Kerala PSC | Clerk Special Recruitment Question Paper (079/20250 | Mock Test | Exam Date : 05 Jul 2025
കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) ക്ലാർക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് പരീക്ഷ (Category No: 079/2025) ജൂലൈ 5, 2025-ന് നടത്തപ്പെട്ടത് അടിസ്ഥാനമാക്കി തയ്യാറാക്കിയ മോക്ക് ടെസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയുടെ മാതൃകയും ചോദ്യംതരവും മനസിലാക്കുന്നതിനായി ഇത് സഹായകരമായിരിക്കും. എല്ലാ ചോദ്യങ്ങൾക്കും നാലു ഓപ്ഷനുകളും ഒരു ശരിയായ ഉത്തരവും ഉൾപ്പെടുത്തിയിട്ടുണ്ട്.
Result:
1
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് നടന്ന ഒരു പ്രധാന സംഭവം ഏത്?
വിമോചന സമരം
സവർണ്ണജാഥ
സത്യാഗ്രഹം
പന്തിഭോജനം
2
10 + 2 + 3 എന്ന വിദ്യാഭ്യാസ രീതി കൊണ്ടുവന്നത് :
ഡോ. ഡി.എസ്. കോത്താരി കമ്മീഷൻ
ഡോ. ലക്ഷ്മ്മണസ്വാമി മുതലിയാർ കമ്മീഷൻ
ഡോ. രാധാകൃഷ്ണൻ കമ്മീഷൻ
ഹണ്ടർ കമ്മീഷൻ
3
ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം :
1914
1916
1917
1918
4
“പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയത് ആര്?
വാറൻ ഹേസ്റ്റിംഗ്സ്
തോമസ് പെയിൻ
ജെയിംസ് മാഡിസൺ
ജെയിംസ് ഓട്ടിസ്
5
കറുപ്പ് വ്യാപാരവും തുറന്ന വാതിൽ നയവും ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ചൈനീസ് വിപ്ലവം
അമേരിക്കൻ സ്വാതന്ത്ര്യസമരം
റഷ്യൻ വിപ്ലവം
ഫ്രഞ്ച് വിപ്ലവം
6
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ആര്?
ബാൻ കി മൂൺ
അന്റോണിയോ ഗുട്ടെറസ്
ഐറിനാ ബെക്കോവ
ഡാഗ് ഹാമർഷോൾഡ്
7
തെക്കെ അമേരിക്കയ്ക്കും പസഫിക് ഫലകത്തിനും ഇടയിൽ കാണുന്ന ചെറിയ ഫലകം:
കോക്കോസ്
ഫിലിപ്പൈൻ
പസഫിക്
നാസ്ക
8
പർവ്വതനിരകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന മണിപ്പൂരിലെ ഏറ്റവും വലിയ തടാകം :
ലോകക്
ദാൽ
വൂളാർ
ചിൽക്ക
9
ഉപോഷ്ണ ഗുരുമർദ്ദ മേഖലയിൽ നിന്നും ഉപധ്രുവീയ നിമ്മർദ്ദ മേഖലയിലേയ്ക്ക് വീശുന്ന കാറ്റ് :
വാണിജ്യ വാതങ്ങൾ
ധ്രുവീയ വാതങ്ങൾ
പശ്ചിമ വാതങ്ങൾ
കാലിക വാതങ്ങൾ
10
പ്രാഥമിക ശിലകൾ എന്നറിയപ്പെടുന്നത് :
അവസാദ ശിലകൾ
ആഗ്നേയ ശിലകൾ
കായാന്തര ശിലകൾ
ഇവയൊന്നുമല്ല
11
കേരളത്തിൽ ചീനക്കളിമണ്ണിന് പ്രസിദ്ധമായ സ്ഥലം :
കരുനാഗപ്പള്ളി
നീണ്ടകര
ആറ്റിങ്ങൽ
കുണ്ടറ
12
മോക്ഷ ചുഴലിക്കാറ്റിന് പേര് നിർദ്ദേശിച്ച രാജ്യം :
ഇന്ത്യ
ബംഗ്ലാദേശ്
യെമൻ
ശ്രീലങ്ക
13
ദേശീയ കാർഷിക ഗ്രാമീണ വികസന ബാങ്ക് നിലവിൽ വന്ന വർഷം ഏത്?
1984
1980
1982
1985
14
താഴെ കൊടുത്തിരിക്കുന്നവയിൽ ധവളവിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
മുട്ട ഉത്പാദനം
ക്ഷീരോല്പാദനം
കാർഷിക ഉത്പാദനം
മത്സ്യ ഉത്പാദനം
15
ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ദേശസാൽക്കരണം നടന്നത് ഏത് പഞ്ചവൽസര പദ്ധതിയുടെ കാലത്താണ്?
നാലാം പഞ്ചവൽസരപദ്ധതി
അഞ്ചാം പഞ്ചവൽസരപദ്ധതി
മൂന്നാം പഞ്ചവൽസരപദ്ധതി
രണ്ടാം പഞ്ചവൽസരപദ്ധതി
16
നീതി ആയോഗിന്റെ എക്സ് ഒഫിഷ്യോ ചെയർപേഴ്സൺ ആരാണ്?
റിസർവ്വ് ബാങ്ക് ഗവർണ്ണർ
പ്രധാനമന്ത്രി
ഉപരാഷ്ട്രപതി
ധനമന്ത്രി
17
1991-ലെ ഉദാരവൽക്കരണനയങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ഇറക്കുമതിയിലും കയറ്റുമതിയിലുമുള്ള അളവുപരമായ നിയന്ത്രണങ്ങൾ ഇല്ലാതാക്കുക
വ്യവസായ മേഖലയിലെ നിയന്ത്രണങ്ങൾ നീക്കുക
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഭാഗികമായി സ്വകാര്യമേഖലയ്ക്ക് വിൽക്കുക
വിദേശ കറൻസിയുമായി താരതമ്യം ചെയ്ത് ഇന്ത്യൻ കറൻസിയുടെ മൂല്യം കുറയ്ക്കുക
18
റിസർവ്വ് ബാങ്ക് ഓഫ് ഇൻഡ്യയുടെ 26-ാമത് ഗവർണ്ണർ ആയി നിയമിതനായത് ആരാണ്?
ശക്തികാന്തദാസ്
ഉർജിത് പട്ടേൽ
രഘുറാം രാജൻ
സഞ്ജയ് മൽഹോത്ര
19
2024-ൽ ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്കിൽ 69-ാമത് അംഗമായ രാജ്യം ഏത്?
ഇസ്രയേൽ
അർജന്റീന
സൗദി അറേബ്യ
ക്യൂബ
20
ഇന്ത്യയിൽ പഞ്ചായത്തീരാജിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) പഞ്ചായത്തീരാജ് വ്യവസ്ഥ ഇന്ത്യയിൽ നിലവിൽ വന്നത് 73-ാം ഭരണഘടനാ ഭേദഗതി അനുസരിച്ചാണ്
(ii) പഞ്ചായത്തീരാജിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ 40 (Part iv) ആണ്
(iii) പഞ്ചായത്തീരാജ് ദിനം ആയി ആചരിക്കുന്നത് ആഗസ്റ്റ് 24 ആണ്
(iv) ഇന്ത്യയിൽ പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത്റായ് മേത്ത ആണ്
(i) പഞ്ചായത്തീരാജ് വ്യവസ്ഥ ഇന്ത്യയിൽ നിലവിൽ വന്നത് 73-ാം ഭരണഘടനാ ഭേദഗതി അനുസരിച്ചാണ്
(ii) പഞ്ചായത്തീരാജിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ 40 (Part iv) ആണ്
(iii) പഞ്ചായത്തീരാജ് ദിനം ആയി ആചരിക്കുന്നത് ആഗസ്റ്റ് 24 ആണ്
(iv) ഇന്ത്യയിൽ പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത്റായ് മേത്ത ആണ്
(i), (ii), (iii)
(i), (ii), (iv)
(ii), (iii), (iv)
All the above
21
ഇന്ത്യൻ ഭരണഘടനയുടെ സുവർണ്ണത്രികോണം എന്ന് അറിയപ്പെടുന്ന മൂന്ന് ആർട്ടിക്കിളുകൾ ഏതെല്ലാം?
ആർട്ടിക്കിൾ 14, 19, 21
ആർട്ടിക്കിൾ 14, 16, 19
ആർട്ടിക്കിൾ 19, 20, 21
ആർട്ടിക്കിൾ 14, 18, 21
22
താഴെ തന്നിരിക്കുന്നവയിൽ ഗവണ്മെന്റിന്റെ ശിഷ്ട അധികാരത്തിൽ പെടുത്താവുന്നത് ഏത്?
രാജ്യരക്ഷ
ആണവ ഗവേഷണം
സൈബർ നിയമങ്ങൾ
തീർത്ഥാടനം
23
ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സമിതിയിൽ ഉണ്ടായിരുന്ന ഏക ദളിത് വനിത ആര്?
അമ്മു വിശ്വനാഥൻ
ദാക്ഷായണി വേലായുധൻ
ആനി മസ്ക്രീൻ
കമലാ ചൗധരി
24
ഇന്ത്യയിൽ ഒരു വ്യക്തിക്ക് പൗരത്വം നഷ്ടമാകുന്ന മൂന്ന് രീതികൾ ഏതെല്ലാമാണ്?
(i) പരിത്യാഗം
(ii) പൗരത്വാപഹാരം
(iii) ആർജിത പൗരത്വം
(iv) നിർത്തലാക്കൽ
(i) പരിത്യാഗം
(ii) പൗരത്വാപഹാരം
(iii) ആർജിത പൗരത്വം
(iv) നിർത്തലാക്കൽ
(i), (ii), (iii)
(i), (iii), (iv)
(i), (ii), (iv)
(ii), (iii), (iv)
25
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ എന്ന പദവി അടുത്തിടെ കരസ്ഥമാക്കിയത് ആര്?
മാഗ്നസ് കാൾസൺ
വിശ്വനാഥൻ ആനന്ദ്
ഡി. ഗുഗേഷ്
ഡിങ് ലിറെൻ
26
ഇന്ത്യയുടെ ഇപ്പോഴത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആര്?
അനൂപ് ചന്ദ്ര
രാജീവ് കുമാർ
സുശീൽ ചന്ദ്ര
ഗ്യാനേഷ് കുമാർ
27
കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾക്ക് നിലവിൽ നൽകുന്ന ക്ഷേമ പെൻഷൻ എത്ര രൂപയാണ്?
1,400
1,500
1,600
2,000
28
താഴെപ്പറയുന്ന പ്രസ്താവനകളിൽ “കിഫ്ബി''യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
(i) കേരള സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം സംഭരിക്കാനുള്ള ഒരു സംവിധാനമാണ് “കിഫ്ബി''
(ii) സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയാണ് “കിഫ്ബി' ചെയർമാൻ
(iii) നിലവിൽ ചീഫ് സെക്രട്ടറിയായ ശ്രീമതി ശാരദ മുരളീധരൻ ആണ് “കിഫ്ബി” സി ഇ ഒ
(i) കേരള സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം സംഭരിക്കാനുള്ള ഒരു സംവിധാനമാണ് “കിഫ്ബി''
(ii) സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയാണ് “കിഫ്ബി' ചെയർമാൻ
(iii) നിലവിൽ ചീഫ് സെക്രട്ടറിയായ ശ്രീമതി ശാരദ മുരളീധരൻ ആണ് “കിഫ്ബി” സി ഇ ഒ
(i) മാത്രം
(i), (ii) മാത്രം
(i), (iii) മാത്രം
ഇവയെല്ലാം
29
2005-ലെ വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി അപേക്ഷ നൽകുമ്പോൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ഉൾപ്പെടുന്ന വിഭാഗങ്ങളിലെ വ്യക്തികൾ എത്ര രൂപ ഫീസായി നൽകണം?
10 രൂപ
5 രൂപ
3 രൂപ
ഫീസില്ല
30
“സംസ്ഥാന തണ്ണീർത്തട അതോറിറ്റി കേരള'യുടെ ചെയർമാൻ ആരാണ്?
കൃഷി വകുപ്പ് മന്ത്രി
മുഖ്യമന്ത്രി
തദ്ദേശ വകുപ്പ് മന്ത്രി
ചീഫ് സെക്രട്ടറി
31
താഴെപ്പറയുന്ന പ്രസ്താവനകളിൽ “കേരള സംസ്ഥാന ആസൂത്രണ ബോർഡ്”മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?
(i) സംസ്ഥാനതലത്തിൽ സമഗ്രമായ ആസൂത്രണം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ 1967-ൽ രൂപം നൽകിയതാണ് "കേരള സംസ്ഥാന ആസൂത്രണ ബോർഡ്”
(ii) സാമ്പത്തിക ആസൂത്രണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാളെ ആസൂത്രണ ബോർഡിന്റെ അധ്യക്ഷനായി നിയമിക്കുന്നു
(iii) ആസൂത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി എല്ലാ വർഷവും ബജറ്റ് അവതരണത്തിന് മുമ്പ് സംസ്ഥാന നിയമസഭയിൽ സമർപ്പിക്കുന്ന രേഖയാണ് “കേരള ഇക്കണോമിക് റിവ്യൂ”
(i) സംസ്ഥാനതലത്തിൽ സമഗ്രമായ ആസൂത്രണം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ 1967-ൽ രൂപം നൽകിയതാണ് "കേരള സംസ്ഥാന ആസൂത്രണ ബോർഡ്”
(ii) സാമ്പത്തിക ആസൂത്രണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാളെ ആസൂത്രണ ബോർഡിന്റെ അധ്യക്ഷനായി നിയമിക്കുന്നു
(iii) ആസൂത്രണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി എല്ലാ വർഷവും ബജറ്റ് അവതരണത്തിന് മുമ്പ് സംസ്ഥാന നിയമസഭയിൽ സമർപ്പിക്കുന്ന രേഖയാണ് “കേരള ഇക്കണോമിക് റിവ്യൂ”
(i) മാത്രം
(i), (ii) മാത്രം
(i), (iii) മാത്രം
ഇവയെല്ലാം
32
2021-ൽ നിലവിൽ വന്നത് എത്രാമത്തെ കേരള നിയമസഭയാണ്?
13
14
15
16
33
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ആപ്ലിക്കേഷൻ ഏതാണ്?
കെ സേവന
കെ സ്മാർട്ട്
സഞ്ജയ
സുഗമ
34
ഒരു പാരിസ്ഥിതിക സമൂഹത്തിൻ്റെ പ്രവർത്തനത്തെയും വൈവിധ്യത്തെയും ബാധിക്കുന്ന ഒരു പ്രത്യേക ജീവിയുടെ (Species) നഷ്ടം ഒരു ആവാസവ്യവസ്ഥ ജീർണ്ണിക്കാൻ കാരണമായേക്കും എന്ന് വിശദീകരിക്കുന്ന സിദ്ധാന്തം ഏതാണ്?
ഗയ സിദ്ധാന്തം
റിവറ്റ്-പോപ്പർ സിദ്ധാന്തം
ആവാസവ്യവസ്ഥ കോർ സിദ്ധാന്തം
ഗൗസ് ഒഴിവാക്കൽ സിദ്ധാന്തം
35
HIV അണുബാധയെ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമായി വികസിപ്പിച്ചെടുത്ത ചികിത്സാരീതി താഴെപ്പറയുന്നവയിൽ ഏതാണ്?
അഡ്ജുവന്റ് തെറാപ്പി
ആന്റി-റിട്രോവൈറൽ തെറാപ്പി
അബോർട്ടീവ് തെറാപ്പി
കീമോതെറാപ്പി
36
സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ് വകുപ്പിന്റെ പദ്ധതി ഏതാണ്?
കൂട്ട്
ഉണർവ്വ്
നേർവഴി
ഉഷസ്
37
ഫംഗസിൽ നിന്നും വേർതിരിച്ചെടുക്കുന്ന രോഗപ്രതിരോധ മരുന്ന് (Immuno Suppressive agent) താഴെ പറയുന്നവയിൽ ഏതാണ്?
സൈക്ലോസ്പോറിൻ A
സ്റ്റാറ്റിൻ
മാനോമൈസിൻ
ആമ്പോടെറിസിൻ B
38
ബാക്ടീരിയകളെ വിഴുങ്ങി നശിപ്പിക്കുന്ന (Phagocytosis) ശ്വേതരക്താണുക്കൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ്?
(i) ന്യൂട്രോഫിൽ
(ii) മോണോസൈറ്റ്
(iii) ബേസോഫിൽ
(iv) മാക്രോഫാജസ്
(i) ന്യൂട്രോഫിൽ
(ii) മോണോസൈറ്റ്
(iii) ബേസോഫിൽ
(iv) മാക്രോഫാജസ്
(i) and (ii)
(ii) and (iii)
(iii) and (iv)
(i), (ii) and (iv)
39
കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വന്യജീവി സങ്കേതം ഏതാണ്?
ചെന്തരുണി
കരിമ്പുഴ
മലബാർ
കൊട്ടിയൂർ
40
2024-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(i) മൈക്രോ ആർ.എൻ.എ. (Micro RNA) യുടെ കണ്ടുപിടുത്തം
(ii) ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസ്സിലാക്കുന്നതിനുവേണ്ടി
(iii) കംപ്യൂട്ടേഷൻ പ്രോട്ടീൻ രൂപകല്പന (Computation Protein) ചെയ്യുന്നതിന്
(iv) കൃത്രിമ നാഡീവ്യവസ്ഥയെ അടിസ്ഥാനമാക്കി മെഷീൻ ലേണിംഗിന്റെ (Machine Learning) കണ്ടുപിടുത്തം
(i) മൈക്രോ ആർ.എൻ.എ. (Micro RNA) യുടെ കണ്ടുപിടുത്തം
(ii) ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിന്റെ അടിസ്ഥാന പ്രക്രിയ മനസ്സിലാക്കുന്നതിനുവേണ്ടി
(iii) കംപ്യൂട്ടേഷൻ പ്രോട്ടീൻ രൂപകല്പന (Computation Protein) ചെയ്യുന്നതിന്
(iv) കൃത്രിമ നാഡീവ്യവസ്ഥയെ അടിസ്ഥാനമാക്കി മെഷീൻ ലേണിംഗിന്റെ (Machine Learning) കണ്ടുപിടുത്തം
(i) only
(i) and (ii)
(iii) and (iv)
എല്ലാം
41
‘ആട്ടിടയന്മാരുടെ താഴ്വര' (Valley of Shepherds) എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലമേതാണ്?
പുൽവായ
ഗൂറസ് വാലി
പഹൽഗാം
പാംപോർ വാലി
42
സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ ഏറ്റവും കൂടുതൽ വിസരണം സംഭവിക്കുന്ന പ്രകാശവർണ്ണം ഏത്?
ചുവപ്പ്
നീല
മഞ്ഞ
വയലറ്റ്
43
ഒരു വസ്തുവിനെ തിരശ്ചീന ദിശയിൽ തറയിലൂടെ ചലിപ്പിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തി ഏത് ബലത്തിനെതിരെയാണ്?
ഭൂഗുരുത്വബലം
പേശീബലം
ഘർഷണബലം
കാന്തികബലം
44
ശബ്ദം പരമാവധി വേഗതയിൽ സഞ്ചരിക്കുന്ന മാധ്യമം ഏതാണ്?
ദ്രാവകം
ഖരം
വാതകം
ശൂന്യത
45
2025 നവംബർ മാസത്തിൽ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?
സൗത്ത് ആഫ്രിക്ക
ഇന്ത്യ
ഫ്രാൻസ്
അമേരിക്ക
46
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽ നിന്നുള്ള ഡ്രോൺ മിസൈൽ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധത്തിനായി ഇന്ത്യ ഉപയോഗിച്ച 'സുദർശൻ ചക്ര' എന്നറിയപ്പെടുന്ന വ്യോമയാന പ്രതിരോധ സംവിധാനത്തിന്റെ പേരെന്ത്?
HQ-9
BARAK.8
S-400 TRIUMF
PAC-3
47
ശുദ്ധജലത്തിലേക്ക് ഏതാനും തുള്ളി വിനാഗിരി ഒഴിച്ചാൽ ആ ലായനിയുടെ pH മൂല്യം :
കൂടുന്നു
കുറയുന്നു
ന്യൂട്രൽ ആയി നിൽക്കുന്നു
മാറുന്നില്ല
48
ആറ്റോമിക സംഖ്യ 20 ഉള്ള മൂലകം ആവർത്തനപട്ടികയിൽ ഏത് ബ്ലോക്കിൽ പെടുന്നു?
s ബ്ലോക്ക്
p ബ്ലോക്ക്
d ബ്ലോക്ക്
f ബ്ലോക്ക്
49
അമോണിയ (NH₃) യുടെ തന്മാത്രാഭാരം 17 ആണെങ്കിൽ 34 ഗ്രാം അമോണിയ വാതകം STP യിൽ എത്ര വ്യാപ്തം എടുക്കും?
2 ലിറ്റർ
22.4 ലിറ്റർ
11.2 ലിറ്റർ
44.8 ലിറ്റർ
50
താഴെ പറയുന്നവയിൽ ഏത് ആസിഡാണ് സ്വർണ്ണാഭരണങ്ങൾ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നത്?
ബോറിക് ആസിഡ്
സൾഫ്യൂറിക് ആസിഡ്
നൈട്രിക് ആസിഡ്
കാർബോണിക് ആസിഡ്
51
2024-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഡേവിഡ് ബേക്കറിന് ലഭിച്ചത് എന്തിനാണ്?
ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിന്
കമ്പ്യൂട്ടേഷനൽ പ്രോട്ടീൻ രൂപകല്പനയ്ക്ക്
ക്ലിക്ക് കെമിസ്ട്രിയുടെ വികസനത്തിന്
മൈക്രോ ആർ.എൻ.എ.യുടെ കണ്ടുപിടിത്തത്തിന്
52
താഴെ തന്നിരിക്കുന്നവയിൽ അനുഷ്ഠാനകല അല്ലാത്തതേത്?
തെയ്യം
പടയണി
മുടിയേറ്റ്
കൂടിയാട്ടം
53
കേരള സ്പോർട്സ് കൗൺസിലിന്റെ ആദ്യ പ്രസിഡന്റ് ആരായിരുന്നു?
സി. അച്യുതമേനോൻ
ഐ.എം. വിജയൻ
ജി.വി. രാജ
ജോസഫ് മുണ്ടശ്ശേരി
54
‘തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
പി. കുഞ്ഞിരാമൻ നായർ
കുഞ്ഞനന്തൻ നായർ
എൻ.വി. കൃഷ്ണവാരിയർ
എസ്. ഗുപ്തൻ നായർ
55
“താരിതു മാമകഹ്യദയം, വീണിതു ചേരട്ടെ നിൻ തൃച്ചേവടിയിൽ പാപശിലാകൂടത്തിനുമുയിരാം കാരുണ്യത്തിൻ തൃച്ചേവടിയിൽ” ഈ വരികളുടെ കർത്താവ്, കൃതി എന്നിവ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുത്തെഴുതുക.
വൈലോപ്പിള്ളി ശ്രീധരമേനോൻ, വിട
വൈലോപ്പിള്ളി ശ്രീധരമേനോൻ, കടൽക്കാക്കകൾ
സുഗതകുമാരി, ഇരുൾച്ചിറകുകൾ
സുഗതകുമാരി, പാവം മാനവഹൃദയം
56
കേരള സംഗീത നാടക അക്കാദമിയുടെ ഇപ്പോഴത്തെ ചെയർമാൻ :
കരിവെള്ളൂർ മുരളി
മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ
പുഷ്പവതി പി.ആർ.
പല്ലാവൂർ അപ്പുമാരാർ
57
77-ാമത് കാൻ ചലച്ചിത്രമേളയിൽ 'ഗ്രാൻഡ് പ്രി' (Grand Prix) അവാർഡ് നേടിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചലച്ചിത്രത്തിന്റെ സംവിധായകൻ :
പായൽ കപാഡിയ
നന്ദിതാ ദാസ്
അഞ്ജലി മേനോൻ
ദീപാ മേത്ത
58
2023-ലെ 'സരസ്വതി സമ്മാൻ' പുരസ്കാരത്തിന് അർഹമായ ‘രൗദ്രസാത്വിക’ത്തിന്റെ കർത്താവാര്?
പ്രഭാവർമ്മ
എം.ടി. വാസുദേവൻ നായർ
എം. മുകുന്ദൻ
സക്കറിയ
59
_____ നു ഉദാഹരണമാണ് ആന്റി വൈറസ് സോഫ്റ്റ്വെയർ.
ഓപ്പറേറ്റിംഗ് സിസ്റ്റം
യൂട്ടിലിറ്റി സോഫ്റ്റ്വെയർ
ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ
ഫ്രീ സോഫ്റ്റ്വെയർ
60
HDMI യുടെ പൂർണ്ണരൂപം എന്ത്?
ഹൈ ഡെഫിനിഷൻ മൾട്ടിമീഡിയ ഇന്റർനെറ്റ്
ഹൈ ഡെഫിനിഷൻ മൾട്ടിപ്പിൾ ഇന്റർഫേസ്
ഹൈ ഡെഫിനിഷൻ മൾട്ടിമീഡിയ ഇൻ്റർഫേസ്
ഹൈവി ഡിജിറ്റൽ മൾട്ടിമീഡിയ ഇന്റർഫേസ്
61
ജിമ്പിൽ ഒരു അനിമേഷനെ സേവ് ചെയ്യാൻ അതിനെ _____ ഫോർമാറ്റിൽ സേവ് ചെയ്യണം.
gif
mpeg
png
jpeg
62
താഴെ പറയുന്നവയിൽ വെബ് ബ്രൗസർ അല്ലാത്തതേത്?
മോസില്ല ഫയർഫോക്സ്
ഡക്ക് ഡക്ക് ഗോ
ഗൂഗിൾ
ഡോൾഫിൻ
63
സ്മാർട്ട് ഹോം ഉപകരണങ്ങളെ ബന്ധിപ്പിക്കാനും നിയന്ത്രിക്കാനും മൊബൈൽ ഉപകരണങ്ങളെ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യ ഏത്?
മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം
സ്മാർട്ട്ഫോൺ
ഇന്റർനെറ്റ് ഓഫ് സ്മാർട്ട് ഹോംസ്
ഇന്റർനെറ്റ് ഓഫ് തിങ്സ്
64
വിവരാവകാശ നിയമത്തിലെ ഷെഡ്യൂളുകളുടെ എണ്ണം :
1
2
3
4
65
ഉപഭോക്ത്യ സംരക്ഷണ നിയമം 2019-ൽ എത്ര വകുപ്പുകൾ ഉണ്ട്?
28
53
88
107
66
ഗാർഹിക പീഢന നിരോധന നിയമം പാസ്സാക്കിയത് എന്ന്?
2000 സെപ്തംബർ 13
2005 സെപ്തംബർ 13
2008 ഒക്ടോബർ 15
2010 ഒക്ടോബർ 15
67
പോക്സോ കേസ് ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി :
6 മാസം
1 വർഷം
2 വർഷം
സമയപരിധി ഇല്ല
68
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്?
തലശ്ശേരി
കോഴിക്കോട്
തൃശൂർ
തിരുവനന്തപുരം
69
2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാര ജേതാവ് :
സൽമാൻ ഖാൻ
മിഥുൻ ചക്രവർത്തി
സഞ്ജയ് ദത്ത്
അനിൽ കപൂർ
70
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം?
1993 ഒക്ടോബർ 12
1992 സെപ്തംബർ 10
1994 സെപ്തംബർ 10
1995 ഒക്ടോബർ 12
71
ഒരു സമാന്തര ശ്രേണിയുടെ 12-ാം പദത്തിന്റെയും 22-ാം പദത്തിന്റെയും തുക 100 ആയാൽ ഈ ശ്രേണിയുടെ ആദ്യത്തെ 33 പദങ്ങളുടെ തുക എത്ര?
1700
1650
3300
3400
72
27ˣ + 3² = 3⁷ ആയാൽ x ൻ്റെ വില എത്ര?
3
2
1
4
73
6,000 രൂപ 10% പലിശക്ക് 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ കിട്ടുന്ന കൂട്ടുപലിശയുടെയും സാധാരണപലിശയുടെയും വ്യത്യാസം എത്ര?
180 രൂപ
156 രൂപ
196 രൂപ
186 രൂപ
74
15 നോട്ട് ബുക്കുകൾ 330 രൂപക്ക് വാങ്ങിയാൽ 418 രൂപക്ക് എത്ര നോട്ട് ബുക്കുകൾ വാങ്ങാം?
20
19
18
17
75
16 cm വശമുള്ള ഒരു സമചതുരത്തിനെ വളച്ച് 10 cm വീതിയുള്ള ഒരു ചതുരമാക്കി മാറ്റിയാൽ അതിന്റെ വിസ്തീർണ്ണം :
220 cm²
200 cm²
160 cm²
180 cm²
76
ഒറ്റയാനെ കണ്ടെത്തുക :
16, 81, 64, 256, 625
16, 81, 64, 256, 625
81
16
64
256
77
വിട്ടുപോയ സംഖ്യ കണ്ടെത്തുക :
7, 25, 61, 121, ___
7, 25, 61, 121, ___
216
221
220
211
78
വില കാണുക :
3000 ÷ 5² + 1200 ÷ 2³ – 2²
3000 ÷ 5² + 1200 ÷ 2³ – 2²
420
266
274
400
79
2007 ജനുവരി 1 തിങ്കൾ ആയാൽ 2011 ജനുവരി 1 ഏതു ദിവസം?
ഞായർ
വെള്ളി
ശനി
ബുധൻ
80
C യുടെ മകനാണ് B. C യും P യും സഹോദരിമാരാണ്. P യുടെ അമ്മയാണ് R. R ന്റെ മകനാണ് F. എന്നാൽ F, B യുടെ ആരാണ്?
സഹോദരൻ
മുത്തച്ഛൻ
അമ്മാവൻ
സഹോദരിയുടെ ഭർത്താവ്
81
The cobra writhed and lashed about _____ a frightening manner.
to
for
in
none of these
82
Find out the correct answer.
She _____ longer, if she hadn't fallen.
She _____ longer, if she hadn't fallen.
would live
wouldn't live
will have lived
would have lived
83
Something bitter and _____ tasting was coming up in his mouth.
vile
veil
vale
vail
84
Identify the correct question tag :
I think he is from London, _____?
I think he is from London, _____?
doesn't he?
isn't he?
amn't I?
am I?
85
Select the correct indirect form of the given sentence :
"Don't push me", the beggar.
"Don't push me", the beggar.
The beggar requested them did not push me
The beggar requested them not to push him
The beggar told them whether to push him
The beggar told them don't push him
86
Anatolian means people of _____.
East Asia
Asia Minor
Europe
Arabia
87
Synonym of alienable (adj) :
Negotiable
Conveyable
Transferrable
All of these
88
Select the most appropriate meaning of the idiom, in black and white :
in red tape
to feel sad
very rarely
in written form
89
The quality of being clever, original and inventive is _____.
ineptitude
incompetence
ingenuity
clumsiness
90
Rearrange the parts of the sentence in correct order :
P. with dedication and honesty
Q. people will know
R. how hard you have tried
S. if you do your work
P. with dedication and honesty
Q. people will know
R. how hard you have tried
S. if you do your work
SQPR
RPSQ
SPQR
SRPQ
91
അജഗരന്യായം എന്ന ശൈലിയുടെ പൊരുളെന്ത്?
സ്വയം പര്യാപ്തമാകുക
തൃപ്തിയാകുക
ഒന്നിനും വേണ്ടി പരിശ്രമിക്കാതെ കിട്ടുന്നതുകൊണ്ടു തൃപ്തിപ്പെടുക
തന്റെ കാലിൽ നില്ക്കുക
92
താഴെ കൊടുത്തിരിക്കുന്നതിൽ നിന്ന് വാക്യശുദ്ധി വരുത്തിയ ഒരു വാക്യം എടുത്തെഴുതുക :
ഇന്നലെ മുതൽ പെയ്തു തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല
ഇന്നലെ പെയ്തു തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല
ഇന്നലെ മുതൽ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല
ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല
93
ശരിയായ പദം എടുത്തെഴുതുക :
സ്വൈരം
സ്വൈര്യം
സ്വര്യം
സ്വൊര്യം
94
താഴെ കൊടുത്തിരിക്കുന്ന പദങ്ങൾ ചേർത്തഴുതി ശരിയായ പദം എടുത്തെഴുതുക :
അ + ഇടം →
അ + ഇടം →
ആവിടം
അവിടം
ആയിടം
അയിടം
95
Come in handy എന്ന ഇംഗ്ലീഷ് ശൈലിയുടെ മലയാള അർത്ഥമെന്ത്?
നടപ്പിൽ വരുക
വെളിച്ചത്തു വരുക
തക്കസമയത്തു പ്രയോജനപ്പെടുക
പൊരുത്തപ്പെടുക
96
പിരിച്ചെഴുതുക - വിണ്ടലം :
വിൺ + ടലം
വിണ് + ടലം
വിൺ + തലം
വിൻ + ടലം
97
താഴെ കൊടുത്തിരിക്കുന്ന പദങ്ങളുടെ ശരിയായ അർത്ഥം കണ്ടെത്തുക :
കന്ദരം കന്ദാരം
കന്ദരം കന്ദാരം
കിഴങ്ങ് ആദികന്ദം
ഗുഹ പേരാൽ
ഹൃദയം ഉപകരണം
ഉടമ്പടി വരൾച്ച
98
വിപരീതപദം എടുത്തെഴുതുക :
ഉൽക്കർഷം
ഉൽക്കർഷം
അഭ്യുദയം
അത്യുന്നതി
അപകർഷം
അധോഗതി
99
താഴെ കൊടുത്തിരിക്കുന്ന വാക്കിൻ്റെ പര്യായപദം എഴുതുക :
ആരാമം
ആരാമം
പ്രഭവം, സങ്കേതം
അരവിന്ദം, സരസ്സ്
കേസരം, ബിസം
പൂന്തോട്ടം, ഉദ്യാനം
100
Irony എന്ന ഇംഗ്ലീഷ് പദത്തിൻ്റെ മലയാള അർത്ഥം എടുത്തെഴുതുക :
വിപരീത പ്രശ്നങ്ങൾ
വിപുലീകരണം
വിപരീതാർഥപയോഗം
വിപരീതോദ്ദേശ്യം
Downloads: loading...
Total Downloads: loading...
ഈ പരീക്ഷയുടെ സവിശേഷതകൾ:
വിഷയങ്ങൾ: പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, ഇന്ത്യൻ ഭരണഘടന, കേരള നവോത്ഥാനം, ഭൂമിശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ലഘുഗണിതം, മാനസികശേഷി തുടങ്ങിയ എല്ലാ പ്രധാന മേഖലകളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പരിശീലനം: പരീക്ഷയുടെ യഥാർത്ഥ ഘടനയും ചോദ്യരീതികളും മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.
സ്വയം വിലയിരുത്തൽ: സമയബന്ധിതമായി ഈ പരീക്ഷ പൂർത്തിയാക്കുന്നതിലൂടെ നിങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനും കൂടുതൽ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങൾ കണ്ടെത്താനും സാധിക്കും.
നിങ്ങളുടെ അറിവ് പരീക്ഷിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ മാതൃകാ ചോദ്യപേപ്പർ പ്രയോജനപ്പെടുത്തുക.
വിഷയങ്ങൾ: പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, ഇന്ത്യൻ ഭരണഘടന, കേരള നവോത്ഥാനം, ഭൂമിശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ലഘുഗണിതം, മാനസികശേഷി തുടങ്ങിയ എല്ലാ പ്രധാന മേഖലകളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പരിശീലനം: പരീക്ഷയുടെ യഥാർത്ഥ ഘടനയും ചോദ്യരീതികളും മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.
സ്വയം വിലയിരുത്തൽ: സമയബന്ധിതമായി ഈ പരീക്ഷ പൂർത്തിയാക്കുന്നതിലൂടെ നിങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനും കൂടുതൽ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങൾ കണ്ടെത്താനും സാധിക്കും.
നിങ്ങളുടെ അറിവ് പരീക്ഷിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ മാതൃകാ ചോദ്യപേപ്പർ പ്രയോജനപ്പെടുത്തുക.
0 Comments