കേരള PSC: SSLC ലെവൽ പ്രിലിമിനറി പരീക്ഷ - മുൻ ചോദ്യപേപ്പർ (014/23-M) DATE OF EXAM 11 FEB 2023
കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) നടത്തിയ SSLC തല പൊതു പ്രാഥമിക പരീക്ഷയുടെ ഒരു സമ്പൂർണ്ണ ചോദ്യപേപ്പറാണിത്. LDC, LGS, സെക്രട്ടേറിയറ്റ് ഓഫീസ് അറ്റൻഡന്റ് തുടങ്ങിയ തസ്തികകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ മാതൃകാ പരീക്ഷ ഏറെ പ്രയോജനപ്രദമാണ്.
Result:
1
G.20 രാജ്യങ്ങളുടെ ലക്ഷ്യങ്ങളിൽ പെടാത്തത് ഏത്?
2
ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?
3
'സമപന്തി ഭോജനം' സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് :
4
താഴെ പറയുന്നവയിൽ ഉഷ്ണമരുഭൂമിയിലെ ഗോത്രവർഗ്ഗങ്ങൾ ഏതെല്ലാം?
(i) കുബു
(ii) ബുഷ്മെൻ
(iii) ദയാക്
(iv) ത്വാറെക്
(i) കുബു
(ii) ബുഷ്മെൻ
(iii) ദയാക്
(iv) ത്വാറെക്
5
ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി :
6
"മീൻ വിറ്റ് പകരം നേടിയ നെൽക്കൂമ്പാരം കൊണ്ട്
വീടും ഉയർന്ന തോണികളും
തിരിച്ചറിയാൻ പാടില്ലാതായി"
ഈ വരികൾ ഉൾക്കൊള്ളുന്ന സംഘകാല കൃതി തിരിച്ചറിയുക :
വീടും ഉയർന്ന തോണികളും
തിരിച്ചറിയാൻ പാടില്ലാതായി"
ഈ വരികൾ ഉൾക്കൊള്ളുന്ന സംഘകാല കൃതി തിരിച്ചറിയുക :
7
ഉല്പാദനത്തിന് ഉപയോഗിക്കുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ മനുഷ്യനിർമ്മിത വസ്തുക്കൾ :
8
2022 ഫിഫ വേൾഡ് കപ്പ് ഫുട്ബോളിൽ "ഗോൾഡൻ ബൂട്ട്' ലഭിച്ച കളിക്കാരൻ ആരാണ്?
9
2013-ന് ഒടുവിൽ സൗരയൂഥത്തിൽ എത്തിയ വാൽനക്ഷതം :
10
മധ്യകാല യൂറോപ്പിൽ സ്പെയിനിൽ നിലനിന്നിരുന്ന സർവ്വകലാശാല ഏതാണ്?
11
ചുവടെ ചേർത്തിട്ടുള്ളവയിൽ ഇന്ത്യയുടെ മാനകരേഖാംശം ഏതാണ്?
12
ഇന്ത്യയിൽകൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ :
13
ഇന്ത്യയുടെ അക്ഷാംശീയ-രേഖാംശീയ വ്യാപ്തി ഏകദേശം എത്ര കോണീയ അളവാണ്?
14
ഹിമാനിയുടെ കനമേറിയ ഒരു നിക്ഷേപണ ഭൂരൂപം :
15
കൃഷിയധിഷ്ഠിത വ്യവസായം :
16
ഇന്ത്യയിലെ ആദ്യ തുറമുഖാധിഷ്ഠിത ഉരുക്കുശാല സ്ഥാപിതമായ പ്രദേശം :
17
ഹിമാചൽപ്രദേശ്-ടിബറ്റ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
18
ഒരു പാരമ്പര്യ ഊർജ്ജ സ്രോതസ്സ് :
19
ഇന്ത്യയിൽ ഗ്രാമീണ റോഡുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായ വസ്തുത ഏതാണ്?
(i) ഗ്രാമങ്ങളിലെ അഭ്യന്തരസഞ്ചാരം ഉറപ്പാക്കുന്നു.
(ii) ഈ റോഡുകളുടെ നിർമ്മാണവും പരിപാലനവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് നിർവ്വഹിക്കുന്നത്.
(iii) സംസ്ഥാന-തലസ്ഥാനങ്ങളെ ജില്ലാആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു
(i) ഗ്രാമങ്ങളിലെ അഭ്യന്തരസഞ്ചാരം ഉറപ്പാക്കുന്നു.
(ii) ഈ റോഡുകളുടെ നിർമ്മാണവും പരിപാലനവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് നിർവ്വഹിക്കുന്നത്.
(iii) സംസ്ഥാന-തലസ്ഥാനങ്ങളെ ജില്ലാആസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്നു
20
ഏതു വർഷമാണ് ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടത്?
21
സ്ത്രീകളുടെ ഉന്നമനത്തിനായി "ആര്യ മഹിള സഭ' സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആരാണ്?
22
തുണിമിൽ തൊഴിലാളികളുടെ വേതനവർദ്ധനവിനുവേണ്ടി ഗാന്ധിജി നടത്തിയ സത്യാഗ്രഹസമരം ഏത്?
23
ഗാന്ധിജി 'കൈസർ-എ-ഹിന്ദ്' ബഹുമതി ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ നൽകിയത് ഏതു സംഭവത്തിൽ പ്രതിഷേധിച്ചിട്ടാണ്?
24
നാഗന്മാരുടെ റാണി എന്നു ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെ?
25
ചൗരിചൗര സംഭവം നടന്ന വർഷം ഏത്?
26
1953 -ൽ രൂപം കൊടുത്ത സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?
27
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അന്തിമ ലക്ഷ്യം 'പൂർണ്ണസ്വരാജ്' ആണെന്നു പ്രഖ്യാപിക്കുന്ന പ്രമേയം പാസ്സാക്കിയ സമ്മേളനം നടന്നത് എവിടെവെച്ചാണ്?
28
1940-ൽ ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിനുവേണ്ടി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് ആരെ?
29
ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്ന ധീര വനിത ആരാണ്?
30
"ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് :
31
1924 ലെ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി :
32
കേരളത്തിന്റെ വിസ്തൃതി എത്രയാണ്?
33
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല ഏതാണ്?
34
കേരളത്തിൽ ഏറ്റവും അധികം വനമേഖലയുള്ള ജില്ല ഏതാണ്?
35
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായൽ ഏതെല്ലാം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്നു?
36
കേരളത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ആനമുടിയുടെ ഉയരം എത്ര?
37
കേരളത്തിൽ എത്ര പട്ടികജാതി സംവരണ നിയോജകമണ്ഡലങ്ങൾ ഉണ്ട്?
38
കേരളസംസ്ഥാന ജൈവവൈവിധ്യ ബോർഡ് രൂപീകൃതമായത് ഏതു വർഷം?
39
കേരളത്തിൽ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന മൺസൂൺ കാലം കണ്ടെത്തുക :
40
കേരള നിയമസഭ കേരള പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ വർഷം :
41
"ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ കണ്ടെത്തുക :
42
1921-ലെ അഖില കേരളാടിസ്ഥാനത്തിലുള്ള പ്രഥമ രാഷ്ട്രീയ സമ്മേളനം നടന്നത് എവിടെ വെച്ചാണ്?
43
ബ്രിട്ടീഷ് ഭരണത്തോടുള്ള എതിർപ്പ് 'വെൺനീചഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവാര്?
44
'ഋതുമതി' എന്ന നാടകത്തിന്റെ രചയിതാവാര്?
45
തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് എന്ന ആശയത്തോടുകൂടി ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട നിവേദനം ഏതായിരുന്നു?
46
ഒന്നാം ലോകമഹായുദ്ധകാലത്ത് മാരങ്കുളം എന്ന സ്ഥലത്തുനിന്നും കുളത്തൂർ കുന്നിലേക്ക് ഒരു യുദ്ധവിരുദ്ധ ജാഥ നടത്തിയ സാമൂഹ്യപരിഷ്കർത്താവ് ആര്?
47
സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ ഉപ്പു സത്യാഗ്രഹം നടന്നത് എവിടെവെച്ചാണ്?
48
1904 ൽ അധഃസ്ഥിതർക്കുമാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് :
49
കയ്യൂർ സമരം നടന്ന വർഷം :
50
കണ്ണൂരിൽ നിന്ന് മദ്രാസിലേക്ക് പട്ടിണി ജാഥ നടത്തിയതാര്?
51
ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന സ്വാതന്ത്യത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
52
ഒരു അന്താരാഷ്ട്രവേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണപതാക ആദ്യമായി ഉയർത്തിയത് ആര്?
53
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാൻ ആര്?
54
ഇന്ത്യൻ പൗരന്റെ മൗലിക കടമകളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയല്ലാത്തത് കണ്ടെത്തുക :
55
ഇന്ത്യയിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ :
56
ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ഏത് കൃതിയിൽ നിന്നും എടുത്തതാണ്?
57
മൗലിക അവകാശങ്ങളിലെ "അവസരസമത്വം' ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് ഏത്?
58
"അശോകസ്തംഭം' ഇന്ത്യയുടെ ദേശീയ ചിഹ്നമായി അംഗീകരിച്ചത് എന്ന്?
59
ഇന്ത്യയുടെ ദേശീയഗാനമായ ‘ജനഗണമന' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടത്?
60
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായവ കണ്ടെത്തുക :
(i) ന്യായവാദാർഹമല്ല
(ii) അമേരിക്കൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്
(iii) ഭാഗം IV-ൽ ഉൾപ്പെടുത്തിയിരിക്കുന്നു
(iv) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം മൗലികാവകാശമാണ്
(i) ന്യായവാദാർഹമല്ല
(ii) അമേരിക്കൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്
(iii) ഭാഗം IV-ൽ ഉൾപ്പെടുത്തിയിരിക്കുന്നു
(iv) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം മൗലികാവകാശമാണ്
61
മാംസാഹാരികൾക്ക് ആഹാരം കടിച്ചുകീറാൻ സഹായിക്കുന്ന പല്ല് :
62
ശരീരത്തിലെ പ്രധാന വിസർജനാവയവം ഏത്?
63
അസ്കോർബിക് അമ്ലം എന്നറിയപ്പെടുന്ന ജീവകം :
64
കേരളത്തിലെ നഗരങ്ങളിലെ ചേരിയിൽ താമസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതി :
65
തൊണ്ടമുള്ളിന് (ഡിഫ്ത്തീരിയ) കാരണമായ രോഗാണു :
66
താഴെ തന്നിരിക്കുന്നവയിൽ സങ്കരയിനം പച്ചമുളക് ഏതാണ്?
67
ചണച്ചെടിയുടെ ഏത് ഭാഗത്ത് നിന്നാണ് ചണനാരുകൾ ലഭിക്കുന്നത്?
68
കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമേത്?
69
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്?
70
ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട വാതകമേത്?
71
ഐസ് നിർമ്മിക്കുമ്പോൾ വേഗത്തിൽ ഘനീഭവിക്കുന്നതിനും താഴ്ന്ന താപനില ലഭിക്കുന്നതിനും വേണ്ടി ചേർക്കുന്നത് :
72
മനുഷ്യശരീരത്തിൽ ആഹാരം ഏതു വാതകവുമായി പ്രവർത്തിച്ചാണ് ഊർജ്ജം ഉണ്ടാകുന്നത്?
73
ഒരു പദാർത്ഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണിക :
74
തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺഡയോക്സൈഡ് വാതകം കടത്തിവിടുമ്പോൾ ഉണ്ടാകുന്നത് :
75
ചുവടെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ധാന്യകത്തിലും മാംസ്യത്തിലും പൊതുവായി അടങ്ങിയിട്ടുള്ളത് ഏതെല്ലാം?
(i) ഹൈഡ്രജൻ
(ii) കാർബൺ
(i) ഹൈഡ്രജൻ
(ii) കാർബൺ
76
പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറമേത്?
77
താഴെ തന്നിരിക്കുന്നവയിൽ സമ്പർക്ക ബലം ഏത്?
78
സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം :
79
മാധ്യമത്തിന്റെ സഹായമില്ലാതെതന്നെ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതിയാണ് :
80
----------ൽ വസ്തുവിന്റെ ഭാരം പൂജ്യം ആയിരിക്കും.
81
10 1/3 + 1/2 × 60 = ?
82
1, 3, 7, 13, 21, .... എന്ന സംഖ്യാശ്രേണിയിലെ അടുത്ത പദം ഏത്?
83
1 + 2 + 3 + 4 + .... + 100 = ?
84
49 × 9 + 9 + 3 =
85
3125 ൽ 100 ന്റെ സ്ഥാനത്തെ അക്കം ഏതാണ്?
86
12 ആളുകൾ ചേർന്ന് ഒരു ജോലി 15 ദിവസംകൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും?
87
2¹⁰⁰ ന്റെ പകുതി എത്ര ?
88
-5 - (-7 + 2) നെ ലഘൂകരിച്ചാൽ കിട്ടുന്നത് :
89
ഒരു ചതുരത്തിന്റെ നീളം 10 സെ.മീറ്ററും വീതി 8 സെ.മീറ്ററും ആയാൽ വിസ്തീർണ്ണം എത്ര?
90
8.02 ന്റെ പകുതി എത്ര?
91
835.6 - 101.9 + 2.25 – 173.41 കാണുക :
92
0.32 × 0.01 എത്ര?
93
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നിരട്ടിയാണ്. അഞ്ച് വർഷത്തിന് മുമ്പ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ നാലിരട്ടിയായിരുന്നു. മകന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?
94
12, 16, 18 എന്നീ സംഖ്യകളുടെ ല.സാ.ഗു. (L.C.M.) കാണുക :
95
ഒരു ത്രികോണത്തിന്റെ ഒരു വശത്തിന്റെ നീളം 12 സെ.മീറ്ററും അതിന്റെ എതിർ മൂലയിൽ നിന്നു ആ വശത്തേക്കുള്ള ലംബദൂരം 15 സെ.മീറ്ററും ആയാൽ വിസ്തീർണ്ണം എത്ര?
96
700 ന്റെ 20% എത്ര?
97
A : B = 2 : 3, B : C = 4 : 5 ആയാൽ A : B : C എത്ര?
98
ഒരു സംഖ്യയുടെ 25% വും 35% വും തമ്മിലുള്ള വ്യത്യാസം 250 ആണെങ്കിൽ സംഖ്യ ഏത്?
99
"÷' നെ "+' എന്നും "-' നെ "÷' എന്നും, "×' നെ "-' എന്നും '+' നെ "×' എന്നും പ്രസ്താവിച്ചാൽ (50-5) + 30×4 / (4+4×4+2+12) = എത്ര?
100
169, 225, 287, 361 ഇതിൽ ചേരാത്തത് എടുത്തെഴുതുക :
Downloads: loading...
Total Downloads: loading...
ഈ പരീക്ഷയുടെ സവിശേഷതകൾ:
വിഷയങ്ങൾ: പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, ഇന്ത്യൻ ഭരണഘടന, കേരള നവോത്ഥാനം, ഭൂമിശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ലഘുഗണിതം, മാനസികശേഷി തുടങ്ങിയ എല്ലാ പ്രധാന മേഖലകളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പരിശീലനം: പരീക്ഷയുടെ യഥാർത്ഥ ഘടനയും ചോദ്യരീതികളും മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.
സ്വയം വിലയിരുത്തൽ: സമയബന്ധിതമായി ഈ പരീക്ഷ പൂർത്തിയാക്കുന്നതിലൂടെ നിങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനും കൂടുതൽ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങൾ കണ്ടെത്താനും സാധിക്കും.
നിങ്ങളുടെ അറിവ് പരീക്ഷിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ മാതൃകാ ചോദ്യപേപ്പർ പ്രയോജനപ്പെടുത്തുക.
വിഷയങ്ങൾ: പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, ഇന്ത്യൻ ഭരണഘടന, കേരള നവോത്ഥാനം, ഭൂമിശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ലഘുഗണിതം, മാനസികശേഷി തുടങ്ങിയ എല്ലാ പ്രധാന മേഖലകളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പരിശീലനം: പരീക്ഷയുടെ യഥാർത്ഥ ഘടനയും ചോദ്യരീതികളും മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.
സ്വയം വിലയിരുത്തൽ: സമയബന്ധിതമായി ഈ പരീക്ഷ പൂർത്തിയാക്കുന്നതിലൂടെ നിങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനും കൂടുതൽ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങൾ കണ്ടെത്താനും സാധിക്കും.
നിങ്ങളുടെ അറിവ് പരീക്ഷിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ഈ മാതൃകാ ചോദ്യപേപ്പർ പ്രയോജനപ്പെടുത്തുക.


0 Comments