1. ഇരുപത് സംഖ്യകളുടെ ശരാശരി 15 ആണ്. അവയിൽ ആദ്യത്തെ 12 സംഖ്യകളുടെ ശരാശരി 8 ആണ്. എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര?
[a] 25.5
[b] 20.5
[c] 13
[d] 7


2. കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്?
[a] 13
[b] 23
[c] 33
[d] 53


3. ചുവടെയുള്ള ശ്രേണിയിൽ തുടർന്നുവരുന്ന സംഖ്യ ഏത്? 1,8,27,64, ___
[a] 81
[b] 128
[c] 99
[d] 125


4. 2013 ജൂലൈ 12 വെള്ളി ആയാൽ 2013 നവംബർ 12 ഏത് ദിവസം?
[a] തിങ്കൾ
[b] ചൊവ്വ
[c] ബുധൻ
[d] വെള്ളി


5. ക്ലോക്കിലെ സമയം 7.30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ടു സൂചിയും തീർക്കുന്ന കോണളവെത്ര?
[a] 45 ഡിഗ്രി
[b] 30 ഡിഗ്രി
[c] 15 ഡിഗ്രി
[d] 50 ഡിഗ്രി


6. 9 + 4*7-12/2 എത്ര?
[a] 85
[b] 39.5
[c] 13
[d] 31


7. 14, 21, 16 ഇനീ സംഖ്യകൾ കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
[a] 672
[b] 336
[c] 280
[d] 51


8. 5 3/4 നെ ഏത് സംഖ്യ കൊണ്ട് ഗുണിച്ചാൽ 1 കിട്ടും?
[a] 54/3
[b] 4/15
[c] 23/4
[d] 4/23


9. ഒരു കുട വാങ്ങിയ വിലയേക്കാൾ 9 രൂപ കൂട്ടി വിറ്റപ്പോൾ 6% ലാഭം കിട്ടി. എങ്കിൽ കുടയുടെ വിറ്റ വില എത്ര?
[a] 150
[b] 159
[c] 141
[d] 156


10. ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശ ബന്ധം 2:3 ആയാൽ ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ലാത്തത് ഏത്?
[a] 45
[b] 60
[c] 62
[d] 85