻഡേഴ്‌സ്.
187. വാട്ടർ ലൂ ഏത് രാജ്യത്താണ്.
ഐക്യരാഷ്ട്ര സഭ
188. ലീഗ് ഓഫ് നേഷൻസിന്റെ പിൻഗാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസ്ഥാനം.
189. 26 രാജ്യങ്ങൾ ഒപ്പു വെച്ച ഐക്യരാഷ്ട്ര പ്രഖ്യാപനം ഏത് സംഘടനയുടെ രൂപവത്കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
190. ലോകത്തിലെ ഏറ്റവും വലിയ രാജ്യാന്തര സംഘടന.
191. 1945 ഒക്ടോബർ 24 ന് നിലവിൽ വന്ന സംഘടനയെതെ.
192. രണ്ടാം ലോകമഹായുദ്ധത്തിന്ടെ അവസാനത്തോടെ നിലവിൽ വന്ന സംഘടന.
193. അറ്റ്ലാന്റിക്സ് ചാർട്ടർ ഏത് സംഘടനയുടെ രൂപവത്‌കരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഫത്തേപ്പൂർ സിക്രി
194. അക്ബർ ചക്രവർത്തി നിർമിച്ച തലസ്ഥാനം
195. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കവാടമായ ബുലന്ദ് ദർവാസ ഏതിന്റെ കവാടമാണ്.
196. ജഹാംഗീർ ജനിച്ചത് എവിടെയാണ്.
197. അക്ബറുടെ ആരാധ്യപുരുഷനായിരുന്ന ഷെയ്ഖ് സലിം ചിസ്റ്റിയുടെ ശവകുടീരം എവിടെയാണ്.
198. റൊമാൻസ് ഇൻ സ്റ്റോൺ എന്നറിയപ്പെടുന്ന നഗരം.
199. അക്ബർ ചക്രവർത്തി 1575 - ൽ ഇബദത്ത്ഖാന പണികഴിപ്പിച്ചത് എവിടെയാണ്.
200. ജലദൗർലഭ്യം കാരണം 1585 -ൽ അക്ബർ ചക്രവർത്തി ഉപേക്ഷിച്ച തലസ്ഥാന നഗരം.
റുഡ്യാർഡ് കിപ്ലിംഗ്
201. നൊബേൽ സാഹിത്യ സമ്മാനത്തിന് ആദ്യമായി അർഹനായ ഇംഗ്ലീഷ് സാഹിത്യകാരൻ.
202. ഏറ്റവും പ്രായം കുറഞ്ഞ സാഹിത്യ നൊബേൽ ജേതാവ്.
203. ജംഗിൾ ബുക്ക് ആരുടെ രചനയാണ്‌.
204. കിം എന്ന കൃതി രചിച്ചതാര്.
205. മൗഗ്ളി എന്ന കഥാപാത്രം ആരുടെ സൃഷ്ടിയാണ്.
206. ഇഫ് എന്ന പുസ്തകം എഴുതിയതാരാണ്.
207. 1865 - ൽ മുംബൈയിൽ ജനിച്ച നൊബേൽ ജേതാവ്.
208. ആരുടെ ആത്മകഥാപരമായ രചനയാണ്‌ സംതിങ് ഓഫ് മൈസെൽഫ്.
കറുപ്പ്
209. പൂവുകൾക്ക് പൊതുവെ കാണപ്പെടാത്ത നിറം.
210. ബഹിരാകാശ സഞ്ചാരിക്ക് ആകാശം ഏത് നിറത്തിൽ കാണപ്പെടും.
211. പ്രപഞ്ചത്തിന്റെ നിറം.
212. പ്രതിഷേധം സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന കൊടിയുടെ നിറം.
213. അച്ചടി രംഗത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നിറം.
214. അന്തരീക്ഷമില്ലെങ്കിൽ ആകാശത്തിന്ടെ നിറം.
215. ഇലക്ട്രിക് കണക്ഷനിൽ എർത്ത് വയറിനെ പൊതുവെ സൂചിപ്പിക്കുന്ന നിറം.
216. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന പ്രതലം ഏത് നിറത്തിൽ കാണപ്പെടുന്നു.
217. എലിവിഷമായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്ഫൈഡിന്ടെ നിറം.
218. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യാൻ കഴിവുള്ള നിറം.
219. ചന്ദ്രനിൽ നിന്ന് നോക്കിയാൽ ആകാശം കാണപ്പെടുന്ന നിറം.
220. മെലാനിന്ടെ സാന്നിധ്യം തലമുടിക്ക് നൽകുന്ന നിറം.
ബ്രസീൽ
221. പാന്റനാൽ ചതുപ്പു നിലം ഏത് രാജ്യത്താണ്.
222. ഫുട്ബോൾ രാജാവ് പെലെയുടെ രാജ്യം.
223. ഭൂമധ്യ രേഖയും ദക്ഷിണായന രേഖയും കടന്നു പോകുന്ന ഏക രാജ്യം.
224. മൂല്യവർധിത നികുതി നടപ്പാക്കിയ ആദ്യത്തെ ലാറ്റിനമേരിക്കൻ രാജ്യം.
225. ആമസോൺ നദി ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന രാജ്യം.
226. ആദ്യത്തെ ഭൗമ ഉച്ചകോടിക്ക് വേദിയായ രാജ്യം.
227. രാജ്യാന്തര ദാരിദ്ര്യ പഠന കേന്ദ്രം ഏത് രാജ്യത്താണ്.
228. ഉത്തരാർധ ഗോളത്തിലും ദക്ഷിണാർധ ഗോളത്തിലുമായി സ്ഥിതി ചെയ്യുന്ന ഏറ്റവും വിസ്തീർണം കൂടിയ രാജ്യം.
229. റബ്ബറിന്റെ ജന്മദേശം.
230. ലാറ്റിനമേരിക്കൻ നൃത്തരൂപമായ സാംബ രൂപം കൊണ്ടത് ഏത് രാജ്യത്താണ്.
231. എല്ലാ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിലും പങ്കെടുത്ത ഏക രാജ്യം.
232. ഏറ്റവും വലിയ ലാറ്റിനമേരിക്കൻ രാജ്യം.
233. ഏറ്റവും കൂടുതൽ പ്രാവശ്യം ലോകകപ്പ് ഫുട്ബോൾ സ്വന്തമാക്കിയ രാജ്യം.
234. ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ പോകുന്ന ആദ്യത്തെ തെക്കേ അമേരിക്കൻ രാജ്യം (2016).
235. വിസ്തീർണ്ണത്തിലും ജനസംഖ്യയിലും ഒരേ റാങ്കുള്ള (5) ലോകത്തിലെ ഏക രാജ്യം.
236. ചിലിയും ഇക്വഡോറും ഒഴികെയുള്ള മറ്റെല്ലാ രാജ്യങ്ങളുമായും അതിർത്തി പങ്കിടുന്ന രാജ്യം.
237.ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ ഏത് രാജ്യത്താണ്.
238. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം.
239. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി.
240. ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയങ്ങളിലൊന്നായ മരക്കാന സ്റ്റേഡിയം ഏത് രാജ്യത്താണ്.
241. ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്ന രാജ്യം.
242. ദേശീയ പതാകയിൽ ഫുട്ബോളിന്റെ ചിത്രമുള്ള രാജ്യം.
243. തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രണ്ടാമത്തെ രാജ്യം.
244. തെക്കേ അമേരിക്കയിലെ ഏറ്റവും വ്യവസായവത്കൃതമായ രാജ്യം.
245. പോർച്ചുഗീസ് ഭാഷ സംസാരിക്കപ്പെടുന്ന ഏക അമേരിക്കൻ രാജ്യം.
246. ലോകത്തിന്റെ കാപ്പിക്കടവ് എന്നറിയപ്പെടുന്ന സാന്റോസ് തുറമുഖം ഏത് രാജ്യത്താണ്.
247. ഏറ്റവും കൂടുതൽ റോമൻ കത്തോലിക്കരുള്ള രാജ്യം.
248. ഏത് രാജ്യത്തെ നൃത്തരൂപമാണ് സാംബ.
കാനഡ
249. ഏത് രാജ്യത്താണ് ബ്രിട്ടീഷ് കൊളംബിയ.
250. ക്യൂബക് എന്ന ഫ്രഞ്ച് സംസാരിക്കുന്ന പ്രവിശ്യ ഇംഗ്ലീഷ് മുഖ്യഭാഷയായ ഒരു രാജ്യത്തിന്റെ ഭാഗമാണ്. ഏതാണ് രാജ്യം?
251. നിയമ നിർമാണ സഭയ്ക്ക് ഏറ്റവും ശക്തമായ ഉപരിസഭയുള്ള കോമൺവെൽത്ത് രാജ്യം.
252. പരിസ്ഥിതി സംഘടനയായ ഗ്രീൻപീസ് ആസ്ഥാനം (വാൻകുവർ) ഏത് രാജ്യത്താണ്.
253. പശ്ചിമാർധ ഗോളത്തിലെ ഏറ്റവും വലിയ രാജ്യം.
254. ഭൂമിയുടെ ഉത്തര കാന്തിക ധ്രുവം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്തിന് സമീപമാണ്.
255. മഞ്ഞിന്റെ നാട്.
256. അമേരിക്കൻ ഐക്യനാടുകളെ കൂടാതെ മൂന്നു സമുദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം.
257. അമേരിക്കയ്ക്കും ഏത് രാജ്യത്തിനുമിടയിലാണ് നയാഗ്ര വെള്ളച്ചാട്ടം.
258. ഇടുക്കി അണക്കെട്ടിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം.
259. ലില്ലിയുടെ നാട്.
260. എവിടത്തെ പ്രധാനമന്ത്രിയുടെ വസതിയാണ് 24 സുസക്സ് ഡ്രൈവ്.
261. ഏറ്റവും വിസ്തീർണം കൂടിയ കോമ്മൺവെൽത്ത് അംഗരാജ്യം.
262. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള വികസിത രാഷ്ട്രം.
263. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം.
264. വടക്കേ അമേരിക്കയിലെ ഏറ്റവും വിസ്തീർണം കൂടിയ രാജ്യം.
265. ശക്തമായ കേന്ദ്രത്തോട് കൂടിയ ഫെഡറേഷൻ എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ്.
266. ജൂനിയർ അമേരിക്ക എന്നറിയപ്പെടുന്ന രാജ്യം.
267. ഗ്രേറ്റ് സ്ലേവ് തടാകം ഏത് രാജ്യത്താണ്.
268. മേപ്പിളിന്ടെ നാട്.
269. ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിർത്തി അമേരിക്കയ്ക്കും ഏത് രാജ്യത്തിനുമിടയിലാണ്.
270. ലോകത്ത് വിസ്തീർണത്തിൽ രണ്ടാം സ്ഥാനമുള്ള രാജ്യം.
271. ഏറ്റവും കൂടുതൽ ജലം സ്വന്തമായ രാജ്യം.
272. ഏറ്റവും കൂടുതൽ തടാകമുള്ള രാജ്യം.
റൊണാൾഡ്‌ റോസ്
273. മലേറിയയുടെ പരാദജീവി കൊതുകാണെന്ന് കണ്ടെത്തിയതാര്.
274. 1857 - ൽ ഉത്തരാഖണ്ഡിലെ അൽമോറയിൽ ഒരു ബ്രിട്ടീഷ് ഓഫീസറുടെ മകനായി ജനിച്ച നൊബേൽ ജേതാവ്.
275. രണ്ടാമത്തെ വൈദ്യശാസ്ത്ര നൊബേലിന് അർഹനായതാര്.
276. നൊബേൽ സമ്മാനത്തിന് അർഹനായ ആദ്യത്തെ ഇംഗ്ലീഷുകാരൻ (1902).
പുരി
277. ശങ്കരാചാര്യർ ഗോവർധനമഠം സ്ഥാപിച്ചതെവിടെയാണ്.
278. ജഗന്നാഥ ക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു.
279. ജയദേവ കവി എവിടെയാണ് ജനിച്ചത്.
280. രഥോത്സവത്തിനു പ്രസിദ്ധമായ നഗരം.
മാങ്ങ
281. ഇന്ത്യയുടെ ദേശീയ ഫലം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
282. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്.
283. ഏതിന്റെ സസ്യശാസ്ത്ര നാമമാണ് മാഞ്ജിഫെറ ഇൻഡിക്ക.
284. മൽഗോവ, അൽഫോൺസ, ബംഗനപ്പള്ളി എന്നിവ ഏത് വൃക്ഷത്തിന്റെ ഇനങ്ങളാണ്.
285. ഹിന്ദുസ്ഥാന്റെ തനതായ ഫലം എന്ന് മുഗൾ ചക്രവർത്തി ബാബർ വിശേഷിപ്പിച്ചത് ഏതിനെയാണ്.
286. ഏത് വിളയുടെ ഇനമാണ് കോട്ടുക്കോണം.
ഡൽഹി
287. പുരാണ പ്രസിദ്ധമായ ഇന്ദ്രപ്രസ്ഥം ഇപ്പോൾ ഏത് പേരിലാണ് അറിയപ്പെടുന്നത്.
288. പുരാതന ഇന്ത്യയിലെ ലോഹ സാങ്കേതിക വിദ്യക്ക് നിദർശനമായ ഇരുമ്പ് തൂണ് എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.
289. പൃഥ്വിരാജ് ചൗഹാൻ എവിടത്തെ അവസാന ഹിന്ദു രാജാവായിരുന്നു.
290. ഫിറോസ് ഷാ കോട് ല എവിടെയാണ്.
291. ഇന്ത്യയിലാദ്യമായി സി.എൻ.ജി ബസ് ഉപയോഗിച്ച് പബ്ലിക് ട്രാൻസ്‌പോർട്ട് നടപ്പാക്കിയ നഗരം.
292. ഇന്ത്യയിലെ ആദ്യത്തെ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം.
293. 1192 -ലെ രണ്ടാം തറൈൻ യുദ്ധം എവിടെയാണ് മുസ്ലിം ഭരണത്തിന് അടിത്തറയിട്ടത്.
294. 1857 -ലെ വിപ്ലവകാലത്ത് ബഹദൂർഷായുടെ പുത്രന്മാരെ വധിച്ച ശേഷം ശരീരം ജനങ്ങൾക്ക് താക്കീതെന്നവണ്ണം പ്രദർശിപ്പിച്ച ഖുനി ദർവാസ എവിടെയാണ്.
295. മഹാത്മാഗാന്ധി എവിടെവെച്ചാണ് വധിക്കപ്പെട്ടത്.
296. ഇന്ത്യയിൽ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ആരംഭിച്ച ആദ്യത്തെ സർവകലാശാല.
297. ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക സ്മാരകമായ കുവത്ത് ഉൽ ഇസ്ലാം മോസ്‌ക് എവിടെയാണ്.
298. ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ കേന്ദ്ര ഭരണ പ്രദേശം.
299. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് എവിടേക്കു മാറ്റുമെന്നാണ് ജോർജ് അഞ്ചാമൻ രാജാവ് 1911 -ൽ പ്രഖ്യാപിച്ചത്.
300. ഇന്ദിരാഗാന്ധി എവിടെ വെച്ചാണ് വധിക്കപ്പെട്ടത്.
301. ഇന്ദിരാഗാന്ധി മെമ്മോറിയൽ മ്യൂസിയം എവിടെയാണ്.
302. ഇൽത്തുമിഷ് ഏത് നഗരമാണ് ലാഹോറിനു പകരം തലസ്ഥാനമാക്കിയത്.
303. കുത്തബ് മിനാർ എവിടെയാണ്.
304. ഷാജഹാൻ മുഗൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടേക്കാണ് മാറ്റിയത്.
305. ഗാന്ധിജിയുടെ അധ്യക്ഷതയിൽ ഓൾ ഇന്ത്യ ഖിലാഫത്ത് കോൺഫറൻസ് നടന്ന സ്ഥലം.
306. സ്വന്തമായി ഹൈക്കോടതിയുള്ള ഏക കേന്ദ്ര ഭരണ പ്രദേശം.
307. ഹുമയൂണിന്ടെ ശവകുടീരം എവിടെയാണ്.
308. ചാന്ദ്നി ചൗക്ക് എവിടെയാണ്.
309. ലോട്ടസ് ടെംബിൾ എവിടെയാണ്.
310. തിഹാർ ജയിൽ എവിടെയാണ്.
311. തുഗ്ലക്കാബാദ് കോട്ട എവിടെയാണ്.
ജർമനി
312. നവീകരണം ആരംഭിച്ച രാജ്യം.
313. ബിഥോവൻ ജനിച്ച രാജ്യം.
314. ഫ്രാങ്ക്ഫർട്ട് ഏത് രാജ്യത്താണ്.
315. ക്രിസ്മസ് ട്രീ ഉദ്ഭവിച്ച രാജ്യം.
316. ബ്ലാക്ക് ഫോറസ്റ്റ് മലനിരകൾ ഏത് രാജ്യത്താണ്.
317. അൽസേഷ്യൻ (ജർമൻ ഷെഫേർഡ്) നായ്ക്കളുടെ ഉത്ഭവം ഏത് രാജ്യത്താണ്.
318. മാജിനോട്ട് ലൈൻ ഫ്രാൻസും ഏത് രാജ്യവുമായുള്ള അതിർത്തിയാണ്.
319. മുൻപ് പ്രഷ്യ എന്നറിയപ്പെട്ടിരുന്ന രാജ്യം.
320. അഡോൾഫ് ഹിറ്റ്ലർ എവിടുത്തെ ഭരണാധികാരിയായിരുന്നു.
321. യുദ്ധത്തിൽ മസ്റ്റാർഡ് ഗ്യാസ് ഉപയോഗിച്ച ആദ്യ രാജ്യം.
322. ഇന്ത്യൻ ഭരണഘടനാ നിർമ്മാതാക്കൾ അടിയന്തരാവസ്ഥ കാലത്ത് മൗലികാവകാശങ്ങൾ റദ്ദു ചെയ്യുക എന്ന ആശയം സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തിൽ നിന്നാണ്.
323. ഇന്ത്യയുടേതായ ഒരു ദേശീയ പതാക സ്റ്റഡ് ഗർട്ടിൽ ഉയർത്തിയത് 1907 -ൽ മാഡം ഭിക്കാജി കാമയാണ്. ഏത് രാജ്യത്താണ് സ്റ്റഡ് ഗർട്ട്.
324. റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം.
325. ഏത് രാജ്യത്തിന്റെ വിമാനക്കമ്പനിയാണ് ലുഫ്താൻസാ.
326. ഏത് രാജ്യത്തെ കാർ കമ്പനിയാണ് ബി.എം.ഡബ്ള്യൂ
327. ഏത് രാജ്യത്തെ കാർ നിർമ്മാതാക്കളാണ് ഓഡി.
328. കാറൽ മാർക്സ് ജനിച്ച രാജ്യം.
329. സാമുവൽ ഹാനിമാൻ ഏത് രാജ്യക്കാരനായിരുന്നു.
330. ഐൻസ്റ്റീൻ ജനിച്ച രാജ്യം.
331. കെപ്ലറുടെ സ്വദേശം.
332. ഫോക്സ് വാഗൺ ഏത് രാജ്യത്തെ വാഹന നിർമ്മാതാക്കളാണ്.
333. ലോകത്തെ ആദ്യത്തെ മനഃശാസ്ത്ര പരീക്ഷണശാല ഏത് രാജ്യത്താണ് സ്ഥാപിച്ചത്.
334. ഡോബർമാൻ നായ്ക്കളുടെ ഉത്ഭവം ഏത് രാജ്യത്താണ്.
എവറസ്റ്റ് പർവതം
335. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി.
336. ബ്രിട്ടീഷുകാർ പീക്ക് -15 എന്ന് പേരിട്ടിരുന്ന കൊടുമുടിയേത്.
337. നേപ്പാളിൽ സാഗർമാതാ എന്നറിയപ്പെടുന്ന കൊടുമുടിയേത്.
338. ഏത് കൊടുമുടിയെയാണ് ടിബറ്റുകാർ ചോമോലുങ്മ എന്ന് വിളിക്കുന്നത്.
339. ബ്രിട്ടീഷ് ഇന്ത്യയിലെ സർവേയർ ജനറലായിരുന്ന സർ ആൻഡ്രു വോഗ് പേര് നൽകിയ കൊടുമുടി ഏതാണ്.
പശ്ചിമഘട്ടം
340. നീലഗിരി ഏതിന്റെ ഭാഗമാണ്.
341. സഹ്യാദ്രിയെന്ന പേരിലും അറിയപ്പെടുന്ന മലനിര.
342. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പർവ്വതനിര.
343. അറബിക്കടലിനു സമാന്തരമായ പർവ്വതനിര.
344. കേരളത്തിന്റെ കിഴക്ക് ഭാഗത്തുള്ള മലനിര.
345. കേരളത്തിൽ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള പ്രദേശം.
346. കേരളത്തിലെ പ്രധാന നദികൾ ഉത്ഭവിക്കുന്ന പർവ്വതനിര.
347. കാർഡമം ഹിൽസ്, ആനമല എന്നിവ ഏത് മലനിരകളുടെ ഭാഗമാണ്.
348. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പർവ്വതനിര.
വേലുത്തമ്പി ദളവ
349. കുണ്ടറ വിളംബരം (1809) പുറപ്പെടുവിച്ചതാര്.
350. ബ്രിട്ടീഷുകാർക്കെതിരെ പോരാടുകയും ഒടുവിൽ ശത്രുക്കളുടെ പിടിയകപ്പെടുന്നതിനു മുൻപ് മണ്ണടി ക്ഷേത്രത്തിൽ വെച്ച് ആത്മഹത്യ ചെയ്യുകയും ചെയ്ത ദേശാഭിമാനി.
351. തിരുവനന്തപുരത്ത് എം.ജി.റോഡിനു സമീപം സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ ആരുടേതാണ്.
352. അവിട്ടം തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ കാലത്ത് ജനകീയ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയതാര്.
353. ആരുടെ മൃതദേഹമാണ് ബ്രിട്ടീഷുകാർ തിരുവനന്തപുരത്ത് കണ്ണമ്മൂലയിൽ പരസ്യമായി തൂക്കിയിട്ടത്.
ഗുജറാത്ത്
354. അങ്കലേശ്വർ എണ്ണപ്പാടം ഏത് സംസ്ഥാനത്താണ്.
355. ഇന്ത്യയിൽ പാഴ്‌സി (സൊരാഷ്ട്രമതക്കാർ) അഭയാർഥികൾ ആദ്യമെത്തിയ സ്ഥലമായ സൻജാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
356. ഇന്ത്യയിൽ ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
357. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
358. ഇന്ത്യയിൽ സ്വന്തമായി റേഡിയോ സ്റ്റേഷൻ തുടങ്ങിയ ആദ്യത്തെ സർവകലാശാലയായ സർദാർ പട്ടേൽ സർവകലാശാല സ്ഥാപിക്കപ്പെട്ട സംസ്ഥാനം.
359. ഇന്ത്യയിലാദ്യമായി പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിതമായ തുറമുഖമായ കാണ്ട്ല സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
360. ഇന്ത്യയിലെ 15 -ആംതെ സംസ്ഥാനം.
361. ഇന്ത്യയിലെ ആദ്യത്തെ മറൈൻ നാഷണൽ പാർക്കായ പിറോട്ടൻ എവിടെയാണ്.
362. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖമായ പിപ്പവാവ് നിർമിക്കപ്പെട്ട സംസ്ഥാനം.
363. ഇന്ത്യയിലെ ആദ്യത്തെ തുറമുഖമായ ലോത്തൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
364. രുദ്രദാമൻ കേടുപാടുകൾ തീർത്ത സുദർശന തടാകം ഏത് സംസ്ഥാനത്ത്.
365. രൂപം കൊണ്ടനാൾ മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം.
366. ഇതിഹാസങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം.
367. ഉപ്പിന്റെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള സംസ്ഥാനം.
368. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം (1596 കി.മീ).
369. സപ്‌തര ഹിൽ സ്റ്റേഷൻ ഏത് സംസ്ഥാനത്താണ്.
370. ഗർബ എന്ന നൃത്തരൂപം പ്രചാരത്തിലുള്ള സംസ്ഥാനം.
371. സിംഹങ്ങൾക്ക് പ്രസിദ്ധമായ ഗിർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
372. കൊയാലി എണ്ണ ശുദ്ധീകരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
373. തപ്തി നദിയിലെ കക്രപ്പാറ, ഉകായ് പദ്ധതികൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
374. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത് നിർബന്ധിതമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
ഹൈദരാബാദ്
375. സലാർജങ് മ്യൂസിയം എവിടെയാണ്.
376. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ എവിടെയാണ്.
377. നരസിംഹറാവു അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം.
378. നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസിയുടെ ആസ്ഥാനം എവിടെയാണ്.
379. നാഷണൽ റൂറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്.
380. നാഷണൽ പോലീസ് അക്കാഡമി എവിടെയാണ്.
381. പി,വി,നരസിംഹറാവു എലിവേറ്റഡ് എക്സ്പ്രസ്സ് വേ എവിടെയാണ്.
382. മുസി നദീതീരത്തെ പ്രധാന നഗരം.
383. ആദ്യത്തെ ആഫ്രോ-ഏഷ്യൻ ഗെയിംസിനു വേദിയായ നഗരം.
384. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഏറ്റവും കൂടുതൽ വിസ്തീർണം ഉള്ള നാട്ടു രാജ്യം കാശ്മീരായിരുന്നു. എന്നാൽ, ജനസംഖ്യ ഉണ്ടായിരുന്ന നാട്ടുരാജ്യം ഏതായിരുന്നു.
385. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഏറ്റവും സമ്പന്നമായ നാട്ടു രാജ്യമായിരുന്നത്.
386. ഇന്ത്യയിൽ സുനാമി മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ്.
387. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം.
388. ഇന്ത്യയിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി ആയ ഡോ.ബി.ആർ.അംബേദ്‌കർ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം.
389. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ആയ രാമോജി ഫിലിം സിറ്റി എവിടെയാണ്.
390. ഇന്ത്യയിലെ ഹൈടെക് സിറ്റി എന്നറിയപ്പെടുന്നത്.
391. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻറ് അതോറിറ്റിയുടെ ആസ്ഥാനം.
392. രാഷ്‌ട്രപതി നിലയം എവിടെയാണ്.
393. എയർഫോഴ്സ് അക്കാദമി എവിടെയാണ്.
394. എവിടുത്തെ ഭരണാധികാരിയായിരുന്നു നൈസാം.
395. ഓപ്പറേഷൻ പോളോ എന്ന സൈനിക നടപടിയിലൂടെ ഇന്ത്യയോട് ചേർത്ത നാട്ടു രാജ്യം.
396. ഖുലി കുത്ബ് ഷാ സ്ഥാപിച്ച തലസ്ഥാന നഗരം.
397. ഷംഷാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് എവിടെയാണ്.
398. ഗച്ചിബൗളി സ്റ്റേഡിയം എവിടെയാണ്.
399. സരോജിനി നായിഡു ജനിച്ച സ്ഥലം.
400. ചാർമിനാർ എവിടെയാണ്.
401. ജിബ്രാൾട്ടർ പാറ എവിടെയാണ്.
402. നെഹ്‌റു സുവോളജിക്കൽ ലയൺ സഫാരി പാർക്ക് എവിടെയാണ്.
403. മെക്കാ മസ്ജിദ് എവിടെയാണ്.
404. സൈബരാബാദ് എന്ന് വിളിക്കപ്പെടുന്ന നഗരം.
405. തെലുങ്കു സിനിമാവ്യവസായത്തിന്ടെ ആസ്ഥാനം.
ഇന്തോനീഷ്യ
406. നിക്കോബാർ ദ്വീപുകളോട് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന രാജ്യം.
407. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം.
408. 1945 -ൽ നെതർലാൻഡ്സിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യം.
409. 1999 -ൽ സ്വതന്ത്രമാകും മുൻപ് ഈസ്റ്റ് തിമോർ ഏത് രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു.
410. മഹാറാണി ഗുഹ ഏത് രാജ്യത്താണ്.
411. ആസിയൻ എന്ന സംഘടനയുടെ ആസ്ഥാനം ഏത് രാജ്യത്താണ്.
412. ഈസ്റ്റ് തിമോർ എന്ന രാജ്യം സ്വാതന്ത്ര്യം നേടിയത് ഏത് രാജ്യത്തിൽ നിന്നാണ്.
413. ഏറ്റവും കൂടുതൽ സമുദ്ര അതിർത്തികളുള്ള രാജ്യം.
414. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഏഷ്യൻ രാജ്യം.
415. ഏത് രാജ്യത്തിന്റെ ന്യൂസ് ഏജൻസി ആണ് അന്റാറ.
416. ഏത് രാജ്യത്തു വെച്ചാണ് 1955 - ൽ ബാന്ദുങ് സമ്മേളനം നടന്നത്.
417. ഏത് രാജ്യത്തിന്റെ വിമാന സർവീസാണ് ഗരുഡ ?
418. ഒറാങ് ഉട്ടാൻ എന്ന ജന്തു വിഭാഗം കാണപ്പെടുന്ന രാജ്യം.
419. സുക്കർണോ ഏത് രാജ്യത്തിന്റെ രാഷ്ട്രപിതാവാണ്‌.
420. മെർഡേക്ക ഏത് രാജ്യത്തെ പത്രമാണ്.
421. മെറാപി അഗ്നിപർവതം ഏത് രാജ്യത്താണ്.
422. തെക്കു കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളിൽ ഏറ്റവും വിസ്തീർണം കൂടിയത്.
423. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം.
424. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ദ്വീപായ ജാവ ഏത് രാജ്യത്തിന്റെ ഭാഗമാണ്.
425. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് മുമ്പറിയപ്പെട്ടിരുന്ന രാജ്യം.
സി.വി,രാമൻപിള്ള
426. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായികയായ മാർത്താണ്ഡ വർമ്മ (1891) രചിച്ചതാര്.
427. ധർമരാജ എന്ന നോവലിന്റെ കർത്താവ്.
428. പ്രേമാമൃതം ആരെഴുതിയ ഏക സാമൂഹിക നോവലാണ്.
429. മലയാളത്തിന്റെ സ്‌കോട്ട് എന്നറിയപ്പെട്ടതാര്.
430. രാമരാജാ ബഹാദൂർ എന്ന നോവൽ എഴുതിയതാര്.
431. മലയാളി മെമ്മോറിയലിനു നേതൃത്വം പകർന്നവരിലൊരാളായ സാഹിത്യകാരൻ.
മൂങ്ങ
432. വിജ്ഞാനത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന പക്ഷി.
433. ഏറ്റവും കൂടുതൽ കഴുത്ത് തിരിക്കാൻ കഴിവുള്ള പക്ഷി.
434. രണ്ടു കണ്ണുകളും മുഖത്തിന്റെ മുൻഭാഗത്തുള്ള പക്ഷി.
435. കാലങ്കോഴി എന്നറിയപ്പെടുന്നത് ഏതിനം പക്ഷിയാണ്‌.
436. ഏറ്റവും മികച്ച കേൾവിശക്തിയുള്ള ജീവി (Barn Owl).
പനമ്പള്ളി ഗോവിന്ദമേനോൻ
437. സ്വാതന്ത്ര്യം കിട്ടുമ്പോൾ കൊച്ചിയിൽ പ്രധാനമന്ത്രിയായിരുന്നത്.
438. ബാങ്ക് ദേശസാത്കരണ സമയത്ത് നിയമ മന്ത്രിയായിരുന്നത്.
439. കെ.കരുണാകരന്റെ രാഷ്ട്രീയ ഗുരു.
440. തിരു - കൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി.
441. ആരുടെ പ്രസംഗത്തിൽ നിന്നാണ് 1959 -ലെ വിമോചന സമരത്തിന് ആ പേര് ലഭിച്ചത്.
442. കൊച്ചിയെ ഭരണഘടനാ നിർമാണസഭയിൽ പ്രതിനിധാനം ചെയ്ത ഏക മലയാളി.
മലബാർ
443. കേരള സംസ്ഥാന രൂപീകരണ സമയത്ത് നിലവിലുണ്ടായിരുന്നതും പിന്നീട് ഇല്ലാതായതുമായ ഏക ജില്ല.
444. 1793 -ൽ ബ്രിട്ടീഷ് ഭരണ സംവിധാനത്തിന്ടെ ഭാഗമായി നിലവിൽ വന്ന ജില്ല.
445. കേരള സംസ്ഥാന രൂപീകരണസമയത്ത് ഏറ്റവും വലിയ ജില്ലയായിരുന്നത്.
446. വാഗൺ ട്രാജഡി ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു.
447. ശ്രീരംഗപട്ടണം ഉടമ്പടി (1792) പ്രകാരം ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്ക് വിട്ടു കൊടുത്ത കേരളത്തിലെ പ്രദേശമേത്.
നെഹ്‌റു ട്രോഫി വള്ളംകളി
448. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ വള്ളംകളി.
449. കേരളത്തിലേക്ക് ഏറ്റവുമധികം വിദേശ സഞ്ചാരികളെ ആകർഷിക്കുന്ന വള്ളംകളി.
450. എല്ലാ വർഷവും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടക്കുന്ന ജലോത്സവമേത്.
451. മുൻപ് പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നറിയപ്പെട്ടിരുന്ന ജലോത്സവമേത്.
452. ജവാഹർലാൽ നെഹ്‌റു ഏർപ്പെടുത്തിയ ട്രോഫി സമ്മാനിക്കുന്നത് ഏത് ജലോത്സവത്തിലെ വിജയികൾക്കാണ്.
മയിൽ
453. പാവോ ക്രിസ്റ്റാറ്റസ്‌ ഏത് പക്ഷിയുടെ ശാസ്ത്രനാമമാണ്.
454. ഇന്ത്യയുടെ ദേശീയ പക്ഷി.
455. ചൂലന്നൂർ സങ്കേതം ഏത് പക്ഷിയുടെ സംരക്ഷണത്തിന് പ്രസിദ്ധമാണ്.
456. ഭാരതീയ പുരാണങ്ങളിൽ സുബ്രഹ്മണ്യന്റെ വാഹനം.
457. മഴവില്ല് കാണുമ്പോൾ നൃത്തം ചെയ്യുന്നത് ഏത് പക്ഷിയാണ്‌.
സീസിയം
458. അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന മൂലകമേത്.
459. ഏറ്റവും ഇലക്ട്രോ പോസിറ്റീവ് ആയ സ്റ്റേബിൾ മൂലകം.
460. സ്പെക്ട്രം അനാലിസിസിലൂടെ കണ്ടെത്തിയ ആദ്യ മൂലകമേത്.
461. ഏറ്റവും വലിയ ആറ്റമുള്ള മൂലകം.
462. ഖരാവസ്ഥയിലുള്ള ലോഹങ്ങളിൽ ഏറ്റവും മൃദുവായത്.
463. Pollucite, Lepidolite എന്നിവ ഏതിന്റെ അയിരുകളാണ്.
കമലാ സുരയ്യ
464. എൻ്റെ കഥ എന്ന കൃതി രചിച്ചതാര്.
465. ആരെഴുതിയ പുസ്തകമാണ് നീർമാതളം പൂത്തകാലം.
466. കെ.എൽ.മോഹനവർമ്മയുമായി ചേർന്ന് അമാവാസി എന്ന നോവൽ എഴുതിയതാര്.
467. ഇസ്ലാം മതം സ്വീകരിച്ച മലയാള സാഹിത്യകാരി.
468. മാധവിക്കുട്ടി എന്ന പേരിലും പ്രസിദ്ധയായ സാഹിത്യകാരി.
ഒ.എൻ.വി.കുറുപ്പ്
469. വയലാർ അവാർഡ് നേടിയ ഉപ്പ് എന്ന കൃതി എഴുതിയതാര്.
470. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹമായ അക്ഷരം എന്ന കൃതി രചിച്ചതാര്.
471. കാളിദാസന്റെ ജീവിതം മുൻനിർത്തി ഉജ്ജയിനി എന്ന ദീർഘകാവ്യം രചിച്ചതാര്.
472. ഭൂമിക്ക് ഒരു ചരമഗീതം എന്ന കൃതി ആരുടേതാണ്.
473. ജ്ഞാനപീഠ പുരസ്കാരത്തിനർഹനായ അഞ്ചാമത്തെ മലയാളി.
474. ജ്ഞാനപീഠ പുരസ്കാരത്തിനർഹനായ രണ്ടാമത്തെ മലയാള കവി.
സുഗതകുമാരി
475. സംസ്ഥാന വനിതാ കമ്മീഷൻടെ ആദ്യത്തെ അധ്യക്ഷ.
476. വയലാർ അവാർഡ് നേടിയ അമ്പലമണി എന്ന കൃതി രചിച്ചതാര്.
477. ഇന്ത്യാ ഗവണ്മെന്റിന്റെ വൃക്ഷമിത്ര അവാർഡ് നേടിയ ആദ്യ മലയാളി.
478. ആരുടെ കൃതിയാണ് പാതിരാപ്പൂക്കൾ.
479. മണലെഴുത്ത് എന്ന കൃതിയിലൂടെ സരസ്വതി സമ്മാനത്തിന് അർഹയായത്.
480. രാത്രിമഴ എന്ന കൃതി രചിച്ചതാര്.
ബാലാമണിയമ്മ
481. സരസ്വതി സമ്മാനത്തിനർഹയായ ആദ്യ മലയാളി.
482. എഴുത്തച്ഛൻ അവാർഡ് നേടിയ ആദ്യത്തെ വനിത.
483. ആരുടെ കവിതാസമാഹാരമാണ് കൂപ്പുകൈ.
484. കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും നേടിയ മുത്തശ്ശി എന്ന കൃതി എഴുതിയതാര്.
485. ആരുടെ രചനയാണ്‌ സരസ്വതി സമ്മാനത്തിനർഹമായ നിവേദ്യം.
486. നാലപ്പാട്ട് നാരായണ മേനോന്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ലോകാന്തരങ്ങളിൽ എന്ന വിലാപകാവ്യം എഴുതിയതാര്.
487. പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടിയുടെ മാതാവ്.
488. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെട്ടതാര്.
ചെംസ്‌ ഫോർഡ് പ്രഭു
489. പഞ്ചാബിലെ അമൃത്സറിലെ ജാലിയൻവാലാ ബാഗിൽ കൂട്ടക്കൊല നടന്നപ്പോൾ വൈസ്രോയി.
490. പ്രവിശ്യകളിൽ ദ്വിഭരണ സംവിധാനം നിലവിൽ വന്നപ്പോൾ വൈസ്രോയി ആയിരുന്നത്.
491. ആനി ബസന്റും ബാലഗംഗാധര തിലകനും ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചപ്പോൾ വൈസ്രോയി.
492. ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തിന്റെ ആദ്യത്തെ സംഘടനയായ അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (എ.ഐ.ടി.യു.സി.) 1920 ഒക്ടോബർ 31 ന് ബോംബെയിൽ രൂപം കൊണ്ടപ്പോൾ വൈസ്രോയി ആരായിരുന്നു.
493. റൗലറ്റ് നിയമം പാസാക്കിയപ്പോൾ വൈസ്രോയി ആരായിരുന്നു.
494. ഏത് വൈസ്രോയിയുടെ സമയത്താണ് മദൻ മോഹൻ മാളവ്യ ബനാറസ് ഹിന്ദു സർവകലാശാല (1916) സ്ഥാപിച്ചത്.
495. ഒന്നാം ലോക മഹായുദ്ധത്തിനു തിരശീല വീണത് (1918) ഏത് വൈസ്രോയിയുടെ സമയത്താണ്.
496. വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാൻ സാഡ്ലർ കമ്മീഷൻ നിയോഗിക്കപ്പെട്ടപ്പോൾ വൈസ്രോയി ആയിരുന്നത്.
497. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചപ്പോൾ ആരായിരുന്നു വൈസ്രോയി.
498. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം (1920-22) ആരംഭിച്ചത് ഏത് വൈസ്രോയിയുടെ കാലത്താണ്.
499. ഗാന്ധിജി ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ബീഹാറിലെ ചമ്പാരനിൽ (1917) നടത്തിയപ്പോൾ വൈസ്രോയി.
500. ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാൻ ഹണ്ടർ കമ്മീഷനെ നിയമിച്ചപ്പോൾ വൈസ്രോയി ആരായിരുന്നു.