1.  ഒരു ചതുരത്തിൻടെ നീളം 40 സെ.മീറ്ററും വീതി 20 സെ.മീറ്ററും ആയാൽ പരപ്പളവ് (വിസ്തീർണം) എത്ര?
[a] 800 ച.സെ.മീ.
[b] 8000 ച.സെ.മീ 
[c] 80 ച.സെ.മീ 
[d] 400 ച.സെ.മീ


2.  824/68 ന്ടെ ഏറ്റവും ചെറിയ രൂപം ഏത്?
[a] 412/34 
[b] 208/ 17 
[c] 206/ 17 
[d] 200/ 17


3.  6.02 ന്ടെ പകുതി എത്ര?
[a] 3.3 
[b] 3.12 
[c] 3.02
[d] 3.01


4.  48/ 7 ന് തുല്യമായി താഴെ കാണുന്നതിൽ ഏത്?
[a] 6 7/6 
[b] 6 6/7 
[c] 7 6/7 
[d] 7 7/6


5.  വൃത്തത്തിന്റെ ഡിഗ്രി അളവിൻടെ മൂന്നിലൊന്ന് ഭാഗം താഴെക്കാണുന്നവയിൽ ഏത്?
[a] 300
[b] 200
[c] 100
[d] 120


6.  വിജയന് ഒരു ദിവസത്തെ ചിലവിന് 150 രൂപ വേണം. ഇപ്പോൾ അവന്ടെ കൈയ്യിൽ 5000 രൂപയുണ്ട്. ഈ രൂപ എത്ര ദിവസത്തേക്ക് തികയും?
[a] 43 
[b] 33
[c] 83
[d] 34


7.  3000 രൂപയുടെ 1/ 2 ഭാഗം സജിയും 1/ 4 ഭാഗം അനുവും വീതിച്ചെടുത്തു. ഇനി എത്ര  രൂപ ബാക്കിയുണ്ട്?
[a] 750 
[b] 1500
[c] 350
[d] 550


8.  5.29 + 5.30 + 3.20 + 3.60 = ?
[a] 17.8 
[b] 17.4 
[c] 16.4 
[d] 17.2


9.  ജോണി 6000 രൂപ ബാങ്കിൽ നിക്ഷേപിച്ചു. രണ്ടു വർഷം കഴിഞ്ഞപ്പോൾ 6800 രൂപ കിട്ടി. എങ്കിൽ ബാങ്ക് നൽകിയ വാർഷിക സാധാരണ പലിശ നിരക്ക് എത്ര?
[a] 40/3 % 
[b] 200/3 % 
[c] 20/3 % 
[d] 10/3 %


10.  1000 രൂപ ഒരാൾ ബാങ്കിൽ നിന്നും കടമെടുത്തു. ബാങ്ക് 8% വാർഷിക കൂട്ട് പലിശ രീതിയാണ് പലിശ കണക്കാക്കുന്നതെങ്കിൽ 2  വർഷം കഴിയുമ്പോൾ അയാൾ എത്ര രൂപ ആകെ തിരിച്ചടയ്ക്കണം?
[a] 1246.4 
[b] 1146.4 
[c] 1346.4 
[d] 1166.4