Kerala PSC | Download Study Materials | North Mountain Region
ഇന്ത്യയുടെ ഭൂമിശാസ്ത്രം
  1. ഇന്ത്യയുടെ ഭൗമാകൃതിയുടെ അടിസ്ഥാനത്തിൽ പല വ്യത്യസ്ത മേഖലകളായി തിരിച്ചിട്ടുണ്ട്. ഉത്തര പർവത മേഖല, ഉത്തര മഹാസമതലം, ഉപദ്വീപീയ പീഠഭൂമി, തീരാ ദേശ സമതലങ്ങൾ, ദ്വീപുകൾ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്.
  2. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 10.7% പർവ്വതങ്ങളും 18.6% മലമ്പ്രദേശങ്ങളും 27.7%പീഠഭൂമികളും 47% സമതലവുമാണ്.
North Mountain Region | Kerala PSC GK
ഉത്തരപർവത മേഖല
  1. ഇന്ത്യയുടെ പർവത മേഖലയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് ഉത്തര പർവത മേഖലയാണ് ഇന്ത്യയുടെ വടക്ക് ഭാഗത്തായി വ്യാപിച്ചു കിടക്കുന്ന പർവത നിരകളാണ് ഉത്തര പർവത മേഖല.
  2. ഹിമാചൽ പ്രദേശ്, സിക്കിം,അസം, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നാഗാലാ‌ൻഡ്,മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് ഉത്തര പർവത മേഖല വ്യാപിച്ചു കിടക്കുന്നത്.
  3. പർവത നിരകളെ അടിസ്ഥാനമാക്കി ഉത്തര പർവത മേഖലയെ ഹിമാലയൻ നിരകൾ, ട്രാൻസ് ഹിമാലയൻ നിരകൾ, കിഴക്കൻ മലനിരകൾ എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു.
Himalayan Mountains | Kerala PSC GK
ഹിമാലയൻ മലനിരകൾ
  1. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവത നിരകളും ഏറ്റവും പ്രായം കുറഞ്ഞ മടക്കു പർവ്വതങ്ങളുമാണ് ഹിമാലയ നിരകൾ.
  2. ടിബറ്റൻ പീഠഭൂമിക്കും ഗംഗാ സമതലത്തിനും ഇടയിലാണ് ഹിമാലയ പർവത നിര സ്ഥിതി ചെയ്യുന്നത്.
  3. ഇന്ത്യ, നേപ്പാൾ, ചൈന, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലായതാണ് ഹിമാലയ പർവത നിരകൾ വ്യാപിച്ചു കിടക്കുന്നത്.
  4. 'ഏഷ്യയുടെ വാട്ടർ ടവർ' എന്നറിയപ്പെടുന്നത് ഹിമാലയ പർവത നിരയാണ്.
  5. ഹിമാദ്രി, ഹിമാചൽ, സിവാലിക് എന്നിവ ഉൾപ്പെട്ട പർവത മേഖലയാണിത്. 2400 കിലോമീറ്റർ നീളത്തിലാണ് സമാന്തരങ്ങളായ ഈ മൂന്ന് മടക്കു പർവതങ്ങളുടെ വ്യാപനം.
  6. വൻകര വിസ്ഥാപന സിദ്ധാന്തവും തുടർന്ന് വന്ന ഫലക ചലന സിദ്ധാന്തവുമനുസരിച്ച് ഹിമാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തുണ്ടായിരുന്ന സമുദ്രമാണ് തെഥിസ്.
  7. ഹിമാലയത്തിലെ ജൈവ വൈവിധ്യം, പരിസ്ഥിതി, വനം, ഭൂമി എന്നിവയുടെ സംരക്ഷണം ലക്ഷ്യമാക്കി കേന്ദ്ര സർക്കാരും ഐക്യ രാഷ്ട്ര സംഘടന വികസന പദ്ധതിയും (യു എൻ ഡി പി) ചേർന്ന് ആരംഭിച്ച പദ്ധതിയാണ് സെക്യൂർ ഹിമാലയ.
  8. ഗ്രേറ്റ് ഹിമാലയൻ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഹിമാചൽ പ്രദേശിലാണ്.
Himadri | Kerala PSC GK
ഹിമാദ്രി
  1. ഹിമാലയത്തിലെ ഏറ്റവും ഉയരമേറിയ പർവത നിരയാണ് ഹിമാദ്രി.
  2. ഗ്രേറ്റർ ഹിമാലയം എന്ന പേരിലും ഹിമാദ്രി അറിയപ്പെടുന്നു.
  3. ഹിമാലയത്തിന്ടെ നട്ടെല്ല് എന്നറിയപ്പെടുന്നതും ഹിമാദ്രിയാണ്.
  4. വടക്കു പടിഞ്ഞാറ് നംഗ പർവതം മുതൽ വടക്ക് കിഴക്ക് നംചാ ബർവ കൊടുമുടി വരെയുള്ള പർവത മേഖലയാണ് ഹിമാദ്രി.
  5. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് ഹിമാദ്രി മേഖലയിലാണ്.
  6. കാഞ്ചൻജംഗ, നംഗ പർവതം, അന്നപൂർണ്ണ തുടങ്ങിയവയാണ് എവറസ്റ്റിനു പുറമെ ഹിമാദ്രി നിരകളിലുള്ള പ്രധാന കൊടുമുടികൾ.
  7. ബർസെയ്ൽ പാസ്, നീതി പാസ്, ലിപുലേഖ് ചുരം, നാഥുലാ ചുരം, ഷിപ് കിലാ ചുരം എന്നിവ ഹിമാദ്രിയിലെ പ്രധാന ചുരങ്ങളാണ്.
Himachal | Kerala PSC GK
ഹിമാചൽ
  1. ഹിമാദ്രിക്കും സിവാലിക്കിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പർവത നിരയാണ് ഹിമാചൽ.
  2. ലെസ്സർ ഹിമാലയ എന്ന പേരിൽ അറിയപ്പെടുന്ന പർവ്വതനിര ഹിമാചൽ ആണ്.
  3. പീർപഞ്ചൽ, ധൗലാധർ നാഗ് ടിബ്ബ തുടങ്ങിയവ ഹിമാചൽ മേഖലയിലെ പ്രധാന പർവത നിരകൾ.
  4. കശ്മീർ, കുളു,കാൻഗ്ര തുടങ്ങിയ താഴ്വരകൾ സ്ഥിതി ചെയ്യുന്നത് ഹിമാചൽ മേഖലയിലാണ്.
  5. സുഖവാസ കേന്ദ്രങ്ങളായ ഷിംല, മസൂരി, നൈനിറ്റാൾ, ഡാർജിലിങ് തുടങ്ങിയവ ഹിമാചലിന്ടെ ഭാഗമാണ്.
  6. ഹിമാചൽ പ്രദേശിലെ റോഹ്‌തങ് ചുരം, പീർപഞ്ചൽ ചുരം, ബനിഹാൽ തുടങ്ങിയവ ഹിമാചൽ മേഖലയിലെ പ്രധാന ചുരങ്ങളാണ്.
Shivalik | Kerala PSC GK
സിവാലിക്
  1. ഹിമാലയൻ നിരകളിൽ ഏറ്റവും തെക്കു ഭാഗത്തുള്ള ഉയരം കുറഞ്ഞ മലനിരകളാണ് സിവാലിക്.
  2. ശിവന്റെ തിരുമുടി ' എന്നർത്ഥം വരുന്ന സിവാലിക്കിനെ സംസ്കൃത കൃതികളിൽ പ്രതിപാദിച്ചിരിക്കുന്നത് മനക് പർബത് എന്നാണ്.
  3. ഹിമാചൽ പർവത നിരയ്ക്ക് സമാന്തരമായ പോട് വാർ പീഠഭൂമി മുതൽ ബ്രഹ്മപുത്ര താഴ്വര വരെയാണ് സിവാലിക്കിന്ടെ സ്ഥാനം.
  4. സമുദ്ര നിരപ്പിൽ നിന്നുള്ള ശരാശരി 1220 മീറ്റർ ഉയരമുള്ള സിവാലിക് നിരയുടെ കിഴക്കേ ഭാഗം നിബിഢവനങ്ങളാണ്.
  5. സിവാലിക്കിന് ലംബമായി കാണപ്പെടുന്ന വിസ്തൃതമായ താഴ്വരകളാണ് ഡൂൺ എന്ന പേരിൽ അറിയപ്പെടുന്നത്.
  6. ഡെറാഡൂൺ, ചണ്ഡീഗഡ് -കൽക്ക ഡൂൺ, നാൽഗഡ് ഡൂൺ, ഹരികേ ഡൂൺ തുടങ്ങിയവ സിവാലിക് നിരകളിലെ പ്രധാന ഡൂണുകളാണ്.
Trans Himalayan Ranges | Kerala PSC GK
ട്രാൻസ് ഹിമാലയൻ നിരകൾ
  1. ലഡാക്കിന്ടെ വടക്കും വടക്കു കിഴക്കുമായി സ്ഥിതി ചെയ്യുന്ന പർവത മേഖലയാണ് ട്രാൻസ് ഹിമാലയൻ നിരകൾ.
  2. ഗ്രേറ്റർ ഹിമാലയയുടെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ട്രാൻസ് ഹിമാലയൻ നിരകളാണ് ടിബറ്റൻ ഹിമാലയം എന്ന പേരിൽ അറിയപ്പെടുന്നത്.
  3. ലഡാക്ക്, കാരക്കോറം, സസ്കർ എന്നീ പർവത നിരകൾ ഉൾപ്പെടുന്നത് ട്രാൻസ് ഹിമാലയൻ നിരകളിലാണ്.
  4. 8611 മീറ്റർ ഉയരമുള്ള മൗണ്ട് കെ 2 എന്ന ഗോഡ്‌വിൻ ഓസ്റ്റിൻ കൊടുമുടി കാരക്കോറം മലനിരയിലാണ്.
  5. ഗ്രേറ്റർ ഹിമാലയ നിരകളുടെ വടക്കു പടിഞ്ഞാറു ഭാഗത്താണു സസ്കർ പർവ്വതനിര.
  6. സസ്കർ നിരയുടെ വടക്കു ഭാഗത്തായാണ് ലഡാക്ക് പർവത നിര.
  7. സിന്ധു നദിയുടെ വടക്കു ഭാഗത്താണ് കൃഷ്ണഗിരി പർവത നിര എന്ന കാരക്കോറം നിരയുടെ സ്ഥാനം.
  8. അഫ്ഗാനിസ്ഥാൻ, ചൈന എന്നീ അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ അതിർത്തിയിലാണ് കാരക്കോറം നിരകൾ.
  9. റുഡ്യാർഡ് കിപ്ലിങ്ങിന്ടെ വിഖ്യാതമായ 'കിം' എന്ന നോവലിൽ പരാമർശിക്കപ്പെടുന്ന പർവ്വതനിര കാരക്കോറം ആണ്.
  10. ലോകത്തെ ഏറ്റവും ഉയരം കൂടിയ യുദ്ധ ഭൂമിയായ സിയാച്ചിൻ കാരക്കോറം പർവത നിരയിലാണ്.
  11. സിയാച്ചിൻ എന്ന വാക്കിന്ടെ അർഥം 'റോസാപ്പൂക്കൾ സുലഭം' എന്നാണ്.
  12. മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന സിയാച്ചിനിലാണ് ലോകത്തെ ഏറ്റവും ഉയരമേറിയ ഹെലിപാഡ് സ്ഥിതി ചെയ്യുന്നത്.
Eastern Indian Hills | Kerala PSC GK
കിഴക്കൻ മലനിരകൾ
  1. മേഘാലയയിലെ ഖാസി, ഗാരോ, ജൈന്തിയ കുന്നുകളും മിസോറാമിലെ മിസോ കുന്നും നാഗാലാൻഡിലെ നാഗാ, പട്കായി കുന്നുകളും കിഴക്കൻ മലനിരകളുടെ ഭാഗമാണ്.
  2. ഇന്ത്യയിലെ വടക്ക് കിഴക്കൻ മേഖലയിലെ മലനിരകളെ ചേർത്ത് പൊതുവിൽ പറയുന്ന പേരാണ് പൂർവാചൽ.
  3. പട്കായ് ബം അരുണാചൽ പ്രദേശിന്റെയും മ്യാൻമാറിന്റെയും അതിർത്തിയാണ്.
  4. ഇന്ത്യയ്ക്കും മ്യാന്മറിനും ഇടയിലുള്ള നാഗാ കുന്നുകളാണ് പട്കായ് കുന്നുകളുടെ തെക്കുള്ളത്.
  5. നാഗാ കുന്നുകളുടെ തെക്കായി മണിപ്പൂരിനും മ്യാന്മറിനും ഇടയിലുള്ള അതിർത്തിയാണ് മണിപ്പൂർ കുന്നുകൾ.
  6. മണിപ്പൂർ കുന്നുകൾക്ക് തെക്ക് ഭാഗത്താണ് മിസോ കുന്നുകൾ സ്ഥിതി ചെയ്യുന്നത്.
  7. നാഗാ കുന്നുകളെ മണിപ്പൂർ മലനിരകളിൽ നിന്ന് വേർതിരിക്കുന്ന പർവത നിരയാണ് ബറൈൽ
  8. ലോകത്തേറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളായ മൗസിൻറം, ചിറാപുഞ്ചി തുടങ്ങിയവ സ്ഥിതി ചെയ്യുന്നത് ഖാസി കുന്നുകളിലാണ്.
  9. ഗാരോ കുന്നുകളിലാണ് മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്.
The division of Burrard | Kerala PSC GK
ബുറാർഡിന്റെ വിഭജനം
  1. ഹിമാലയൻ പർവത സമുച്ചയത്തെ പടിഞ്ഞാറു നിന്ന് കിഴക്കോട്ട് സർ സിഡ്‌നി ബുറാർഡ്‌ പഞ്ചാബ് ഹിമാലയം, കുമയൂൺ ഹിമാലയം, നേപ്പാൾ ഹിമാലയം, അസം ഹിമാലയം എന്നിങ്ങനെ നാലായി വിഭജിച്ചിരിക്കുന്നു.
  2. സിന്ധുവിനും സത്ലജിനും ഇടയിൽ 560 കി.മീ. ദൈർഖ്യമുള്ള പഞ്ചാബ് ഹിമാലയത്തിന്റെ വടക്ക് കശ്മീർ ഹിമാലയമായും തെക്ക് ഹിമാചൽ ഹിമാലയമായും അറിയപ്പെടുന്നു.
  3. സത്ലജ്- കാളി നദികൾക്കിടയിലായി 320 കിലോമീറ്റർ ദൈർഖ്യമുള്ള മേഖലയാണ് കുമയൂൺ ഹിമാലയം.
  4. ഈ മേഖലയെ പടിഞ്ഞാറ് ഖാർ വാൾ ഹിമാലയമായും കിഴക്ക് കുമയൂൺ ഹിമാലയമായും വേർതിരിക്കുന്ന നദിയാണ് യമുന.
  5. കാളി നദിക്കും തീസ്ത നദിക്കും ഇടയിലെ 800 കി.മീ.ദൈർഖ്യമുള്ള മേഖലയാണ് നേപ്പാൾ ഹിമാലയം
  6. നേപ്പാൾ ഹിമാലയം ഇന്ത്യയിൽ സിക്കിം ഹിമാലയം എന്ന പേരിലാണ് അറിയപ്പെടുന്നത്.
  7. തീസ്ത നദിക്കും ബ്രഹ്മപുത്രയ്ക്കും ഇടയിലുള്ള 720 കി.മീ. ദൈർഖ്യമുള്ള മേഖലയാണ് അസം ഹിമാലയം.
  8. സിക്കിം, അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അസം ഹിമാലയത്തിന്റെ കൂടുതൽ ഭാഗവും കിടക്കുന്നത്.
പർവതംമറ്റു പേരുകൾ
എവറസ്റ്റ്ചോമോലുങ്മ, സാഗർമാത
കാഞ്ചൻ ജംഗസേവാലുങ്മ
മൗണ്ട് കെ 2മൗണ്ട് ഗോഡ്‌വിൻ ഓസ്റ്റിൻ, ചോഗോറി
മൗണ്ട് കൈലാഷ്ഗാങ് റിംപോച്ചെ
നംഗപർബത് ഡയാമിർ
കാരക്കോറംകൃഷ്ണഗിരി
സിവാലിക് മനക് പർബത്