Advertisement

views

Kerala PSC GK | Renaissance of Kerala | Mock Test Series - 03

Kerala PSC GK | Renaissance of Kerala | Mock Test Series - 03
Kerala PSC GK | Renaissance of Kerala | Mock Test Series - 03; കേരളത്തിലെ മിക്കവാറും എല്ലാ PSC പരീക്ഷകളിലും "Renaissance of Kerala" വളരെ പ്രധാനപ്പെട്ട വിഷയമാണ്. അതിനാൽ ഞങ്ങൾ ഈ വിഷയം ഒന്നിലധികം മോക്ക് ടെസ്റ്റുകളുടെ ഒരു പരമ്പരയിൽ ഉൾപ്പെടുത്താൻ പോകുന്നു. നിങ്ങളുടെ പരീക്ഷകളിൽ പരമാവധി സ്കോർ ചെയ്യാൻ ഈ മോക്ക് ടെസ്റ്റ് സീരീസ് നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

Renaissance of Kerala | Mock Test Series - 03

Result:
1/25
1890-ൽ കൊച്ചിയിൽ മുഹമ്മദീയ പ്രസ് സ്ഥാപിച്ചത്?
(എ) മമ്പുറം തങ്ങൾ
(ബി) മക്തി തങ്ങൾ
(സി) വക്കം മൗലവി
(ഡി) കുഞ്ഞഹമ്മദ് ഹാജി
2/25
ഒന്നാം ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാനായിരുന്നത്?
(എ) ടി.രാമറാവു
(ബി) കൃഷ്ണസ്വാമി റാവു
(സി) വി.പി.മാധവറാവു
(ഡി) ശങ്കരസുബ്ബയ്യർ
3/25
വാഗ്ഭടാനന്ദൻ രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചത് എവിടെയാണ് ?
(എ) ആലുവ
(ബി) കണ്ണൂർ
(സി) കല്ലായി
(ഡി) തലശേരി
4/25
മനസ്സിന്റെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ്. വേറെ സ്വർഗ്ഗനരകാദികളില്ല - ഇത് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) അയ്യാവഴി
(ബി) ആനന്ദമതം
(സി) ഹഠയോഗം
(ഡി) യോഗവിദ്യ
5/25
ശുചീന്ദ്രം ക്ഷേത്രത്തിൽ തേർ വലിച്ച സംഭവം ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) അയ്യാ വൈകുണ്ഠർ
(ബി) ചട്ടമ്പി സ്വാമികൾ
(സി) തൈക്കാട് അയ്യ
(ഡി) നാരായണ ഗുരു
6/25
വൈക്കം സത്യാഗ്രഹം അവസാനിക്കുന്ന സമയത്ത് തിരുവിതാംകൂർ ദിവാൻ?
(എ) എം.ഇ.വാട്സ്
(ബി) ടി.രാഘവയ്യ
(സി) പി.രാജഗോപാലാചാരി
(ഡി) മുഹമ്മദ് ഹബീബുള്ള
7/25
വിമോചനസമരകാലത്ത് ക്രിസ്റ്റഫേഴ്സ് എന്ന സംഘടനയ്ക്ക് രൂപം നൽകിയത്?
(എ) ആർ.ശങ്കർ
(ബി) ഫാദർ വടക്കൻ
(സി) മന്നത്ത് പദ്മനാഭൻ
(ഡി) പി.ടി.ചാക്കോ
8/25
കന്നഡ സാഹിത്യകാരൻ 'നിരഞ്ജനയുടെ ചിരസ്മരണ' എന്ന നോവലിന്റെ പ്രമേയമായ കേരള ചരിത്രത്തിലെ സംഭവം?
(എ) കയ്യൂർ സമരം
(ബി) കരിവെള്ളൂർ സമരം
(സി) ചീമേനി സമരം
(ഡി) വൈക്കം സത്യാഗ്രഹം
9/25
പെരുമാൾ നായിഡു, ഗാന്ധിരാമൻ പിള്ള എന്നിവരുമായി ബന്ധപ്പെട്ട സത്യാഗ്രഹം?
(എ) വൈക്കം സത്യാഗ്രഹം
(ബി) പാലിയം സത്യാഗ്രഹം
(സി) ശുചീന്ദ്രം സത്യാഗ്രഹം
(ഡി) തിരുവാർപ്പ് സത്യാഗ്രഹം
10/25
അയ്യാ വൈകുണ്ഠരുടെ മോചനത്തിന് തിരുവിതാംകൂർ രാജാവിനെ ഉപദേശിച്ചതാര്?
(എ) ചട്ടമ്പി സ്വാമികൾ
(ബി) തൈക്കാട് അയ്യ
(സി) നാരായണ ഗുരു
(ഡി) ആലത്തൂർ ശിവയോഗി
11/25
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് ബഹുമതിയാണ് കെ.കേളപ്പൻ നിരസിച്ചത്?
(എ) പദ്മവിഭൂഷൺ
(ബി) പദ്മഭൂഷൺ
(സി) പദ്മശ്രീ
(ഡി) ഭാരത് കേസരി
12/25
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശയാഭിമുഖ്യത്തിൽ കേരളത്തിൽ നടന്ന ആദ്യ സമരം?
(എ) വൈക്കം സത്യാഗ്രഹം
(ബി) ഗുരുവായൂർ സത്യാഗ്രഹം
(സി) തിരുവാർപ്പ് സത്യാഗ്രഹം
(ഡി) ശുചീന്ദ്രം സത്യാഗ്രഹം
13/25
ടി.കൃഷ്ണൻ, കെ.കുഞ്ഞിക്കണ്ണൻ എന്നിവർ വെടിവയ്പ്പിൽ മരിച്ചത് ഏത് സമരത്തിലാണ്?
(എ) കയ്യൂർ സമരം
(ബി) ചീമേനി സമരം
(സി) തോൽവിറക് സമരം
(ഡി) കരിവെള്ളൂർ സമരം
14/25
ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സഹധർമിണി?
(എ) വെളുമ്പി
(ബി) ചിരുത
(സി) കാളി
(ഡി) ഭാനുമതി
15/25
കേരളത്തിലെ ഏത് പട്ടണത്തിലാണ് ഇ.വി.രാമസ്വാമി നായ്ക്കരുടെ പ്രതിമ കാണാൻ സാധിക്കുന്നത്?
(എ) അങ്കമാലി
(ബി) വൈക്കം
(സി) കോഴിക്കോട്
(ഡി) ആലുവ
16/25
1852 -ൽ മംഗലത്ത് ഇടയ്ക്കാട് എന്ന സ്ഥലത്ത് ശിവക്ഷേത്രം സ്ഥാപിച്ച സാമൂഹിക പരിഷ്‌കർത്താവ്?
(എ) നാരായണ ഗുരു
(ബി) ചട്ടമ്പിസ്വാമികൾ
(സി) തൈക്കാട് അയ്യ
(ഡി) ആറാട്ടുപുഴ വേലായുധപ്പണിക്കർ
17/25
എവിടെനിന്നാണ് എം.ഇ.നായിഡു സവർണജാഥ ആരംഭിച്ചത്?
(എ) നാഗർകോവിൽ
(ബി) വൈക്കം
(സി) അങ്കമാലി
(ഡി) വർക്കല
18/25
1721 ഏപ്രിൽ 15 -ലെ ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് സംഘത്തിന്റെ നേതാവ്?
(എ) ഗിഫോർഡ്
(ബി) കൊനോലി
(സി) മക്ഗ്രിഗർ
(ഡി) മൺറോ
19/25
താഴെക്കൊടുത്തിരിക്കുന്നവയിൽ കർഷക സമരം അല്ലാത്തത്?
(എ) കരിവെള്ളൂർ സമരം
(ബി) കയ്യൂർ സമരം
(സി) ചീമേനി സമരം
(ഡി) പാലിയം സമരം
20/25
അയ്യങ്കാളിയുടെ നേതൃത്വത്തിൽ ചന്ത ലഹള നടന്ന സ്ഥലം?
(എ) വെങ്ങാനൂർ
(ബി) പെരിനാട്
(സി) ഊരൂട്ടമ്പലം
(ഡി) നെടുമങ്ങാട്
21/25
പി.എസ്.പി. യുടെ മുഖപത്രമായിരുന്ന സമദർശിയുടെ പത്രാധിപരായിരുന്നത്?
(എ) കെ.കേളപ്പൻ
(ബി) എ.ആർ.മേനോൻ
(സി) ഇ.എം.എസ്.
(ഡി) കെ.പി.കേശവമേനോൻ
22/25
1940 സെപ്റ്റംബർ 15-ന് നടന്ന സമരം?
(എ) കയ്യൂർ സമരം
(ബി) കരിവെള്ളൂർ സമരം
(സി) മൊറാഴ സമരം
(ഡി) ചീമേനി സമരം
23/25
സുബ്ബരായപ്പണിക്കർ ഏത് പേരിലാണ് കേരള ചരിത്രത്തിൽ പ്രസിദ്ധനായത്?
(എ) വാഗ്ഭടാനന്ദൻ
(ബി) ചട്ടമ്പിസ്വാമികൾ
(സി) തൈക്കാട് അയ്യ
(ഡി) ആലത്തൂർ ശിവയോഗി
24/25
പൗരസമത്വവാദ പ്രക്ഷോഭത്തിന്‌ വേദിയായത്?
(എ) തിരുവിതാംകൂർ
(ബി) കൊച്ചി
(സി) മലബാർ
(ഡി) കോലത്തുനാട്
25/25
പൗരസമത്വവാദ പ്രക്ഷോഭത്തിന്‌ വേദിയായത്?
(എ) അയ്യങ്കാളി
(ബി) വാഗ്ഭടാനന്ദൻ
(സി) ടി.കെ.മാധവൻ
(ഡി) ആറാട്ടുപുഴ വേലായുധപ്പണിക്കർ

നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.

കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും

Post a Comment

0 Comments