"Master the key concepts of the Indian Parliament with this detailed collection of 49 questions and answers, specially curated for Kerala PSC aspirants. This guide covers the structure, powers, roles, and functioning of the Lok Sabha and Rajya Sabha, along with essential constitutional provisions. Whether you're preparing for Kerala PSC, UPSC, SSC, or any state-level exam, this article offers a valuable GK resource for quick revision and in-depth understanding. Perfect for daily study and last-minute preparation."
1
രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം എത്ര?
238
2
പാർലമെന്റിലെ സ്ഥിരം സഭ എന്നറിയപ്പെടുന്നതേത്?
രാജ്യസഭ
3
രാജ്യസഭയുടെ അധ്യക്ഷനാര്?
ഉപരാഷ്ട്രപതി
4
നിലവിൽ ലോക്സഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെത്ര?
543
5
രാജ്യസഭയിലേക്ക് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച എത്ര അംഗങ്ങളെയാണ് നാമനിർദ്ദേശം ചെയ്യുന്നത്?
12
6
ഇന്ത്യൻ പാർലമെന്റിന്റെ പ്രധാന ചുമതലയെന്ത്?
നിയമനിർമാണം
7
പാർലമെന്റിന്റെ രണ്ട് സമ്മേളനങ്ങൾക്കിടയിൽ പരമാവധി ഉണ്ടാകാവുന്ന ഇടവേളയെത്ര?
ആറു മാസം
8
എല്ലാ വർഷവും ഇന്ത്യൻ പാർലമെന്റ് എത്ര തവണ സമ്മേളിക്കുന്നു?
മൂന്നു തവണ
9
വർഷത്തിൽ നാലു സമ്മേളനങ്ങൾ വരെ ചേരാറുള്ള പാർലമെന്റിലെ സഭയേത്?
രാജ്യസഭ
10
ഇന്ത്യൻ പാർലമെന്റിന്റെ സമ്മേളനങ്ങൾ ഏതെല്ലാം?
വർഷകാല സമ്മേളനം, ശീതകാല സമ്മേളനം, വേനൽക്കാല സമ്മേളനം
11
പാർലമെന്റിന്റെ ഒരു ദിവസത്തെ നടപടി ക്രമങ്ങൾ ആരംഭിക്കുന്നത് എന്തിലൂടെയാണ്?
ചോദ്യോത്തരവേള
12
പാർലമെന്റിന്റെ സഭാ നടപടികൾ ആരംഭിക്കുന്ന സമയമേത്?
രാവിലെ 11 മണി
13
ചോദ്യോത്തരവേളയ്ക്ക് ശേഷമുള്ള പാർലമെന്റിലെ പ്രവർത്തനമേത്?
ശൂന്യവേള
14
ശൂന്യവേള ആരംഭിക്കുന്ന സമയം ഏത്?
12 മണി
15
പാർലമെന്റിൽ അടിയന്തര പ്രമേയം, ശ്രദ്ധക്ഷണിക്കൽ പ്രമേയം തുടങ്ങിയവ പരിഗണനയ്ക്ക് വരുന്ന സെഷനേത്?
ശൂന്യവേള
16
ശൂന്യവേള എന്ന സെക്ഷൻ ആ പേരിൽ അറിയപ്പെടാൻ കാരണമെന്ത്?
ഉച്ചയ്ക്ക് 12-ന് ആരംഭിക്കുന്നതിനാൽ
17
സാധാരണയായി ശൂന്യവേളയുടെ ദൈർഘ്യമെത്ര?
5 മിനിറ്റ് മുതൽ 15 മിനിറ്റ് വരെ
18
ഒരു ബില്ലിനെ സംബന്ധിച്ച് രണ്ടു സഭകൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ ചേരുന്ന പ്രത്യേക യോഗമേത്?
സംയുക്ത സമ്മേളനം
19
പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേർക്കുന്നതാര്?
രാഷ്‌ട്രപതി
20
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരിക്കും?
ലോക്‌സഭാ സ്പീക്കർ
21
ഒരു പാർലമെന്റ് അംഗം അനുവാദമില്ലാതെ തുടർച്ചയായി എത്ര ദിവസം പാർലമെന്റ് സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നാലാണ് അയാളെ അയോഗ്യനാക്കുന്നത്?
60 ദിവസം
22
ഒരു പാർലമെന്റ് അംഗത്തിന്റെ അയോഗ്യത സംബന്ധിച്ച വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതാര്?
രാഷ്‌ട്രപതി
23
തിരഞ്ഞെടുക്കപ്പെടുന്ന പാർലമെന്റ് അംഗം സത്യപ്രതിജ്ഞ ചെയ്യാതെ പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുകയോ സഭയുടെ വോട്ടെടുപ്പിൽ പങ്കെടുക്കുകയോ ചെയ്താൽ അങ്ങനെ ചെയ്യുന്ന ഓരോ ദിവസത്തിനും എത്ര രൂപ വീതം പിഴയൊടുക്കണം?
500 രൂപ വീതം
24
ഭരണഘടനയുടെ അനുച്ഛേദം 107 (1) പ്രകാരം മണി ബിൽ, ധനകാര്യ ബിൽ എന്നിവയൊഴികെയുള്ള ബില്ലുകൾ പാർലമെന്റിന്റെ ഏത് സഭയിലാണ് അവതരിപ്പിക്കാവുന്നത്?
ഏത് സഭയിലും അവതരിപ്പിക്കാം
25
പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
അനുച്ഛേദം 108
26
ഒരു മണി ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനാവില്ല എന്ന് നിഷ്കർഷിക്കുന്ന അനുച്ഛേദം ഏത്?
അനുച്ഛേദം 109 (1)
27
പുതിയതായി നികുതി ഏർപ്പെടുത്തുക, നികുതി നിർത്തലാക്കുക, നികുതിയിൽ മാറ്റം വരുത്തുക ഇവയെല്ലാം ഏത് ബില്ലിന്റെ വിഷയത്തിൽ ഉൾപ്പെടുന്നവയാണ്?
മണി ബിൽ
28
മണി ബില്ലിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ അധികാരപ്പെട്ടതാര്?
ലോക്‌സഭാ സ്പീക്കർ
29
മണി ബില്ലിനെ നിർവചിച്ചിട്ടുള്ള ഭരണഘടനാ അനുച്ഛേദം ഏത്?
അനുച്ഛേദം 110 (1)
30
ബജറ്റ് അഥവാ ആന്വൽ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
അനുച്ഛേദം 112
31
ഓർഡിനൻസ് പുറപ്പെടുവിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന അനുച്ഛേദം ഏത്?
അനുച്ഛേദം 123
32
നിയമത്തിന്റെ കരട് രൂപം ഏത് പേരിൽ അറിയപ്പെടുന്നു?
ബിൽ
33
ഒരു സാധാരണ ബിൽ പാർലമെന്റിന്റെ ഏത് സഭയിലാണ് ആദ്യം അവതരിപ്പിക്കേണ്ടത്?
ഏത് സഭയിലും അവതരിപ്പിക്കാം
34
ബിൽ ആദ്യം പരിഗണിക്കുന്ന സഭയെ എങ്ങനെ വിളിക്കുന്നു?
ഒന്നാം സഭ
35
ബിൽ സഭയിൽ അവതരിപ്പിക്കുന്ന ആദ്യ ഘട്ടം എങ്ങനെ അറിയപ്പെടുന്നു?
ഒന്നാം വായന
36
ബില്ലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഓരോ വകുപ്പും പ്രത്യേകം ചർച്ച ചെയ്യുന്ന ഘട്ടമേത്?
രണ്ടാം വായന
37
ബിൽ പാസാക്കുകയോ മാറ്റം വരുത്തുകയോ നിരാകരിക്കുകയോ ചെയ്യുന്ന ഘട്ടമേത്?
രണ്ടാം വായന
38
ബിൽ മൊത്തമായി പാസാക്കുകയോ നിരാകരിക്കുകയോ ചെയ്യുന്ന ഘട്ടമേത്?
മൂന്നാം വായന
39
ഒന്നാം സഭ പാസാക്കിയ ബിൽ രണ്ടാം സഭയുടെ പരിഗണനയ്ക്ക് അയക്കാൻ സാക്ഷ്യപത്രം നൽകേണ്ടതാര്?
സഭാധ്യക്ഷൻ
40
ആര് ഒപ്പു വെയ്ക്കുന്നതോടെയാണ് ബിൽ നിയമമായി മാറുന്നത്?
രാഷ്‌ട്രപതി
41
പൊതുഖജനാവിലേക്കുള്ള ധന സമാഹരണം, പണത്തിന്റെ വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട ബില്ലുകളേവ?
ധനബില്ലുകൾ (മണി ബിൽ)
42
ധനബില്ലുകൾ ഏത് സഭയിൽ അവതരിപ്പിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്?
ലോക്‌സഭ
43
രാജ്യസഭയിലേക്കയക്കുന്ന ധനബില്ലുകളെ എത്ര ദിവസത്തിനകം ലോക്‌സഭയിലേക്ക് തിരിച്ചയക്കണം?
14 ദിവസം
44
രണ്ടു സഭകളുള്ള ദ്വിമണ്ഡല നിയമനിർമാണ സഭകൾ ഏതെല്ലാം സംസ്ഥാനങ്ങളിലാണുള്ളത്?
ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന
45
സംസ്ഥാന നിയമസഭകളുടെ അധോമണ്ഡലം?
നിയമസഭ (ലെജിസ്ലേറ്റീവ് അസ്സംബ്ലി)
46
സംസ്ഥാന നിയമസഭകളുടെ ഉപരിസഭ എങ്ങനെ അറിയപ്പെടുന്നു?
നിയമസമിതി (ലെജിസ്ലേറ്റീവ് കൗൺസിൽ)
47
പാർലമെന്റിലെ സഭകളുടെ സമ്മേളനം വിളിച്ചു ചേർക്കാൻ അധികാരപ്പെട്ടതാര്?
രാഷ്‌ട്രപതി (അനുച്ഛേദം 85 (1)
48
ഭരണഘടനയുടെ അനുച്ഛേദം -93 ൽ പ്രതിപാദിക്കുന്ന സുപ്രധാനമായ ഭരണഘടനാ പദവികൾ ഏതെല്ലാം?
ലോക്‌സഭാ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ
49
ലോക്‌സഭയെ രാഷ്‌ട്രപതി പിരിച്ചു വിട്ടാലും പദവി ഒഴിയാത്തതാര്?
ലോക്‌സഭാ സ്പീക്കർ
Downloads: loading...
Total Downloads: loading...
0 Comments