മലയാളത്തിലെ ആദ്യകാല വനിതാ പ്രസിദ്ധീകരണങ്ങൾ

Kerala PSC | Early Women's Publications in Malayalam | Study Notes
Early Women's Publications in Malayalam; ആദ്യത്തെ മലയാളം മാസിക 1847-ൽ പ്രസിദ്ധീകരിക്കപ്പെട്ടു, ആദ്യകാല വനിതാ മാസികയായ കേരളീയ സുഗുണബോധിനി (കേരളത്തിലെ സ്ത്രീകളെ ബോധവാന്മാരാക്കുകയോ അവരെ ബോധവൽക്കരിക്കുകയോ ചെയ്യുകയോ ചെയ്യുക) 1880-കളിൽ പ്രസിദ്ധീകരണം ആരംഭിച്ചു.

ഈ പോസ്റ്റിൽ കേരള പിഎസ്‌സിക്ക് വേണ്ടി മലയാളത്തിലെ ആദ്യകാല വനിതാ പ്രസിദ്ധീകരണങ്ങളെക്കുറിച്ച് ഞങ്ങൾ ഒരു പഠനക്കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്
കേരള സുഗുണബോധിനി
1. കേരളത്തിലെ ആദ്യ വനിതാമാസിക ഏത് ? - കേരള സുഗുണബോധിനി
2. കേരള സുഗുണബോധിനി പ്രസിദ്ധീകരണം ആരംഭിച്ച വർഷം ? - 1886
3. കേരളീയ സുഗുണബോധിനി പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം ? - തിരുവനന്തപുരം
4. കേരളത്തിൽ വനിതകൾക്കായി പുരുഷന്മാർ സ്ഥാപിച്ച ആദ്യ പത്രം ഏത് ? - കേരള സുഗുണബോധിനി
5. കേരളീയ സുഗുണ ബോധിനിയുടെ പ്രസിദ്ധീകരണത്തിന്‌ മുൻകൈയെടുത്ത വ്യക്തി ? - കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
6. കേരളവർമ്മവലിയകോയിതമ്പുരാന്റെ 'സ്ത്രീവിദ്യാഭ്യാസം' എന്ന കവിത ആമുഖമായി കൊടുത്തുകൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട മാസിക ? - സുഗുണബോധിനി
7. കേരള സുഗുണബോധിനിയിൽ ലേഖനങ്ങൾ എഴുതിയ ആദ്യ വനിതാ മാധ്യമ പ്രവർത്തകയാര് ? - ഭഗവതി അമ്മ
ശാരദ
8. കേരളത്തിലെ രണ്ടാമത്തെ വനിതാ മാസിക ? ശാരദ
9. 'ശാരദ' പ്രസിദ്ധീകരണം ആരംഭിച്ച വർഷം ? 1904
10. സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തന്നെ ആരംഭിച്ച മലയാള മാസിക ഏത് ? ശാരദ
11. 'ശാരദ' എന്ന പ്രസിദ്ധീകരണത്തിന്റെ പ്രസാധക ചുമതല ഏറ്റെടുത്ത വ്യക്തി ആരായിരുന്നു? സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
12. 'ശാരദ' എന്ന പ്രസിദ്ധീകരണത്തിന്റെ മാനേജർ ആയിരുന്നത്? കെ.നാരായണമേനോൻ
ലക്ഷ്മീഭായി
13. ഝാൻസി റാണി ലക്ഷ്മീഭായിയുടെ സ്മരണാർത്ഥം ആരംഭിച്ച പ്രസിദ്ധീകരണം ഏത് ? ലക്ഷ്മീഭായി
14. ലക്ഷ്മീഭായി പ്രസിദ്ധീകരണം ആരംഭിച്ച വർഷം ? 1905
15. ലക്ഷ്മീഭായി എന്ന പ്രസിദ്ധീകരണം ആദ്യമായി അച്ചടിക്കപ്പെട്ട പ്രസ്സ് ഏത് ? ഭരതവിലാസം പ്രസ്സ്‌ (തൃശ്ശൂർ)
16. ലക്ഷ്മീഭായി എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റർ ആരായിരുന്നു? വെള്ളയ്ക്കൽ നാരായണമേനോൻ
മേരി റാണി
17. പി.ഐ ചാക്കോയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ നിന്ന്‌ ആരംഭിച്ച പ്രസിദ്ധീകരണം ഏത് ? മേരി റാണി
18. മേരി റാണി പ്രസിദ്ധീകരണം ആരംഭിച്ച വർഷം ? 1913
19. മേരി റാണി എന്ന മാസിക അച്ചടിച്ചിരുന്ന പ്രസ്സ്‌ ? സ്റ്റാർ കൊച്ചിൻ പ്രസ്സ്‌
20. മേരി റാണി എന്ന മാസികയുടെ സ്ഥാപക എഡിറ്റർ ആര് ? വി.കെ. ജോസഫ്‌ മാപ്പിള
21. വി.കെ. ജോസഫ്‌ മാപ്പിളയ്ക്ക് ശേഷം ടി.കെ. കൃഷ്ണ വാര്യർ എഡിറ്റർ ആയി പ്രവർത്തിച്ച പ്രസിദ്ധീകരണം ? മേരി റാണി
ഭാഷാശാരദ
22. പുനലൂർ നിന്നും അഞ്ചൽ ആർ.വേലുപിള്ളയുടെ നേതൃത്വത്തിൽ ആരംഭിച്ച വനിതാ മാസിക ഏത് ? ഭാഷാശാരദ
23. ഭാഷാശാരദ പ്രസിദ്ധീകരണം ആരംഭിച്ച വർഷം ? 1090
സംഘമിത്ര
24. 1920-ൽ ഈഴവ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച പ്രസിദ്ധീകരണം ഏത് ? സംഘമിത്ര
25. സംഘമിത്ര മാസിക പ്രിന്റ്‌ ചെയ്തിരുന്ന പ്രസ്സ് ? വി.വി. പ്രസ്സ് (കൊല്ലം)
26. സംഘമിത്ര എന്ന പേരിന്റെ ഉപജ്ഞാതാവാര് ? സി.വി. കുഞ്ഞിരാമൻ
27. സംഘമിത്ര എന്ന മാസികയുടെ മാനേജർമാർ പി.കെ. വാദ്ധ്യാർ, പി.ആർ. നാരായണൻ
മഹിള
28. മഹിള എന്ന മാസിക ആരംഭിച്ച വർഷം ? 1921 ജനുവരി
29. തിരുവിതാംകൂർ റീജന്റായിരുന്ന മഹാറാണി സേതു പാർവതി ഭായി രക്ഷാധികാരിയായിരുന്ന പ്രസിദ്ധീകരണം ഏത് ? മഹിള
30. 'മഹിള' എന്ന മാസികയുടെ ആദ്യ എഡിറ്റർ ആരായിരുന്നു ? ഭാഗീരഥി അമ്മ
31. മഹിള ആദ്യം അച്ചടിച്ചിരുന്ന പ്രസ്സ് ഏത് ? എ.ആർ.വി. പ്രസ്സ് (തിരുവനന്തപുരം) (ശേഷം തിരുവല്ലയിലെ നാഷണൽ പ്രിന്റിംഗ് ഹൗസിലേക്ക് മാറ്റി)
ക്രൈസ്തവ മഹിളാമണി
32. പി.എം മാമ്മന്റെ നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നും ആരംഭിച്ച പത്രം ഏത് ? ക്രൈസ്തവ മഹിളാമണി
33. ക്രൈസ്തവ മഹിളാമണി പ്രസിദ്ധീകരിച്ച വർഷം ? 1920
34. ക്രൈസ്തവ മഹിളാമണി പ്രിന്റ് ചെയ്തിരുന്ന പ്രസ്സ് ഏത് ? കെ.വി. പ്രസ്സ് (തിരുവല്ല)
സേവിനി
35. കൊല്ലത്തെ ഈഴവ സമുദായ അംഗങ്ങളുടെ ശ്രമഫലമായി രൂപംകൊണ്ട പ്രസിദ്ധീകരണം ഏത് ? സേവിനി
36. സേവിനി പ്രസിദ്ധീകരണം ആരംഭിച്ചത് ? 1924 ഡിസംബർ
37. 'സേവിനി' എന്ന പേര് നിർദ്ദേശിച്ച വ്യക്തി ? ഇ.വി. കൃഷ്ണ പിള്ള
38. സേവിനിയുടെ എഡിറ്റർ ? ഇ.വി. കൃഷണപിള്ള
39. സേവിനിയുടെ മാനേജർ ? സി. കുഞ്ഞൻ പിള്ള
40. സേവിനി പ്രസിദ്ധീകരിച്ചിരുന്ന സ്ഥലം ? പെരിനാട് (കൊല്ലം )
സഹോദരി
41. 'സഹോദരി' എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം ? 1925 ജനുവരി
42 'സഹോദരി'എന്ന പ്രസിദ്ധീകരണം അച്ചടിച്ചിരുന്ന പ്രസ്സ് ? വി.വി. പ്രസ്സ്‌ (ആശ്രാമം, കൊല്ലം)
43. സഹോദരിയുടെ ആദ്യ എഡിറ്റർ ആരായിരുന്നു ? പി. ആർ. മന്ദാകിനി
44. 'സഹോദരി' എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ മാനേജർ ? പി.ആർ. നാരായണൻ
മുസ്ലീം മഹിള
45. 1926-ൽ മുസ്ലീം വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച പത്രം ? മുസ്ലീം മഹിള
46. മുസ്ലീം മഹിള പ്രസിദ്ധീകരിച്ച പ്രസ്സ് ? കൊമേഴ്‌സ്യൽ സ്റ്റാർ പ്രസ്സ്‌ (കൊച്ചി)
47. മുസ്ലീം മഹിള പ്രസിദ്ധീകരണത്തിനു നേതൃത്വം നൽകിയ വ്യക്തി ? പി.കെ. മൂസക്കുട്ടി
മഹിളാമന്ദിരം
48. പൂജപ്പുരയിലെ ശീമൂലം ഷഷ്ടിപൂർത്തി സ്മാരക മഹിളാ മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന മാസിക ഏത് ? മഹിളാ മന്ദിരം
49. മഹിളാ മന്ദിരം പ്രസിദ്ധീകരണമാരംഭിച്ച വർഷം ? 1927
50. മഹിളാ മന്ദിരം പ്രസിദ്ധീകരിച്ചിരുന്ന വ്യക്തി ? എം. പത്മനാഭപിള്ള
സ്ത്രീ
51. 1933 - ൽ വനിതാ മാസികയായ 'സ്ത്രീ' ആരംഭിച്ച വ്യക്തി ? സഹോദരൻ അയ്യപ്പൻ
52. സ്ത്രീ എന്ന മാസികയുടെ എഡിറ്ററായിരുന്നതാര് ? പാർവ്വതി അയ്യപ്പൻ
53. സ്ത്രീ എന്ന മാസികയിൽ "ഇസ്ലാമിലെ ഹരിജനങ്ങൾ" എന്ന ലേഖനമെഴുതിയതാര് ? ഡോ. ഐഷാ അലി
വനിതാമിത്രം
54. കേരളത്തിലെ വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ഒരേയൊരു ആംഗ്ലോ - മലയാളം പത്രം ഏതായിരുന്നു ? വനിതാമിത്രം
55. വനിതാമിത്രം പ്രസിദ്ധീകരണം ആരംഭിച്ച വർഷം ? 1944
56. വനിതാ മിത്രത്തിന്റെ ചീഫ് എഡിറ്റർ ആയിരുന്ന വ്യക്തി ? ടി.എൻ. കല്യാണിക്കുട്ടിയമ്മ
57. വനിതാ മിത്രം ആദ്യം പ്രിന്റു ചെയ്തിരുന്ന പ്രസ്സ് ഏത് ? പി.കെ. മെമ്മോറിയൽ (തിരുവനന്തപുരം)
(ശേഷം കായംകുളത്തെ സ്വരാജ്യ പ്രിന്റിംഗ് വർക്‌സിലേക്ക് മാറ്റി)