25th June 2026, Daily Current Affairs in Malayalam 2026 has been prepared on daily national and international events with a view to accelerating the preparation of the aspirants for different competitive exams like UPSC, SSC, IAS, Railway-RRB, UPPSC, UKPSC, & Other State Govt Jobs SBI Clerk, SBI PO, IBPS PO Clerk, RBI, RRB, Various entrance exams, state-level competitions, and all state PSC Examinations. 25 Jun 2026 Daily Current Affairs
Downloads: loading...
Total Downloads: loading...
CA-001
കേരളത്തിന്ടെ പുതിയ ചീഫ് സെക്രട്ടറി ആയി നിയമിതനാകുന്നത് ആരാണ് ?
ബിശ്വനാഥ് സിൻഹ
■ അദ്ദേഹം 1992 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
■ നിലവിൽ അദ്ദേഹം സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു.
■ കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിൽ അദ്ദേഹം മുൻപ് കലക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

CA-002
2026 ജൂണിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ സ്വർണ ഖനി ഏതാണ് ?
ജോന്നാഗിരി
■ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ വൻകിട സ്വകാര്യ സ്വർണ ഖനിയാണ് ഇത്.
■ ഈ പ്രോജക്റ്റ് ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ തുഗ്ഗലി മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്.
■ 'ജിയോമൈസൂർ സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' (Geomysore Services India Pvt Ltd), 'ഡെക്കാൻ ഗോൾഡ് മൈൻസ്' എന്നിവർ ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
■ ആദ്യ വർഷത്തിൽ (2026-27) 400 കിലോഗ്രാം സ്വർണം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ ഇത് പ്രതിവർഷം 1 ടൺ മുതൽ 2 ടൺ വരെയായി ഉയർത്തും.

CA-003
ലയണൽ മെസ്സിയുടെ ഏറ്റവും ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ് ?
അർജന്റീന
■ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത് അർജന്റീനയിലെ പാറ്റഗോണിയയിലുള്ള കുത്രാൽ കോ (Cutral Co) എന്ന നഗരത്തിലാണ്.
■ ഈ പ്രതിമയ്ക്ക് 85 അടി (26 മീറ്റർ) ഉയരമുണ്ട്.
■ ഏകദേശം 70 ടൺ സ്റ്റീലും ഇരുമ്പും കോൺക്രീറ്റും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
■ അർജന്റീനയുടെ ദേശീയ ജേഴ്സി അണിഞ്ഞ്, 2022-ലെ ഫിഫ ലോകകപ്പ് ട്രോഫി ഉയർത്തിപ്പിടിച്ചു നിൽക്കുന്ന മെസ്സിയുടെ രൂപമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.
■ അർജന്റീനക്കാരനായ പ്രശസ്ത ശിൽപി ആൽഡോ ബെറോയിസ (Aldo Beroisa) ആണ് ഈ ഭീമാകാരമായ പ്രതിമ നിർമ്മിച്ചത്.

CA-004
2026 ജൂണിൽ വിസ്ഡൺ മാസികയുടെ കവർ പേജിൽ ഇടം പിടിച്ച ഇന്ത്യൻ ക്രിക്കറ്റർ ആരാണ് ?
വൈഭവ് സൂര്യവംശി
■ 2026 ജൂണിൽ പുറത്തിറങ്ങിയ പ്രശസ്ത ക്രിക്കറ്റ് മാസികയായ 'വിസ്ഡൺ ക്രിക്കറ്റ് മന്ത്ലി' യുടെ കവർ പേജിൽ ഇടംപിടിച്ച ഇന്ത്യൻ താരമാണ് വൈഭവ് സൂര്യവംശി.
■ വിസ്ഡൺ മാസികയുടെ കവർ പേജിൽ പ്രത്യക്ഷപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്ററായി വൈഭവ് മാറി.
■ 'ദി ബോയ് ഹൂ ബ്രോക്ക് ക്രിക്കറ്റ്' (The Boy Who Broke Cricket) എന്ന തലക്കെട്ടോടെയാണ് വിസ്ഡൺ അദ്ദേഹത്തിന്റെ ചിത്രം കവറായി നൽകിയത്.
■ സച്ചിൻ ടെണ്ടുൽക്കർ (2014), വിരാട് കോഹ്ലി (2017) എന്നിവർക്ക് ശേഷം വിസ്ഡൺ കവറിൽ എത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് വൈഭവ്.

CA-005
2026 ജൂണിൽ അന്തരിച്ച ക്യൂബയുടെ മുൻ വൈസ് പ്രസിഡന്റ് ആരാണ് ?
റാമിറോ വാൽഡസ് മെനൻഡസ്
■ ഫിഡൽ കാസ്ട്രോ, റൗൾ കാസ്ട്രോ എന്നിവർക്കൊപ്പം ക്യൂബൻ വിപ്ലവത്തിൽ പങ്കെടുത്ത പ്രധാന കമാൻഡർമാരിൽ ഒരാളായിരുന്നു അദ്ദേഹം.
■ ക്യൂബയുടെ വൈസ് പ്രസിഡന്റ്, ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നീ സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
■ ക്യൂബയുടെ വിഖ്യാതമായ ആഭ്യന്തര ഇന്റലിജൻസ് ഏജൻസിക്ക് രൂപം നൽകിയതും അതിന്റെ ആദ്യ മേധാവിയായിരുന്നതും അദ്ദേഹമാണ്.
■ വിപ്ലവത്തിലെ പങ്കാളിത്തം മുൻനിർത്തി 'കമാൻഡർ ഓഫ് ദി റെവല്യൂഷൻ', 'ഹീറോ ഓഫ് ദി റിപ്പബ്ലിക് ഓഫ് ക്യൂബ' എന്നീ പദവികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

CA-006
ഏത് രേഖയാണ് പൗരത്വ രേഖയല്ലെന്ന് കേന്ദ്ര സർക്കാർ 2026 ജൂണിൽ വിശദീകരിച്ചത് ?
പാസ്പോർട്ട്
■ ഇന്ത്യൻ പാസ്പോർട്ട് ഒരു പൗരത്വ രേഖയല്ല, മറിച്ച് കേവലം ഒരു യാത്രാരേഖ (Travel Document) മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം 2026 ജൂണിൽ വ്യക്തമാക്കുകയുണ്ടായി.
■ 2026 ജൂൺ 24-ന് നടന്ന 14-ാമത് പാസ്പോർട്ട് സേവാ ദിവസിനോട് അനുബന്ധിച്ചാണ് വിദേശകാര്യ മന്ത്രാലയം ഈ സുപ്രധാന വ്യക്തത വരുത്തിയത്.
■ പാസ്പോർട്ടിന്റെ പ്രാഥമിക ലക്ഷ്യം വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾ സുഗമമാക്കുക മാത്രമാണ്, അല്ലാതെ അത് ഇന്ത്യയിലെ പൗരത്വ അവകാശങ്ങൾ സ്ഥാപിക്കാനുള്ള അന്തിമ തെളിവല്ല.
■ 1967-ലെ പാസ്പോർട്ട് നിയമത്തിലെ (Passports Act) സെക്ഷൻ 20 പ്രകാരം, പ്രത്യേക സാഹചര്യങ്ങളിൽ പൗരന്മാരല്ലാത്തവർക്കും കേന്ദ്ര സർക്കാരിന് പാസ്പോർട്ട് അനുവദിക്കാൻ വ്യവസ്ഥയുണ്ട്.

CA-007
യുറുഗ്വായിലെ ഇന്ത്യൻ അംബാസിഡർ ആയി നിയമിതനായ മലയാളി ആരാണ് ?
ബിനോയ് ജോർജ്
■ അദ്ദേഹം 2006 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥനാണ്.
■ നിലവിൽ അദ്ദേഹം വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് കോൺസുലർ, പാസ്പോർട്ട്, വിസ ഡിവിഷനിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു.
■ ഇതിനുമുമ്പ് ബംഗ്ലാദേശിൽ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും ഇറ്റലിയിൽ കോൺസുൽ ജനറലായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

CA-008
എവിടെയാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പംപ്ഡ് സ്റ്റോറേജ് പദ്ധതി നിലവിൽ വരുന്നത് എവിടെയാണ് ?
കക്കയം, കോഴിക്കോട്
■ മലബാർ മേഖലയിലെ വൈദ്യുതി ക്ഷാമം ശാശ്വതമായി പരിഹരിക്കാൻ ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലയിലെ കക്കയം - കുറ്റ്യാടി അണക്കെട്ടുകളെ അടിസ്ഥാനമാക്കിയാണ് പുതിയ പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതി (Pumped Storage Project) നിലവിൽ വരുന്നത്.
■ ഈ പദ്ധതിയിലൂടെ 800 മുതൽ 1000 മെഗാവാട്ട് വരെ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സാധിക്കും.
■ പകൽ സമയങ്ങളിൽ വില കുറഞ്ഞ സൗരോർജ്ജം ഉപയോഗിച്ച് താഴെയുള്ള അണക്കെട്ടിൽ നിന്ന് മുകളിലെ അണക്കെട്ടിലേക്ക് വെള്ളം പമ്പ് ചെയ്ത് കയറ്റുന്നു. പിന്നീട് രാത്രിയിലെ കടുത്ത വൈദ്യുതി ക്ഷാമമുള്ള സമയങ്ങളിൽ ഈ വെള്ളം താഴേക്ക് ഒഴുക്കി വിട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു.

CA-009
2026 ജൂണിൽ അന്തരിച്ച മുൻ ന്യൂസിലാൻഡ് ക്രിക്കറ്റർ ആരാണ് ?
ബോബ് ബ്ലെയർ
■ ന്യൂസിലാൻഡിനായി 19 ടെസ്റ്റ് മത്സരങ്ങൾ കളിച്ച അദ്ദേഹം 43 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
■ ചരിത്രപ്രസിദ്ധമായ പോരാട്ടവീര്യത്തിലൂടെ ക്രിക്കറ്റ് ലോകത്തിന്റെ ഹീറോയായി മാറിയ മുൻ ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളറാണ് ബോബ് ബ്ലെയർ (Bob Blair).
■ കരിയറിലെ വിക്കറ്റ് നേട്ടങ്ങളേക്കാൾ, 1953-ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഹന്നാസ്ബർഗിൽ അദ്ദേഹം നടത്തിയ 10 മിനിറ്റ് നീണ്ട ബാറ്റിങ് ഇന്നിങ്സാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

CA-010
ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തിയ കമ്മീഷന്റെ അധ്യക്ഷനായ ഇന്ത്യക്കാരൻ ആരാണ് ?
ശ്രീനിവാസൻ മുരളീധർ
■ അദ്ദേഹം യുഎന്നിന്റെ 'ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് ഇക്വയറി ഓൺ ദി ഓക്യുപൈഡ് ഫലസ്തീനിയൻ ടെറിട്ടറി'യുടെ ചെയർമാനാണ്.
■ അദ്ദേഹം മുൻപ് ഡൽഹി, ഒഡീഷ ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ്.
■ 2026 ജൂണിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മീഷൻ 100 പേജുള്ള ഒരു നിർണ്ണായക റിപ്പോർട്ട് ജനീവയിൽ പുറത്തുവിട്ടു.
■ ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സൈന്യം ഫലസ്തീൻ കുട്ടികളെ ബോധപൂർവ്വം ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

0 Comments