Advertisement

views

Domestic Violence Prohibition Act 2025 | Study Material | Kerala PSC

ഗാർഹിക പീഡന നിരോധന നിയമം 2025
(Domestic Violence Prohibition Act 2025)
Domestic Violence Prohibition Act 2025 | Study Material | Kerala PSC
ഗാർഹിക പീഡന നിയമത്തിലെ പീഡനങ്ങളുടെ വിഭാഗങ്ങൾ
(Categories of Abuse in the Domestic Violence Act)

ഗാർഹിക പീഡന നിയമം പ്രകാരം പീഡനങ്ങളെ നാല് തരമായി തിരിച്ചിട്ടുണ്ട്:

  • ശാരീരിക പീഡനം (Physical abuse)
  • ലൈംഗിക പീഡനം (Sexual abuse)
  • സാമ്പത്തിക പീഡനം (Economical abuse)
  • വാക്കാലോ വൈകാരികമായോ പീഡനം (Verbal or Emotional abuse)
Downloads: loading...
Total Downloads: loading...
ശാരീരിക പീഡനം (Physical abuse)
  • ദേഹോപദ്രവം, ബലപ്രയോഗം, ഭീഷണിപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്ന, ശരീര വേദനയോ ദുരിതമോ ഉണ്ടാക്കുന്ന പ്രവൃത്തികളാണ് ശാരീരിക പീഡനം.
  • ഇത് വ്യക്തിയുടെ ജീവനും അവയവങ്ങൾക്കും ആരോഗ്യത്തിനും അപകടം സൃഷ്ടിക്കാം. ശരീരത്തിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും കേടുപാടുകൾ വരുത്തുന്ന പ്രവൃത്തികളും ഇതിൽ ഉൾപ്പെടും.
ലൈംഗിക പീഡനം (Sexual abuse)
  • സ്ത്രീകളെ അപമാനിക്കാനോ, തരം താഴ്ത്താനോ, നിന്ദിക്കാനോ ഉദ്ദേശിച്ചുള്ള ലൈംഗിക സ്വഭാവമുള്ള പ്രവൃത്തികളെയാണ് ലൈംഗിക പീഡനം എന്ന് പറയുന്നത്.
സാമ്പത്തിക പീഡനം (Economical abuse)
  • സങ്കടകക്ഷിക്കും (സ്ത്രീക്കും) അവളുടെ കുട്ടികൾക്കും വേണ്ടിയുള്ള ഗാർഹിക ആവശ്യങ്ങൾക്കായുള്ള പണം, സ്ത്രീധനം, വീടിൻ്റെ വാടക, ജീവനാംശം തുടങ്ങിയവ നൽകാതെ വഞ്ചിക്കുന്നതാണ് സാമ്പത്തിക പീഡനം.
  • കുടുംബ വസ്തുക്കൾ, സ്ത്രീധനമായി ലഭിച്ചതോ ഗാർഹികബന്ധം മൂലം അവകാശപ്പെട്ടതോ ആയവ, പ്രത്യേകമായോ കൂട്ടായോ കൈവശമുള്ളവ അന്യാധീനപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു.
  • അതുപോലെ, അവർക്കുള്ള ധനസമ്പത്ത് ഉപയോഗിക്കുന്നതിനും, പങ്കിട്ട വീടിലേക്കുള്ള പ്രവേശനം നേടുന്നതിനും തടസ്സം സൃഷ്ടിക്കുന്നതും സാമ്പത്തിക പീഡനത്തിലാണ് വരുന്നത്.
വാക്കാലോ വൈകാരികമായോ പീഡനം (Verbal or Emotional abuse)
  • ആക്ഷേപിക്കൽ, അപമാനിക്കൽ, ചീത്തവിളിക്കൽ തുടങ്ങിയ പ്രവൃത്തികൾ വാക്കാലോ വൈകാരിക പീഡനം ആയി കണക്കാക്കുന്നു.
  • പ്രത്യേകിച്ച്, ഒരു കുഞ്ഞിന് ജന്മം നൽകാത്തതിനാലോ ആൺ കുഞ്ഞിനെ പ്രസവിക്കാത്തതിനാലോ സ്ത്രീയെ അപമാനിക്കുന്നതും ഇതിൽപ്പെടുന്നു.
  • സങ്കടകക്ഷി സ്നേഹിക്കുന്ന ആളുകൾക്ക് ശരീര വേദന ഉണ്ടാക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്നതും വാക്കാലോ വൈകാരിക പീഡനമാണ്.

പ്രൊട്ടക്ഷൻ ഓഫീസറുടെ ചുമതലകൾ
(Duties of the Protection Officer)

  • വനിതാ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളിൽ മജിസ്ട്രേറ്റിനെ സഹായിക്കണം.
  • ഡൊമസ്റ്റിക് ഇൻസിഡൻ്റ് റിപ്പോർട്ട് (DIR) തയ്യാറാക്കണം.
  • ഇരയായ വ്യക്തിക്ക് ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമപരിരക്ഷ ലഭ്യമാക്കണം.
  • ഒരു മജിസ്ട്രേറ്റിൻ്റെ പരിധിയിൽ വരുന്ന എല്ലാ നിയമ സഹായ കേന്ദ്രങ്ങൾ, കൗൺസിലിംഗ് കേന്ദ്രങ്ങൾ, ഷെൽട്ടർ ഹോമുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയുടെ ലിസ്റ്റ് സൂക്ഷിക്കണം.
  • ഇരയായ വ്യക്തിക്ക് മതിയായ സംരക്ഷണം നൽകണം.
  • പരാതിക്കാരി ആവശ്യപ്പെടുന്നുവെങ്കിൽ, സുരക്ഷിതമായ ഒരു ഷെൽട്ടർ ഹോം നൽകണം.
  • അതുമായി ബന്ധപ്പെട്ട വിവരം ഷെൽട്ടർ ഹോം സ്ഥിതിചെയ്യുന്ന പ്രദേശത്തെ മജിസ്ട്രേറ്റിനെയും, പോലീസ് സ്റ്റേഷനെയും അറിയിക്കണം.
  • ഇരയായ വ്യക്തിയുടെ വൈദ്യപരിശോധന ഉറപ്പാക്കി, അതിൻ്റെ റിപ്പോർട്ട് തയ്യാറാക്കി നടപടിയെടുക്കണം.
  • ഇരയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കണം.
  • കോടതി ഉത്തരവില്ലാതെ പ്രൊട്ടക്ഷൻ ഓഫീസർക്ക് പരാതിക്കാരിയുടെ വീട് സന്ദർശിക്കാൻ കഴിയില്ല.
  • ഇരയ്ക്കായി പ്രൊട്ടക്ഷൻ ഉത്തരവ് പുറപ്പെടുവിക്കണം.

ആർക്കൊക്ക പരാതി നൽകാം
(Who can file a complaint?)

  • ഗാർഹിക പീഡനത്തിന് ഇരയായതായി ആരോപിക്കുന്ന ഏതൊരു സ്ത്രീക്കും, അല്ലെങ്കിൽ അവളുടെ വേണ്ടി ഏതൊരു വ്യക്തിക്കും പരാതി നൽകാൻ കഴിയും.
  • ഗാർഹിക പീഡന നിയമപ്രകാരം ഓരോ കുട്ടിക്കും പരിഹാരം ലഭിക്കാൻ അർഹതയുണ്ട്.
ആർക്കെതിരെ പരാതി നൽകാം
(Against whom can a complaint be filed?)

  • സ്ത്രീയുമായി ഗാർഹികബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രായപൂർത്തിയായ ഏതൊരു പുരുഷ അംഗത്തിനെതിരെയും പരാതി നൽകാം.
  • സ്ത്രീയുടെ ഭർത്താവിനെയോ പുരുഷ പങ്കാളിയെയോ, അവരുടെ ബന്ധുക്കളെയുംതിരെ പരാതി നൽകാം.
  • പുരുഷ പങ്കാളിയുടെ ബന്ധുക്കളിൽ സ്ത്രീകളും ഉൾപ്പെടും.

നിയമപ്രകാരം മജിസ്ട്രേറ്റ് പുറപ്പെടുവിക്കാവുന്ന ഉത്തരവുകൾ
(Orders that can be issued by the Magistrate according to law)

  • പ്രതിയോടോ അല്ലെങ്കിൽ പീഡനത്തിനിരയായ സ്ത്രീയോടോ, അല്ലെങ്കിൽ രണ്ടുപേരെയും ഒരുമിച്ച് കൗൺസിലിംഗിന് വിധേയരാക്കാൻ മജിസ്ട്രേറ്റ് ഉത്തരവിടാം.
  • സ്ത്രീയെ വീട്ടിൽ നിന്നോ വീടിൻ്റെ ഏതെങ്കിലും ഭാഗത്ത് നിന്നോ പുറത്താക്കുകയോ ഒഴിവാക്കുകയോ ചെയ്യരുതെന്ന് നിർദേശിക്കാം.
  • ആവശ്യമെങ്കിൽ നടപടിക്രമങ്ങൾ രഹസ്യമായി നടത്താൻ ഉത്തരവിടാം.
  • സ്ത്രീക്ക് സംരക്ഷണം നൽകുന്നതിനായി പ്രൊട്ടക്ഷൻ ഓർഡർ നൽകാം.
  • ഗാർഹിക പീഡനത്തെത്തുടർന്ന് സ്ത്രീക്കും അവളുടെ കുട്ടികൾക്കും ഉണ്ടായ ചെലവുകളും നഷ്ടങ്ങളും നികത്താൻ ധനസഹായം അനുവദിക്കാം.
  • കസ്റ്റഡി ഓർഡർ നൽകി, ഏതെങ്കിലും കുട്ടിയുടെയോ കുട്ടികളുടെയോ താൽക്കാലിക കസ്റ്റഡി, പീഡനത്തിനിരയായ സ്ത്രീക്ക് നൽകാം.
  • പ്രതിയുടെ പീഡനപ്രവൃത്തികളാൽ ഉണ്ടായ മാനസികവും വൈകാരികവുമായ പീഡനങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കാം.
  • മജിസ്ട്രേറ്റിന്റെ ഉത്തരവുകൾ ലംഘിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.
  • ഉത്തരവുകളുടെ കോപ്പി സൗജന്യമായി കോടതി നൽകണം.
  • പുറപ്പെടുവിച്ച ഉത്തരവുകളുടെ കോപ്പി എല്ലാ കക്ഷികൾക്കും, ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും, ഡൊമസ്റ്റിക് ഇൻസിഡന്റ് റിപ്പോർട്ട് സമർപ്പിച്ച സർവീസ് പ്രൊവൈഡർക്കും നൽകണം.

സംരക്ഷണ ഉത്തരവുകൾ (Protection Orders)

  • ഇരുകക്ഷികളുടെയും വാദം കേട്ടശേഷം, ഗാർഹിക അതിക്രമം നടന്നുവെന്ന് അല്ലെങ്കിൽ നടക്കാൻ സാധ്യതയുണ്ടെന്ന് മജിസ്ട്രേറ്റിന് തോന്നുന്നുവെങ്കിൽ, പരാതിക്കാരിക്ക് അനുകൂലമായും പ്രതിക്ക് എതിരായും സംരക്ഷണ ഉത്തരവുകൾ പുറപ്പെടുവിക്കാം.
  • ഇതിലൂടെ പ്രതിയെ:
    • ഗാർഹിക അതിക്രമം നടത്തുന്നതിൽ നിന്നും,
    • അതിക്രമ പ്രവർത്തികൾ നടത്തുകയോ മറ്റൊരാളെ പ്രേരിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്നും,
    • ഇരയായ സ്ത്രീയുടെ ജോലിസ്ഥലത്തോ കുട്ടിയുടെ സ്കൂളിലോ പൊതുസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിൽ നിന്നും,
    • പരാതിക്കാരിയുമായി നേരിട്ട്, ഫോൺ മുഖേന, കത്തുകൾ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ ബന്ധപ്പെടാൻ ശ്രമിക്കുന്നതിൽ നിന്നും,
    • സ്ത്രീധനം, വസ്‌തുവകകൾ, ബാങ്ക് ലോക്കറുകൾ, അക്കൗണ്ടുകൾ മുതലായവ അന്യാധീനപ്പെടുത്തുന്നതിൽ നിന്നും,
    • ഇരയ്ക്ക് സഹായം നൽകിയ ബന്ധുക്കളെയോ മറ്റു ആളുകളെയോ പീഡിപ്പിക്കുന്നതിൽ നിന്നും,
    • സംരക്ഷണ ഉത്തരവിൽ പ്രത്യേകം പറഞ്ഞിട്ടുള്ള പ്രവൃത്തികൾ ചെയ്യുന്നതിൽ നിന്നും വിലക്കാൻ മജിസ്ട്രേറ്റ് ഉത്തരവിടാം.

താമസ സൗകര്യത്തിനുള്ള ഉത്തരവുകൾ (Residence Orders)
(Orders for Residence)

  • വകുപ്പ് 12(1) പ്രകാരമുള്ള അപേക്ഷ പരിഗണിക്കുമ്പോൾ, ഗാർഹിക അതിക്രമം നടന്നുവെന്ന് മജിസ്ട്രേറ്റ് ബോധ്യപ്പെടുന്നുവെങ്കിൽ റെസിഡൻസ് ഉത്തരവുകൾ പുറപ്പെടുവിക്കാം.
  • ഇതിലൂടെ:
    • പരാതിക്കാരിക്ക് അവകാശമുണ്ടോ ഇല്ലയോ എന്നത് നോക്കാതെ, പങ്കിട്ട വീട്ടിൽ നിന്ന് അവളെ പുറത്താക്കാനോ ശല്യപ്പെടുത്താനോ പാടില്ല.
    • എതിർകക്ഷിയെ ഒരുമിച്ച് താമസിക്കുന്ന വീട്ടിൽ നിന്ന് മാറി നിൽക്കാൻ നിർദ്ദേശിക്കാം (ഇത് ഒരു സ്ത്രീയ്ക്കെതിരെ പ്രയോഗിക്കാൻ പാടില്ല).
    • ഒരുമിച്ച് താമസിച്ച വീടിലേക്കുള്ള പ്രവേശനം എതിർകക്ഷിയെയോ അവരുടെ ബന്ധുക്കളെയോ വിലക്കാം.
    • ഒരുമിച്ച് താമസിച്ച വീടിനെ വിറ്റുകളയുന്നതും അന്യാധീനപ്പെടുത്തുന്നതും തടയാം.
    • പരാതിക്കാരിക്ക് സമാന നിലവാരത്തിലുള്ള ഒരു പകരം താമസസ്ഥലം ഒരുക്കുകയോ, വാടകവീടിന് വാടക കൊടുക്കാൻ നിർദ്ദേശിക്കുകയോ ചെയ്യാം.
    • പരാതിക്കാരിയുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ ആവശ്യമായ അധിക വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ട് ഉത്തരവിടാം.
    • ഗാർഹിക അതിക്രമം ഒഴിവാക്കാൻ ജാമ്യക്കാരോടുകൂടിയോ കൂടാതെയോ ജാമ്യപത്രം എഴുതിവയ്ക്കാൻ എതിർകക്ഷിയോട് ആവശ്യപ്പെടാം.
    • സംരക്ഷണ ഉത്തരവുകൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥനോട് നിർദ്ദേശിക്കാം.
    • പരാതിക്കാരിക്ക് അവകാശമുള്ള സ്ത്രീധനവും മറ്റും തിരികെ നൽകാൻ നിർദ്ദേശിക്കാം.

സാമ്പത്തിക പരിഹാരങ്ങൾ (Monetary Reliefs)
(Financial Remedies)

  • വകുപ്പ് 12(1) പ്രകാരമുള്ള അപേക്ഷയിൽ, പരാതിക്കാരിക്കും അവരുടെ മക്കൾക്കും ഉണ്ടായ നഷ്ടങ്ങൾ നികത്താൻ സാമ്പത്തിക സഹായം നൽകാൻ മജിസ്ട്രേറ്റിന് കഴിയും. ഇതിൽ ഉൾപ്പെടുന്നത്:
    • വരുമാനത്തിലെ നഷ്ടം,
    • ചികിത്സാചെലവ്,
    • പരാതിക്കാരിയുടെ വസ്‌തുവകകൾ നശിച്ചതിലൂടെ ഉണ്ടായ നഷ്ടം.
    • സംരക്ഷണച്ചെലവിനുള്ള തുക, പരാതിക്കാരി പതിവുപോലെ ജീവിത നിലവാരം തുടരാൻ സഹായകമായിരിക്കണം.
    • കേസിന്റെ സാഹചര്യം അനുസരിച്ച്, ഇത് ഒറ്റത്തവണയായോ പ്രതിമാസ തുകയായോ നൽകാം.

കസ്റ്റഡി ഉത്തരവുകൾ (Custody Orders)

  • ഈ നിയമപ്രകാരം ആശ്വാസ നടപടികളുടെ വിചാരണ നടക്കുമ്പോൾ, കുട്ടിയുടെ താൽക്കാലിക സംരക്ഷണം പരാതിക്കാരിക്കോ അവളുടെ വേണ്ടി അപേക്ഷിക്കുന്ന മറ്റൊരാളോയ്ക്ക് നൽകാം.
  • ആവശ്യമെങ്കിൽ, എതിർകക്ഷിക്ക് കുട്ടിയെ കാണുന്നതിനുള്ള നിയമിത സംവിധാനം നിർദ്ദേശിക്കാനും കഴിയും.

നഷ്ടപരിഹാര ഉത്തരവുകൾ (Compensation Orders)

  • ഈ നിയമപ്രകാരം ലഭിക്കുന്ന നഷ്ടപരിഹാരങ്ങൾക്ക് പുറമേ, മാനസികവും വൈകാരികവുമായ പീഡനങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ കോടതിക്ക് എതിർകക്ഷിയോട് നിർദ്ദേശിക്കാം.

Post a Comment

0 Comments