Advertisement

views

Daily Current Affairs in Malayalam 2026 | 19 May 2026 | Kerala PSC GK

Study current affairs daily, Make notes about important news, Study previous questions from PSC exams, Attempt quizzes related to current affairs, Write one-line summaries of important news, Categorize into National News, Kerala State Affairs, Science & Tech, Awards, Appointments, Sports, etc. Download monthly current affairs PDFs in Malayalam or English. Revise each month at least twice before the exam. Focus on Exam-Relevant Topics like Government Schemes, Appointments (first woman, new chief, etc.), Awards and Honors, National & International Summits, Important Dates & Days and Kerala-specific developments. Attempt daily current affairs quizzes.

Daily Current Affairs in Malayalam 2026 | 19 May 2026 | Kerala PSC GK
19th May 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 19 May 2026 Daily Current Affairs.

Downloads: loading...
Total Downloads: loading...
CA-001
അടുത്തിടെ പാകിസ്ഥാൻ വിജയകരമായി പരീക്ഷിച്ച, 750 കിലോമീറ്റർ പരിധിയുള്ള ഗൈഡഡ് മൾട്ടി - ലോഞ്ച് റോക്കറ്റ് സിസ്റ്റം ഏതാണ് ?

ഫതഹ്-II

■ പാകിസ്ഥാൻ ആർമി റോക്കറ്റ് ഫോഴ്‌സ് കമാൻഡ് വികസിപ്പിച്ചെടുത്ത ഒരു കരയിൽ നിന്ന് വിക്ഷേപിക്കാവുന്ന ക്രൂയിസ് മിസൈലാണ് ഫത്താ-4. നൂതന ഏവിയോണിക്‌സും ആധുനിക നാവിഗേഷൻ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
■ ശത്രുവിന്റെ സൈനിക കേന്ദ്രങ്ങൾ, റഡാർ സ്റ്റേഷനുകൾ, കമാൻഡ് കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിടുന്നതിനാണ് ഈ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
■ പാകിസ്ഥാന്റെ സ്വദേശീയ പ്രതിരോധ സാങ്കേതികവിദ്യ വികസനത്തിലെ ഒരു പ്രധാന നേട്ടമായാണ് ഈ പരീക്ഷണത്തെ വിലയിരുത്തുന്നത്.
CA-002
കേന്ദ്ര -വാണിജ്യ വ്യവസായ വകുപ്പിന്ടെ കണക്കുകൾ പ്രകാരം, 2025 -ൽ ഇന്ത്യയിൽ കയറ്റുമതി വരുമാനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏത് ?

ഗുജറാത്ത്

■ 2024-25 സാമ്പത്തിക വർഷത്തിൽ ഗുജറാത്ത് ഏകദേശം 116 ബില്യൺ ഡോളറിലധികം കയറ്റുമതി നടത്തി ഒന്നാം സ്ഥാനം നിലനിർത്തി.
■ ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ ഏകദേശം 26%ത്തിലധികം പങ്ക് ഗുജറാത്തിനാണ്.
■ പെട്രോളിയം ഉൽപ്പന്നങ്ങൾ, ജെംസ് & ജ്വല്ലറി, ഓർഗാനിക് കെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാന കയറ്റുമതി വസ്തുക്കൾ.
■ ജാംനഗർ, സൂറത്ത്, അഹമ്മദാബാദ് തുടങ്ങിയ വ്യവസായ കേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ കയറ്റുമതി വളർച്ചയ്ക്ക് വലിയ സംഭാവന നൽകുന്നു.
■ മഹാരാഷ്ട്രയും തമിഴ്നാടും യഥാക്രമം രണ്ടാം, മൂന്നാം സ്ഥാനങ്ങളിലാണ്.
CA-003
2026 ജൂണിൽ തുർക്കിയിലെ ഇസ്‌താംബൂളിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 'സീറോ വേസ്റ്റ് ഫോറത്തിൽ' ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഏക നഗരം ഏതാണ് ?

വർക്കല (കേരളം)

■ ഹരിത കർമ്മ സേനയുടെ പ്രവർത്തനം, ശാസ്ത്രീയമായ മാലിന്യ സംസ്കരണം, ഉറവിട മാലിന്യ നിർമാർജനം തുടങ്ങിയവയിലെ മികവ് പരിഗണിച്ചാണ് വർക്കലയെ ഇന്ത്യയിൽ നിന്നുള്ള ഏക പ്രതിനിധിയായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്തത.
■ ശുചിത്വവും മാലിന്യ സംസ്കരണവും സംബന്ധിച്ച മികച്ച മാതൃകയായി വർക്കല ദേശീയ തലത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
■ വീടുതോറുമുള്ള മാലിന്യ ശേഖരണം, പ്ലാസ്റ്റിക് വേർതിരിക്കൽ, ജൈവ മാലിന്യ സംസ്കരണം എന്നിവ ഫലപ്രദമായി നടപ്പിലാക്കിയതാണ് പ്രധാന നേട്ടം.
CA-004
മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലൂടെയുള്ള റെയിൽ തുരങ്കം എവിടെയാണ് നിർമ്മിക്കുന്നത് ?

വിക്രോളി (താനെ ക്രീക്കിന് താഴെ)

■ ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലൂടെയുള്ള (under-sea) റെയിൽ തുരങ്കം നിർമ്മിക്കുന്നത് മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിനും (BKC) താനെ ജില്ലയിലെ ശിൽഫാട്ടയ്ക്കും ഇടയിലാണ്.
■ ഈ റൂട്ടിലെ 21 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ ഭാഗമായാണ് താനെ ക്രീക്കിന് (Thane Creek) അടിയിലൂടെ കടന്നുപോകുന്ന 7 കിലോമീറ്റർ നീളമുള്ള ഭാഗം വരുന്നത്.
■ തുരങ്കം നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്ന വലിയ ടണൽ ബോറിംഗ് മെഷീനുകൾ (TBMs) ഇറക്കുന്നതിനും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി വിക്രോളിയിൽ ഒരു പ്രധാന കൺസ്ട്രക്ഷൻ ഷാഫ്റ്റ് (construction shaft) ആണ് ഒരുക്കിയിരിക്കുന്നത്.
CA-005
2026 -ൽ സ്വീഡന്റെ 'റോയൽ ഓർഡർ ഓഫ് പോളാർ സ്റ്റാർ, കമാൻഡർ ഗ്രാൻഡ് ക്രോസ് പുരസ്‌കാരത്തിന് അർഹനായത് ?

നരേന്ദ്രമോദി

■ ഇന്ത്യ-സ്വീഡൻ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും അന്തർദേശീയ സഹകരണത്തിന് നൽകിയ സംഭാവനകളെയും മാനിച്ചാണ് ഈ ബഹുമതി നൽകിയത്.
■ സ്വീഡൻ രാജകുടുംബത്തിന്റെ പേരിൽ നൽകുന്ന പ്രധാന അന്താരാഷ്ട്ര ബഹുമതികളിലൊന്നാണ് ഈ പുരസ്‌കാരം.
■ നയതന്ത്രം, സുസ്ഥിര വികസനം, സാങ്കേതിക സഹകരണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ ആഗോള സ്വാധീനം വർധിപ്പിച്ചതിനുള്ള അംഗീകാരമായും ഇത് കണക്കാക്കപ്പെടുന്നു.
CA-006
ഇന്ത്യയിലെ ആദ്യ മെന്റൽ ഹെൽത്ത് കഫേ ഏതാണ് ?

കാപ്പിനെസ് കഫേ

■ 'കാപ്പിയും (Coffee) സന്തോഷവും (Happiness)' ഒത്തുചേരുന്ന ഈ കഫേ, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും കൗൺസിലിംഗിനുമായി തികച്ചും സൗഹാർദ്ദപരമായ ഒരു അന്തരീക്ഷം ഒരുക്കുന്നു.
■ Kappiness Mental Health Cafe and Therapeutic Centre സ്ഥിതിചെയ്യുന്നത് വാഴുതക്കാട്, ജഗതി പ്രദേശത്താണ്.
■ ആശുപത്രികളിലെ ക്ലിനിക്കൽ അന്തരീക്ഷത്തിന് പകരം, ഒരു കപ്പ് കാപ്പി കുടിച്ചുകൊണ്ട് വിദഗ്ധരായ സൈക്യാട്രിസ്റ്റുകളോടും സൈക്കോളജിസ്റ്റുകളോടും മനസ്സുതുറക്കാൻ ഇവിടെ അവസരമുണ്ട്.
CA-007
അന്താരാഷ്ട്ര വനിതാ ടി-20 ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ച്വറി നേടിയത് ആരാണ് ?

ഫാത്തിമ സന

■ പാകിസ്ഥാൻ വനിതാ ടീമിന്റെ നായികയായ ഫാത്തിമ സന 15 പന്തിൽ അർദ്ധസെഞ്ച്വറി നേടി ലോക റെക്കോർഡ് സ്ഥാപിച്ചു.
■ സിംബാബ്‌വെയെതിരായ ടി-20 മത്സരത്തിനിടെയായിരുന്നു ഈ നേട്ടം.
■ മുൻ റെക്കോർഡായ 18 പന്തിൽ അർദ്ധസെഞ്ച്വറി നേടിയ സോഫി ഡിവൈൻ, ഫോബി ലിച്ച്‌ഫീൽഡ്, റിച്ച ഘോഷ് എന്നിവരുടെ റെക്കോർഡ് ഫാത്തിമ സന മറികടന്നു.
CA-008
കാൻസർ പ്രതിരോധത്തിന്ടെ ഭാഗമായി ലാവെന്ഡർ ജേഴ്സിയിൽ കളിച്ച ഐ.പി.എൽ ടീം ഏതാണ് ?

ഗുജറാത്ത് ടൈറ്റൻസ്

■ 2023 മെയ് മാസത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലാണ് കാൻസർ രോഗബാധിതർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ടീം ഈ പ്രത്യേക ജേഴ്സി ധരിച്ചത്.
■ ഈ നീക്കം കാൻസർ രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും മുൻകരുതലുകളെക്കുറിച്ച് ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനും വേണ്ടിയായിരുന്നു.
■ സാധാരണ നീല ജേഴ്സിക്ക് പകരമായാണ് ടീം ലാവെൻഡർ നിറത്തിലുള്ള ജേഴ്സി ഉപയോഗിച്ചത്.
CA-009
2026 മെയ് മാസം അന്തരിച്ച മുൻ ഇന്ത്യൻ ബാസ്‌ക്കറ്റ് ബോൾ താരം ആരാണ് ?

Jennifer Paes

■ മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ ക്യാപ്റ്റനും ഒളിമ്പ്യനുമായ ജെന്നിഫർ പേസ്, ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസിന്റെ അമ്മ, ക്യാൻസറുമായുള്ള നീണ്ട പോരാട്ടത്തിനൊടുവിൽ ഞായറാഴ്ച അന്തരിച്ചു.
■ ജെന്നിഫർ ഡട്ടൺ എന്നറിയപ്പെട്ടിരുന്ന ജെന്നിഫർ, പ്രശസ്ത ബംഗാളി കവിയും നാടകകൃത്തുമായ മൈക്കൽ മധുസൂദനൻ ദത്തിന്റെ കൊച്ചുമകളായിരുന്നു.
CA-010
2026 ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആരാണ് ?

എം.മുകുന്ദൻ

■ നോവൽ, കഥ, ലേഖനം തുടങ്ങിയ വിവിധ സാഹിത്യശാഖകളിൽ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് എം. മുകുന്ദൻ.
■ ഒ.എൻ.വി കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ ഈ പുരസ്കാരത്തിൽ മൂന്ന് ലക്ഷം രൂപയും, ശിൽപ്പവും, പ്രശസ്തി പത്രവും അടങ്ങുന്നു.
■ മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

Daily Current Affairs in Malayalam 2026 | 19 May 2026 | Kerala PSC GK

Post a Comment

0 Comments