"Enhance your Kerala PSC exam preparation with this comprehensive set of 50 important questions and answers on Light and Optics from General Science. This Q&A guide covers fundamental concepts such as reflection, refraction, lenses, mirrors, the human eye, and optical instruments. Ideal for quick revision, competitive exam practice, and strengthening your General Science knowledge for Kerala PSC, SSC, UPSC, and other state-level exams."
1
വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ മനുഷ്യ നേത്രങ്ങൾക്ക് കാണാനാകുന്ന ഏത് തരംഗ ദൈർഘ്യ പരിധിയിലെ വൈദ്യുത കാന്തിക തരംഗങ്ങളെയാണ് പ്രകാശം എന്ന് വിളിക്കുന്നത്?
ഏകദേശം 400 നാനോമീറ്റർ മുതൽ 700 നാനോമീറ്റർ വരെ
2
ഒപ്റ്റിക് ഫൈബറുകളിൽ പ്രകാശം ഏത് തരത്തിലുള്ള പ്രതിഭാസത്തിനാണ് വിധേയമാകുന്നത്?
പൂർണാന്തര പ്രതിപതനം
3
വജ്രത്തിന്റെ തിളക്കത്തിന് കാരണം ഏത് പ്രകാശ പ്രതിഭാസമാണ്?
പൂർണാന്തര പ്രതിപതനം
4
അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെയുള്ള സൂര്യപ്രകാശത്തിന്റെ പ്രകീർണ്ണനത്തിന് ഉദാഹരണമേത്?
മഴവില്ല്
5
ദൃശ്യപ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസമേത്?
പ്രകീർണ്ണനം
6
പ്രകാശത്തിന്റെ പ്രകീർണന ഫലമായി ഉണ്ടാകുന്ന ഘടക വർണ്ണങ്ങളുടെ ക്രമമായ വിതരണത്തെ എങ്ങനെ വിളിക്കുന്നു?
സ്പെക്ട്രം
7
400 നാനോമീറ്റർ മുതൽ 440 നാനോമീറ്റർ വരെ തരംഗ ദൈർഘ്യമുള്ള ദൃശ്യപ്രകാശത്തിലെ വർണങ്ങളേവ?
വയലറ്റ്
8
440 നാനോമീറ്റർ മുതൽ 460 നാനോമീറ്റർ വരെ തരംഗ ദൈർഘ്യമുള്ള ദൃശ്യപ്രകാശത്തിലെ വർണ്ണങ്ങളേവ?
ഇൻഡിഗോ
9
460 മുതൽ 500 നാനോമീറ്റർ വരെ തരംഗ ദൈർഘ്യമുള്ള ദൃശ്യപ്രകാശത്തിലെ വർണമേത്?
നീല
10
ദൃശ്യപ്രകാശത്തിലെ പച്ച വർണത്തിന്റെ തരംഗ ദൈർഘ്യമെത്ര?
500 മുതൽ 570 വരെ നാനോമീറ്റർ
11
570 മുതൽ 590 വരെ നാനോമീറ്റർ തരംഗ ദൈർഘ്യമുള്ള ദൃശ്യപ്രകാശത്തിലെ വർണമേത്?
മഞ്ഞ
12
590 മുതൽ 620 വരെ നാനോമീറ്റർ തരംഗ ദൈർഘ്യമുള്ള ദൃശ്യപ്രകാശത്തിലെ വർണമേത്?
ഓറഞ്ച്
13
ദൃശ്യപ്രകാശത്തിലെ ഏറ്റവും തരംഗ ദൈർഘ്യമുള്ള ചുവപ്പ് വർണത്തിന്റെ ദൈർഘ്യമെത്ര?
620 മുതൽ 700 വരെ നാനോമീറ്റർ
14
ദൃശ്യപ്രകാശത്തേക്കാളും തരംഗദൈർഘ്യം കുറഞ്ഞ വൈദ്യുത കാന്തിക തരംഗങ്ങളേവ?
അൾട്രാവയലറ്റ്, എക്സ് കിരണങ്ങൾ, ഗാമാ കിരണങ്ങൾ
15
ദൃശ്യപ്രകാശത്തേക്കാളും തരംഗദൈർഘ്യം കൂടിയ വൈദ്യുത കാന്തിക തരംഗങ്ങളേവ?
റേഡിയോ തരംഗങ്ങൾ, ഇൻഫ്രാറെഡ് തരംഗങ്ങൾ
16
മഴവില്ലിന്റെ കേന്ദ്രത്തെയും നിരീക്ഷകനെയും തമ്മിൽ യോജിപ്പിക്കുന്ന രേഖയേത്?
ദൃഷ്ടിരേഖ
17
ദൃഷ്ടിരേഖയുമായി എത്ര ഡിഗ്രി വരെ ദൃശ്യപ്രകാശത്തിലെ വിവിധ വർണങ്ങൾ തരംഗ ദൈർഘ്യമനുസരിച്ച് മഴവില്ലിൽ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു?
40.8 ഡിഗ്രി മുതൽ 42.7 ഡിഗ്രി വരെ
18
ഒരു മഴവില്ലിന്റെ പുറം വക്കിൽ കാണപ്പെടുന്ന നിറമേത്?
ചുവപ്പ്
19
ഒരു മഴവില്ലിന്റെ ഏറ്റവും അകവശത്തായി കാണപ്പെടുന്ന നിറമേത്?
വയലറ്റ്
20
വിമാനത്തിൽ നിന്നും നോക്കുമ്പോൾ കാണുന്ന മഴവില്ലിന് ഏത് ആകൃതിയാണ്?
വൃത്താകൃതി
21
ഒരു വസ്തു ഒരു വർണത്തേയും പ്രതിഫലിക്കുന്നില്ലെങ്കിൽ ഏത് നിറത്തിൽ കാണപ്പെടും?
കറുപ്പ്
22
ഒരു അതാര്യവസ്തു എല്ലാ വർണങ്ങളെയും പ്രതിഫലിപ്പിച്ചാൽ ഏത് നിറത്തിൽ കാണപ്പെടും?
വെളുപ്പ്
23
മനുഷ്യൻ ഒരു ദൃശ്യം കണ്ടാൽ അത് 1/16 സെക്കൻഡ് സമയത്തേക്ക് കണ്ണിന്റെ റെറ്റിനയിൽ തങ്ങി നിൽക്കുന്നത് ഏത് പേരിൽ അറിയപ്പെടുന്നു?
കണ്ണിന്റെ വീക്ഷണ സ്ഥിരത (Persistance of vision)
24
ന്യൂട്ടന്റെ വർണപമ്പരം വേഗത്തിൽ കറക്കുമ്പോൾ ഏത് നിറത്തിൽ കാണപ്പെടുന്നു?
വെളുപ്പ്
25
പ്രാഥമിക വർണങ്ങൾ എന്നറിയപ്പെടുന്നത് ഏതെല്ലാം?
പച്ച, ചുവപ്പ്, നീല
26
ഏതെങ്കിലും രണ്ട് പ്രാഥമിക വർണ്ണങ്ങൾ കൂട്ടി ചേർത്ത് ഉണ്ടാകുന്ന വർണങ്ങളെ എങ്ങനെ വിളിക്കുന്നു?
ദ്വിതീയ വർണങ്ങൾ
27
ദ്വിതീയ വർണങ്ങൾ ഏതെല്ലാം?
മജന്ത, സിയാൻ, മഞ്ഞ
28
പ്രാഥമിക വർണങ്ങളായ ചുവപ്പ്, പച്ച എന്നിവ കൂടിച്ചേരുമ്പോഴുണ്ടാകുന്ന നിറമേത്?
മഞ്ഞ
29
ചുവപ്പ്, നീല നിറങ്ങൾ കൂടിച്ചേരുമ്പോൾ ലഭിക്കുന്ന വർണമേത്?
മജന്ത
30
ഏതൊക്കെ പ്രാഥമിക വർണങ്ങൾ ചേരുമ്പോഴാണ് സിയാൻ നിറം ലഭിക്കുന്നത്?
പച്ച, നീല
31
ധവള പ്രകാശം ലഭിക്കാൻ പ്രാഥമിക വർണത്തോടൊപ്പം കൂട്ടിച്ചേർക്കുന്ന വർണ ജോഡികൾ ഏത് പേരിൽ അറിയപ്പെടുന്നു?
പൂരക വർണങ്ങൾ
32
പ്രാഥമിക വർണങ്ങളായ പച്ചയോടൊപ്പം ഏത് പൂരക വർണം ചേർക്കുമ്പോഴാണ് വെള്ള പ്രകാശം ലഭിക്കുന്നത്?
മജന്ത
33
വെള്ളപ്രകാശം ലഭിക്കാൻ പ്രാഥമിക വർണമായ ചുവപ്പിനൊപ്പം ഏത് പൂരകവർണം ചേർക്കണം?
സിയാൻ
34
വെള്ളപ്രകാശം ലഭിക്കാൻ പ്രാഥമിക വർണമായ നീലയ്‌ക്കൊപ്പം ഏത് പൂരകവർണം ചേർക്കണം?
മഞ്ഞ
35
പ്രകാശത്തിന്റെ ഏത് പ്രതിഭാസം മൂലമാണ് ആകാശം നീലനിറത്തിൽ കാണപ്പെടുന്നത്?
വിസരണം
36
വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കാനും വിദൂരതയിൽ നിന്നും ഉപകരണങ്ങളെ നിയന്ത്രിക്കാനും ഉപയോഗിക്കുന്ന വികിരണങ്ങളേവ?
ഇൻഫ്രാറെഡ് വികിരണങ്ങൾ
37
പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നതെവിടെ?
ശൂന്യതയിൽ
38
ലെൻസുകളിൽ ഉപയോഗപ്പെടുത്തുന്ന പ്രകാശത്തിന്റെ സ്വഭാവമേത്?
അപവർത്തനം
39
പ്രകാശത്തിന്റെ ഏത് സ്വഭാവമാണ് ദർപ്പണങ്ങളിൽ ഉപയോഗപ്പെടുത്തുന്നത്?
പ്രതിഫലനം
40
മരീചികയ്ക്ക് കാരണമായ പ്രകാശ പ്രതിഭാസം ഏത്?
പൂർണാന്തര പ്രതിപതനം
41
പ്രകാശത്തിന്റെ അപവർത്തനാങ്കം ഏറ്റവും കൂടിയ വസ്തു ഏത്?
വജ്രം
42
ഒരു തടയസത്തിൽ തട്ടി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്നത് ഏത് പേര്‍ിൽ അറിയപ്പെടുന്നു?
ഡിഫ്രാക്ഷൻ
43
സോപ്പ് കുമിളകളിലെ വർണങ്ങൾക്ക് കാരണമായ പ്രകാശ പ്രതിഭാസമേത്?
ഇന്റർഫെറൻസ്
44
സാന്ദ്രതാ വ്യത്യാസമുള്ള രണ്ട് മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശ രശ്മി കടന്നു പോകുമ്പോൾ സഞ്ചാര പാതയ്ക്കുണ്ടാകുന്ന വ്യതിയാനം ഏത് പേര്‍ിൽ അറിയപ്പെടുന്നു?
അപവർത്തനം
45
ധവള പ്രകാശത്തിൽ ഏഴ് വർണങ്ങൾ ഏവ?
വയലറ്റ്, ഇൻഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്
46
പ്രകാശത്തെ പ്രിസത്തിലൂടെ കടത്തി വിടുമ്പോൾ എന്ത് സംഭവിക്കുന്നു?
ഘടക വർണ്ണങ്ങളായി മാറുന്നു
47
പ്രകാശം അതിന്റെ ഘടക വർണങ്ങളായി മാറുന്ന പ്രതിഭാസമേത്?
പ്രകീർണ്ണനം അഥവാ ഡിസ്‌പെർഷൻ
48
ധവള പ്രകാശത്തിലെ വിവിധ വർണങ്ങൾക്ക് വ്യത്യസ്ത അളവിൽ അപവർത്തനം സംഭവിക്കുന്നതിനാൽ ഉണ്ടാവുന്നതെന്ത്?
പ്രകീർണനം
49
ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം എങ്ങനെ അറിയപ്പെടുന്നു?
പ്രകാശ വർഷം
50
ശൂന്യതയിലൂടെയുള്ള പ്രകാശത്തിന്റെ സഞ്ചാര വേഗതയെത്ര?
സെക്കൻഡിൽ മൂന്ന് ലക്ഷം കിലോമീറ്റർ
Downloads: loading...
Total Downloads: loading...


0 Comments