Advertisement

views

Kerala PSC GK | Renaissance of Kerala | Mock Test Series - 01

Renaissance of Kerala | Mock Test Series - 01
പ്രിയ സുഹൃത്തുക്കളെ,

ഇന്ന് മുതൽ ഞങ്ങൾ ഒരു പുതിയ മോക്ക് ടെസ്റ്റ് സീരീസ് ആരംഭിക്കുകയാണ്. കേരളത്തിലെ മിക്കവാറും എല്ലാ PSC പരീക്ഷകളിലും "Renaissance of Kerala" വളരെ പ്രധാനപ്പെട്ട വിഷയമാണ്. അതിനാൽ ഞങ്ങൾ ഈ വിഷയം ഒന്നിലധികം മോക്ക് ടെസ്റ്റുകളുടെ ഒരു പരമ്പരയിൽ ഉൾപ്പെടുത്താൻ പോകുന്നു. നിങ്ങളുടെ പരീക്ഷകളിൽ പരമാവധി സ്കോർ ചെയ്യാൻ ഈ മോക്ക് ടെസ്റ്റ് സീരീസ് നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

Renaissance of Kerala | Mock Test Series - 01

Result:
1/25
1917-ൽ ആരാണ് മംഗള ശ്ലോകങ്ങൾ രചിച്ചത്?
(എ) വാഗ്ഭടാനന്ദൻ
(ബി) കുമാരനാശാൻ
(സി) പണ്ഡിറ്റ് കറുപ്പൻ
(ഡി) തൈക്കാട് അയ്യ
2/25
നെല്ലിൻ ചുവട്ടിൽ മുളയ്ക്കും പുല്ലല്ല സാധു പുലയൻ - എന്ന് പാടിയത്?
(എ) അയ്യങ്കാളി
(ബി) പണ്ഡിറ്റ് കറുപ്പൻ
(സി) അയ്യത്താൻ ഗോപാലൻ
(ഡി) കുമാരനാശാൻ
3/25
ഇവിടെ ആർക്കും പ്രത്യേക അധികാരമില്ല, അവകാശമില്ല, പ്രകൃതി ദേവത എല്ലാ മനുഷ്യനും അത്യന്താപേക്ഷിതമായ വായുവും വെള്ളവും ഇവിടെ തുല്യാവകാശത്തോട് കൂടിയാണ് നൽകിയിരിക്കുന്നത്. ഋഷീശ്വര ഭാരതത്തിന്റെ സന്ദേശമാണത്. - എന്ന് പറഞ്ഞത്?
(എ) കുമാരനാശാൻ
(ബി) തൈക്കാട് അയ്യ
(സി) പണ്ഡിറ്റ് കറുപ്പൻ
(ഡി) വാഗ്ഭടാനന്ദൻ
4/25
അമൃതവാണി മാസിക ആരംഭിച്ചത്?
(എ) ആഗമാനന്ദ സ്വാമികൾ
(ബി) ചട്ടമ്പിസ്വാമികൾ
(സി) ശുഭാനന്ദ ഗുരുദേവൻ
(ഡി) ഇവരാരുമല്ല
5/25
സിദ്ധാനുഭൂതിയുടെ കർത്താവ്?
(എ) ബ്രഹ്മാനന്ദ ശിവയോഗി
(ബി) തൈക്കാട് അയ്യ
(സി) കുമാരനാശാൻ
(ഡി) വാഗ്ഭടാനന്ദൻ
6/25
1937 -ൽ സി.കേശവന് നൽകിയ സ്വീകരണ യോഗത്തിൽ തിരുവിതാംകൂറിലെ 51 ലക്ഷം ജനങ്ങൾക്ക് വേണ്ടി സ്വാഗതം ചെയ്യുന്നു എന്ന് പ്രസംഗിച്ചതിനു തിരുവിതാംകൂർ അസ്സെംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് സ്ഥാനം രാജി വെയ്‌ക്കേണ്ടി വന്ന നേതാവ്?
(എ) എ.ജെ.ജോൺ
(ബി) പട്ടം താണുപിള്ള
(സി) വി.കെ.വേലായുധൻ
(ഡി) ടി.എം.വർഗീസ്
7/25
ഇസ്ലാം മതസിദ്ധാന്ത സംഗ്രഹം രചിച്ചത്?
(എ) വക്കം മൗലവി
(ബി) മക്തി തങ്ങൾ
(സി) മമ്പുറം തങ്ങൾ
(ഡി) പൂക്കോയ തങ്ങൾ
8/25
ഏത് സ്ഥലം ആസ്ഥാനമാക്കിയാണ് മക്തി തങ്ങൾ മുഹമ്മദീയ സഭ എന്ന സാംസ്‌കാരിക സമിതി സ്ഥാപിച്ചത്?
(എ) കോഴിക്കോട്
(ബി) എറണാകുളം
(സി) തൃശൂർ
(ഡി) കണ്ണൂർ
9/25
കോഴഞ്ചേരി പ്രസംഗത്തെ തുടർന്ന് ജയിലിൽ അടയ്ക്കപ്പെട്ട സി.കേശവൻ മോചിതനായ വർഷം?
(എ) 1935
(ബി) 1936
(സി) 1937
(ഡി) 1938
10/25
വനിതകളുടെ നേതൃത്വത്തിൽ മലയാളത്തിൽ ആരംഭിച്ച ആദ്യ വനിതാ പ്രസിദ്ധീകരണം?
(എ) ശാരദ
(ബി) കേരളീയ സുഗുണബോധിനി
(സി) വനിത
(ഡി) രസികരഞ്ജിനി
11/25
1913 -ൽ ആത്മപോഷിണിയുടെ പത്രാധിപരായത്?
(എ) ശാരദ
(ബി) വക്കം മൗലവി
(സി) പണ്ഡിറ്റ് കറുപ്പൻ
(ഡി) ബി.രാമകൃഷ്ണപിള്ള
12/25
രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാനായിരുന്നത്?
(എ) കൃഷ്‌ണസ്വാമി റാവു
(ബി) ടി.രാമറാവു
(സി) ടി.ഓസ്റ്റിൻ
(ഡി) ശങ്കര സുബ്ബയ്യർ
13/25
ഹൃദയാങ്കുരം എന്ന പുസ്തകം രചിച്ചത്?
(എ) ചട്ടമ്പിസ്വാമികൾ
(ബി) ബി.കല്യാണിയമ്മ
(സി) ബോധേശ്വരൻ
(ഡി) ബി.രാമകൃഷ്ണപിള്ള
14/25
ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾക്ക് സ്വർണാഭരണം ഊരി നൽകിയതിലൂടെ പ്രശസ്തമായത്?
(എ) കൗമുദി
(ബി) കുട്ടിമാളുവമ്മ
(സി) പാർവതി മനാഴി
(ഡി) പാർവതി നെന്മേനിമംഗലം
15/25
ഗാന്ധിജിയെ വക്കം മൗലവി ആദ്യമായി കണ്ടുമുട്ടിയ വർഷം?
(എ) 1925
(ബി) 1920
(സി) 1927
(ഡി) 1934
16/25
എൻടെ പത്രാധിപരെക്കൂടാതെ എനിക്ക് പത്രമെന്തിന്, അച്ചുകൂടമെന്തിന് - എന്ന് ചോദിച്ചത്?
(എ) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
(ബി) വക്കം മൗലവി
(സി) മക്തി തങ്ങൾ
(ഡി) കുഞ്ഞഹമ്മദ് ഹാജി
17/25
ഭഗവൻ കാറൽ മാർക്സ് എന്ന പ്രയോഗവുമായി ബന്ധപ്പെട്ട നേതാവ്?
(എ) മന്നത്ത് പദ്മനാഭൻ
(ബി) സഹോദരൻ അയ്യപ്പൻ
(സി) സി.കേശവൻ
(ഡി) ഇവരാരുമല്ല
18/25
ജീവിതം തന്നെ സന്ദേശം : വിശുദ്ധ ചാവറയുടെ ജീവിതം രചിച്ചത്?
(എ) പ്രൊഫ.എം.കെ.സാനു
(ബി) കെ.സി.ചാക്കോ
(സി) ഐ.സി.ചാക്കോ
(ഡി) ഇവരാരുമല്ല
19/25
സനാതനധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്?
(എ) ആഗമാനന്ദ സ്വാമികൾ
(ബി) ചട്ടമ്പിസ്വാമികൾ
(സി) ശുഭാനന്ദ ഗുരുദേവൻ
(ഡി) ഇവരാരുമല്ല
20/25
1901 -ൽ ഉപാധ്യായൻ മാസിക തുടങ്ങിയത്?
(എ) കെ.രാമകൃഷ്ണപിള്ള
(ബി) സി.കൃഷ്ണപിള്ള
(സി) ഡോ.പൽപ്പു
(ഡി) ഇവരാരുമല്ല
21/25
ഖുറാൻ ആദ്യമായി മലയാളത്തിൽ പ്രസിദ്ധപ്പെടുത്തിയ പ്രസിദ്ധീകരണം?
(എ) ദീപിക
(ബി) അൽ അമീൻ
(സി) പരോപകാരി
(ഡി) മാധ്യമം
22/25
എല്ലാറ്റിനെയും യുക്തി കൊണ്ടളക്കണം. യുക്തമല്ലാത്തതൊന്നും സ്വീകരിക്കരുത്. ശരീരം തന്നെയാണ് ക്ഷേത്രം. ദൈവം നമ്മിൽത്തന്നെയാണ്. അന്വേഷിച്ച് മറ്റെങ്ങും പോകേണ്ടതില്ല. ആരുടെ വാക്കുകൾ?
(എ) ബ്രഹ്മാനന്ദ ശിവയോഗി
(ബി) ചട്ടമ്പിസ്വാമികൾ
(സി) നാരായണ ഗുരു
(ഡി) വാഗ്ഭടാനന്ദൻ
23/25
ഇസ്ലാമിയ പബ്ലിഷിങ് ഹൗസ് സ്ഥാപിച്ചത്?
(എ) വക്കം മൗലവി
(ബി) മമ്പുറം തങ്ങൾ
(സി) പൂക്കോയ തങ്ങൾ
(ഡി) മക്തി തങ്ങൾ
24/25
എവിടെവെച്ചാണ് യോഗക്ഷേമസഭ സ്ഥാപിതമായത്?
(എ) പൊന്നാനി
(ബി) പെരിന്തൽമണ്ണ
(സി) ആലുവ
(ഡി) തിരുവനന്തപുരം
25/25
മലയാളി മെമ്മോറിയൽ സമർപ്പിക്കുമ്പോൾ തിരുവിതാംകൂർ ദിവാനായിരുന്നത്?
(എ) കൃഷ്ണസ്വാമി റാവു
(ബി) ടി.രാമറാവു
(സി) ശങ്കര സുബ്ബയ്യർ
(ഡി) എം.ഇ.വാട്സ്

നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.

കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും

Post a Comment

0 Comments