തിരഞ്ഞെടുപ്പ് കമ്മീഷൻ
ഇന്ത്യൻ ഭരണഘടനയിലെ ഭാഗം 15 ലെ ആർട്ടിക്കിൾ 324 ലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചു പ്രതിപാദിക്കുന്നത്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭ, രാജ്യസഭ, നിയമസഭകൾ, നിയമസഭാ കൗൺസിലുകൾ എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്ന ചുമതലയാണ് കമ്മീഷനുള്ളത്.
തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ പരിശോധിക്കുക, നിയമസഭാ അംഗങ്ങളുടെയും പാർലമെൻറ് അംഗങ്ങളുടെയും അയോഗ്യതയെ സംബന്ധിച്ച കാര്യങ്ങളിൽ രാഷ്ട്രപതിയെ ഉപദേശിക്കുക, വോട്ടർ പട്ടിക തയ്യാറാക്കുക.തുടങ്ങിയവയും തിരഞ്ഞെടുപ്പ് കമ്മീഷൻടെ ചുമതലകളാണ്.
1950 ജനുവരി 25 നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.
ന്യൂഡൽഹിയിലെ നിർവാചൻ സദനാണ് ആസ്ഥാനം.
ചീഫ് ഇലക്ഷൻ കമ്മീഷണറും രണ്ടു ഇലക്ഷൻ കമ്മീഷണർമാരും ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രപതിയാണ് ഇവരെ നിയമിക്കുന്നത്.
6 വർഷം അല്ലെങ്കിൽ 65 വയസു വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി.
സുപ്രീം കോടതി ജഡ്ജിയുടേതിന് തുല്യമായ സ്ഥാനവും വേതനവുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിക്കുക.
1950 മുതൽ 1989 വരെ ഒരു ചീഫ് ഇലക്ഷൻ കമ്മീഷണർ മാത്രമാണ് ഇലക്ഷൻ ഇലക്ഷൻ കമ്മീഷനിൽ ഉണ്ടായിരുന്നത്.
ആർ.വി.എസ്.പെരിശാസ്ത്രി ചീഫ് ഇലക്ഷൻ കമ്മീഷണറായിരിക്കെയാണ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരെ നിയമിച്ചത്.
1989 ഒക്ടോബർ 16-ന് എസ്.എസ്.ധനോവയും വി.എസ്.സീഗലുമാണ് ആദ്യ ഇലക്ഷൻ കമ്മീഷണർമാരായി ചുമതലയേറ്റത്.
സുകുമാർ സെൻ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഇലക്ഷൻ കമ്മീഷണർ.
സുശീൽ ചന്ദ്രയാണ് നിലവിലെ ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ, അനൂപ് ചന്ദ്ര പാണ്ഡെ എന്നിവരാണ് ഇപ്പോൾ ഇലക്ഷൻ കമ്മീഷണർമാർ.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലെത്തിയ ഒരേയൊരു വനിത വി.എസ്.രമാദേവിയാണ്.
ഏറ്റവും കൂടുതൽ കാലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ പദവി വഹിച്ച വ്യക്തി കെ.വി.കെ.സുന്ദരമാണ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലെത്തിയ ആദ്യ മലയാളി ടി.എൻ.ശേഷനാണ്. മഗ്സസെ പുരസ്‌കാരം നേടിയ ആദ്യ ഇലക്ഷൻ കമ്മീഷണറാണ് ശേഷൻ.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻടെ വോട്ടേഴ്‌സ് ഹെല്പ് ലൈൻ ടോൾഫ്രീ നമ്പർ 1950 ആണ്.
പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനായി ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 243 കെ, 243 ഇസഡ് എ എന്നിവ പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത്.
എം.എസ്.കെ.രാമസ്വാമിയാണ് കേരളത്തിന്ടെ ആദ്യ സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷണർ എ.ഷാജഹാനാണ് നിലവിലെ സംസ്ഥാന ഇലക്ഷൻ കമ്മീഷണർ.
ഗവർണറാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്. 5 വർഷം അല്ലെങ്കിൽ 65 വയസ്സ് വരെയാണ് കാലാവധി.
പബ്ലിക് സർവീസ് കമ്മീഷൻ
ഇന്ത്യൻ ഭരണഘടനയിലെ ഭാഗം 14 ൽ ആർട്ടിക്കിൾ 315 മുതൽ ആർട്ടിക്കിൾ 323 വരെയാണ് പബ്ലിക് സർവീസ് കമ്മീഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രതിപാദിക്കുന്നത്.
ഇന്ത്യൻ യൂണിയനൊരു പബ്ലിക് സർവീസ് കമ്മീഷനും ഓരോ സംസ്ഥാനങ്ങൾക്കുമൊരു പബ്ലിക് സർവീസ് കമ്മീഷനുകളും ഉണ്ടാകണമെന്ന് വ്യവസ്ഥ ചെയ്യുന്നത് ആർട്ടിക്കിൾ 315 ആണ്.
'മെറിറ്റ് സംവിധാനത്തിന്ടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് യൂണിയൻ പബ്ലിക് സർവീസ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) ആണ്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയും സംസ്ഥാന കമ്മീഷനെ നിയമിക്കുന്നത് ഗവർണറുമാണ്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി 6 വർഷം അല്ലെങ്കിൽ 65 വയസ്സാണ്. 6 വർഷം അഥവാ 62 വയസ്സാണ് സംസ്ഥാന കമ്മീഷൻ അംഗങ്ങളുടെ കാലാവധി.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങൾ രാഷ്ട്രപതിക്കും സംസ്ഥാന കമ്മീഷൻ അംഗങ്ങൾ സംസ്ഥാന ഗവർണർക്കുമാണ് രാജി സമർപ്പിക്കേണ്ടത്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻടെ ആദ്യ ചെയർമാൻ സർറോസ് ബാർക്കറാണ്.
എച്ച്.കെ.കൃപലാനിയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ യു.പി.എസ്.സി. ചെയർമാൻ.
യു.പി.എസ്.സി. അധ്യക്ഷ പദവി വഹിച്ച ആദ്യ വനിത റോസ് മിലിയൻ ബാത്യുവാണ്‌.
പ്രദീപ് കുമാർ ജോഷിയാണ് ഇപ്പോഴത്തെ ചെയർമാൻ.
യു.പി.എസ്.സി. അംഗമായ ആദ്യ മലയാളി ഡോ.കെ.ജി.അടിയോടി ആണ്.
കേരള പബ്ലിക് സർവീസ് കമ്മീഷൻടെ ആദ്യത്തെ ചെയർമാൻ വി.കെ.വേലായുധൻ ആയിരുന്നു.
കേരള പി.എസ്.സി.യുടെ ഇപ്പോഴത്തെ ചെയർമാൻ എം.കെ.സക്കീർ ആണ്.
ന്യൂഡൽഹിയിലെ ധോൽപൂർ ഹൗസ് ആണ് യു.പി.എസ്.സി.യുടെ ആസ്ഥാനം.
തിരുവനന്തപുരം പട്ടത്തെ തുളസി ഹിൽസിലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻടെ ആസ്ഥാനം.
കേന്ദ്ര ധനകാര്യ കമ്മീഷൻ
ഇന്ത്യൻ ഭരണഘടനയിലെ 280-ആം വകുപ്പിലാണ് ധനകാര്യ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ നികുതി പങ്കിടുന്നതിനെക്കുറിച്ചു രാഷ്ട്രപതിക്ക് നിർദേശം സമർപ്പിക്കുന്നത് ധനകാര്യ കമ്മീഷനാണ്.
ഓരോ 5 വർഷം കൂടുമ്പോഴും രാഷ്‌ട്രപതി പുതിയ ധനകാര്യ കമ്മീഷനെ നിയമിക്കണം. ഒരു അധ്യക്ഷനും 4 അംഗങ്ങളും അടങ്ങുന്നതാണ് കമ്മീഷൻടെ ഘടന.
കമ്മീഷൻ അംഗങ്ങളായി നിയമിക്കുന്നതിന് ആവശ്യമായ യോഗ്യതകളും അവരെ തിരഞ്ഞെടുക്കേണ്ട രീതിയും പാർലമെന്റിനു നിയമം വഴി നിശ്ചയിക്കണം.
ഭരണ ഘടനയുടെ അനുച്ഛേദം 281 പ്രകാരം ധനകാര്യ കമ്മീഷൻടെ ശുപാർശകൾ അതിന്മേൽ കൈക്കൊണ്ട നടപടിയുടെ വിശദീകരണക്കുറിപ്പോടെ രാഷ്‌ട്രപതി പാർലമെന്റിനു (ഓരോ സഭയുടെയും) മുൻപാകെ വയ്പ്പിക്കണം.
1951 ലാണ് ഒന്നാം ധനകാര്യ കമ്മീഷൻ നിലവിൽ വന്നത്. കെ.സി.നിയോഗ് ആയിരുന്നു ആദ്യ ചെയർമാൻ.
ഇപ്പോഴത്തെ (15-ആം) ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ,കെ,സിങ്ങാണ്. 14-ആം ചെയർമാൻ ഡോ.വൈ.വി.റെഡ്ഢിയാണ്.
കേന്ദ്ര ധനകാര്യ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി വി.പി.മേനോനാണ്. ധനകാര്യ കമ്മീഷനിൽ മെമ്പർ സെക്രട്ടറി ആയ ആദ്യ മലയാള പി.സി.മാത്യു ആണ്.
അറ്റോർണി ജനറൽ
ഇന്ത്യൻ ഭരണ ഘടനയുടെ അനുച്ഛേദം 76 ലാണ് അറ്റോർണി ജനറലിനെ നിയമിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
ഇന്ത്യയിലെ പ്രഥമ നിയമ ഓഫീസറാണ് അറ്റോർണി ജനറൽ.
നിയമപരമായ കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ ഉപദേശിക്കാനുള്ള അധികാരമുള്ള ഉദ്യോഗസ്ഥനാണ് അറ്റോർണി ജനറൽ.
ഇന്ത്യയിലെ ഏത് കോടതിയിലും നേരിട്ട് ഹാജരായി അഭിപ്രായം പറയാൻ അറ്റോർണി ജനറലിന്‌ അധികാരമുണ്ട്.
പാർലമെന്റിലെ രാജ്യസഭയിലും ലോക്‌സഭയിലും പ്രസംഗിക്കാനുള്ള അധികാരവും അറ്റോർണി ജനറലിനുണ്ട്.
എം.സി.സെതൽവാദ് ആണ് ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറൽ.
മലയാളിയായ കെ.കെ.വേണുഗോപാലാണ് ഇപ്പോഴത്തെ അറ്റോർണി ജനറൽ.
ഇന്ത്യയിലെ രണ്ടാമത്തെ നിയമ ഓഫീസർ എന്നറിയപ്പെടുന്നത് സോളിസിറ്റർ ജനറലാണ്.
സി.കെ.ദഫ്‌താരി ആയിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സോളിസിറ്റർ ജനറൽ.
തുഷാർ മേത്തയാണ് നിലവിലെ സോളിസിറ്റർ ജനറൽ.
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ
ഭരണഘടനയിലെ ഭാഗം അഞ്ചിൽ അനുച്ഛേദം 148 മുതൽ 151 വരെയാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധന വിനിയോഗം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുക എന്നതാണ് സി .എ.ജി.യുടെ പ്രധാന ചുമതല.
'പൊതു ഖജനാവിന്ടെ കാവൽക്കാരൻ' എന്നറിയപ്പെടുന്നത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ആണ്.
സി.എ.ജി.യുടെ കർത്തവ്യങ്ങളെയും അധികാരങ്ങളെയും കുറിച്ച് ആർട്ടിക്കിൾ 149 ലും ഓഡിറ്റ് റിപ്പോർട്ടിനെക്കുറിച്ച് ആർട്ടിക്കിൾ 151 ലുമാണ് പ്രതിപാദിക്കുന്നത്.
6 വർഷം അല്ലെങ്കിൽ 65 വയസ്സ് ആണ് സി.എ.ജി.യുടെ കാലാവധി.
രാഷ്ട്രപതിയാണ് സി.എ.ജി.യെ നിയമിക്കുന്നത്, ഒരു സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ വിധത്തിലും കാരണങ്ങളാലും മാത്രമേ സി.എ.ജി.യെ നീക്കം ചെയ്യാൻ സാധിക്കൂ.
സി.എ.ജി. പദവിയിൽ നിന്ന് വിരമിച്ച ഒരാൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ വീണ്ടുമൊരു ഉദ്യോഗത്തിൽ പ്രവേശിക്കാൻ അർഹത ഉണ്ടാകില്ല.
വി.നരഹാരി റാവുവാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. ഗിരീഷ് ചന്ദ്ര മുർമു ആണ് നിലവിലെ സി.എ.ജി.
സി.എ.ജി. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കേണ്ടത് രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കേണ്ടത് ഗവർണർക്കുമാണ്.
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ
1993 ഓഗസ്റ്റ് 14 നാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകരിക്കപ്പെട്ടത്.
2018 ലെ 102-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി ലഭിച്ചത്.
ഭരണഘടനയിലെ 338 ബി വകുപ്പാണ് പിന്നാക്ക വിഭാഗം കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്നത്.
പിന്നാക്ക വിഭാഗ കമ്മീഷൻടെ ആദ്യത്തെ ചെയർമാൻ ആർ.എൻ.പ്രസാദ് ആണ്.
ഭഗവാൻ ലാൽ സാഹ്നിയാണ് പിന്നാക്ക വിഭാഗ കമ്മീഷൻടെ ഇപ്പോഴത്തെ ചെയർമാൻ.
ദേശീയ പട്ടിക വിഭാഗ കമ്മീഷൻ
1990 ലെ 65-ആം ഭരണഘടന ഭേദഗതിയിലൂടെ 1992 മാർച്ച് 12 നാണ് ഇന്ത്യയിൽ ദേശീയായ പട്ടികജാതി - പട്ടിക വർഗ കമ്മീഷൻ നിലവിൽ വന്നത്.
എസ്.എച്ച്.രാംധനാണ് ദേശീയ പട്ടിക ജാതി -പട്ടിക വർഗ കമ്മീഷൻടെ ആദ്യത്തെ ചെയർമാൻ.
2003 ലെ 89-ആം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സംയുക്ത കമ്മീഷനെ വിഭജിക്കാൻ വ്യവസ്ഥ ചെയ്തത്. ഇതോടെയാണ് ദേശീയ പട്ടിക ജാതി കമ്മീഷനും ദേശീയ പട്ടിക വർഗ കമ്മീഷനും നിലവിൽ വന്നത്.
ഭരണഘടനയിലെ ആർട്ടിക്കിൾ 338 ദേശീയ പട്ടിക ജാതി കമ്മീഷനെ കുറിച്ചും ആർട്ടിക്കിൾ 338 എ ദേശീയ പട്ടിക വർഗ കമ്മീഷനെക്കുറിച്ചും പ്രതിപാദിക്കുന്നു.
രണ്ട് കമ്മീഷനിലെയും അംഗങ്ങളെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. കമ്മീഷൻ അംഗങ്ങളുടെ കാലാവധി 3 വർഷമാണ്.
സൂരജ് ഭാൻ ആണ് ദേശീയ പട്ടികജാതി കമ്മീഷൻടെ ആദ്യത്തെ ചെയർമാൻ കൺവർ സിംഗ് ടികാം.
വിജയ് സാംപ്ലയാണ് പട്ടികജാതി കമ്മീഷൻടെ ഇപ്പോഴത്തെ ചെയർമാൻ. പട്ടിക വർഗ കമ്മീഷൻടെ നിലവിലെ ചെയർമാൻ ഹർഷ് ചൗഹാൻ ആണ്.