1
ശബ്ദത്തെ കുറിച്ചുള്ള പഠനത്തിന് പറയുന്ന പേര്?
എക്കൂസ്റ്റിക്ക്‌സ്‌ (Acoustics)
2
മനുഷ്യനിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടെയിലെ ഭാഗം‌?
ലാറിങ്ക്‌സ്‌ (Larynx)
3
ദ്രാവകങ്ങളിലൂടെയും വാതകങ്ങളിലൂടെയും ശബ്ദം കടന്നുപോകുബോൾ പ്രവഹിക്കുന്ന തരംഗങ്ങൾ‌?
അനുദൈര്‍ഘ്യ തരംഗങ്ങൾ (Longitudinal Waves)
4
ഏത്‌ തരംഗങ്ങളായാണ്‌ കട്ടിയുള്ള വസ്തുക്കളിലൂടെ ശബ്ദം കടന്നുപോകുന്നത്‌?
അനുപ്രസ്ഥ (Transverse Waves), അനുദൈര്‍ഘ്യ തരംഗങ്ങളായി
5
ശബ്ദമലിനീകരണം രേഖപ്പെടുത്തുന്ന യൂണിറ്റേത്‌?
ഡെസിബെല്‍
6
ശബ്ദം അളക്കാനുള്ള യൂണിറ്റ്?
ഹെര്‍ട്ട്സ്‌ (ആവൃത്തി രേഖപ്പെടുത്താൻ)
7
വായുവിൽ ശബ്ദത്തിന്റെ വേഗത?
340 മീറ്റര്‍/സെക്കന്‍റ്‌
8
ജലത്തിലൂടെ ശബ്ദത്തിന്റെ വേഗത?
1435 മീറ്റര്‍/സെക്കന്‍റ്‌
9
തടിയിലൂടെ ശബ്ദത്തിന്റെ വേഗത?
3850 മീ/സെ.
10
ഇരുമ്പിലൂടെ ശബ്ദത്തിന്റെ വേഗത?
5000 മീ/സെ.
11
മനുഷ്യന്റെ ശ്രവണ പരിധി?
20 ഹെര്‍ട്ട്സ്‌ - 20,000 ഹെര്‍ട്ട്സ്‌ വരെ
12
മനുഷ്യന് കേൾക്കാവുന്ന മിതമായ ശബ്ദമേത്?
3,000 ഹെർട്ട്സിലുള്ള പൂജ്യം ഡെസിബെല്‍ ശബ്ദം
13
20 ഹെർട്ട്സിനു താഴെയുള്ള ശബ്ദതരംഗങ്ങൾ അറിയപ്പെടുന്നത്?
ഇന്‍ഫ്രാസോണിക്ക്‌ ശബ്ദതരംഗങ്ങൾ
14
20,000 ഹെർട്ട്സിനു മുകളിലുള്ള ശബ്ദതരംഗങ്ങൾ?
അൾട്രാസോണിക്ക്‌
15
ശബ്ദത്തെക്കാൾ രണ്ടിരട്ടി വേഗതയുള്ളതിനെ പറയുന്ന പേര്‌?
സൂപ്പര്‍സോണിക്ക്‌
16
ശബ്ദത്തിന്റെ തീവ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഓഡിയോ മീറ്റർ
17
ബലത്തിന്റെ യൂണിറ്റ് ?
ന്യൂട്ടൺ
18
താപം അളക്കുന്ന യൂണിറ്റ് ?
ജൂൾ
19
താപം അളക്കുന്നതിനുള്ള ഉപകരണം ?
കലോറി മീറ്റർ
20
ജലത്തിനടിയിലെ ശബ്ദം രേഖപ്പെടുത്തുവാൻ ഉപയോഗിക്കുന്ന ഉപകരണം ?
ഹൈഡ്രോ ഫോൺ
21
ശബ്ദത്തിന്റെ സഹായത്തോടെ സമുദ്രങ്ങളുടെ ആഴം ,മത്സ്യങ്ങളുടെ സാന്നിദ്ധ്യം എന്നിവ കണ്ടെത്തുന്ന ഉപകരണം?
എക്കോ സൗണ്ടർ
22
താപത്തെ കുറിച്ചുള്ള പഠനം?
തെർമോ ഡൈനാമിക്സ്
23
ഒരു വസ്തുവിന്റെ താപനിലയെ സൂചിപ്പിക്കുന്ന അളവ്?
ഊഷ്മാവ്
24
ബലത്തിന്റെ CGS യൂണിറ്റ്?
ഡൈൻ
25
പ്രപഞ്ചത്തിലെ ഏറ്റവും ലഘുവായ ബലം?
ഗുരുത്വാകർഷണ ബലം
26
താപം ഒരു ഊർജ്ജമാണ് എന്ന് ആദ്യമായി പ്രസ്താവിച്ച ശാസ്ത്രജ്ഞൻ
ജെയിംസ് പ്രസ്കോട്ട് ജൂൾ
27
ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം
കറുപ്പ്
28
താപത്തിന് CGS യൂണിറ്റ്
കലോറി
29
താപം കടത്തിവിടാത്ത വസ്തുക്കൾ അറിയപ്പെടുന്നത്
കുചാലകങ്ങൾ ( insulators)
30
താപം പുറത്ത് വിടുന്ന രാസപ്രവർത്തനങ്ങൾ അറിയപ്പെടുന്നത്
താപമോചക പ്രവർത്തനം
31
പ്രതി ധ്വനിയെ കുറിച്ചുള്ള പഠനം
കാറ്റകോസ്റ്റിക്സ്
32
ശബ്ദത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം
വാതകം
33
മനുഷ്യന്റെ ശ്രവണ സ്ഥിരത
1/10 സെക്കൻഡ്
34
അൾട്രാസോണിക് ശബ്ദം ഉപയോഗിച്ച് ഇരയെ പിടിക്കുന്ന ജീവി
വവ്വാൽ
35
ജലത്തിനടിയിലെ ശബ്ദം കേൾക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണം
ഹൈഡ്രോ ഫോൺ
36
സൂപ്പർ സോണിക് വിമാനങ്ങളുടെ യും മിസൈലുകളുടെ യും വേഗത രേഖപ്പെടുത്തുന്നത്
മാക് നമ്പറിൽ
37
മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഒരുതരം വിസിൽ ആണ്
ഗാൾട്ടൻ വിസിൽ
38
ശബ്ദ വേഗത്തെ ക്കാൾ കുറഞ്ഞ വേഗത
സബ് സോണിക്
39
താപത്തെ കുറിച്ചുള്ള പഠനം
തെർമോ ഡൈനാമിക്സ്
40
കുതിര ശക്തി എത്ര വാട്ട് ആണ്
746
41
പ്രതിധ്വനി കേൾക്കേണ്ട കുറഞ്ഞ അകലം?
17.2 മീറ്റർ
42
നായ്ക്കളുടെ ശ്രവണ പരിധി?
40Hz to 60KHz
43
ക്ലിനിക്കൽ തെർമോമീറ്റർ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
തോമസ് ക്ലിഫോർഡ് ആൽബർട്ട്
44
വളരെ ഉയർന്ന താപനിലയിൽ ചില ദ്രാവകങ്ങളുടെ വിസ്കോസിറ്റി പൂർണമായും ഇല്ലാതാവുന്ന പ്രതിഭാസം?
അതിദ്രവത്വം (സൂപ്പർ ഫ്ലൂയിഡ്ഡിറ്റി)
45
വിശിഷ്ട താപധാരിത ഏറ്റവും കുറവുള്ള പദാർത്ഥം?
സ്വർണ്ണം
46
ഒരു വസ്തുവിന് ഏറ്റവും കുറവ് ഭാരം അനുഭവപ്പെടുന്നത്
ഭൂമധ്യരേഖ പ്രദേശങ്ങളിൽ
47
ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത്
ധ്രുവപ്രദേശങ്ങളിൽ
48
സ്പ്രിംഗ് ഗ്ലാസിൻറെ പ്രവർത്തനത്തിന് പിന്നിലെ അടിസ്ഥാന നിയമം
ഹുക്സ് നിയമം
49
അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം ഓണം
ക്രയോജനിക്സ്
50
ഉയർന്ന താപനില യെ കുറിച്ചുള്ള പഠനം
പൈറോജനിക്സ്
51
താപ പ്രസരണം നടത്തുന്ന മൂന്ന് രീതികൾ?
ചാലനം, സംവഹനം, വികിരണം
52
ഖര പദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി?
ചാലനം
53
ഏറ്റവും കൂടിയ വീശിഷ്ഠ താപധാരിതയുള്ള മൂലകം?
ഹൈഡ്രജൻ
54
ചാലകത്തിൽ പ്രതിരോധം പൂർണ്ണമായും നഷ്ടപ്പെടുന്ന താപനില?
ക്രിട്ടിക്കൽ താപനില
55
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിലേക്കെത്തുന്ന രീതി?
വികിരണം