09th Jul 2025, Daily Current Affairs in Malayalam 2025 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 09 July 2025 Daily Current Affairs.
Downloads: loading...
Total Downloads: loading...

CA-001
2025 ലെ പി.കേശവദേവ് സാഹിത്യ അവാർഡിന് ആരെയാണ് തിരഞ്ഞെടുത്തത്?
എം.പി.ശശി തരൂരും, പ്രമേഹരോഗ വിദഗ്ധനുമായ, ബൻഷി സാബുവും
■ പി. കേശവദേവ് ട്രസ്റ്റ് നൽകുന്ന പി. കേശവദേവ് സാഹിത്യ അവാർഡ്, എല്ലാ വർഷവും, സാഹിത്യത്തിലും പൊതുജനാരോഗ്യ വിദ്യാഭ്യാസത്തിലുമുള്ള ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് നൽകുന്നത്.
■ മറ്റു സാഹിത്യ അവാർഡുകളെക്കാളും വ്യത്യസ്തമായി, ഇത് സാമൂഹിക പ്രതിബദ്ധതയുള്ള സാഹിത്യത്തിനും ആരോഗ്യ മേഖലയിൽ പൊതുജനബോധവത്കരണത്തിനും തുല്യമായ പ്രാധാന്യം നൽകുന്നു.

CA-002
2025 ജൂൺ 23 മുതൽ 2025 ജൂലൈ 07 ഐ.എൻ.എസ് കവരത്തി പരീക്ഷിച്ച ആന്റി സബ്മറൈൻ റോക്കറ്റിന്റെ പേരെന്താണ് ?
എക്സ്റ്റൻഡഡ് റേഞ്ച് ആന്റി സബ്മറൈൻ റോക്കറ്റ് (ERASR)
■ ഡി.ആർ.ഡി.ഒ യും ആയുധ ഗവേഷണ വികസന സ്ഥാപനം, പൂനെയും ഹൈ എനർജി മെറ്റീരിയൽസ് ഗവേഷണ ലബോറട്ടറിയും നാവിക ശാസ്ത്ര സാങ്കേതിക ലബോറട്ടറിയും ചേർന്നാണ് ഇത് വികസിപ്പിച്ചെടുത്തത്.
■ 500 മീറ്റർ മുതൽ 8900 മീറ്റർ വരെയാണ് ഇതിന്ടെ റേഞ്ച്.

CA-003
ഇന്ത്യയിൽ നിന്ന് ആരെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്ടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിച്ചത്?
സഞ്‍ജോഗ് ഗുപ്ത
■ ബഹുഭാഷ, ഡിജിറ്റൽ -ഫസ്റ്റ്, സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന കവറേജ് എന്നിവ ഉപയോഗിച്ച് തൻ്റെ സ്പോർട്സ് പോർട്ട് ഫോളിയോ വികസിപ്പിച്ച വ്യക്തിയാണ് സഞ്‍ജോഗ് ഗുപ്ത.
■ ജയ് ഷാ യാണ് ഐ.സി.സി യുടെ നിലവിലെ ചെയർമാൻ.

CA-004
2024 -ൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ 9 -ആംതെ വിമാനത്താവളമായി ഇന്ത്യയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളം ഉയർന്നു വന്നത്?
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
■ ലോകത്തിലെ പ്രധാന അന്താരാഷ്ട്ര ഹബ്ബുകളായ ലോസ്ആഞ്ചലസ്, പാരീസ്, ന്യൂയോർക്ക് എന്നിവയിൽ നിന്നും ഇത് മുകളിൽ പോയി.
■ Airports Council International (ACI) പ്രസിദ്ധീകരിച്ച 2024ലെ വാർഷിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ റാങ്കിംഗ്.
■ അടുത്തിടെ നടന്ന ടെർമിനൽ വികസനങ്ങൾ, രൺവേ വിപുലീകരണങ്ങൾ, ഫേസ്-റികഗ്നിഷൻ, ബാഗേജ് ഓട്ടോമേഷൻ സിസ്റ്റങ്ങൾ, സാങ്കേതിക സൗകര്യങ്ങൾ എന്നിവ ഈ ഉയർച്ചക്ക് അടിസ്ഥാനമായതായി.

CA-005
സുരിനാമിൻടെ പുതിയ പ്രസിഡന്റ്?
ജെന്നിഫർ സൈമൺസ്
■ 2025 ജൂലൈ 6 ന് നടന്ന പാർലമെന്റ് യോഗത്തിൽ അവർ സുരിനാമിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
■ സുരിനാമിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് കൂടിയാണ് അവർ.
■ 2025 ജൂലൈ 16 ന് അവർ ഔദ്യോഗികമായി പ്രസിഡന്റായി അധികാരമേൽക്കും.

CA-006
ക്ഷയരോഗ മരണപ്രവചന മാതൃക നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്‌നാട്
■ ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് AI അടിസ്ഥാനമാക്കിയുള്ള TB മരണ പ്രവചന മാതൃക ഉപയോഗിക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നത്.
■ മരണ സാധ്യതയുള്ള രോഗികളെ നേരത്തെ തിരിച്ചറിയാനും അവർക്ക് ആവശ്യമായ അടിയന്തര ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും.
■ തമിഴ്നാട് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ 2024 ൽ ഇത് ഔദ്യോഗികമായി ആരംഭിച്ചു.

CA-007
അടുത്തിടെ മിന്നൽ പ്രളയമുണ്ടായ അമേരിക്കൻ സ്റ്റേറ്റ് ?
ടെക്സസ്
■ 2025 ജൂലൈ 4 നും 7 നും ഇടയിൽ ടെക്സസ് ഹിൽ കൺട്രിയിൽ ഒരു മിന്നൽ വെള്ളപ്പൊക്കം ഉണ്ടായി.
■ ഈ സംഭവത്തിൽ 100–118 പേർ മരിക്കുകയും 160–180 പേരെ കാണാതാവുകയും ചെയ്തു.
■ പ്രധാന സ്ഥലങ്ങൾ: കെർ കൗണ്ടി, ഗ്വാഡലൂപ്പ് നദിയിലെ ക്യാമ്പുകൾ, പ്രത്യേകിച്ച് ക്യാമ്പ് മിസ്റ്റിക്. നിമിഷങ്ങൾക്കുള്ളിൽ വെള്ളം 26–30 അടി ഉയർന്നു.

CA-008
വിംബിൾഡണിൽ 100 വിജയം പൂർത്തിയാക്കിയ രണ്ടാമത്തെ പുരുഷ താരം?
നൊവാക്ക് ജോക്കോവിച്ച്
■ 100-ാമത്തെ വിജയം: സെർബിയൻ താരമായ മിയോമിർ കെക്‌മാനോവിച്ച്നെ 6–3, 6–0, 6–4 ന് തോൽപ്പിച്ചുകൊണ്ട്.
■ Roger Federer-ന് ശേഷം വിംബിൾഡണിൽ 100 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ പുരുഷതാരം.
■ Wimbledon-ലും French Open-ലും 100 വിജയം പൂർത്തിയാക്കിയ ഏക താരമാകാനും സാധ്യതയുണ്ട്.

CA-009
2025 ജൂലൈയിൽ ന്യൂ ഡെവലപ്മെന്റ് ബാങ്കിൽ അംഗമായ രാജ്യങ്ങൾ?
കൊളംബിയ, ഉസ്‌ബെക്കിസ്ഥാൻ
■ 2014 ജൂലൈയിൽ ബ്രസീലിലെ ഫോർട്ടലേസയിൽ നടന്ന ആറാമത് ബ്രിക്‌സ് ഉച്ചകോടിയിൽ സ്ഥാപിതമായ NDB, 2015 ജൂലൈയിൽ പ്രവർത്തനക്ഷമമായി.ഇതിന്ടെ ആസ്ഥാനം ഷാങ്ഹായ്, ചൈനയിലാണ്.
■ ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, യുഎഇ, ഈജിപ്ത്, അൾജീരിയ എന്നിവ NDB അംഗങ്ങളാണ്.
■ എൻഡിബിയെ നിയന്ത്രിക്കുന്നത് ഒരു ബോർഡ് ഓഫ് ഗവർണേഴ്‌സും ഒരു ഡയറക്ടർ ബോർഡുമാണ്, ഓരോ അംഗരാജ്യത്തിനും തുല്യ വോട്ടവകാശമുണ്ട്.

CA-010
അടുത്തിടെ, ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം വാലിയായി മാറുന്നതിനും ക്വാണ്ടം സാങ്കേതികവിദ്യകൾക്കായുള്ള ആഗോള കേന്ദ്രമായി വികസിപ്പിക്കാനുമായി "അമരാവതി ക്വാണ്ടം വാലി ഡിക്ലറേഷൻ (AQVD)" ഔദ്യോഗികമായി അംഗീകരിച്ച സംസ്ഥാന സർക്കാർ ഏതാണ്?
ആന്ധ്രാപ്രദേശ് സർക്കാർ
■ അടുത്തിടെ, ആന്ധ്രാപ്രദേശ് സർക്കാർ അമരാവതി ക്വാണ്ടം വാലി ഡിക്ലറേഷൻ (എക്യുവിഡി) ഔദ്യോഗികമായി അംഗീകരിച്ചു, അമരാവതിയെ ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം വാലിയായും ക്വാണ്ടം സാങ്കേതികവിദ്യകൾക്കായുള്ള ആഗോള കേന്ദ്രമായും മാറ്റുന്നു.
■ ഇന്ത്യയുടെ നാഷണൽ ക്വാണ്ടം മിഷനുമായി യോജിച്ച ഒരു ഡീപ്-ടെക് തലസ്ഥാനമായി ഇത് അമരാവതിയെ സ്ഥാപിക്കുന്നു.

0 Comments