Plus 2 Level Preliminary Exam | Mock Test Series - 03
പ്രിയ സുഹൃത്തുക്കളെ,

സിവിൽ പോലീസ്/ എക്‌സൈസ് ഓഫീസർ, ഫയർമാൻ, കമ്പ്യൂട്ടർ അസിസ്റ്റൻറ് തുടങ്ങിയ എല്ലാ പരീക്ഷകൾക്കുമായി തയ്യാറാക്കിയത്. പുതിയ സിലബസ് പ്രകാരം, SCERT പാഠപുസ്തകങ്ങളിലെ വിവരങ്ങൾ ഉൾപ്പെടുത്തി, തായ്യാറാക്കപ്പെട്ട സമ്പൂർണ്ണ പരിശീലന സഹായി.

Plus 2 Level Preliminary Exam | Mock Test Series - 03

Result:
1/25
'ആനമക്കാർ' ഏത് കൃതിയിലെ കഥാപാത്രമാണ്?
(എ) ബാല്യകാലസഖി
(ബി) പാത്തുമ്മയുടെ ആട്
(സി) മതിലുകൾ
(ഡി) ന്റുപ്പൂപ്പായ്ക്കൊരാനോണ്ടാർന്നു
2/25
കേരളവ്യാസൻ എന്നറിയപ്പെടുന്നത്?
(എ) എൻ.കൃഷ്ണപിള്ള
(ബി) കുഞ്ഞിക്കുട്ടൻ തമ്പുരാൻ
(സി) വള്ളത്തോൾ
(ഡി) എ.ആർ.രാജരാജവർമ്മ
3/25
'കമ്പ്യൂട്ടർ' എന്ന പദം ഏത് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്?
(എ) ഗ്രീക്ക്
(ബി) പേർഷ്യൻ
(സി) ലാറ്റിൻ
(ഡി) അറബിക്
4/25
ലോകത്തിലെ ആദ്യത്തെ കൊമേഴ്‌സ്യൽ കമ്പ്യൂട്ടർ ഏത്?
(എ) UNIVAC
(ബി) ENIAC
(സി) EDSAC
(ഡി) EDVAC
5/25
ഒന്നാം തലമുറയിൽപ്പെട്ട കമ്പ്യൂട്ടറുകളുടെ വേഗത അളക്കാൻ ഉപയോഗിച്ച യൂണിറ്റ് ഏത്?
(എ) മീറ്റർ സെക്കൻഡ്‌സ്
(ബി) മില്ലി സെക്കൻഡ്‌സ്
(സി) റവല്യൂഷൻ / മിനിറ്റ്
(ഡി) മിക്കീസ് സെക്കൻഡ്
6/25
ഇൻപുട്ടിൽ നൽകുന്ന വിവരങ്ങളും നിർദ്ദേശങ്ങളും അറിയപ്പെടുന്നത്?
(എ) ഇൻഫർമേഷൻ
(ബി) ഔട്ട് പുട്ട്
(സി) പി.ഡി.എഫ്
(ഡി) ഡേറ്റ
7/25
ഒരു കംപ്യൂട്ടറിലെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന സി.പി.യു. വിന്ടെ ഭാഗം ഏത്?
(എ) മെമ്മറി യൂണിറ്റ്
(ബി) കൺട്രോൾ യൂണിറ്റ്
(സി) അരിത്തമെറ്റിക് ലോജിക് യൂണിറ്റ്
(ഡി) കീബോർഡ്
8/25
എവറസ്റ്റ് കൊടുമുടി ഏത് ഹിമാലയൻ മലനിരയിലാണ് സ്ഥിതി ചെയ്യുന്നത്?
(എ) ഹിമാചൽ
(ബി) സിവാലിക്
(സി) പൂർവാചൽ
(ഡി) ഹിമാദ്രി
9/25
ഒരു പ്രത്യേക സസ്യത്തിന്റെ മാത്രം സംരക്ഷണത്തിനായി നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സംരക്ഷണ കേന്ദ്രം?
(എ) ഷെന്തുരുണി
(ബി) കുറിഞ്ഞിമല
(സി) സൈലൻറ് വാലി
(ഡി) മംഗളവനം
10/25
2019-ലെ സന്തോഷ് ട്രോഫി ജേതാക്കളായത്?
(എ) തമിഴ് നാട്
(ബി) കേരളം
(സി) സർവീസസ്
(ഡി) ഗോവ
11/25
ഡോ.ബി.ആർ.അംബേദ്‌കർ അന്ത്യ വിശ്രമം കൊള്ളുന്നത് എവിടെയാണ്?
(എ) അഭയ് ഘട്ട്
(ബി) വീർഭൂമി
(സി) ചൈതന്യ ഭൂമി
(ഡി) ശാന്തിവനം
12/25
സംസ്ഥാന ഗവർണ്ണർ ആയി നിയമിക്കപ്പെട്ട ഏക കേരളീയ വനിത?
(എ) അന്നാചാണ്ടി
(ബി) ഫാത്തിമാബീവി
(സി) ജാനകി രാമചന്ദ്രൻ
(ഡി) ജ്യോതി വെങ്കിടാചലം
13/25
താഴെ പറയുന്നവയിൽ വെള്ളത്തിൽ കൂടി പകരുന്ന രോഗമേത്?
(എ) ക്ഷയം
(ബി) ടൈഫോയ്‌ഡ്‌
(സി) മലേറിയ
(ഡി) കുഷ്ഠം
14/25
സുഗന്ധ വ്യഞ്ജനങ്ങളുടെ രാഞ്ജി' എന്നറിയപ്പെടുന്നത്?
(എ) ഏലം
(ബി) കുരുമുളക്
(സി) കുങ്കുമപ്പൂവ്
(ഡി) മഞ്ഞൾ
15/25
ഗോബർ ഗ്യാസിലെ പ്രധാന ഘടകം?
(എ) ഈതൈൻ
(ബി) നൈട്രജൻ
(സി) മീഥേൻ
(ഡി) ഓക്സിജൻ
16/25
ആത്മ വിദ്യാസംഘം സ്ഥാപിച്ചതാര്?
(എ) ശ്രീനാരായണഗുരു
(ബി) അയ്യങ്കാളി
(സി) വാഗ്ഭടാനന്ദൻ
(ഡി) സഹോദരൻ അയ്യപ്പൻ
17/25
മുസ്സിരിസ്, മക്കോണൈ, മഹോദയപുരം, മഹോദയപട്ടണം എന്നീ പേരുകളിൽ അറിയപ്പെട്ടിരിക്കുന്ന കേരളത്തിലെ പ്രദേശമേത്?
(എ) കാലടി
(ബി) തിരുനാവായ
(സി) കടയ്ക്കൽ
(ഡി) കൊടുങ്ങല്ലൂർ
18/25
പ്രസിദ്ധമായ അർത്തുങ്കൽ ക്രിസ്തുമത തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ്?
(എ) കൊല്ലം
(ബി) ആലപ്പുഴ
(സി) പത്തനംതിട്ട
(ഡി) തിരുവനന്തപുരം
19/25
'നമ്മുടെ ജനാധിപത്യത്തിന്ടെ സൂര്യതേജസ്സ്' എന്നറിയപ്പെടുന്ന നിയമമേത്?
(എ) സൈബർ നിയമം
(ബി) വിവരാവകാശ നിയമം
(സി) മനുഷ്യാവകാശ നിയമം
(ഡി) സ്ത്രീ സംരക്ഷണ നിയമം
20/25
സുപ്രീം കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ട ആദ്യ മലയാളിയാര്?
(എ) ജസ്റ്റിസ് എം.ഫാത്തിമാ ബീവി
(ബി) ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ
(സി) ജസ്റ്റിസ് പി.ജി.മേനോൻ
(ഡി) ജസ്റ്റിസ് കെ.ജി.ബാലകൃഷ്‌ണൻ
21/25
രണ്ടാം ചേര രാജാക്കന്മാരുടെ തലസ്ഥാനം ഏതായിരുന്നു?
(എ) മധുര
(ബി) തഞ്ചാവൂർ
(സി) കാഞ്ചി
(ഡി) മഹോദയപുരം
22/25
ആന്റിജനില്ലാത്ത രക്തഗ്രൂപ്പ് ഏതാണ്?
(എ) A ഗ്രൂപ്പ്
(ബി) O ഗ്രൂപ്പ്
(സി) AB ഗ്രൂപ്പ്
(ഡി) B ഗ്രൂപ്പ്
23/25
'ഗുമുറ' എന്ന നൃത്തരൂപം ഏത് സംസ്ഥാനത്താണ് രൂപം കൊണ്ടത്?
(എ) ഒഡിഷ
(ബി) മധ്യപ്രദേശ്
(സി) രാജസ്ഥാൻ
(ഡി) ബീഹാർ
24/25
ഇന്ത്യൻ ഭരണഘടനയിൽ മൗലികാവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം ഏത്?
(എ) ഭാഗം I
(ബി) ഭാഗം II
(സി) ഭാഗം III
(ഡി) ഭാഗം IV
25/25
തിരു - കൊച്ചിയിലെ അവസാന മുഖ്യമന്ത്രി ആരായിരുന്നു?
(എ) പറവൂർ ടി.കെ.നാരായണപിള്ള
(ബി) എ.ജെ.ജോൺ
(സി) സി.കേശവൻ
(ഡി) പനമ്പിള്ളി ഗോവിന്ദമേനോൻ

നിങ്ങൾക്ക് താൽപ്പര്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഞങ്ങളോടൊപ്പം ചേരുക, അതുവഴി വരാനിരിക്കുന്ന പരീക്ഷകൾ, അറിയിപ്പുകൾ, ജോലി ഓഫറുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് അപ്‌ഡേറ്റ് ആയി തുടരാനാകും.

കൂടുതൽ മോക്ക് ടെസ്റ്റുകൾക്കായി നിങ്ങൾക്ക് താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യാം, അത് നിങ്ങളെ ഞങ്ങളുടെ മോക്ക് ടെസ്റ്റ് പേജിലേക്ക് നയിക്കും