11th May 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 11 May 2026 Daily Current Affairs.
Downloads: loading...
Total Downloads: loading...
CA-001
ആസാമിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
ഹിമന്ത ബിശ്വ ശർമ്മ
■ തുടർച്ചയായി രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയാകുന്നത്.
■ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മുൻ അംഗമായ ശർമ്മ 2015 ഓഗസ്റ്റ് 23 ന് ഭാരതീയ ജനതാ പാർട്ടിയിൽ ചേരുകയും താമസിയാതെ എൻഇഡിഎയുടെ കൺവീനറായി നിയമിക്കപ്പെടുകയും ചെയ്തു.
■ ഇതിനു മുൻപ് അദ്ദേഹം 2021 മെയ് 10-ന് ആസാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
■ ഇപ്പോൾ അദ്ദേഹം ഗുവാഹത്തി ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

CA-002
തമിഴ്നാട് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി ആരാണ് ?
എസ്.കീർത്തന
■ തമിഴ്നാട്ടിലെ ശിവകാശി (Sivakasi) നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
■ ശിവകാശിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ MLA എന്ന നേട്ടവും നേടി.
■ സാമൂഹിക വികസനം, വനിതാ ശാക്തീകരണം, യുവജനക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ സജീവ പങ്കാളിത്തമുണ്ട്.
■ ശിവകാശി മണ്ഡലത്തിൽ നിന്ന് 68,809 വോട്ടുകൾ നേടി വിജയിച്ചു.അവരുടെ വിജയ ഭൂരിപക്ഷം 11,670 വോട്ടുകൾ ആയിരുന്നു.

CA-003
ഹാന്റാ വൈറസ് പടർന്ന ആഡംബരക്കപ്പലിനെ അടുപ്പിച്ചത് ഏത് ദ്ദ്വീപിലാണ്?
കാനറി ദ്വീപുകൾ
■ ഹാന്റാ വൈറസ് പ്രധാനമായും എലികളിലൂടെ മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ്.
■ രോഗലക്ഷണങ്ങൾ : പനി, തലവേദന, ശ്വാസതടസം, ക്ഷീണം തുടങ്ങിയവ.
■ കാനറി ദ്വീപുകൾ സ്പെയിനിന്റെ അധീനതയിലുള്ള അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപസമൂഹമാണ്.
■ കാനറി ദ്വീപുകളിൽ ഒന്നായ ടെനറീഫ് ദ്വീപിന്ടെ തീരത്താണ് എം.വി.ഹോണ്ടിയസ് ക്രൂസ് കപ്പൽ അടുപ്പിച്ചത്.

CA-004
ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്‌കാരം ലഭിച്ച മലയാളികൾ ആരെല്ലാം ?
മേജർ ജനറൽ പി.വി.ലിസമ്മ, ദീപ ബിജു, വി.എസ്,മഞ്ജു മോൾ
■ നഴ്സിംഗ് രംഗത്തെ ഏറ്റവും മികച്ച സേവനത്തിന് ഇന്ത്യ സർക്കാർ നൽകുന്ന ദേശീയ ബഹുമതിയാണ് ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്‌കാരം.
■ എല്ലാ വർഷവും രാഷ്ട്രപതി ഭവനിൽ വെച്ച് ഇന്ത്യയുടെ രാഷ്ട്രപതി പുരസ്‌കാരം സമ്മാനിക്കുന്നു.
■ മേജർ ജനറൽ പി.വി. ലിസമ്മ ഇന്ത്യൻ സൈനിക നഴ്സിംഗ് സേവന രംഗത്ത് ശ്രദ്ധേയ സംഭാവന നൽകിയ വ്യക്തിയാണ്
■ ദീപ ബിജുവും വി.എസ്. മഞ്ജു മോളും ആരോഗ്യപരിചരണ രംഗത്തെ മികച്ച സേവനത്തിന് അംഗീകാരം നേടി.

CA-005
ആർച്ചറി ലോകകപ്പിന്ടെ രണ്ടാം പാദ മത്സരങ്ങളിലെ റീകർവ് വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ടീമിലെ അംഗങ്ങൾ ആരെല്ലാം ?
ഒളിമ്പ്യൻ ദീപിക കുമാരി, അൻകിത ഭക്ത്, കുംകും മൊഹോദ്
■ ഇന്ത്യൻ വനിതാ റീകർവ് ടീമിന്റെ പ്രധാന താരമാണ് ദീപിക കുമാരി.ദീപിക കുമാരി നിരവധി ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
■ പശ്ചിമ ബംഗാളിൽ നിന്നുള്ള താരമാണ് അൻകിത ഭക്ത്. ലോകകപ്പ്, ഏഷ്യൻ ഗെയിംസ്, വേൾഡ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
■ ഇന്ത്യൻ വനിതാ റികർവ് ടീമിലെ അംഗമായ യുവ അമ്പെയ്ത്ത് താരമാണ് കുംകും മൊഹോദ്. ദീപിക കുമാരി, അങ്കിത ഭകാത് എന്നിവരോടൊപ്പം ചേർന്ന് ചൈനയെ പരാജയപ്പെടുത്തിയാണ് കുംകും ലോകകപ്പിൽ ചരിത്രപരമായ സ്വർണ്ണ മെഡൽ നേടിയത്.

CA-006
സ്കോട്ട് ലാൻഡ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരൻ ആരാണ് ?
ക്യൂ മണിവണ്ണൻ
■ സ്കോട്ടിഷ് ഗ്രീൻ പാർട്ടി പ്രതിനിധിയാണ് അദ്ദേഹം.
■ സ്കോട്ടിഷ് പാർലമെന്റിൽ അംഗമാകുന്ന ആദ്യ ട്രാൻസ് ജെൻഡർ അംഗങ്ങളിൽ ഒരാളാണ് അദ്ദേഹം.
■ തമിഴ് നാട് സ്വദേശിയാണ് ക്യൂ മണിവണ്ണൻ.

CA-007
ഇന്ത്യ 100 ഗിഗാവാട്ട് വൈദ്യുതി ആണവോർജ്ജത്തിൽ നിന്നും ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന വർഷമേത് ?
2047
■ ഇന്ത്യയുടെ “വികസിത് ഭാരത് 2047” ദൗത്യത്തിന്റെ ഭാഗമായാണ് ഈ ലക്ഷ്യം പ്രഖ്യാപിച്ചത്.
■ ശുദ്ധവും കാർബൺ പുറന്തള്ളൽ കുറവുള്ള ഊർജ്ജസ്രോതസ്സായാണ് ആണവോർജ്ജത്തെ ഇന്ത്യ കാണുന്നത്.
■ ആണവോർജ്ജ വികസനം വഴി കൽക്കരി ആശ്രയം കുറയ്ക്കാനും ശുദ്ധ ഊർജ്ജ ഉത്പാദനം വർധിപ്പിക്കാനുമാണ് ഇന്ത്യയുടെ പദ്ധതി.
■ ഇന്ത്യയുടെ ആണവോർജ്ജ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് Homi J. Bhabha ആണ്.

CA-008
ഇന്ത്യ തദ്ദേശീയമായി രൂപകൽപന ചെയ്ത്, നിർമ്മിച്ച്, കമ്മീഷൻ ചെയ്ത ഹൈഡ്രോഗ്രാഫിക് സർവേ യാനം ഏതാണ് ?
ഐ.എൻ.എസ് സംശോധക്
■ ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടി നിർമ്മിച്ച വലിയ സർവേ യാനങ്ങളിലൊന്നാണ് ഇത്.
■ കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ് ആസ്ഥാനത്തിൽ വെച്ച് കമ്മീഷൻ ചെയ്യും.
■ Garden Reach Shipbuilders & Engineers (GRSE), കൊൽക്കത്തയിലാണ് കപ്പൽ നിർമ്മിച്ചത്.
■ “Survey Vessel Large (SVL)” പദ്ധതിയുടെ ഭാഗമായാണ് ഇത് വികസിപ്പിച്ചത്.

CA-009
ട്വൻറി - 20 ക്രിക്കറ്റിൽ ഏറ്റവും കുറവുള്ള പന്തുകളിൽ നിന്നും 100 സിക്‌സറുകൾ പൂർത്തിയാക്കിയ താരം ആരാണ് ?
വൈഭവ് സൂര്യവംശി
■ ട്വന്റി-20 ക്രിക്കറ്റിൽ 100 സിക്‌സറുകൾ നേടാൻ എടുത്തത് 514 പന്തുകൾ മാത്രമാണ്.
■ ടി-20 ഫോർമാറ്റിൽ വേഗതയേറിയ സ്കോറിംഗിലൂടെ ആരാധക ശ്രദ്ധ നേടി.
■ ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ലീഗുകളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പവർ ഹിറ്റിംഗും ഉയർന്ന സ്ട്രൈക്ക് റേറ്റും അദ്ദേഹത്തിന്റെ പ്രധാന പ്രത്യേകതകളാണ്.

CA-010
ശ്രീലങ്കയിലെ തലൈമാന്നാറിൽ നിന്നും ധനുഷ്കോടിയിലേക്ക് നീന്തിയെത്തിയ ആദ്യ ദമ്പതികൾ ആരാണ് ?
വൃഷാലി പ്രസാദയും ഡാനിഷ് അബ്ദിയും
■ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് ഓപ്പൺ വാട്ടർ സ്വിമ്മിങ് നടത്തിയ ആദ്യത്തെ ദമ്പതികളാണ് ഇവർ.
■ 10 മണിക്കൂർ 45 മിനിറ്റിൽ 32 കിലോമീറ്ററാണ് നീന്തിയെത്തിയത്.
■ പാക് കടലിടുക്ക് (Palk Strait) കടന്നാണ് ഇവർ ഈ ചരിത്ര നേട്ടം കൈവരിച്ചത്.

0 Comments