09th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 09 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
2026 ജൂണിൽ സുപ്രീം കോടതി രജിസ്ട്രാർ ആയി നിയമിതയായ മലയാളി ആരാണ് ?
ശാലീന വി.ജി.നായർ
■ നിലവിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയാണ്.
■ സുപ്രീം കോടതിയിലെ ഈ നിയമനത്തിന് തൊട്ടുമുമ്പ് കൊച്ചിയിലെ സ്ഥിരം ലോക് അദാലത്ത് അധ്യക്ഷയായി (Chairperson) സേവനമനുഷ്ഠിക്കുകയായിരുന്നു.
■ സുപ്രീം കോടതിയുടെ ഇ-കമ്മിറ്റി അംഗമായും, കേരള ഹൈക്കോടതിയുടെ രജിസ്ട്രാർ (കംപ്യൂട്ടറൈസേഷൻ), ഐടി വിഭാഗം ഡയറക്ടർ എന്നീ പദവികളിലും ഇവർ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്.

CA-002
2026 ലെ ദേശീയ ഇ-ഗവേണൻസ് അവാർഡുകളിൽ പൗര കേന്ദ്രീകൃത സേവനങ്ങൾ നൽകുന്നതിനായി എ.ഐ യും മറ്റ് നവയുഗ സാങ്കേതിക വിദ്യകളും ഉപയോഗിച്ചുള്ള നവീകരണം എന്ന വിഭാഗത്തിൽ സ്വർണ മെഡൽ നേടിയത് ആരാണ് ?
കേരള ഹൈക്കോടതി
■ പൗരന്മാർക്ക് മികച്ച സേവനങ്ങൾ നൽകാൻ AIയും മറ്റ് ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ചതിനാണ് കേരള ഹൈക്കോടതിക്ക് ഈ സ്വർണ മെഡൽ ലഭിച്ചത്.
■ മറ്റൊരു ഹൈക്കോടതിക്കും ഇല്ലാത്തവിധം, കേരള ഹൈക്കോടതിയുടെ ഇൻ-ഹൗസ് സാങ്കേതിക സംഘം പൂർണമായും തയ്യാറാക്കിയ സോഫ്റ്റ്വെയറാണിത്.
■ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 104 എൻട്രികളോട് മത്സരിച്ചാണ് ഈ പ്ലാറ്റ്ഫോം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

CA-003
ഷിഗെല്ല ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് എവിടെയാണ് ?
കോഴിക്കോട്
■ ഷിഗെല്ല (Shigella) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ഷിഗെല്ലോസിസ്.
■ മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗം പകരുന്നു.
■ വയറിളക്കം, പനി, വയറുവേദന, രക്തം കലർന്ന മലവിസർജനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

CA-004
2026 ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്ടെ പ്രമേയം എന്താണ് ? - From Burden to Solutions
Safe Food Everywhere
■ എല്ലാ വർഷവും ജൂൺ 7-ാം തീയതിയാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നത്.
■ സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക, സുരക്ഷിതമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
■ വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും (WHO) ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനും (FAO) സംയുക്തമായാണ് ഈ ദിനാചരണം നയിക്കുന്നത്.

CA-005
ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്ടെ ഭാഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആരാണ് ?
വൈഭവ് സൂര്യവംശി
■ 15 വയസ്സും 71 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് വിളി വരുന്നത്.
■ : 1989-ൽ പതിനാറാം വയസ്സിൽ (16 വയസ്സും 205 ദിവസവും) ഇന്ത്യൻ ടീമിലെത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ 36 വർഷം പഴക്കമുള്ള റെക്കോർഡാണ് വൈഭവ് മറികടന്നത്.
■ രാജസ്ഥാൻ റോയൽസ് താരമായ വൈഭവ്, 2026 ഐപിഎൽ സീസണിൽ 776 റൺസ് നേടി 'ഓറഞ്ച് ക്യാപ്' (Orange Cap) സ്വന്തമാക്കിയ തകർപ്പൻ പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴിതുറന്നത്.

CA-006
2026 ലോകകപ്പിന്ടെ ഔദ്യോഗിക പന്ത് ഏതാണ് ?
ട്രയോണ്ട
■ പ്രമുഖ കായിക ഉൽപ്പന്ന ബ്രാൻഡായ അഡിഡാസ് (Adidas) ആണ് 2026 ലോകകപ്പിനായി ഈ പന്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
■ മൂന്ന് ആതിഥേയ രാജ്യങ്ങളെ (അമേരിക്ക, കാനഡ, മെക്സിക്കോ) സൂചിപ്പിക്കുന്ന 'Tri' (ത്രി) എന്ന വാക്കിൽ നിന്നും, 'തരംഗം' അല്ലെങ്കിൽ 'അലയൊലി' എന്നർത്ഥം വരുന്ന 'Onda' (ഒന്ത) എന്ന സ്പാനിഷ് വാക്കിൽ നിന്നുമാണ് 'ട്രയോണ്ട' എന്ന പേര് രൂപപ്പെട്ടത്.
■ 1994-ൽ അമേരിക്കയിൽ നടന്ന ലോകകപ്പിലെ ഔദ്യോഗിക പന്തായ 'ക്വെസ്ട്ര' (Questra), ഒപ്പം മുൻകാല ലോകകപ്പ് പന്തുകളായ 'ടാങ്കോ' (Tango), 'ടെൽസ്റ്റാർ' (Telstar) എന്നിവയുടെ ഡിസൈനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

CA-007
അരങ്ങേറ്റ ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ 5 വിക്കറ്റ് നേടുന്ന 10 -ആംതെ ഇന്ത്യൻ താരം ആരാണ് ?
മാനവ് സുതാർ
■ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി മത്സരത്തിലെ ഒരു ഇന്നിങ്സിൽ തന്നെ 5 വിക്കറ്റുകൾ വീഴ്ത്തിയാണ് ഈ ഇടംകയ്യൻ സ്പിന്നർ ചരിത്രത്താളുകളിൽ ഇടംപിടിച്ചത്.
■ ടെസ്റ്റ് അരങ്ങേറ്റത്തിൽ 5 വിക്കറ്റ് നേടുന്ന ഇന്ത്യൻ സ്പിന്നർമാരുടെ പട്ടികയിലാണ് മാനവ് സുതാർ പത്താമനായി എത്തിയത്.
■ ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാൻ ടീമിന് വേണ്ടിയാണ് ഈ യുവതാരം കളിക്കുന്നത്.
■ ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) ഗുജറാത്ത് ടൈറ്റൻസ് താരമാണ് മാനവ് സുതാർ.

CA-008
ലോകത്തെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ള നീളം കൂടിയ ട്യൂബ് ടണൽ ഏതാണ് ?
സോജില ടണൽ
■ : കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിനെയും ലഡാക്കിനെയും (ബാൽട്ടാലിനും മീനമാർഗിനും ഇടയിൽ) തമ്മിൽ ബന്ധിപ്പിക്കുന്ന സോജില ചുരത്തിന് അടിയിലാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്.
■ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 11,578 അടി (3,485 മീറ്റർ) ഉയരത്തിലാണ് ഈ തുരങ്കപാത നിർമ്മിച്ചിരിക്കുന്നത്.
■ ഈ പ്രധാന തുരങ്കത്തിന്റെ ആകെ നീളം 13.153 കിലോമീറ്റർ ആണ്. അനുബന്ധ റോഡുകളും മറ്റ് സൗകര്യങ്ങളും ഉൾപ്പെടെ ഈ പദ്ധതിയുടെ ആകെ നീളം 30.894 കിലോമീറ്ററോളം വരും.
■ വർഷത്തിൽ ആറുമാസത്തോളം ഒറ്റപ്പെടുന്ന ലഡാക്കിനെ എല്ലാ കാലാവസ്ഥയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

CA-009
2025 -ലെ ദേശാഭിമാനി സാഹിത്യ പുരസ്കാരം നേടിയവർ ആരെല്ലാം ?
പി.വി.ഷാജികുമാർ (നോവൽ), എൻ.പ്രഭാകരൻ (കഥ), പി.എൻ.ഗോപീകൃഷ്ണൻ (കവിത)
■ പി.വി.ഷാജികുമാറിന്റെ 'മരണവംശം'
■ എൻ.പ്രഭാകരന്റെ 'ഒരു പിടി ഉപ്പ്'
■ പി.എൻ.ഗോപീകൃഷ്ണൻടെ 'തകർന്ന പള്ളിയാണ് വലിയ പള്ളി'
■ ഓരോ വിഭാഗത്തിലെയും വിജയികൾക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് സമ്മാനിക്കുന്നത്.

CA-010
ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ഇന്നിങ്സ് വിജയം ഏത് ടീമിന് എതിരെയാണ് ?
അഫ്ഗാനിസ്ഥാൻ
■ ന്യൂ ചണ്ഡീഗഢിലെ (മുള്ളൻപൂർ) മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിൽ നടന്ന ഏക ടെസ്റ്റ് മത്സരത്തിൽ ഇന്നിങ്സിനും 300 റൺസിനുമാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്.
■ 2018-ൽ രാജ്കോട്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ ഇന്നിങ്സിനും 272 റൺസിനുമുള്ള വിജയത്തിന്റെ റെക്കോർഡാണ് ഇന്ത്യ ഇതോടെ മറികടന്നത്.

0 Comments