ads slot

Kerala PSC - DRIVER - Solved Questions 2016 (GK only)

Kerala PSC - DRIVER - Solved Questions 2016 (GK only)

1. 2014 ലെ ലോകസമാധാനത്തിന് നോബൽ പുരസ്കാരം പങ്കിട്ട ഇന്ത്യക്കാരൻ ?
Ans - കൈലാസ്  സത്യാർത്ഥി

2. ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഏതു പേരിലറിയപ്പെടുന്നു ?
Ans - മംഗൾയാൻ

3. ജ്ഞാനപീഠം നേടിയ മലയാളി ഇവരിൽ ആരാണ് ?
Ans - എസ്.കെ.പൊറ്റക്കാട്

4. മലയാള സര്വ്വകലശാലയുടെ ആസ്ഥാനം എവിടെയാണ് ?
Ans - തിരൂർ

5. മുംബൈ സ്പോടനവുമായി ബന്ധപെട്ടു ഈയിടെ തൂക്കിലേറ്റപ്പെട്ട വ്യക്തിയാര് ?
Ans - അജ്മൽ കസബ്

6. പശ്ചിമഘട്ട മലനിരകൾ എത്ര സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നു ?
Ans - 6

7. ഇന്ത്യയിൽ കയർ വ്യവസായം ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
Ans - കേരളം

8. ഇന്ത്യയിൽ ആദ്യമായി റയിൽവേ-ലൈൻ സ്ഥാപിക്കപ്പെട്ടത് :
Ans - ബോംബെ  - താന

9. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി :
Ans - പള്ളിവാസൽ

10. ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക് ?
Ans - പാക് കടലിടുക്ക്

11. ഇന്ത്യയിൽ ഇംഗ്ലീഷുകാർ ആധിപത്യം സ്ഥാപിച്ച പ്ലാസി യുദ്ധം നടന്ന വർഷം  ?
Ans - 1757

12. പഴശ്ശിരാജ ഏതു രാജവംശത്തിലെ രാജാവാണ് ?
Ans - കോട്ടയം 

13. ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചതാര് ?
Ans - ടാഗോർ

14. അതിർത്തി ഗാന്ധി എന്ന് അറിയപ്പെടുന്നത് ?
Ans -  ഖാൻ അബ്ദുൽ ഖാഫർ ഖാൻ

15. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിനു നേതൃത്വം നല്കിയത് :
Ans - കെ.കേളപ്പൻ

16. പ്രസിദ്ധമായ ജാലിയൻ വാലാബാഗ് ഏതു സംസ്ഥാനതാണ് ?
Ans - പഞ്ചാബ്

17. പഞ്ചശീല തത്ത്വങ്ങൾ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
Ans - നെഹ്‌റു

18. ഇന്ത്യൻ സ്വതന്ത്ര സമരത്തിലെ മഹത്തായ വിപ്ലവം നടന്ന വർഷം ?
Ans - 1857

19.'ദെല്ലി  ചലോ' എന്ന മുദ്രാവാക്യം ഉന്നയിച്ചതാര് ?
Ans - സുഭാഷ് ചന്ദ്രബോസ്

20.ലോകത്തിലാദ്യമായി  കമ്യൂണിസ്റ്റ് മന്ത്രിസഭ  ബാലറ്റിലുടെഅധികാരത്തിൽ  വന്നതെവിടെ ?
Ans - കേരളം 

21. ദേശിയ പതാകയുടെ നിറം മുകളിൽ നിന്നും താഴേക്ക് ?
 Ans - കുങ്കുമം , വെള്ള , പച്ച 

22. ചൈൽഡ് ഹെൽപ് ലൈൻ ഫോൺ നമ്പർ എത്ര ?
Ans - 1098

23. ദേശീയ ഗാനം ആലപിക്കാനുള്ള സമയം ?
Ans - 52 സെകൻഡ്

24. ഇന്ത്യൻ ഭരണഖടനയുടെ ശില്പി ?
Ans - ബി.ആർ.അംബേദ്‌കർ

25. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്ര ?
Ans - 21

26. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏതു ?
Ans - കരിമീൻ

27. സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതി ചെയ്യുന്ന പ്രദേശം ?
Ans - കുട്ടനാട്

28. ഇടുക്കി ജില്ലയുടെ ആസ്ഥാനം ?
Ans - പൈനാവ്

29. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :
Ans - ശാസ്താംകോട്ട തടാകം

30. കുറ്റ്യാടി ജലവൈദ്യുതി പദ്ധതി ഏതു ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
Ans - കോഴിക്കോട്

31. കേരളത്തിൽനിന്നും,അർജുന അവാർഡ്‌ നേടിയ ഹോക്കി താരം ?
Ans - ശ്രീജേഷ്

32. കേരളത്തിന്റെ തീരദേശ ദൈർഘ്യം :
Ans - 580 km

33. അടിയ വിഭാഗത്തിന്റെ പ്രധാന നൃത്ത രൂപം ?
Ans - ഗദ്ധിക 

34. കേരളത്തിലെ നിത്യഹരിത വനം ?
Ans - സൈലന്റ് വാലി

35. കേരളത്തിൽ കണ്ടൽകാടുകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്ത്തിച്ച വ്യക്തി ?
Ans - പി.കെ.കാളൻ

36. 'മലയാളി മെമ്മോറിയൽ' ഏതു രാജാവിനാണ് സമർപ്പിച്ചത് ?
Ans - ശ്രീമൂലം തിരുനാൾ

37. കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചതെന്ന് ?
Ans -

38. ചട്ടമ്പി സ്വാമികൾ ജനിച്ചതെവിടെ :
Ans - കണ്ണമ്മൂല

39. 'ദർശനമാല', 'ദൈവദശകം' എന്നീ കൃതികളുടെ രചയിതാവ് ?
Ans - ശ്രീ നാരായണ ഗുരു

40. അയ്യങ്കാളി അധസ്ഥിതർക്കുവേണ്ടി വിദ്യാലയം ആരംഭിച്ചതെന്ന് ?
Ans - 1904

41. അധസ്ഥിത വിഭാഗങ്ങളുടെ സ്വതന്ത്രതിനായി അറിവിനെയും ആത്മീയതെയും യോജിപ്പിച്ച സാമൂഹ്യ  പരിഷ്കര്താവ് ?
Ans -

42. നമ്പൂതിരി സമുദായത്തിലെ സ്ത്രീകൾ അനുഭവിച്ചിരുന്ന അസമത്വത്തിനും വിവേചനത്തിനുമെതിരെ  സ്വന്തം സമുദായത്തിൽ നിന്നും പോരാടിയ വ്യക്തി ?
Ans - വി.ടി. ഭട്ടതിരിപ്പാട്

43. 'മത വിദ്യാഭ്യാസതോടൊപ്പം ഭൌതിക വിദ്യാഭാസവും നേടിയെങ്കിലെ മനുഷ്യ പുരോഗതി സാധ്യമാകു ' എന്ന് പറഞ്ഞ സാമൂഹ്യപരിഷ്കര്താവ്?
Ans -

44. ഗാന്ധിജിയുടെ നേത്രത്വത്തിൽ അഹമ്മദാബാദിലെ  തുണിമിൽ സമരം  ഏതു തരം സമരമായിരുന്നു ?
Ans - നിരാഹാരം

45. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേത്രത്വം നല്കിയ മൈക്കിൾ ഒ. ഡയറിനെ ഇംഗ്ലണ്ടിൽ ചെന്നു വധിച്ച ഇന്ത്യക്കാരൻ ?
Ans - ഉദ്ധം സിംഗ് 

46. മുൻ രാഷ്ട്രപതി അബ്ദുൽ കലാമിന്റെ ആത്മകഥയുടെ പേരെന്ത് ?
Ans - അഗ്നിചിറകുകൾ

47. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമേത്?
Ans - കേരളാ ബ്ലാസ്റ്റെർസ്

48. 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാള കൃതി ?
Ans - മനുഷ്യന് ഒരു ആമുഖം

49. 2015-ൽ വെടിയേറ്റു മരിച്ച കർണ്ണാടക സാഹിത്യകാരൻ ?
Ans - കൽ ബുൽഗി
Share on Google Plus

About Kerala Boys

This is Kerala Boys new KERALAPSCGK.COM which is an exam preparation platform that provides you unlimited practice options, online tests along with conceptual content, developed and designed by Santhosh Nair