49 Important Question on Indian Telecom Sector

ഇന്ത്യൻ വാര്‍ത്താവിനിമയ രംഗം

01
ഓൾ ഇന്ത്യാ റേഡിയോയുടെ ആദ്യ രൂപമായ ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് കമ്പനി നിലവിൽ വന്നത് എന്നാണ്
02
ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് കമ്പനി ഓൾ ഇന്ത്യാ റേഡിയോ ആയി മാറിയത് എന്നാണ്
03
ഇന്ത്യയുടെ ദേശീയ പ്രക്ഷേപണത്തിന് ആകാശവാണി എന്ന പേര് സ്വീകരിച്ചത് ഏത് വർഷമാണ്
04
1939 ഒക്ടോബർ ഒന്നിന് ഓൾ ഇന്ത്യാ റേഡിയോ ആരംഭിച്ച ആദ്യത്തെ ബാഹ്യ സംപ്രേക്ഷണം ഏതായിരുന്നു
05
1947 ലെ ഇന്ത്യാ വിഭജന വേളയിൽ ഓൾ ഇന്ത്യാ റേഡിയോ പാക്കിസ്ഥാന് നൽകിയ റേഡിയോ സ്റ്റേഷനുകൾ ഏതൊക്കെയായിരുന്നു
06
ആകാശവാണിയുടെ ആദ്യത്തെ എഫ്.എം റേഡിയോ സ്റ്റേഷൻ 1977 ജൂലൈ 23 ന് ഉദ്‌ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ്
07
2001 ൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എഫ്.എം റേഡിയോ സ്റ്റേഷൻ ഏതാണ്
08
കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്.എം റേഡിയോ സ്റ്റേഷൻ ഏതാണ്
09
കേരളത്തിൽ ആദ്യമായി എഫ്.എം സർവീസ് ആരംഭിച്ചത് എവിടെ നിന്നാണ്
10
2004 ൽ രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആയ അണ്ണ എഫ്.എം ആരംഭിച്ച സർവകലാശാല ഏതാണ്
11
റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യാനായി 2014 ഒക്ടോബർ 3 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച പദ്ധതി ഏതാണ്
12
ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റേഡിയോ സ്റ്റേഷൻ ഏതാണ്
13
ഓൾ ഇന്ത്യാ റേഡിയോയുടെ കീഴിൽ ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ സംപ്രേഷണം നടന്നത് ഏത് വർഷമാണ്
14
1959 നവംബർ ഒന്നിന് ഓൾ ഇന്ത്യാ റേഡിയോയുടെ കീഴിലെ ആദ്യത്തെ ടി വി സ്റ്റേഷൻ ആരംഭിച്ചത് എവിടെയാണ്
15
ദൂരദർശൻ, ഓൾ ഇന്ത്യാ റേഡിയോയിൽ നിന്ന് വേർപെട്ടത് എന്നാണ്
16
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യത്തെ ആരാധനാലയം ഏതാണ്
17
ദൂരദർശന്റെ ആപ്തവാക്യം എന്താണ്
18
1967 ജനുവരി 26 ന് ആരംഭിച്ച ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും കൂടുതൽ കാലമായി പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്ന സീരീസ് ഏതാണ്
19
ആരുടെ പ്രസംഗമാണ് ഇന്ത്യയിൽ ആദ്യമായി കളറിൽ ലൈവ് ആയി സംപ്രേഷണം ചെയ്തത്
20
ഇന്ത്യയിൽ കളർ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത് ഏത് വർഷമായിരുന്നു
21
പഴയകാല ക്‌ളാസിക് പരിപാടികൾ സംപ്രേഷണം ചെയ്യാനായി 2020 ഏപ്രിലിൽ ആരംഭിച്ച ദൂരദർശൻ ചാനൽ ഏതാണ്
22
1992 ൽ പ്രക്ഷേപണം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ചാനൽ ഏതാണ്
23
കേരളത്തിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത് ഏത് വർഷമാണ്
24
ഇന്ത്യൻ വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് മുഖേന പ്രവർത്തിക്കുന്ന ഏത് വിദ്യാഭ്യാസ ചാനലാണ് 2005 ൽ ഇന്ത്യൻ രാഷ്‌ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാം ഉദ്‌ഘാടനം ചെയ്തത്
25
മലയാള ഭാഷയിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ഏതാണ്
26
ഇന്ത്യയുടെ ദേശീയ പ്രക്ഷേപണ സ്ഥാപനമായ പ്രസാർ ഭാരതി ആരംഭിച്ചത് എന്നാണ്
27
പ്രസാർ ഭാരതിയുടെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു
28
1850 ൽ ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ടെലഗ്രാഫ് സന്ദേശം അയച്ചത് കൊൽക്കത്തയിൽ നിന്ന് എവിടേക്കാണ്
29
ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനം പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്തത് ഏത് വർഷമാണ്
30
ഇന്ത്യയിൽ ടെലഗ്രാഫ് സംവിധാനത്തിലൂടെ അവസാന സന്ദേശം അയച്ചത് എന്നാണ്
31
ഇന്ത്യയിൽ ആദ്യമായി 1882 ൽ ടെലഫോൺ സർവീസ് നിലവിൽ വന്ന നഗരം ഏതാണ്
32
ടെലികമ്യൂണിക്കേഷൻ സർവീസ് രംഗത്തിന്റെ മേൽനോട്ടം വഹിക്കുന്നതിനായി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ വന്നത് ഏത് വർഷം
33
'ഡ്രീമിങ് ബിഗ് - മൈ ജേർണി ടു കണക്ട് ഇന്ത്യ' എന്ന പുസ്തകം രചിച്ച ആരാണ് 'ഇന്ത്യൻ ടെലികോം വിപ്ലവത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്
34
ഇന്ത്യയിൽ മൊബൈൽ നമ്പർ പോർട്ടബിലിറ്റി സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏതാണ്
35
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ഔദ്യോഗികമായി നിലവിൽ വന്നത് ഏത് വർഷം
36
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവും കേന്ദ്ര വാർത്താവിനിമയ മന്ത്രി സുഖ്‌റാമും തമ്മിൽ, ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ സംഭാഷണം നടത്തിയത് എന്നാണ്
37
ഇന്ത്യയിൽ ആദ്യമായി 4 ജി സേവനം ലഭ്യമാക്കിയ മൊബൈൽ സേവന ദാതാവ് ആരാണ്
38
1986 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന, 19992 വരെ മുംബൈ, ന്യൂഡൽഹി നഗരങ്ങളിൽ പൂർണമായും ടെലികോം സേവനങ്ങൾ ലഭ്യമാക്കിയ കമ്പനി ഏതാണ്
39
1995 ഓഗസ്റ്റ് 15 ന് ഇന്ത്യയിൽ ആ;ദ്യമായി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കിയ കമ്പനി ഏതാണ്
40
ലോകത്തെ ആദ്യത്തെ സൗജന്യ ഡയറക്റ്റ് ടു ഹോം സർവീസ് ഏതാണ്
41
2003 ഒക്ടോബർ 3 ന് ഇന്ത്യയിൽ ആദ്യമായി ഡി.ടി.എച്ച് ടെലിവിഷൻ സർവീസ് ആരംഭിച്ച കമ്പനി ഏതാണ്
42
ഡി.ടി.എച്ച് സംപ്രേഷണം മികവുറ്റതാക്കാൻ 2005 ഡിസംബർ 22 ന് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ഏതാണ്
43
ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പായ സിന്ധ് ഡാക്ക് പുറത്തിറങ്ങിയത് ഏത് വർഷമാണ്
44
ദേശീയ തപാൽ ദിനമായി ആചരിക്കുന്നത് എന്നാണ്
45
ഇന്ത്യയിൽ മണി ഓർഡർ സംവിധാനം ആരംഭിച്ചത് ഏത് വർഷമാണ്
46
കേരളത്തിലെ ആദ്യത്തെ തപാൽ ഓഫീസ് എവിടെയാണ് സ്ഥാപിക്കപ്പെട്ടത്
47
ഇന്ത്യയ്ക്ക് വെളിയിൽ സ്ഥാപിതമായ ആദ്യത്തെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് എവിടെയാണ്
48
ഇന്ത്യയിലെ പോസ്റ്റൽ സംവിധാനം കാര്യക്ഷമമായി വർത്തിക്കുന്നതിനായി രാജ്യത്തെ എത്ര പോസ്റ്റൽ സർക്കിളുകളായാണ് വിഭജിച്ചിരിക്കുന്നത്
49
കേരളത്തിലെ ആദ്യ തപാൽ ഓഫീസ് ആലപ്പുഴയിൽ ആരംഭിച്ചത് ഏത് തിരുവിതാംകൂർ രാജാവിന്ടെ കാലത്താണ്