ബുദ്ധൻ

1
ആദ്യനാമം - സിദ്ധാർത്ഥൻ
2
പിതാവ് - ശുദ്ധോദനരാജാവ്
3
മാതാവ് - മഹാമായ
4
ബുദ്ധന്റെ വളർത്തമ്മ - പ്രജാപതി ഗൗതമി
5
ബുദ്ധന്റെ ഭാര്യ - യശോദര
6
ബുദ്ധന്റെ മകൻ - രാഹുലൻ
7
ബുദ്ധന്റെ കുതിര - കാന്തക
8
ബുദ്ധമത സ്ഥാപകനാണ് ശ്രീബുദ്ധൻ
9
ബുദ്ധമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ അറിയപ്പെടുന്നത് ആര്യസത്യങ്ങൾ എന്നാണ്.
10
ആഹിംസാ സിദ്ധാന്തമാണ് ബുദ്ധമതത്തിന്റെ ഏറ്റവും പ്രധാന സംഭാവനയായി കണക്കാക്കുന്നത്.
11
സംഘം എന്നറിയപ്പെടുന്നത് ബുദ്ധമത സന്ന്യാസി സമൂഹമാണ്.
12
ബുദ്ധമതക്കാരുടെ ആരാധനാ കേന്ദ്രമാണ് പഗോഡ.
13
ത്രിപീഠിക എന്നത് ബുദ്ധമതക്കാരുടെ ഗ്രന്ഥമാണ്.
14
ബുദ്ധമതത്തിന്റെ പ്രധാന ഉപദേശമായിരുന്നു അഷ്ടാംഗമാർഗം.
15
ബുദ്ധമതത്തിന്റെ ത്രിരത്നങ്ങളാണ് ബുദ്ധം, ധർമം,സംഘം എന്നിവ.
16
നേപ്പാളിലെ ലുംബിനി ഗ്രാമത്തിൽ BC 563-ലാണ് ബുദ്ധന്റെ ജനനം.
17
ശ്രീബുദ്ധന് ബോധോദയം ലഭിച്ച സ്ഥലമായിരുന്നു ബോധ്ഗയ.
18
ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ ത് സാരനാഥിലെ ഡീൻപാർക്കിലാണ്.
19
നിലവിൽ ഉത്തർപ്രദേശിലാണ് ഈ പ്രദേശം.
20
ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങാണ് പ്രബജ.
21
ധ്യാനത്തിനാണ് ബുദ്ധമതം പ്രാധാന്യം നൽകുന്നത്.
22
ബുദ്ധമത വിശ്വാസ പ്രകാരം വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത് ഭിക്ഷു എന്നാണ്.
23
ബുദ്ധമത ഔദ്യോഗിക ഭാഷയായിരുന്നു പാലി.
24
അർദ്ധ മഗധി ഭാഷയിലായിരുന്നു ബുദ്ധൻ സംസാരിച്ചിരുന്നത്.
25
ബുദ്ധന് പരിനിർവാണം സംഭവിച്ചത് കുശിനഗര ത്തിൽ വെച്ചാണ്.നിലവിൽ ഈ സ്ഥലം ഉത്തർപ്ര ദേശിലാണ്.
26
ബുദ്ധമതത്തിലെ രണ്ട് വിഭാഗങ്ങളായിരുന്നു ഹീന യാനബുദ്ധമതവും മഹായാന ബുദ്ധമതവും.
27
ബുദ്ധനെ ദൈവമായി ആരാധിച്ചിരുന്ന വിഭാഗമായിരുന്നു മഹായാന വിഭാഗം.
28
മഹായാന ബുദ്ധമത പഠനങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന വിദ്യാഭ്യാസ സ്ഥാപനമായിരുന്നു നാളന്ദ.
29
അഷ്ടാംഗമാർഗങ്ങൾ അനുഷ്ടിക്കുകവഴി മോക്ഷം ലഭിക്കും എന്ന ആശയത്തിനാണ് ഹീനയാന വിഭാഗം പ്രാധാന്യം നൽകിയത്.
30
ഇന്ത്യയിൽ മഹായാന വിഭാഗവും ശ്രീലങ്കയിൽ ഹീനയാന വിഭാഗവും പ്രചാരം നേടി.
31
ശാകൃമുനി,തഥാഗതൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത് ശ്രീബുദ്ധനാണ്.
32
നാലാം ബുദ്ധമത സമ്മേളനത്തിലാണ് ബുദ്ധമതം രണ്ടായി പിരിഞ്ഞത്.
33
ബുദ്ധന്റെ പൂർവജന്മത്തെക്കുറിച്ച് പ്രതിപാദി ക്കുന്ന കൃതികളാണ് ജാതക കഥകൾ.
34
ശരിയായ വിശ്വാസം, ശരിയായ കർമം, ശരിയായ ലക്ഷ്യം ശരിയായ ദാഷണം ,ശരിയായ പരിശ്രമം,ശരിയായ ശ്രദ്ധ,ശരിയായ ജീവിതരീതി, ശരിയായ ധ്യാനം എന്നിവയാണ് അഷ്ടാംഗമാർഗങ്ങൾ.
35
ബുദ്ധമത സന്യാസി മഠങ്ങളാണ് വിഹാരങ്ങൾ എന്നറിയപ്പെടുന്നത്.